തമിഴ്നാട്ടിലെ വിഷം
തുപ്പുന്ന കാബേജും കോളിഫ്ലൊവേരും തിന്നു മടുത്തവര്‍ ഇതിലെ വരിക . നമുക്ക് ഒരു
നാടന്‍ തോരന്‍ ഉണ്ടാക്കാം .
കഴിച്ചാല്‍ നിങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാക്കി
കഴിക്കും . അത്രക്ക് രുചി ഉള്ള തോരന്‍ ആണ് അത് . മറ്റൊന്നും അല്ല നമ്മള്‍ വെറുതെ
കളയുന്ന ചേന തണ്ട് കൊണ്ട് ഉള്ള ഒരു തോരന്‍
ആദ്യം ഒരു ചേന തണ്ട്
സംഘടിപിക്കുക. വളരെ എളുപ്പം കിട്ടും . കുംഭ ചേന വിളവു എടുക്കുന്ന സമയം ആയതു കൊണ്ട്
കിട്ടുവാന്‍ വളരെ എളുപ്പം ഞങ്ങളുടെ വീട്ടില്‍ ചാക്കില്‍ പത്തു ചേന നട്ടത് കൊണ്ട്
ചേന തണ്ട് കിട്ടുവാന്‍ വളരെ എളുപ്പം
ഇനി എങ്ങനെ ചേന തണ്ട്
തോരന്‍ വക്കാം എന്ന് പറയാം . വളരെ എളുപ്പം ആണത്
 |
കിങ്ങിനയും നോന മോനും ചേന തണ്ടുമായി |
 |
ഇല മുറിച്ചു കളയുക |
 |
ചെറുതായി മുറിക്കുക |
 |
പുറത്തെ കട്ടിയുള്ള തൊലി ചീകി കളയുക |
 |
തൊലി കളഞ്ഞ ചേന തണ്ട് |
 |
ചെറുതായി കൊത്തി അരിയുക |
 |
അല്പം ഉപ്പു ചേര്‍ക്കുക |
 |
അല്പം വെള്ളം ഒഴിക്കുക |
 |
നന്നായി പിഴിഞ്ഞു വെള്ളം കളയുക |
 |
ഒരു പിടി തേങ്ങ , മൂന്നു പച്ച മുളക് , ഒരു പിടി ചുവന്ന ഉള്ളി , അല്പം ജീരകം അല്പം മഞ്ഞള്‍പൊടി ഇത്രയും കല്ലില്‍ ഒന്ന് ചതച്ചു എടുക്കുക |
 |
ഇതാണ് അരപ്പ് |
 |
ഒരു പിടി ചെറു പയര്‍ കുക്കറില്‍ ഇട്ടു രണ്ടു വിസില്‍ അടിപിക്കുക |
 |
ചേന തണ്ട്കൊത്തി അരിഞ്ഞതും, അരപ്പും , ചെറുപയര്‍ പാതി വേവിച്ചതും ഇളക്കി ഒരു ചീന ചട്ടിയില്‍ ചെറു തീയില്‍ അടച്ചു വക്കുക |
 |
അല്‍പ സമയം കഴിഞ്ഞു , പാകത്തിന് ഉപ്പു ചേര്‍ത്ത് ഇളക്കി വാങ്ങുക . ചേന തണ്ട് തോരന്‍ തയാര്‍ | |
|
|
പ്രിയ വായനക്കാരെ നമ്മള്‍ ആഗോള വല്‍കരണത്തെ എതിര്‍ത്ത് തോല്പികേണ്ടത് മുദ്രവാക്യം വിളിച്ചല്ല ചേന തണ്ട് തോരന്‍ വച്ച് വേണം എന്നാണ് എന്‍റെ അഭിപ്രായം
ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം
ഹാവൂ..ഊണ് കുശാല്‍
ReplyDeleteസങ്കതി കൊള്ളാല്ലോ....
ReplyDeleteപരീക്ഷിച്ചിട്ടു ബാക്കി പറയാം....
ആശംസകള്‍...
thanks...will try
ReplyDeleteഎണ്ണ മൂപ്പിച്ചു ഒരല്പം അരിയും ചുവന്ന മുളകും കൂടി വറുത്ത് (കടുക് വറക്കുന്നതിനു പകരം) ചേനത്തണ്ടും ചേന ഇലയും കൂടി തോരന്‍ വെക്കാം - അവസാനം ഒരല്പം തേങ്ങ ചിരവിയിട്ടാല്‍ നല്ല സ്വാദിഷ്ടമായ തോരന്‍ റെഡി !!!
ReplyDeleteചേനത്തണ്ടും ചെറുപയറും!!
ReplyDeleteഅതൊക്കെ ഒരു കാലം
നല്ല തോരന്‍! (കിട്ടാത്ത മുന്തിരി പുളിക്കുന്നത് പോലെ ചേനതണ്ട് ചൊറിയും -അതോണ്ട് എനിക്ക് വേണ്ട ! ) :)
ReplyDeleteനല്ല ചിന്തക്ക് നാടൻ ഭക്ഷണം ആശംസകൾ
ReplyDeleteകുറെ കഴിച്ചതാ.. എമ്പതുകളില്‍ .
ReplyDeleteഅന്നതിനേ വകയുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. ഇന്ന് മഹാനഗരത്തില്‍ കിട്ടാക്കനി പോലെ ഉണ്ണിപിണ്ടിയും ചെനത്തണ്ടും തിരയുമ്പോള്‍ ആ പഴയ കാലം ഓര്‍മ്മ വരും.
കേരളതനിമയിലേക്കുള്ള തിരിച്ചു പോക്കിന് സമയമായി ! ഞാന്‍ യാത്ര ആരംഭിച്ചു കഴിഞ്ഞു, ചില നാടന്‍ സായിപ്പുമാര്‍ കളിയാക്കിയാലും അവരുടെ വിവരക്കേടിന് മാപ്പ് കൊടുത്തുകൊണ്ട്....
ReplyDeleteകൊള്ളാം.. പരീക്ഷിക്കട്ടെ..
ReplyDeleteഎല്ലാവര്‍ക്കും നന്ദി
ReplyDeleteചേമ്പിൻതണ്ടും വള്ളപ്പയറും കൂടി കറി വെക്കാറുണ്ട്. ചേനത്തണ്ട് ഒന്ന് ഒന്നൊര ഇഞ്ച് നീളത്തിലരിഞ്ഞ് സാമ്പാറിൽ ഇടാറുമുണ്ട്. അതുകൊണ്ട് തോരൻ ഉണ്ടാക്കുന്ന വിധം
ReplyDeleteഇപ്പോൾ മനസ്സിലായി.
കൊള്ളാം, വളരെ നന്നായിട്ടുണ്ട്, ഇനി ചോറ് വിളമ്പിയാൽ മതി.
ReplyDeleteചേന തണ്ടു്കഴിച്ചാൽ പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോ
ReplyDelete