കുംഭ മാസത്തിലെ വെളുത്തവാവ് ദിവസം ആണ് പരമ്പരാഗതമായി നമ്മുടെ പൂര്‍വികര്‍ ചേനയും കാച്ചിലും ചേമ്പും നട്ടിരുന്നത്. പഴയ ചേനയും കാച്ചിലും ഒരു ആഴ്ച മുന്‍പേ മുറിച്ചെടുത്ത് ചാണകപാലില്‍ മുക്കി തണലത്ത് ഉണക്കുന്നു .ഞങ്ങളുടെ പറമ്പില്‍ റബ്ബര്‍ പിഴുതു വീണ ഇടതു ഇത്തവണ കുറച്ചു ചേനയും കാച്ചിലും നടണം എന്നുണ്ട് . ചേനയും കാച്ചിലും പൂള് വെട്ടി തണലത്ത് വച്ചു. ഒന്നര അടി ആഴത്തില്‍ കുഴി എടുത്തു കരിയില നിറച്ചു കൂന കൂട്ടി ആണ് കാച്ചില്‍ നടേണ്ടത് . ചേനക്ക് ചെറിയ കുഴി മതി . ജോലിക്ക് പോകുന്നതിനാല്‍ ,രാവിലെയും വയ്കുന്നെരവും സമയം കിട്ടുമ്പോള്‍ ആണ് കുഴി എടുക്കുന്നത് . ഇത്തവണ കുംഭ മാസത്തിലെ ആദ്യത്തെ വെളുത്തവാവ് കുംഭം 21 നു ആണ് ( മാര്‍ച്ച് 5).ഒരുക്കങ്ങള്‍ ഒക്കെ നടത്തി വെളുത്ത വാവിന് വേണ്ടി കാത്തിരിക്കുന്നു
No comments:
Post a Comment