ഹര്‍ത്താല്‍ സമൂഹത്തിന്‍റെ സൃഷ്ട്ടിയാണ് . അത് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു . അതിനെ എതിരിക്കുവാനോ അനുകുലിക്കുവാനോ പോകാതെ അതിനെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നാണ് പരിശോധിക്കേണ്ടത് . വീട്ടിനുള്ളില്‍ വിരസമായി കിടന്നു ഉറങ്ങാതെ നമ്മുടെ പരമ്പരാഗത ഭക്ഷണം നമ്മുടെ കുട്ടികള്‍ക്ക് പരിചയപെടുതുന്നതിനുള്ള ഒരു നല്ല അവസരമായി ഹര്‍ത്താല്‍ പ്രയോജനപെടുത്താം. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പറമ്പില്‍ വിളഞ്ഞ ചേനയും , ചേമ്പും കാച്ചിലും എല്ലാം കൂടി ചേര്‍ത്ത് ആയിരുന്നു പ്രഭാത ഭക്ഷണം . കടും കാപ്പിയും ,ചമ്മന്തിയും മേമ്പൊടി ... തുടര്‍ന്ന് അയലത്തെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചക്കയും പാകപെടുത്തി , മാങ്ങാ ചമ്മന്തിയും ചേര്‍ത്ത് ഉച്ചയൂണ് .... എല്ലാം കുട്ടികള്‍ കാണട്ടെ ....പരിചയിക്കട്ടെ .... നമ്മുടെ പരമ്പരാഗത ഭക്ഷണം ... അതാണല്ലോ നമ്മുടെ സംസ്കാരം ... നമ്മുടെ രുചികള്‍ അന്യവല്കരിക്പെടുന്ന ഈ കാലത്ത് അവയിലേക്ക് ഒരു മടങ്ങിപോക്ക് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ ആകുന്നതില്‍ യാതൊരു തെറ്റും ഇല്ല ....അപ്പോളല്ലേ നമുക്ക് കുട്ടികളെ ഒന്ന് സ്വതന്ത്രമായി കിട്ടു ..... വായിച്ചു അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം
Showing posts with label ഹര്‍ത്താല്‍. Show all posts
Showing posts with label ഹര്‍ത്താല്‍. Show all posts
Wednesday, March 18, 2015
Wednesday, July 10, 2013
ഹര്‍ത്താല്‍ കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നത് എങ്ങനെ ?
ഹര്‍ത്താല്‍ എന്ന് കേള്‍കുമ്പോള്‍ നെറ്റി ചുളികുന്നവര്‍ ആണ് കൂടുതലും . എന്നാല്‍ എല്ലാ കാര്യത്തിനും രണ്ടു വശം ഉണ്ടല്ലോ . ഹര്‍ത്താല്‍ കേരളത്തിലെ ഒരു സാധാരണ കുടുംബത്തിലെ ബന്ധങ്ങള്‍ മെച്ചപെടുതുന്നതില്‍ എങ്ങനെ സഹായിക്കുന്നു എന്ന് ചിന്തികുന്നത് നന്നായിരിക്കും
1. കുടുംബത്തിലെ എല്ലാവര്‍ക്കും ഒരിടത്തും പോകാതെ ഒന്നിച്ചു
ഇരിക്കാന്‍ ഒരു അവസരം ഹര്‍ത്താല്‍ നല്‍കുന്നു
2. തിരക്കുകള്‍ ഇല്ലാത്തതിനാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും
ഒന്നിച്ചു ഇരുന്നു ആശയ വിനിമയം നടത്തുന്നതിന് സമയം കിട്ടുന്നു
3. തിരക്കുകള്‍ ഇല്ലാത്ത റോഡിലുടെ കുട്ടികളെയും കൂട്ടി
നടന്നു അടുത്തുള്ള ബന്ധു വീടുകളില്‍ സന്ദര്‍ശനം നടത്തുവാന്‍ കഴിയുന്നു
4. കപ്പ , ആറ്റുമീന്‍, തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ തലേന്ന്
വാങ്ങി വച്ചാല്‍ , അത് പാകം ചെയുവാന്‍ ഉള്ള ഒരു സാവകാശം ഹര്‍ത്താല്‍ നല്‍കുന്നു
5. വീട്ടിലെ ജോലികള്‍ , തുണി നനക്കുക , തുണി മടക്കുക ,
തുടങ്ങിയവ എല്ലാവരും ചേര്‍ന്ന് ചെയുവാന്‍ ഉള്ള നല്ല സമയം ആണ്
ഇത്തവണ ഹര്‍ത്താല്‍ ഒരു
മഴ അടച്ചു പിടിച്ച ദിവസം ആയതിനാല്‍ , ഒരു തോര്‍ത്തും ഉടുത്തു നല്ലവണ്ണം ഒന്ന് മഴ
നനഞ്ഞു . കുട്ടികള്‍ക്ക് ചില കഥകള്‍ വായിച്ചു കൊടുത്തു . ഉച്ച കഴിഞ്ഞു എല്ലാവരും
കൂടി നടന്നു അടുത്ത ബന്ധു വീട്ടില്‍ പോകുവാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്
കേരളത്തില്‍ മിക്ക
വീടുകളിലും ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവര്‍ ആണ് . കുട്ടികള്‍
പഠിക്കുവാന്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ വീടുകള്‍ അടച്ചു പൂട്ടുകയാണ് പതിവ് . ആകെ
കിട്ടുന്ന ഒരു ഞായര്‍ ഒരു നൂറുകൂട്ടം ജോലികള്‍ക്ക് മാറ്റി വക്കപെടുന്നു .അത്തരം
ഒരു സാഹചര്യത്തില്‍ കടന്നു വരുന്ന ഹര്‍ത്താല്‍ ഇത്തരം കുടുംബങ്ങള്‍ക്ക് ഒരു
ലോട്ടറി ആണ്
ഹര്‍ത്താല്‍ എതിര്‍ക്ക
പെടേണ്ടതു തന്നെയാണ്. ഞാന്‍ അതിനെ
അനുകൂലിക്കുന്നില്ല
ഹര്‍ത്താല്‍ ഒരു സാധാരണ
കുടുംബം എങ്ങനെ നോക്കി കാണുന്നു എന്നാണ് ഞാന്‍ പറഞ്ഞത് . എല്ലാവരും ഇതിനോട്
യോജിക്കുമോ എന്ന് അറിയില്ല.നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു . നന്ദി
നമസ്കാരം
Subscribe to:
Posts (Atom)
