Showing posts with label ചാക്ക്. Show all posts
Showing posts with label ചാക്ക്. Show all posts

Monday, February 10, 2014

കുംഭ ചേന നടുവാന്‍ കാലമായി .... വേഗം ഒരുങ്ങു !!!!!

                                             ഇത്  കുംഭ മാസം . മലയാളികള്‍  നടുതലകള്‍  നടുന്ന കാലം . കുംഭ  മാസത്തിലെ  വെളുത്ത  വാവിന്‍  ദിവസം ആണ്  ചേന നടുവാന്‍ പറ്റിയ സമയം വരുന്ന  ഫെബ്രു വരി  പതിനാലാം തീയതി ആണ് കുംഭ മാസത്തിലെ  വെളുത്തവാവ് കുംഭ ചേന കുടത്തോളം എന്നാണ് ചൊല്ല് . ഇത്തവണഞങ്ങളുടെ വീട്ടില്‍   ചേന നടുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒരു ആഴ്ച മുന്‍പ് തന്നെ  പന്തളത്തു നിന്നും ചേന വാങ്ങി

ഇന്ന് പപ്പാ  അത്  പൂള് വെട്ടി തന്നു

ഞാന്‍  ചാണക പാലില്‍ മുക്കി അത്  തണലില്‍ ഉണക്കുവാന്‍ വച്ചു

അടുത്ത  വെള്ളിയാഴ്ച  അത് നടണം

പറമ്പ്  മുഴുവന്‍  റബ്ബര്‍ ആയതിനാല്‍  മുറ്റത്ത്‌ ചാക്കില്‍  മണ്ണും ചാണകവും  നിറച്ചു ആണ്  ചേന നടുന്നത് കുംഭ ചേന  നടുവാന്‍ ഞങ്ങള്‍ നടത്തിയ ചില ഒരുക്കങ്ങള്‍  വായനക്കാരുടെ  അറിവിലേക്ക്  ഇതോടൊപ്പം  സമര്‍പ്പിക്കുന്നു ഇത്  വായിക്കുന്ന  ആരെങ്കിലും.ഒരാള്‍  ഒരു മൂട്  ചേന  നടുമ്പോള്‍  ആണ്  ഈ പോസ്റ്റ്  അര്‍ത്ഥം ഉള്ളതാവുക  അഭിപ്രായം പറയണം . നന്ദി . നമസ്കാരം

ചാക്ക്  മൂലകള്‍ ഉള്ളിലേക്ക് മടക്കി രണ്ടു പാളി വരത്തക്ക വണ്ണം  പിന്നെയും മടക്കി

നിറയെ കരിയില നിറച്ചു

അതിനു മുകളില്‍ മണ്ണ് നിറച്ചു

ചാണക പൊടി ഇട്ടു

ഇങ്ങനെ ഒരുക്കിയ ചാക്കുകളില്‍  ആണ്  ചേന നടുന്നത്

കുറച്ചു പച്ച ചാണകം  കലക്കി വച്ചു ഇതാണ് ചാണക പാല്‍ 

ഈ ചേന മുറിച്ചാണ് നടുന്നത്

പപ്പാ ചേന മുറിക്കുന്നു  ... നീ  എന്തിനാട  ഈ കൃഷിചെയുന്നത്  വേറെ പണി ഒന്നുംഇല്ലേ  എന്നൊക്കെ ചോദിക്കുന്ന ആളാണ് !!!!! പാവം !!!

രണ്ടു തലമുറകള്‍  കിങ്ങിണ എല്ലാംകാണുക ആണ്

ചേന ചാണക പാലില്‍ മുക്കുന്നു . രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണു

തണലില്‍ ഉണക്കാന്‍ വച്ച  ചേന കന്നുകള്‍ ഇവരാണ് നാളത്തെ മുഴു ചേനകള്‍!!!!

Tuesday, August 6, 2013

ചേന തരുന്ന ചാക്ക് വേണോ !!!!!



               ചേന തരുന്ന ചാക്ക് വേണോ !!!!! വെറുതെ പറഞ്ഞതല്ല . ഞാന്‍ ഒരു ചാക്കില്‍ കുംഭ മാസത്തില്‍ കുറെ മണ്ണും ചാണക പൊടിയും ഇട്ടു ഒരു ചെറിയ കഷണം ചേന വെറുതെ കുഴിച്ചു വച്ചിരുന്നു . ഇപ്പോള്‍ അതിന്‍റെ ചുവട്ടിലെ മണ്ണ് മാറ്റി നോക്കിയപ്പോള്‍ അതാ കുടത്തോളം പോന്ന ഒരു ചേന ഇരിക്കുന്നു .... അതാ പറഞ്ഞത് ചാക്ക് എനിക്ക് ചേന തന്നു എന്ന് ... 


    
ചാക്കിലെ ചേന വലുതായി

വിളവു എടുക്കാന്‍ പാകം

ഇത്തിരി കുഞ്ഞന്‍ ചേന
           ഇനി കാര്യം പറയാം കുംഭ മാസത്തില്‍ ഞങ്ങള്‍ ചാക്കില്‍ നട്ട ചേന വിളവെടുത്തു തുടങ്ങി . കഴിഞ്ഞ ദിവസം നോക്കിയപോള്‍ ഒരു ചാക്കിലെ ചേനയുടെ തണ്ടും ഇലകളും മഞ്ഞ നിറത്തില്‍ കണ്ടു . ഇപ്പോള്‍ നട്ടിട്ടു ഏതാണ്ട് എട്ടു മാസം ആയിരിക്കുന്നു . എന്നാല്‍ പിന്നെ ഇതങ്ങു വിളവു എടുക്കാം എന്നായി . ചേനയുടെ തണ്ട് മുറിച്ചു എടുത്തു . മണ്ണ് മാറ്റി ചേന പുറത്തു എടുത്തപ്പോള്‍ സാമാന്യം വലിപ്പം ഉള്ള ഒരു സുന്ദരന്‍ ചേന
 .
ചേന തണ്ട് ചെറുതായി അരിഞ്ഞു ഒരു തോരന്‍ ഉണ്ടാക്കി . വളരെ രുചികരം 

ചേന പകുതി എടുത്തു ഒരു എരിശ്ശേരി വച്ചു

ഊണ് കുശാല്‍ 

           നമ്മുടെ പറമ്പിലെ ചേന ... നമ്മുടെ മുറ്റത്തെ ചേന തണ്ട് ....ഒരു കീട നാശിനിയും ഒരു രാസ വളവും ഇല്ല ... തികച്ചും ജൈവ ഭക്ഷണം 

         ഇതിനെ ഒക്കെ ആണ് ഭക്ഷ്യ സുരക്ഷ എന്ന് വിളിക്കേണ്ടത്
ഒരു ചേന നടുന്നത് ഭക്ഷ്യ സുരക്ഷയിലെക്കുള്ള ഒരു പ്രധാന ചുവടു വപ്പ് ആണ് . നമ്മുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തേണ്ടത് നാം തന്നെ ആണ് 

        പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി... നമസ്കാരം