നമ്മുടെ ചുറ്റുപാടും കാണുന്ന സസ്യവും പഴ ങ്ങളും വേണം നമുക്ക് ആഹാരം ആകുവാന്‍ , അതിനു പകരം നാം അവയെ അവഗണിച്ച്, വിഷം പുരട്ടിയ മറുനാടന്‍ പച്ചക്കറികള്‍ പുറത്തു നിന്നും വരുത്തുന്നു .... നമ്മുടെ ചുറ്റും ധാരാളം കാണുന്ന ഒരു പോഷക നിറഞ്ഞ ഫലം ആണ് ഓമയ്ക്ക അഥവാ കപ്ല്ങ്ങ . തോരന്‍ വക്കാന്‍ ആണ് നാം ഇന്ന് ഇതിനെ ഉപയോഗികുന്നത് . ഇത് കൊണ്ട് ഒരു സാമ്പാര്‍ വച്ചാലോ . എനിക്ക് സാമ്പാര്‍ വളരെ ഇഷ്ടം ആണ് , പക്ഷെ അത് വക്കാന്‍ വേണ്ടി വാങ്ങേണ്ട പച്ചക്കറികളുടെ എണ്ണവും, അവയിലെ വിഷവും ഓര്‍ക്കുമ്പോള്‍ വിഷമം വരും . ഇവിടെ ഇതാ ഒരു ചിലവും ഇല്ലാത്ത , ഒരു വിഷവും ഇല്ലാത്ത ഒരു സാമ്പാര്‍ വക്കാനുള്ള മാര്‍ഗം ചിത്രങ്ങളുടെ സഹായത്തോടെ വിവരിച്ചിരിക്കുന്നു ..... വായിക്കുക .... സാമ്പാര്‍ വക്കുക .... കുട്ടികള്‍ക്ക് വിളമ്പുക ...... പ്രകൃതിയോട് ഇണങ്ങിയ ജീവിതം നയിക്കുക ...... അഭിപ്രായം പറയുക .... നന്ദി നമസ്കാരം
 |
ഒരു ഓമയ്ക്ക ചെറിയ കഷണം ആക്കുക |
 |
ഒരു പിടി തൊമര എടുത്തു പത്തു മിനിട്ട് വെള്ളത്തില്‍ കുതിര്‍ക്കുക |
 |
അല്പം മഞ്ഞള്‍ പൊടി ഇട്ടു ഓമക്കയും , തൊമരയും കുക്കറില്‍ അടുപതു വക്കുക മുന്ന് വിസില്‍ അടിക്കട്ടെ |
 |
മുന്ന് സ്പൂണ്‍ തേങ്ങ നന്നായി വറുത്തു എടുക്കുക |
 |
ഒന്നര സ്പൂണ്‍ മല്ലിപൊടി , രണ്ടു നുള്ള് ഉലുവ , മുന്ന് വറ്റല്‍ മുളക് ഇവ വറക്കുക |
 |
വെള്ളം തൊടാതെ തേങ്ങയും , മല്ലിയും , ഉലുവയും , മുളകും അരച്ചു എടുക്കുക |
 |
ഒരു നെല്ലിക വലുപത്തില്‍ പിഴു പുളി വെള്ളത്തില്‍ കുതിര്‍ക്കുക |
 |
കുക്കരിലേക്ക് പുളി വെള്ളം ഒഴിക്കുക . തിളപ്പിക്കുക |
 |
അല്പം കായം |
 |
നന്നായി അരച്ച തേങ്ങ കൂട്ട് |
 |
നമ്മുടെ സാമ്പാര്‍ റെഡി , ഒന്ന് കടുകു വറത്ത് ഇട്ടാല്‍ ആഹ ..... എന്താ .... രുചി .... |
രുചി മെച്ചം
ReplyDeleteഗുണം മെച്ചം
ആരോഗ്യം മെച്ചം
ചെലവ് തുച്ഛം!!!!!!!!!