ഹര്‍ത്താല്‍ സമൂഹത്തിന്‍റെ സൃഷ്ട്ടിയാണ് . അത് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു . അതിനെ എതിരിക്കുവാനോ അനുകുലിക്കുവാനോ പോകാതെ അതിനെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നാണ് പരിശോധിക്കേണ്ടത് . വീട്ടിനുള്ളില്‍ വിരസമായി കിടന്നു ഉറങ്ങാതെ നമ്മുടെ പരമ്പരാഗത ഭക്ഷണം നമ്മുടെ കുട്ടികള്‍ക്ക് പരിചയപെടുതുന്നതിനുള്ള ഒരു നല്ല അവസരമായി ഹര്‍ത്താല്‍ പ്രയോജനപെടുത്താം. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പറമ്പില്‍ വിളഞ്ഞ ചേനയും , ചേമ്പും കാച്ചിലും എല്ലാം കൂടി ചേര്‍ത്ത് ആയിരുന്നു പ്രഭാത ഭക്ഷണം . കടും കാപ്പിയും ,ചമ്മന്തിയും മേമ്പൊടി ... തുടര്‍ന്ന് അയലത്തെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചക്കയും പാകപെടുത്തി , മാങ്ങാ ചമ്മന്തിയും ചേര്‍ത്ത് ഉച്ചയൂണ് .... എല്ലാം കുട്ടികള്‍ കാണട്ടെ ....പരിചയിക്കട്ടെ .... നമ്മുടെ പരമ്പരാഗത ഭക്ഷണം ... അതാണല്ലോ നമ്മുടെ സംസ്കാരം ... നമ്മുടെ രുചികള്‍ അന്യവല്കരിക്പെടുന്ന ഈ കാലത്ത് അവയിലേക്ക് ഒരു മടങ്ങിപോക്ക് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ ആകുന്നതില്‍ യാതൊരു തെറ്റും ഇല്ല ....അപ്പോളല്ലേ നമുക്ക് കുട്ടികളെ ഒന്ന് സ്വതന്ത്രമായി കിട്ടു ..... വായിച്ചു അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം
പാരമ്പര്യത്തെ കൈവിടാതെ ഒരു ജീവനം
ReplyDeleteഹർത്താൽ ചിലപ്പോളൊക്കെ അനുഗ്രഹമാണ്
ReplyDeleteനാട്ടാര്‍ ഹര്‍ത്താല്‍ ആഘോഷമാക്കുകയല്ലേ!
ReplyDeleteനല്ല ചിന്തകളെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു!
ആശംസകള്‍