Showing posts with label തോരന്‍. Show all posts
Showing posts with label തോരന്‍. Show all posts

Friday, September 6, 2013

വരൂ നമുക്ക് ഒരു ചേന തണ്ട് തോരന്‍ വക്കാം, ആഗോള വല്‍കരണത്തെ തോല്‍പ്പിക്കാം



            തമിഴ്നാട്ടിലെ വിഷം തുപ്പുന്ന കാബേജും കോളിഫ്ലൊവേരും തിന്നു മടുത്തവര്‍ ഇതിലെ വരിക . നമുക്ക് ഒരു നാടന്‍ തോരന്‍ ഉണ്ടാക്കാം .

           കഴിച്ചാല്‍ നിങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും . അത്രക്ക് രുചി ഉള്ള തോരന്‍ ആണ് അത് . മറ്റൊന്നും അല്ല നമ്മള്‍ വെറുതെ കളയുന്ന ചേന തണ്ട് കൊണ്ട് ഉള്ള ഒരു തോരന്‍ 

                ആദ്യം ഒരു ചേന തണ്ട് സംഘടിപിക്കുക. വളരെ എളുപ്പം കിട്ടും . കുംഭ ചേന വിളവു എടുക്കുന്ന സമയം ആയതു കൊണ്ട് കിട്ടുവാന്‍ വളരെ എളുപ്പം ഞങ്ങളുടെ വീട്ടില്‍ ചാക്കില്‍ പത്തു ചേന നട്ടത് കൊണ്ട് ചേന തണ്ട് കിട്ടുവാന്‍ വളരെ എളുപ്പം 

             ഇനി എങ്ങനെ ചേന തണ്ട് തോരന്‍ വക്കാം എന്ന് പറയാം . വളരെ എളുപ്പം ആണത്
കിങ്ങിനയും നോന മോനും ചേന തണ്ടുമായി

ഇല മുറിച്ചു കളയുക

ചെറുതായി മുറിക്കുക

പുറത്തെ കട്ടിയുള്ള തൊലി ചീകി കളയുക

തൊലി കളഞ്ഞ ചേന തണ്ട്
ചെറുതായി കൊത്തി അരിയുക

അല്പം ഉപ്പു ചേര്‍ക്കുക

അല്പം വെള്ളം ഒഴിക്കുക

നന്നായി പിഴിഞ്ഞു വെള്ളം കളയുക

ഒരു പിടി തേങ്ങ , മൂന്നു പച്ച മുളക് , ഒരു പിടി ചുവന്ന ഉള്ളി , അല്പം ജീരകം അല്പം മഞ്ഞള്‍പൊടി ഇത്രയും കല്ലില്‍ ഒന്ന് ചതച്ചു എടുക്കുക

ഇതാണ് അരപ്പ്

ഒരു പിടി ചെറു പയര്‍ കുക്കറില്‍ ഇട്ടു രണ്ടു വിസില്‍ അടിപിക്കുക
ചേന തണ്ട്കൊത്തി അരിഞ്ഞതും, അരപ്പും , ചെറുപയര്‍ പാതി വേവിച്ചതും ഇളക്കി ഒരു ചീന ചട്ടിയില്‍ ചെറു തീയില്‍ അടച്ചു വക്കുക

അല്‍പ സമയം കഴിഞ്ഞു , പാകത്തിന് ഉപ്പു ചേര്‍ത്ത് ഇളക്കി വാങ്ങുക . ചേന തണ്ട് തോരന്‍ തയാര്‍ 

 പ്രിയ വായനക്കാരെ നമ്മള്‍ ആഗോള വല്‍കരണത്തെ എതിര്‍ത്ത് തോല്പികേണ്ടത് മുദ്രവാക്യം വിളിച്ചല്ല ചേന തണ്ട് തോരന്‍ വച്ച് വേണം എന്നാണ് എന്‍റെ അഭിപ്രായം

ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി നമസ്കാരം