വീട്ടുജോലിക്കും ഓഫീസ് ജോലിക്കും ഇടയിൽ കിടന്ന് ശ്വാസം മുട്ടുമ്പോഴും മനസ്സിൽ ഒരാഗ്രഹം ഉണ്ടായിരുന്നു. ഇത്തവണത്തെ വിഷുവിന് കുട്ടികളെ കണി കാണിക്കുവാൻ വീട്ടുമുറ്റത്തു നിന്നും പറിച്ചെടുത്ത ഒരു വെള്ളരിക്ക എങ്കിലും വേണം. അതിനു വേണ്ടി ദിവസം അരമണിക്കൂർ കൃഷിക്കായി ചെലവഴിക്കുവാൻ തീരുമാനിച്ചു.എല്ലാ ദിവസവും സാധിച്ചില്ല എങ്കിലും ആഴ്ചയിൽ ശരാശരി മൂന്നു ദിവസം അരമണിക്കൂർ കൃഷിക്കു വേണ്ടി മാറ്റി വയ്ക്കുവാൻ കഴിഞ്ഞു. ഒരു ദിവസം തടം ഒരുക്കും അടുത്ത ദിവസം മണ്ണിൽ ജൈവവളം ചേർക്കും അതിനടുത്ത ദിവസം വെള്ളരി വിത്തിടും അങ്ങനെ അങ്ങനെ. പരിശ്രമത്തിന് പ്രകൃതി (ഈശ്വരൻ ) ഫലം തന്നു . കിങ്ങിണ മോളേപ്പോലെ ഒരു കൊച്ചു കണിവെള്ളരി ... നന്ദി : നമസ്ക്കാരം
Showing posts with label മണ്ണ്. Show all posts
Showing posts with label മണ്ണ്. Show all posts
Thursday, April 13, 2017
Sunday, March 12, 2017
കുംഭ ചേന കുടത്തോളം
ഇന്ന് കുംഭ മാസത്തിലെ വെളുത്ത വാവ് ദിവസം . നമ്മുടെ പൂര്‍വികര്‍ പരമ്പരാഗതമായി മണ്ണില്‍ ചേന വിത്ത് നടുന്ന ദിവസം . ഇന്ന് നടുന്ന വിത്ത് വളര്‍ന്നു കരുത്തോടെ പൂര്‍ണ ചന്ദനെ പോലെ യുള്ള വലിപ്പമുള്ള ചേന തരും എന്നാണ് വിശ്വാസം . അനുഭവങ്ങള്‍ ഈ വിശ്വാസത്തിനു ബലം നല്‍കുന്നു . നോനമോനെയും കിങ്ങിനയെയും ചേന നടുവാന്‍ കൂടെ കൂട്ടി . ഏഴ് ദിവസം മുന്‍പേ ഒരു ചേന മുന്നായി മുറിച്അരഞ്ഞാണംപോകാതെമുളകളഞ്ഞു ചാണകപാലില്‍മുക്കിതണലത്തുവച്ച്ഉണക്കിയിരുന്നു .അതാണ്ഇന്ന്നട്ടത് .കുടത്തോളംവലിപ്പമുള്ളചേനതന്നുപ്രകൃതിഅനുഗ്രഹിക്കും .....നന്ദി
Saturday, June 11, 2016
മാജിക് കാണിക്കുന്ന മണ്‍ വരമ്പുകള്‍!!!!!!
മണ്‍സൂണ്‍ എത്തുന്നതിനു മുന്പായി മുറ്റത്ത് തീര്‍കുന്ന മണ്‍ വരമ്പുകള്‍
ശരിക്കും മാജിക് കാണിക്കും . ആയിര കണക്കിന് ലിറ്റര്‍ മണ്ണും ജലവും ഒലിച്ചു
പോകാതെ സംരക്ഷിക്കുന്ന മാജിക് .ഒരു തൂമ്പ മാത്രം മതി മുറ്റത്ത് ജലം കുത്തി
ഒലിച്ചു പോകുന്ന ഇടത്ത് മണ്ണ് കൊണ്ട് ഒരു വരമ്പ് തീര്‍ക്കുവാന്‍ . ഈ മണ്‍
വരമ്പുകള്‍ ഓടുന്ന വെള്ളത്തെ നടത്തും , നടക്കുന്ന വെള്ളത്തെ ഇരുത്തും ,
ഇരുത്തുന്ന വെള്ളത്തെ കിടത്തും എന്നിട്ട് ഭൂമിയുടെ ഉള്ളിലേക്ക് പറഞ്ഞു
വിടും . ഇങ്ങനെ താഴുന്ന വെള്ളം ആണ് ഭൂഗര്‍ഭ ജലം ആയി മാറി നമ്മുടെ
കിണറ്റില്‍ എത്തുന്നത് .ഞങ്ങളുടെ മുറ്റത്ത് മണ്ണും ജലവും ഒഴുകി നഷ്ട്ട
പ്പെടാതെ തീര്‍ത്ത മണ്‍ വരമ്പിന്റെ ചിത്രങ്ങള്‍ . വായിക്കുന്ന ആര്‍ക്കെങ്കിലും
ഒരു പ്രചോദനം ആകട്ടെ . അഭിപ്രായം പറയണം . നന്ദി ... നമസ്കാരം
ശരിക്കും മാജിക് കാണിക്കും . ആയിര കണക്കിന് ലിറ്റര്‍ മണ്ണും ജലവും ഒലിച്ചു
പോകാതെ സംരക്ഷിക്കുന്ന മാജിക് .ഒരു തൂമ്പ മാത്രം മതി മുറ്റത്ത് ജലം കുത്തി
ഒലിച്ചു പോകുന്ന ഇടത്ത് മണ്ണ് കൊണ്ട് ഒരു വരമ്പ് തീര്‍ക്കുവാന്‍ . ഈ മണ്‍
വരമ്പുകള്‍ ഓടുന്ന വെള്ളത്തെ നടത്തും , നടക്കുന്ന വെള്ളത്തെ ഇരുത്തും ,
ഇരുത്തുന്ന വെള്ളത്തെ കിടത്തും എന്നിട്ട് ഭൂമിയുടെ ഉള്ളിലേക്ക് പറഞ്ഞു
വിടും . ഇങ്ങനെ താഴുന്ന വെള്ളം ആണ് ഭൂഗര്‍ഭ ജലം ആയി മാറി നമ്മുടെ
കിണറ്റില്‍ എത്തുന്നത് .ഞങ്ങളുടെ മുറ്റത്ത് മണ്ണും ജലവും ഒഴുകി നഷ്ട്ട
പ്പെടാതെ തീര്‍ത്ത മണ്‍ വരമ്പിന്റെ ചിത്രങ്ങള്‍ . വായിക്കുന്ന ആര്‍ക്കെങ്കിലും
ഒരു പ്രചോദനം ആകട്ടെ . അഭിപ്രായം പറയണം . നന്ദി ... നമസ്കാരം
| മണ്‍ വരമ്പ് തീരകുന്നത്നു മുന്‍പ് |
| വരമ്പ് |
| മണ്‍ വരമ്പ് തീര്‍ത്തതിനു ശേഷം |
| മണ്ണും വെള്ളവും റോഡിലേക്ക് വിടാതെ തടയുന്ന വരമ്പ് |
| Add caption |
Labels:
ജലം,
ജല സംരക്ഷണം,
പ്രകൃതി,
മണ്ണ്,
മണ്ണ് സംരക്ഷണം,
മണ്‍സൂണ്‍,
മഴ കാലം
Sunday, February 21, 2016
ചന്ദ്രന്‍റെ വലിപ്പം ഉള്ള ചേന!!!
ഇന്ന് കുംഭ മാസത്തിലെ ആദ്യത്തെ വെളുത്ത വാവ് . പൂര്‍ണ ചന്ദ്രനെ നോക്കി ഇന്ന് ചേന നട്ടാല്‍ ചന്ദ്രനോളം വലിപ്പം ഉള്ള ചേന കിട്ടുമെന്ന് പഴയ ഒരു വിശ്വാസം . കുംഭ ചേന കുടത്തോളം എന്ന് ഒരു പഴമൊഴി .പഴയ വിശ്വാസങ്ങളുടെ ബലത്തില്‍ ഞങ്ങളും ഇന്ന് ചേന നടും. ഒരാഴ്ച മുന്‍പ് മുതലേ ഒരുക്കങ്ങള്‍ ആരംഭിച്ചു .ഒരു ചേന മുന്നായി പകുത്തു ചാണകം കലക്കിയ വെള്ളത്തില്‍ (ചാണക പാലില്‍ ) മുക്കി തണലില്‍ ഉണക്കി ചേനയില്‍ ഉള്ള മുള കളഞ്ഞിട്ടാണ് പൂള് വെട്ടിയത് . ഒരുക്കങ്ങളുടെ ചില ചിത്രങ്ങള്‍ .വായിച്ചു അഭിപ്രായം പറയണം . നന്ദി . നമസ്കാരം
Monday, December 29, 2014
Tuesday, July 23, 2013
റബ്ബര്‍ കുട്ടയില്‍ മരങ്ങള്‍ വളര്‍ത്താം !!!!!
ഒരു റബ്ബര്‍ കുട്ട ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏതു
ഫല വൃക്ഷവും നിങ്ങളുടെ ടെറസിലോ , മുറ്റത്തോ വളര്‍ത്താം. സ്വന്തമായി ഒത്തിരി ഭൂമി
ഇല്ല എന്നോ , പറമ്പ് മുഴുവന്‍ റബ്ബര്‍ ആണ് എന്നോ പരാതി പറയേണ്ട . ആകെ വേണ്ടത് ഒരു
ഇത്തിരി മനസ്മാത്രം
തിരുവന്തപുരത്തുള്ള ശ്രീ തോമസ് സര്‍ ആണ്
ഇക്കാര്യത്തില്‍ എന്‍റെ മാതൃക . തന്‍റെ വീടിന്‍റെ മട്ടുപാവില്‍ റബ്ബര്‍ കുട്ടകളില്‍
നാല്പതു ഇനം ഫല വൃക്ഷങ്ങള്‍ ഇദേഹം നട്ടിട്ട് ഉണ്ട് . പലതരം മാവുകള്‍ ,ആപ്പിള്‍
,പേര , സപോട്ട , മാതളം , കരിമ്പ് , ചൈനീസ് നാരകം, ചാമ്പ, മുരിങ്ങ, ആത്ത തുടങ്ങിയ
ധാരാളം ഫല വൃക്ഷങ്ങള്‍ അദേഹം റബ്ബര്‍ കൊട്ടയില്‍ നട്ടു വളര്‍ത്തിയിട്ടുണ്ട് .
ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആണ് ഞാനും റബ്ബര്‍ കൊട്ടയില്‍ സപ്പോട്ട ,
മാവ് എന്നിവ നട്ടത് . അതിന്‍റെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു
വേണ്ട സാധനങ്ങള്‍
1.
റബ്ബര്‍ കൊട്ട. ഞാന്‍ നൂറ്റി അറുപതു രൂപക്ക്
ഞങ്ങളുടെ അടുത്തുള്ള കടയില്‍ നിന്നും വാങ്ങി
2.
ഒരു കമ്പി കഷണം
3.
ചകിരി , ഓടിന്റെ മുറി
4.
മണ്ണ് , മണല്‍ , ചാണകപൊടി
ചെയുന്ന രീതി
വളരെ എളുപ്പം ആണ് . ആദ്യം കുട്ടയില്‍ നടുവിലായി
ഒരു കിഴുത്ത ഇടണം . ഒരു കമ്പി കഷണം അടുപ്പില്‍ വച്ച് പഴുപിച്ചു കുട്ടയുടെ അടിയില്‍
തോടുവിച്ചാല്‍ കിഴുത്ത വീഴും
ഇനി കിഴുത്ത അടയാതെ ഇരിക്കാന്‍ അല്പം ചകിരിയും
ഓട്ടിന് കഷണവും കുട്ടയില്‍ ഇട്ടു അതില്‍ മണ്ണ് , ചാണകപൊടി , മണല്‍ ഇവ തുല്യ അളവില്‍
കലര്‍ത്തി നിറക്കുക. മുക്കാല്‍ ഭാഗമേ നിറക്കാവു. ഇനി ഇഷ്ടമുള്ള മാവോ സപ്പോട്ടയോ തൈ
ഇതില്‍ നടാം
കൂടുതല്‍ ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
| റബ്ബര്‍ കുട്ട |
| കമ്പി പഴുപിച്ചു ഓട്ട ഇടുന്നു |
| കുട്ടക്ക് അടിയിലെ ഓട്ട |
| ചാണക്പൊടി, മണ്ണ് , മണല്‍ |
| ഒന്നിച്ചു ഇളകുന്നു |
| ഓട്ട അടയാതിരിക്കാന്‍ ചകിരി |
| ഓട്ടിന്‍ കഷണം |
| വേണമെങ്കില്‍ അല്പം കരിയില ഇടാം |
| മണ്ണ് നിറക്കുന്നു |
| സപോട്ട നടുന്നു |
| കുട്ടക്കുള്ളില്‍ സപ്പോട്ട |
തോമസ് സാറിന്റെ നമ്പര്‍ 9961840960
പ്രിയ വായനകാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ വിലയേറിയ അഭിപ്രായം പറയണം നന്ദി നമസ്കാരം
Subscribe to:
Posts (Atom)
