എന്തെങ്കിലും ഒന്ന് കേടായാൽ അതിനെ ഉപേക്ഷിച്ച് പുതിയതൊന്ന് പകരം വാങ്ങുവാനുള്ള പ്രവണതയാണ് ഇന്ന് നമുക്ക് എവിടെയും കാണുവാൻ കഴിയുക. കേടായത് നന്നാക്കുവാൻ ആരും മെനക്കെടുന്നില്ല. എന്നാൽ പഴയ തലമുറ അങ്ങനെ അല്ല 'കേടുവന്നത് ശരിയാക്കുകയാണ് പുതിയതൊന്ന് വാങ്ങുന്നതിനേക്കാൾ നല്ലതെന്ന് അവർ വിശ്വസിക്കുന്നു അടുക്കളയിൽ വളരെക്കാലമായി സമയം അറിയിച്ചു കൊണ്ടിരുന്ന ഒരു ചെറിയ ക്ലോക്ക് ഉണ്ട്. ഈയിടെ അത് ഓടാതായി. ബാറ്ററി മാറ്റിയിട്ടു: രക്ഷയില്ല: പകരം പുതിയതൊന്ന് വാങ്ങുവാൻ തീരുമാനിച്ചു.അപ്പോഴാണ് അച്ഛൻ ഇടപെട്ടത് '' എടാ കളയുവാൻ എളുപ്പമാ.. നമുക്കിത് നന്നാക്കിയെടുക്കാം.. '' ഒടുവിൽ ഞാനും സമ്മതിച്ചു. അച്ഛൻ തനിയെ അതു കൊണ്ടുപോയി നന്നാക്കി കൊണ്ടുവന്നു. ഇപ്പോഴും അത് നന്നായി ഓടുന്നു. ആർക്കും ആരേയും നന്നാക്കാൻ സമയമില്ലാത്ത ലോകത്ത് വ്യദ്ധസദനങ്ങളിലും കുടുംബകോടതിയിലും എല്ലാവരും എല്ലാവരേയും ഉപേക്ഷിക്കുകയാണ്.ഈ കലികാലത്ത് അച്ഛൻ കാണിച്ചു തന്നത് വലിയൊരു സന്ദേശമാണ് .... നന്ദി ... പ്രണാമം
Good post...keep it up!!!
ReplyDelete