Showing posts with label സ്കൂള്‍. Show all posts
Showing posts with label സ്കൂള്‍. Show all posts

Thursday, October 2, 2014

സ്കുളുകള്‍ തടവറകള്‍ ആകുമ്പോള്‍

ഒരു സ്കൂളില്‍ നിങ്ങള്ക്ക്  യുണിഫോറം ധരിച്ച ആളുകളെ കാണാം .....ഒരു തടവറയിലും

ഒരു സ്കൂളില്‍ ഓരോരുത്തര്ക്കും ഓരോ നമ്പര്‍ ഉണ്ട് ......ഒരു തടവറയിലും

ഒരു സ്കൂളില്‍ വടി പിടിച്ച ആളുകളെ കാണാം ..............ഒരു തടവറയിലും

ഒരു സ്കൂളില്‍ പട്ടിക്കുട്ടില്‍  കുട്ടിയെ ഇട്ടത്രേ ............ഒരു തടവറയിലും

ഗുരു ജയിലര്‍  ആകുമ്പോള്‍ ....സ്കുളുകള്‍  ഗ്വണ്ടാനോമ ആയി മാറുന്നു

രണ്ടിടത്തും സ്വപ്‌നങ്ങള്‍ ചവിട്ടി  മെതിക്ക്പ്പെടുന്നു.....ജാഗ്രത

Saturday, February 1, 2014

ചെന്നിത്തല നവോദയയില്‍ വിരിഞ്ഞ നാട്ടു നന്മയുടെ അശോക പൂക്കള്‍ !!!!

ഇന്ന് ഞാനും നോന മോനും കൂടി ഒരു  സെമിനാറിനു പോയി .  ചെന്നിത്തല  നവോദയ  സ്കൂളില്‍ ആണ്  ആ സെമിനാര്‍ നടന്നത് . ജൈവ വൈവിധ്യം  എന്നത് ആയിരുന്നു സെമിനാറിന്റെ വിഷയം . ഇന്നലെ  നാട്ടു നന്മയുടെ  ഫേസ് ബുക്ക്‌  പേജില്‍ നിന്നാണ്  ഈ സെമിനാറിനെ പറ്റി അറിയുന്നത് . കോട്ടയം  നേച്ചര്‍ സൊസൈറ്റി , ഇരമതൂര്‍  യൂത്ത് മൂവ്മെന്റ്  എന്നിവയും ഇതില്‍ സഹകരിച്ചു . നാട്ടു നന്മയിലെ  അശോകന്‍ മാഷ് ആണ്  സെമിനാറില്‍ സംസാരിച്ചത് . ധാരാളം  ചിത്രങ്ങളും കാണിച്ചു . സെമിനാറിലെ  പ്രധാന  ചിന്തകള്‍  വായനക്കാര്‍ക്ക് വേണ്ടി പങ്കു വക്കുന്നു

@ ചുറ്റു പാടുകളെ  അറിയുന്നതാണ്  ശരിയായ  വിദ്യാഭാസം

@ ഇന്നത്തെ കുട്ടികള്‍ക്ക്  ചുറ്റു പാടുകളെ അറിയുവാന്‍ കഴിയുന്നില്ല

@നമ്മുടെ  ദേശീയ പതാകയിലെ  ഹരിത വര്‍ണം മണ്ണിനോടുള്ള  നമ്മുടെ  ബന്ധം സൂചിപിക്കുന്നു . സസ്യങ്ങളോടുള്ള നമ്മുടെ ബന്ധവും  ഇത് സൂചിപ്പിക്കുന്നു . ഈ ഹരിത ഭൂവില്‍ നാം നമ്മുടെ  സ്വര്‍ഗം  പണിയണം - dr. s. radhakrishanan

@തവളയും ,തുമ്പിയും , കൊതുകും  എല്ലാം പരസ്പരം  ബന്ധപ്പെട്ടിരിക്കുന്നു .

@നാം പാടം നികത്തിയപ്പോള്‍, വെള്ളം മലിനം ആകിയപ്പോള്‍  തവളയും  തുമ്പിയും എല്ലാം നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതായി അപ്പോള്‍ കൊതുകുകള്‍ പെരുകി

@നമ്മുടെ കാവുകളില്‍  ഉള്ള പക്ഷികള്‍  കീടങ്ങളെ  നിയന്ത്രിച്ചു വന്നു

@ഒരു പുഴ എങ്ങനെ ആണ് 365 ദിവസവും ഒഴുകുന്നത് . കാട്ടിലെ മണ്ണ്  സ്പോഞ്ച് പോലെ  വെള്ളത്തെ പിടിച്ചു നിര്‍ത്തി സാവകാശം വിട്ടു തരുന്നത് കാരണം ആണ് പുഴ ഒഴുകുന്നത് . മരങ്ങള്‍  ഇല്ല എങ്കില്‍ കാടു ഇല്ല . കാടില്ല എങ്കില്‍  മണ്ണില്ല . മണ്ണില്ല എങ്കില്‍ പുഴയില്ല . പുഴ ഇല്ല എങ്കില്‍ നമ്മള്‍ ഇല്ല


മനോഹരം ആയ ധാരാളം ചിത്രങ്ങള്‍  കുട്ടികളെ കാണിച്ചു .
ഓരോ ചിത്രം കാണുമ്പോളും കുട്ടികള്‍ കൈ  അടിച്ചു
ഇത്തരം   പരിപാടികള്‍  നമ്മുടെ എല്ലാ  വിദ്യാലയങ്ങളിലും ഉണ്ടാകണം
ഭൂമിയുടെ നന്മക്ക്   പ്രകൃതി സ്നേഹം ഉള്ള ഒരു പുതിയ തലമുറ വളര്‍ന്നു വരണം
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം പങ്കു വച്ചു...നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം


Friday, August 9, 2013

മിനോണ്‍ നമ്മുടെ സ്കൂളുകള്‍ നശിപ്പിക്കാത്ത കുട്ടി



                  



നമ്മുടെ സ്കൂളുകള്‍ക്ക് നശിപ്പിക്കുവാന്‍ കഴിയാത്ത പ്രതിഭയുള്ള ഒരു കുട്ടിയെ കാണുവാന്‍ ഇന്നലെ ഞങ്ങള്‍ പോയി .മിനോണ്‍ എന്നാണ് അവന്‍റെ പേര് . അവന്‍ ഒരിക്കലും സ്കൂളില്‍ പോയി പഠിച്ചിട്ടില്ല.അവന്‍റെ പിതാവായ ജോണ്‍ ബേബി യും മാതാവായ മിനിയും ജാതിയുടെയോ മതത്തിന്റെയോ ഏതെന്ഗിലും കള്ളികളില്‍ അവനെ ഒതുക്കി ഇല്ല . സ്കൂളില്‍ പോകാതെ പ്രകൃതിയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും അറിവുകള്‍ ശേഖരിച്ചു അവന്‍ വളര്‍ന്നു . ചോദ്യങ്ങള്‍ ചോദിച്ചു , പുസ്തകം വായിച്ചു , ധാരാളം യാത്ര ചെയ്തു.ഇപ്പോള്‍ പതിമൂന്നു വയസുള്ള അവനെ കണ്ടാല്‍ അവന്‍റെ വാക്കുകള്‍ കേട്ടാല്‍ കുട്ടിത്തവും പാകതയും ഒരു പോലെ കാണാം
നൂറ്റി ഒന്ന് ചോദ്യങ്ങള്‍ എന്ന സിനിമയില്‍ അഭിനയമികവിന് മിനോനിനു അടുത്തിടെ അവാര്‍ഡുകള്‍ കിട്ടി . അതില്‍ അഭിനന്ദിക്കുവാന്‍ പഴകുളത്തുള്ള കെ വി യു പി സ്കൂള്‍ ഒരു ചടങ്ങ് സംഘടിപിച്ചു . ആ ചടങ്ങില്‍ ഞാനും നോന മോനും പങ്കെടുത്തു . അവിടെ വച്ച് മിനോണ്‍ പറഞ്ഞ ചില കാര്യങ്ങള്‍ 

1 ഞാന്‍ സ്കൂളുകള്‍ക്ക്എതിരല്ല . പക്ഷെ നിങ്ങള്‍ സ്കൂളുകള്‍ക്ക് അപ്പുറം വളരണം 

2 ഒരു കുട്ടിയില്‍ ചോദ്യങ്ങള്‍ വളര്‍ത്തി എടുക്കുക ആണ് ഒരു സ്കൂളിന്റെ കടമ 

3 കാണുന്ന എല്ലാത്തിലും ചോദ്യങ്ങള്‍ കണ്ടെത്തുക

4 ചെറിയ ചെറിയ കാര്യങ്ങളില്‍ സംശയം ഉണ്ടാകണം

5 സ്കൂളിനു പുറത്താണ് നിങ്ങളുടെ വിദ്യാലയം . വീട് , മരങ്ങള്‍ , കിളികള്‍ , വയലുകള്‍ , ആകാശം ഇതൊക്കെ ആണ് നിങ്ങളുടെ ഗുരുക്കന്മാര്‍ 

6 കളിയിലുടെ പഠിക്കുക . പഠനത്തിലൂടെ കളിക്കുക 

7 ഒന്നിനെയും ഗവുരവത്തോടെ കാണാതെ ഇരിക്കുക

8 സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതില്‍ കാര്യം ഇല്ല . അറിവാണ് പ്രധാനം

9 ആരുടേയും ജോലികാരന്‍ ആകാന്‍ ഞാന്‍ ഇഷ്ട്ട പെടുന്നില്ല

10 നമ്മള്‍ നമ്മളിലെ നമ്മളെ വികസിപിക്കാന്‍ ശ്രമിക്കണം

  മിനോണ്‍ പറഞ്ഞ ഈ വാക്കുകള്‍ നമുക്ക് പ്രചോദനം ആകട്ടെ
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം