വീട്ടുജോലിക്കും ഓഫീസ് ജോലിക്കും ഇടയിൽ കിടന്ന് ശ്വാസം മുട്ടുമ്പോഴും മനസ്സിൽ ഒരാഗ്രഹം ഉണ്ടായിരുന്നു. ഇത്തവണത്തെ വിഷുവിന് കുട്ടികളെ കണി കാണിക്കുവാൻ വീട്ടുമുറ്റത്തു നിന്നും പറിച്ചെടുത്ത ഒരു വെള്ളരിക്ക എങ്കിലും വേണം. അതിനു വേണ്ടി ദിവസം അരമണിക്കൂർ കൃഷിക്കായി ചെലവഴിക്കുവാൻ തീരുമാനിച്ചു.എല്ലാ ദിവസവും സാധിച്ചില്ല എങ്കിലും ആഴ്ചയിൽ ശരാശരി മൂന്നു ദിവസം അരമണിക്കൂർ കൃഷിക്കു വേണ്ടി മാറ്റി വയ്ക്കുവാൻ കഴിഞ്ഞു. ഒരു ദിവസം തടം ഒരുക്കും അടുത്ത ദിവസം മണ്ണിൽ ജൈവവളം ചേർക്കും അതിനടുത്ത ദിവസം വെള്ളരി വിത്തിടും അങ്ങനെ അങ്ങനെ. പരിശ്രമത്തിന് പ്രകൃതി (ഈശ്വരൻ ) ഫലം തന്നു . കിങ്ങിണ മോളേപ്പോലെ ഒരു കൊച്ചു കണിവെള്ളരി ... നന്ദി : നമസ്ക്കാരം
Showing posts with label ജൈവ കര്‍ഷക സമിതി. Show all posts
Showing posts with label ജൈവ കര്‍ഷക സമിതി. Show all posts
Thursday, April 13, 2017
Sunday, March 13, 2016
ജൈവ കര്‍ഷകര്‍ക്ക് അവാര്‍ഡും അനുമോദനവും
സരോജിനി ദാമോദരന്‍ ഫൌണ്ടേഷന്‍ എല്ലാ വര്‍ഷവും നല്‍കാറുള്ള ജൈവ കര്‍ഷകര്‍ക്ക് ഉള്ള അക്ഷയ ശ്രീ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഇന്ന് മുഹമ്മയില്‍ വിതരണം ചെയ്തു . ചടങ്ങിന്‍റെ ഫോട്ടോയും മറ്റു വിവരങ്ങളും പ്രിയ വായനക്കാര്‍ക്ക് വേണ്ടി ഇതോടൊപ്പം ചേര്‍ക്കുന്നു . കൃഷി സംസ്കാരം വ്യപിക്കട്ടെ നമ്മുടെ നാട് രക്ഷപെടട്ടെ . നന്ദി ,നമസ്കാരം
Subscribe to:
Posts (Atom)