Saturday, June 11, 2016

മാജിക് കാണിക്കുന്ന മണ്‍ വരമ്പുകള്‍!!!!!!

മണ്‍സൂണ്‍ എത്തുന്നതിനു മുന്പായി മുറ്റത്ത്‌ തീര്‍കുന്ന മണ്‍ വരമ്പുകള്‍ 

ശരിക്കും മാജിക്‌ കാണിക്കും . ആയിര കണക്കിന് ലിറ്റര്‍ മണ്ണും ജലവും ഒലിച്ചു 

പോകാതെ സംരക്ഷിക്കുന്ന മാജിക് .ഒരു തൂമ്പ മാത്രം മതി മുറ്റത്ത്‌ ജലം കുത്തി

 ഒലിച്ചു പോകുന്ന ഇടത്ത് മണ്ണ് കൊണ്ട് ഒരു വരമ്പ് തീര്‍ക്കുവാന്‍ . ഈ മണ്‍ 

വരമ്പുകള്‍ ഓടുന്ന വെള്ളത്തെ നടത്തും , നടക്കുന്ന വെള്ളത്തെ ഇരുത്തും , 

ഇരുത്തുന്ന വെള്ളത്തെ കിടത്തും എന്നിട്ട് ഭൂമിയുടെ ഉള്ളിലേക്ക് പറഞ്ഞു 

വിടും . ഇങ്ങനെ താഴുന്ന വെള്ളം ആണ് ഭൂഗര്‍ഭ ജലം ആയി മാറി നമ്മുടെ 

കിണറ്റില്‍ എത്തുന്നത്‌ .ഞങ്ങളുടെ മുറ്റത്ത്‌ മണ്ണും ജലവും ഒഴുകി നഷ്ട്ട 

പ്പെടാതെ തീര്‍ത്ത മണ്‍ വരമ്പിന്റെ ചിത്രങ്ങള്‍ . വായിക്കുന്ന ആര്‍ക്കെങ്കിലും 

ഒരു പ്രചോദനം ആകട്ടെ . അഭിപ്രായം പറയണം . നന്ദി ... നമസ്കാരം 
മണ്‍ വരമ്പ് തീരകുന്നത്നു മുന്‍പ്


വരമ്പ് 

മണ്‍ വരമ്പ് തീര്‍ത്തതിനു ശേഷം

മണ്ണും വെള്ളവും റോഡിലേക്ക് വിടാതെ തടയുന്ന വരമ്പ്

Add caption

1 comment:

  1. എന്‍റെ കുട്ടിക്കാലത്ത് ഇത്തരം മണ്‍ത്തിട്ടകള്‍ മുറ്റത്തിന്‍റെ അതിരായി ഉണ്ടായിരുന്നു. ഇന്ന് മുറ്റമെന്നു പറഞ്ഞാല്‍ ടൈല്‍സ് പാകിയ നിലം എന്നാണര്‍ത്ഥം. ഫലമോ, ഒരു തുള്ളി മഴവെള്ളം ഭൂമിയിലേക്ക് ഒലിച്ചിറങ്ങില്ല.

    ReplyDelete