അവസാനം കുംഭ മാസത്തെ ആദ്യത്തെ വെളുത്ത വാവ് വന്നെത്തി . ചാണകപാലില്‍ മുക്കിയ ചേന കഷ്ണങ്ങള്മായി നോമോനും കിങ്ങിനയും കൂട്ടി പറമ്പില്‍ എത്തി . അവിടെ നേരത്തെ എടുത്ത ചെറു കുഴികളില്‍ കുട്ടികള്‍ ചേന കഷ്ണം വച്ചു. പറന്തലില്‍ നിന്നും കൊണ്ട് വന്ന ചാണക പൊടി ചേനകഷണത്തിന് മുകളില്‍ വിതറി . മണ്ണിട്ട് മൂടി അതിനു മുകളില്‍ ചവറു വച്ചു .... കുട്ടികളാണ് എല്ലാം ചെയ്തത് .... കൃഷി യാണ് കുട്ടികളില്‍ സ്നേഹം വളര്‍ത്താനുള്ള അവരെ സംസ്കാര സമ്പന്നര്‍ ആക്കുവാനുള്ള ഏറ്റവും നല്ല വഴി ....കുടത്തോളം വലിപ്പമുള്ള ഒരു കുംഭ ചേന നാളെ പ്രകൃതി അമ്മ ഞങ്ങള്‍ക്ക് തരും എന്ന വിശ്വാസത്തോടെ ചേന നടീല്‍ പൂര്‍ത്തിയാക്കി ... നന്ദി ... നമസ്കാരം ... അഭിപ്രായം പറയണം
ചേന എന്തായാലും ചതിക്കില്ല
ReplyDeleteമാതൃകാപരം!
ReplyDeleteപറഞ്ഞറിയിക്കാനാവാത്ത സന്തോഷം,എനിക്കീക്കുട്ടികളുടെ പ്രവര്‍ത്തികളില്‍.......................
അഭിനന്ദനങ്ങള്‍...ആശംസകള്‍