ഇന്ന് കുംഭ മാസത്തിലെ വെളുത്ത വാവ് ദിവസം . നമ്മുടെ പൂര്‍വികര്‍ പരമ്പരാഗതമായി മണ്ണില്‍ ചേന വിത്ത് നടുന്ന ദിവസം . ഇന്ന് നടുന്ന വിത്ത് വളര്‍ന്നു കരുത്തോടെ പൂര്‍ണ ചന്ദനെ പോലെ യുള്ള വലിപ്പമുള്ള ചേന തരും എന്നാണ് വിശ്വാസം . അനുഭവങ്ങള്‍ ഈ വിശ്വാസത്തിനു ബലം നല്‍കുന്നു . നോനമോനെയും കിങ്ങിനയെയും ചേന നടുവാന്‍ കൂടെ കൂട്ടി . ഏഴ് ദിവസം മുന്‍പേ ഒരു ചേന മുന്നായി മുറിച്അരഞ്ഞാണംപോകാതെമുളകളഞ്ഞു ചാണകപാലില്‍മുക്കിതണലത്തുവച്ച്ഉണക്കിയിരുന്നു .അതാണ്ഇന്ന്നട്ടത് .കുടത്തോളംവലിപ്പമുള്ളചേനതന്നുപ്രകൃതിഅനുഗ്രഹിക്കും .....നന്ദി
Showing posts with label പ്രകൃതി. Show all posts
Showing posts with label പ്രകൃതി. Show all posts
Sunday, March 12, 2017
Saturday, June 11, 2016
മാജിക് കാണിക്കുന്ന മണ്‍ വരമ്പുകള്‍!!!!!!
മണ്‍സൂണ്‍ എത്തുന്നതിനു മുന്പായി മുറ്റത്ത് തീര്‍കുന്ന മണ്‍ വരമ്പുകള്‍
ശരിക്കും മാജിക് കാണിക്കും . ആയിര കണക്കിന് ലിറ്റര്‍ മണ്ണും ജലവും ഒലിച്ചു
പോകാതെ സംരക്ഷിക്കുന്ന മാജിക് .ഒരു തൂമ്പ മാത്രം മതി മുറ്റത്ത് ജലം കുത്തി
ഒലിച്ചു പോകുന്ന ഇടത്ത് മണ്ണ് കൊണ്ട് ഒരു വരമ്പ് തീര്‍ക്കുവാന്‍ . ഈ മണ്‍
വരമ്പുകള്‍ ഓടുന്ന വെള്ളത്തെ നടത്തും , നടക്കുന്ന വെള്ളത്തെ ഇരുത്തും ,
ഇരുത്തുന്ന വെള്ളത്തെ കിടത്തും എന്നിട്ട് ഭൂമിയുടെ ഉള്ളിലേക്ക് പറഞ്ഞു
വിടും . ഇങ്ങനെ താഴുന്ന വെള്ളം ആണ് ഭൂഗര്‍ഭ ജലം ആയി മാറി നമ്മുടെ
കിണറ്റില്‍ എത്തുന്നത് .ഞങ്ങളുടെ മുറ്റത്ത് മണ്ണും ജലവും ഒഴുകി നഷ്ട്ട
പ്പെടാതെ തീര്‍ത്ത മണ്‍ വരമ്പിന്റെ ചിത്രങ്ങള്‍ . വായിക്കുന്ന ആര്‍ക്കെങ്കിലും
ഒരു പ്രചോദനം ആകട്ടെ . അഭിപ്രായം പറയണം . നന്ദി ... നമസ്കാരം
ശരിക്കും മാജിക് കാണിക്കും . ആയിര കണക്കിന് ലിറ്റര്‍ മണ്ണും ജലവും ഒലിച്ചു
പോകാതെ സംരക്ഷിക്കുന്ന മാജിക് .ഒരു തൂമ്പ മാത്രം മതി മുറ്റത്ത് ജലം കുത്തി
ഒലിച്ചു പോകുന്ന ഇടത്ത് മണ്ണ് കൊണ്ട് ഒരു വരമ്പ് തീര്‍ക്കുവാന്‍ . ഈ മണ്‍
വരമ്പുകള്‍ ഓടുന്ന വെള്ളത്തെ നടത്തും , നടക്കുന്ന വെള്ളത്തെ ഇരുത്തും ,
ഇരുത്തുന്ന വെള്ളത്തെ കിടത്തും എന്നിട്ട് ഭൂമിയുടെ ഉള്ളിലേക്ക് പറഞ്ഞു
വിടും . ഇങ്ങനെ താഴുന്ന വെള്ളം ആണ് ഭൂഗര്‍ഭ ജലം ആയി മാറി നമ്മുടെ
കിണറ്റില്‍ എത്തുന്നത് .ഞങ്ങളുടെ മുറ്റത്ത് മണ്ണും ജലവും ഒഴുകി നഷ്ട്ട
പ്പെടാതെ തീര്‍ത്ത മണ്‍ വരമ്പിന്റെ ചിത്രങ്ങള്‍ . വായിക്കുന്ന ആര്‍ക്കെങ്കിലും
ഒരു പ്രചോദനം ആകട്ടെ . അഭിപ്രായം പറയണം . നന്ദി ... നമസ്കാരം
| മണ്‍ വരമ്പ് തീരകുന്നത്നു മുന്‍പ് |
| വരമ്പ് |
| മണ്‍ വരമ്പ് തീര്‍ത്തതിനു ശേഷം |
| മണ്ണും വെള്ളവും റോഡിലേക്ക് വിടാതെ തടയുന്ന വരമ്പ് |
| Add caption |
Labels:
ജലം,
ജല സംരക്ഷണം,
പ്രകൃതി,
മണ്ണ്,
മണ്ണ് സംരക്ഷണം,
മണ്‍സൂണ്‍,
മഴ കാലം
Sunday, February 15, 2015
ഹരിതാമൃതം 2015 ചില കാഴ്ചകള്‍
വടകര വച്ച് നടന്നു കൊണ്ട് ഇരിക്കുന്ന ഹരിതാമൃതം 2015 കാണുന്നതിനു പോയി ....കാര്‍ഷിക ,പരിസ്ഥിതി സെമിനാറുകള്‍ നടന്നു ....ബറാക്ക പോലത്തെ ചലച്ചിത്രങ്ങള്‍ ഉണ്ടായിരുന്നു ....ധാരാളം ആളുകളെ കാണുവാന്‍ ....കൃഷിയെപറ്റി .... പരിസ്ഥിതെയെപറ്റി .... കാണുവാന്‍ കേള്‍ക്കുവാന്‍ കഴിഞ്ഞു .... അവിടെ കണ്ട ചില കാഴ്ചകള്‍ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ...കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ .... നന്ദി ... നമസ്കാരം
Saturday, August 16, 2014
ഓമയ്ക്ക അഥവാ കപ്ല്ങ്ങ കൊണ്ട് നമുക്ക് ഒരു നാടന്‍ സാമ്പാര്‍ വച്ചാലോ !!!!
നമ്മുടെ ചുറ്റുപാടും കാണുന്ന സസ്യവും പഴ ങ്ങളും വേണം നമുക്ക് ആഹാരം ആകുവാന്‍ , അതിനു പകരം നാം അവയെ അവഗണിച്ച്, വിഷം പുരട്ടിയ മറുനാടന്‍ പച്ചക്കറികള്‍ പുറത്തു നിന്നും വരുത്തുന്നു .... നമ്മുടെ ചുറ്റും ധാരാളം കാണുന്ന ഒരു പോഷക നിറഞ്ഞ ഫലം ആണ് ഓമയ്ക്ക അഥവാ കപ്ല്ങ്ങ . തോരന്‍ വക്കാന്‍ ആണ് നാം ഇന്ന് ഇതിനെ ഉപയോഗികുന്നത് . ഇത് കൊണ്ട് ഒരു സാമ്പാര്‍ വച്ചാലോ . എനിക്ക് സാമ്പാര്‍ വളരെ ഇഷ്ടം ആണ് , പക്ഷെ അത് വക്കാന്‍ വേണ്ടി വാങ്ങേണ്ട പച്ചക്കറികളുടെ എണ്ണവും, അവയിലെ വിഷവും ഓര്‍ക്കുമ്പോള്‍ വിഷമം വരും . ഇവിടെ ഇതാ ഒരു ചിലവും ഇല്ലാത്ത , ഒരു വിഷവും ഇല്ലാത്ത ഒരു സാമ്പാര്‍ വക്കാനുള്ള മാര്‍ഗം ചിത്രങ്ങളുടെ സഹായത്തോടെ വിവരിച്ചിരിക്കുന്നു ..... വായിക്കുക .... സാമ്പാര്‍ വക്കുക .... കുട്ടികള്‍ക്ക് വിളമ്പുക ...... പ്രകൃതിയോട് ഇണങ്ങിയ ജീവിതം നയിക്കുക ...... അഭിപ്രായം പറയുക .... നന്ദി നമസ്കാരം
| ഒരു ഓമയ്ക്ക ചെറിയ കഷണം ആക്കുക |
| ഒരു പിടി തൊമര എടുത്തു പത്തു മിനിട്ട് വെള്ളത്തില്‍ കുതിര്‍ക്കുക |
| അല്പം മഞ്ഞള്‍ പൊടി ഇട്ടു ഓമക്കയും , തൊമരയും കുക്കറില്‍ അടുപതു വക്കുക മുന്ന് വിസില്‍ അടിക്കട്ടെ |
| മുന്ന് സ്പൂണ്‍ തേങ്ങ നന്നായി വറുത്തു എടുക്കുക |
| ഒന്നര സ്പൂണ്‍ മല്ലിപൊടി , രണ്ടു നുള്ള് ഉലുവ , മുന്ന് വറ്റല്‍ മുളക് ഇവ വറക്കുക |
| വെള്ളം തൊടാതെ തേങ്ങയും , മല്ലിയും , ഉലുവയും , മുളകും അരച്ചു എടുക്കുക |
| ഒരു നെല്ലിക വലുപത്തില്‍ പിഴു പുളി വെള്ളത്തില്‍ കുതിര്‍ക്കുക |
| കുക്കരിലേക്ക് പുളി വെള്ളം ഒഴിക്കുക . തിളപ്പിക്കുക |
| അല്പം കായം |
| നന്നായി അരച്ച തേങ്ങ കൂട്ട് |
| നമ്മുടെ സാമ്പാര്‍ റെഡി , ഒന്ന് കടുകു വറത്ത് ഇട്ടാല്‍ ആഹ ..... എന്താ .... രുചി .... |
Sunday, June 15, 2014
വരൂ നമുക്ക് പക്ഷികളെ നിരീക്ഷിക്കാം !!!!!
കുട്ടികളോടൊത്ത് പക്ഷികളെ നിരീക്ഷിക്കുന്നത് ഒരു നല്ല വിനോദം ആണ് .വലിയ ഒരു ചിലവും ഇല്ലാത്ത ഒരു ഉഗ്രന്‍ വിനോദം . രാവിലെയും സന്ധ്യക്കും ആണ് പറ്റിയ സമയം . പക്ഷി നിരീക്ഷണത്തിനു കുമരകത്ത് ഒന്നും പോകേണ്ട . കുട്ടികളെയും കൂട്ടി നമുക്ക് നമ്മുടെ പറമ്പില്‍ ഇറങ്ങാം . പക്ഷികളുടെ ശബ്ദം നിരീക്ഷിച്ചു അവ ഇരിക്കുന്ന ഇടം കണ്ടെത്താം . പക്ഷിയുടെ വലിപ്പം , ആകൃതി , തൂവലിന്റെ നിറം , ചുണ്ട് , കാലുകള്‍ ,ശബ്ദം , കൂട് , ഇര പിടിക്കുന്ന രീതി , തുടങ്ങിയവ എല്ലാം നിരീക്ഷിക്കുക .... ആദ്യം ഇത്രയൊക്കെ മതി . പിന്നീട് താഴെ പറയുന്ന മൂന്നു കാര്യങ്ങള്‍ കൂടി സംഘടിപിച്ചാല്‍ നല്ലത്
ഒന്ന് ഒരു നോട്ടു ബുക്ക്
രണ്ടു ഒരു ബൈനോകുലര്‍
മുന്ന് ഒരു ഫീല്‍ഡ് ഗൈഡ് .... പക്ഷികളുടെ വര്‍ണ ചിത്രങ്ങള്‍ അടങ്ങിയ ഒരു ചെറു പുസ്തകം ആണിത് . കേരളത്തിലെ സാധാരണ പക്ഷികള്‍ എന്ന കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകം ആണ് ഞങ്ങള്‍ ഉപയോഗികുന്നത് . നാം കാണുന്ന പക്ഷിയെ തിരിച്ചറിയുവാന്‍ ഫീല്‍ഡ് ഗൈഡ്ഒത്തിരി സഹായിക്കും
കഴിഞ്ഞ ദിവസം കിങ്ങിനയും നോനമോനും കൂടി നടത്തിയ പക്ഷി നിരീക്ഷണത്തിന് ഒടുവില്‍ അര മണിക്കൂര്‍ സമയം കൊണ്ട് താഴെ പറയുന്ന പക്ഷികളെ തിരിച്ചു അറിഞ്ഞു
കാക്ക
ആന റാഞ്ചി
കാട് മുഴക്കി
പൂത്താങ്കിരി
മരം കൊത്തി
കൊക്കന്‍ തേന്‍ കിളി
ഓലെഞാലി
ചൂളന്‍ എരണ്ട
നമ്മുടെ കുട്ടികളെ പ്രകൃതി യെ സ്നേഹികുന്നവര്‍ ആക്കുവാന്‍ ഒരു എളുപ്പ വഴിയാണ് പക്ഷി നിരീക്ഷണം . ഞങ്ങള്‍ നടത്തിയ പക്ഷി നിരീക്ഷണത്തിന്റെ ചിത്രങ്ങള്‍ ഇതോടൊപ്പം വായനക്കാര്‍ അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം ....
ഒന്ന് ഒരു നോട്ടു ബുക്ക്
രണ്ടു ഒരു ബൈനോകുലര്‍
മുന്ന് ഒരു ഫീല്‍ഡ് ഗൈഡ് .... പക്ഷികളുടെ വര്‍ണ ചിത്രങ്ങള്‍ അടങ്ങിയ ഒരു ചെറു പുസ്തകം ആണിത് . കേരളത്തിലെ സാധാരണ പക്ഷികള്‍ എന്ന കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകം ആണ് ഞങ്ങള്‍ ഉപയോഗികുന്നത് . നാം കാണുന്ന പക്ഷിയെ തിരിച്ചറിയുവാന്‍ ഫീല്‍ഡ് ഗൈഡ്ഒത്തിരി സഹായിക്കും
കഴിഞ്ഞ ദിവസം കിങ്ങിനയും നോനമോനും കൂടി നടത്തിയ പക്ഷി നിരീക്ഷണത്തിന് ഒടുവില്‍ അര മണിക്കൂര്‍ സമയം കൊണ്ട് താഴെ പറയുന്ന പക്ഷികളെ തിരിച്ചു അറിഞ്ഞു
കാക്ക
ആന റാഞ്ചി
കാട് മുഴക്കി
പൂത്താങ്കിരി
മരം കൊത്തി
കൊക്കന്‍ തേന്‍ കിളി
ഓലെഞാലി
ചൂളന്‍ എരണ്ട
നമ്മുടെ കുട്ടികളെ പ്രകൃതി യെ സ്നേഹികുന്നവര്‍ ആക്കുവാന്‍ ഒരു എളുപ്പ വഴിയാണ് പക്ഷി നിരീക്ഷണം . ഞങ്ങള്‍ നടത്തിയ പക്ഷി നിരീക്ഷണത്തിന്റെ ചിത്രങ്ങള്‍ ഇതോടൊപ്പം വായനക്കാര്‍ അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം ....
Thursday, April 17, 2014
ഈയലകള്‍ വിരുന്നു വന്ന പെസഹ !!!!
നാം തീരെ പ്രതീക്ഷിക്കാത്ത രീതിയില്‍ ആണ് പ്രകൃതി ഇടപെടുന്നത് . ഇന്ന്ഇത്തരം ഒരു അനുഭവം ഞങ്ങള്‍ക്ക് ഉണ്ടായി . ഞങ്ങളുടെ അറത്തില്‍ മഹാ ഇടവക പള്ളിയില്‍ ഇന്ന് വെളുപ്പിന് രണ്ടു മണിക്ക് പെസഹ എന്നാ ക്രിസ്തുവിന്‍റെ അന്ത്യ അത്താഴം സ്മരിക്കുന്ന ആരാധന നടക്കുക ഉണ്ടായി .പള്ളി നിറയെ തൂ വെളിച്ചം പരത്തുന്ന പല തരം വിളക്കുകള്‍ ഉണ്ട് . വെളുപ്പിനെ ഏതാണ്ട് മൂന്നു മണി ആയപ്പോല്‍ കുഞ്ഞി ചിറകുകള്‍ ആഞ്ഞു വീശി നൂറു കണക്കിന് ഈയലുകള്‍ പള്ളിയില്‍ കയറി വന്നു . ഓരോ നിമിഷം കഴിയുംതോറും ഇരുളില്‍ നിന്നും പള്ളിക്കുള്ളിലെ വെളിച്ചം കണ്ടു കൂട്ടമായി അവ വന്നു . പള്ളിക്കുള്ളില്‍ നില്‍കുന്ന ഓരോ ആളിനെയും ഈയല്‍ പൊതിഞ്ഞു . എന്റെ ദേഹത്തും വന്നിരുന്നു അഞ്ച് എണ്ണം . അവ മാലാഖ മാരെ പോലെ ചിറകുകള്‍ വീശി നൃത്തം ചെയുന്നത് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു . അവയുടെ ദേഹം കറുത്ത് ഇരുന്നു . നല്ല മഴ പുറകെ വരുന്നു എന്നുള്ളതിന്റെ സൂചന . കൊച്ചു കുട്ടികളില്‍ ചിലര്‍ പേടിച്ചു പോയി . കുറെ കഴിഞ്ഞപ്പോള്‍ നിലത്ത് ചിറകുകള്‍ നഷ്ട്ടപെട്ടു ഇഴയുന്ന ഈയലുകളെ കണ്ടു . ഒന്നിന് പിറകെ ഒന്നായി അവ നീങ്ങി കൊണ്ട് ഇരുന്നു . ഈയലുകള്‍ പള്ളിക്കു ഉള്ളിലേക്ക് പറന്നു കയറുന്നതിന്റെ ഇരമ്പം കേള്‍ക്കുവാന്‍ കഴിഞ്ഞു. വെട്ടം വീണതോടെ അവ പള്ളി വിട്ടു പോയി . നിലത്ത് അവയുടെ ചിറകുകള്‍ പൊഴിഞ്ഞു കിടന്നിരുന്നു . ഇത്തവണത്തെ പെസഹ ഈയലുകളുടെ ഇടപെടലോടെ അവിസ്മരണീയ അനുഭവം ആയി . ഒന്നോര്‍ത്താല്‍ മനുഷ്യ ജീവിതവും ഈ ഈയലുകളെ പോലെ അല്ലെ . വെളിച്ചം എന്ന സുഖം തേടി ചെറുപ്പത്തില്‍ ചിറകുകള്‍ വീശി നാം പറക്കുന്നു . അല്പം കഴിയുമ്പോള്‍ ചിറകുകള്‍ കൊഴിചു കൊണ്ട് മരണം നമ്മെ തേടി വരുന്നു . നാമും ഈയലുകള്‍ ആണ് ചിറകുകള്‍ ഇല്ലാത്ത ഈയലുകള്‍ .....
ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ... വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം
Monday, March 10, 2014
ലോകം എമ്പാടും ഉള്ള കിളികള്‍ അറിയുന്നതിന് !!!!
ലോകം എമ്പാടും ഉള്ള കിളികള്‍ അറിയുന്നതിന്
ഇത് കടുത്ത വേനല്‍ ആണല്ലോ
കുടിക്കുവാന്‍ ഉള്ള വെള്ളം ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരുന്നു
കുളവും പുഴയും എല്ലാം വറ്റി വരുന്നു
ഒരു ഇത്തിരി വെള്ളത്തിന് വേണ്ടി നിങ്ങള്‍ കിളികള്‍ നെട്ടോട്ടം ഓടുകയാണ് എന്ന് അറിയാം
ഇതാ നിങ്ങള്‍ക്കു ഒരു സന്തോഷ വാര്‍ത്ത
ഇവിടെ പന്തളത്ത് ഞങ്ങളുടെ വീട്ടു മുറ്റത്ത് നിങ്ങള്‍ക്കായി കുടിവെള്ളം ഒരുക്കിയിട്ടുണ്ട്
അഞ്ച് ഇടതായി മണ്‍ ചട്ടികളില്‍ വെള്ളം നിറച്ചു വച്ചിട്ടുണ്ട്
അത് കൊണ്ട് ഇതുവഴി പറന്നു പോകുമ്പോള്‍ ഇവിടെ ഇറങ്ങുക
ഈ വെള്ളം കുടിക്കുക . ദേഹം തണുപ്പിക്കുവാന്‍ ഒരു കുളി പാസ്സാക്കുക !!!
സ്വാഗതം ........പ്രിയ വായനക്കാരെ ഞാന്‍ ഒരു ആശയം അവതരിപിച്ചു ... നിങ്ങള്‍ അഭിപ്രായം പറയണം , നന്ദി .. നമസ്കാരം
ഇത് കടുത്ത വേനല്‍ ആണല്ലോ
കുടിക്കുവാന്‍ ഉള്ള വെള്ളം ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരുന്നു
കുളവും പുഴയും എല്ലാം വറ്റി വരുന്നു
ഒരു ഇത്തിരി വെള്ളത്തിന് വേണ്ടി നിങ്ങള്‍ കിളികള്‍ നെട്ടോട്ടം ഓടുകയാണ് എന്ന് അറിയാം
ഇതാ നിങ്ങള്‍ക്കു ഒരു സന്തോഷ വാര്‍ത്ത
ഇവിടെ പന്തളത്ത് ഞങ്ങളുടെ വീട്ടു മുറ്റത്ത് നിങ്ങള്‍ക്കായി കുടിവെള്ളം ഒരുക്കിയിട്ടുണ്ട്
അഞ്ച് ഇടതായി മണ്‍ ചട്ടികളില്‍ വെള്ളം നിറച്ചു വച്ചിട്ടുണ്ട്
അത് കൊണ്ട് ഇതുവഴി പറന്നു പോകുമ്പോള്‍ ഇവിടെ ഇറങ്ങുക
ഈ വെള്ളം കുടിക്കുക . ദേഹം തണുപ്പിക്കുവാന്‍ ഒരു കുളി പാസ്സാക്കുക !!!
സ്വാഗതം ........പ്രിയ വായനക്കാരെ ഞാന്‍ ഒരു ആശയം അവതരിപിച്ചു ... നിങ്ങള്‍ അഭിപ്രായം പറയണം , നന്ദി .. നമസ്കാരം
| ഈ ചട്ടികള്‍ കുളനടയില്‍ നിന്നും ഞാനും കിങ്ങിനയും കൂടി പോയി വാങ്ങി |
| ചട്ടിയില്‍ വെള്ളം നിറച്ചു അല്പം പൊക്കി വച്ചു |
Monday, September 2, 2013
പൂവിനുള്ളില്‍ പ്രാവ് !!!
ഞങ്ങളുടെ മുറ്റത്തെ ഓര്‍ക്കിഡ് ഇനത്തില്‍ പെട്ട ഒരു ചെടി ഈ വര്‍ഷവും പുഷ്പിച്ചു . ഓരോ വെള്ള പൂവിലും ഓരോ വെളുത്ത പ്രാവ്. വെറുതെ തോന്നിക്കുക അല്ല , ചിറകു വിടര്‍ത്തി നില്‍കുന്ന വെള്ള പ്രാവ്
ഈ പൂവിനുള്ളില്‍ പ്രാവിനെ വരുത്തിയത് ആരാണ് ?
എന്തിനാണ് ?എങ്ങനെ ആണ് ?
ഞാന്‍ ചോദ്യങ്ങള്‍ ഒന്നും ഉയര്‍ത്തുന്നില്ല . സകല
പ്രപഞ്ചവും ഉണ്ടാക്കപെട്ട ആ ശക്തിക്ക് മുന്നില്‍ ഞാന്‍ തല കുനിക്കുന്നു
എനിക്ക് ചോദ്യങ്ങള്‍ ഇല്ല . പൂവിന്‍റെ ഭംഗി ഞാന്‍
ആസ്വദിക്കുന്നു.
പ്രിയ വായനക്കാരും കാണുക . പ്രകൃതി അമ്മയെ
നമസ്കരിക്കുക
. പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം നന്ദി
നമസ്കാരം
Tuesday, August 27, 2013
മാടായി പാറയിലെ പൂക്കാല സഹവാസം
കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറ പൂക്കളുടെ
പറുദീസാ ആണ് . പാറപ്പുറത്തുള്ള ഇത്തിരി മണ്ണില്‍ വേര് ഉറപിച്ച ഇത്തിരി കുഞ്ഞന്‍
പൂകളുടെ ഒരു കടല്‍ തന്നെ മാടായിപ്പാറയില്‍ കാണാം
.
രണ്ടു ദിവസം നീണ്ട ഒരു പൂക്കാലസഹവാസം സീക്ക് ഉം
മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി യും ചേര്‍ന്നാണ് ഒരുക്കിയത്
നാല്പതോളം പേര്‍ പങ്കെടുത്തു
മൂഷിക രാജ വംശത്തിന്‍റെ തിരു ശേഷിപ്പുകള്‍ , ജൂത
കുളം തുടങ്ങിയവയും ഇവിടെ ഉണ്ട്
.
വില്യം ലോഗന്‍ , ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
തുടങ്ങിയവര്‍ പാര്‍ത്ത ഗസ്റ്റ് ഹൗസില്‍ ആണ് ഞങ്ങള്‍ തങ്ങിയത്
520 ഓളം പുഷ്പിക്കുന്ന സസ്യങ്ങള്‍ ,അന്‍പതോളം ഇനം
തുമ്പികള്‍ , അതിലേറെ പൂമ്പാറ്റകള്‍ , പലതും ഇവിടെ മാത്രം കാണാവുന്നവ
രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ ഒത്തിരി
നല്ല കൂട്ടുകാരെ കിട്ടി
ബാലകൃഷ്ണന്‍ മാഷുക്കും, പത്മനാഭന്‍ മാഷുക്കും
നന്ദി
ഇനിയും നോന മോനെയും കൂട്ടി അവിടേക്ക് ഒന്ന് പോകണം
. അവിടുത്തെ ചില കാഴ്ചകള്‍ ഒപ്പിയെടുത്തതു വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു
.
| നീല കടല്‍ പോലെ കാക്ക പൂക്കള്‍ |
| ഒരു കോവില്‍ |
| ജൂത കുളം |
| ഒരു ഇരപിടിയന്‍ സസ്യം |
| ചരിത്രംഉറങ്ങുന്ന ഗസ്റ്റ് ഹൗസ് |
| ഒരു പൂമ്പാറ്റ |
| ഒരു തവള കുട്ടന്‍ |
| ഞങ്ങള്‍ പ്രകൃതിയുടെ കൂട്ടുകള്‍ |
Friday, August 9, 2013
മിനോണ്‍ നമ്മുടെ സ്കൂളുകള്‍ നശിപ്പിക്കാത്ത കുട്ടി
നമ്മുടെ സ്കൂളുകള്‍ക്ക് നശിപ്പിക്കുവാന്‍ കഴിയാത്ത പ്രതിഭയുള്ള ഒരു കുട്ടിയെ കാണുവാന്‍ ഇന്നലെ ഞങ്ങള്‍ പോയി .മിനോണ്‍ എന്നാണ് അവന്‍റെ പേര് . അവന്‍ ഒരിക്കലും സ്കൂളില്‍ പോയി പഠിച്ചിട്ടില്ല.അവന്‍റെ പിതാവായ ജോണ്‍ ബേബി യും മാതാവായ മിനിയും ജാതിയുടെയോ മതത്തിന്റെയോ ഏതെന്ഗിലും കള്ളികളില്‍ അവനെ ഒതുക്കി ഇല്ല . സ്കൂളില്‍ പോകാതെ പ്രകൃതിയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും അറിവുകള്‍ ശേഖരിച്ചു അവന്‍ വളര്‍ന്നു . ചോദ്യങ്ങള്‍ ചോദിച്ചു , പുസ്തകം വായിച്ചു , ധാരാളം യാത്ര ചെയ്തു.ഇപ്പോള്‍ പതിമൂന്നു വയസുള്ള അവനെ കണ്ടാല്‍ അവന്‍റെ വാക്കുകള്‍ കേട്ടാല്‍ കുട്ടിത്തവും പാകതയും ഒരു പോലെ കാണാം
നൂറ്റി ഒന്ന് ചോദ്യങ്ങള്‍ എന്ന സിനിമയില്‍
അഭിനയമികവിന് മിനോനിനു അടുത്തിടെ അവാര്‍ഡുകള്‍ കിട്ടി . അതില്‍ അഭിനന്ദിക്കുവാന്‍
പഴകുളത്തുള്ള കെ വി യു പി സ്കൂള്‍ ഒരു ചടങ്ങ് സംഘടിപിച്ചു . ആ ചടങ്ങില്‍ ഞാനും നോന
മോനും പങ്കെടുത്തു . അവിടെ വച്ച് മിനോണ്‍ പറഞ്ഞ ചില കാര്യങ്ങള്‍
1 ഞാന്‍ സ്കൂളുകള്‍ക്ക്എതിരല്ല . പക്ഷെ നിങ്ങള്‍
സ്കൂളുകള്‍ക്ക് അപ്പുറം വളരണം
2 ഒരു കുട്ടിയില്‍ ചോദ്യങ്ങള്‍ വളര്‍ത്തി
എടുക്കുക ആണ് ഒരു സ്കൂളിന്റെ കടമ
3 കാണുന്ന എല്ലാത്തിലും ചോദ്യങ്ങള്‍ കണ്ടെത്തുക
4 ചെറിയ ചെറിയ കാര്യങ്ങളില്‍ സംശയം ഉണ്ടാകണം
5 സ്കൂളിനു പുറത്താണ് നിങ്ങളുടെ വിദ്യാലയം . വീട്
, മരങ്ങള്‍ , കിളികള്‍ , വയലുകള്‍ , ആകാശം ഇതൊക്കെ ആണ് നിങ്ങളുടെ ഗുരുക്കന്മാര്‍
6 കളിയിലുടെ പഠിക്കുക . പഠനത്തിലൂടെ കളിക്കുക
7 ഒന്നിനെയും ഗവുരവത്തോടെ കാണാതെ ഇരിക്കുക
8 സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതില്‍ കാര്യം ഇല്ല
. അറിവാണ് പ്രധാനം
9 ആരുടേയും ജോലികാരന്‍ ആകാന്‍ ഞാന്‍ ഇഷ്ട്ട
പെടുന്നില്ല
10 നമ്മള്‍ നമ്മളിലെ നമ്മളെ വികസിപിക്കാന്‍
ശ്രമിക്കണം
മിനോണ്‍
പറഞ്ഞ ഈ വാക്കുകള്‍ നമുക്ക് പ്രചോദനം ആകട്ടെ
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി
. നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം
Labels:
de schooling,
education,
school,
കുട്ടി,
ചോദ്യം,
പ്രകൃതി,
മിടുക്കന്,
മിടുക്കി,
സ്കൂള്‍
Subscribe to:
Posts (Atom)



