വരാന്തയിലെ പടിക്കെട്ടിന് ഇടതു വശത്ത് മുകളിലായി ആറ്റക്കുരുവിയുടെ ഒരു ഒഴിഞ്ഞ കൂട് ഞങ്ങൾ തൂക്കിയിട്ടിരുന്നു. വീടിന് അടുത്തുള്ള പാടത്തിന്റെ കരയിലെ തെങ്ങിൽ കൂടുകൂട്ടിയ ആറ്റക്കുരുവികൾ ഉപേക്ഷിച്ച കൂടായിരുന്നു അത് . നോ നമോനും കിങ്ങിണയും ചേർന്നാണ് ഒരു കൗതുകത്തിനായി ആ കൂട് വീടിന്റെ മുൻ ഭാഗത്ത് കെട്ടിത്തൂക്കിയത് .കുറച്ചു ദിവസം കഴിഞ്ഞ പ്പോൾ കൂട്ടിൽ ഒരു അനക്കവും ബഹളവും ഒരു കുഞ്ഞിക്കിളിയുടെ കുറുകലും കരച്ചിലും. കുഞ്ഞിനു തീറ്റയുമായി അമ്മക്കിളി.ആറ്റക്കറുപ്പൻ എന്ന യിനം കിളിയാണെന്ന് തോന്നുന്നു. എന്തായാലും രണ്ടു ദിവസം മുൻപ് എല്ലാവരും പറന്നു പോയി.വാടക കൂട്ടിൽ പിറന്ന കുഞ്ഞുമായി!
Wednesday, November 2, 2016
Monday, October 10, 2016
സിമ്പതിയും എമ്പതിയും
സിമ്പതിയും, എമ്പതിയും നാം സർവ്വസാധാരണമായി ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണ് .ഇവ തമ്മിൽ ഉള്ള വ്യത്യാസത്തേപ്പറ്റി പലപ്പോഴും നാം ചിന്തിക്കാറില്ല. സിമ്പതി എന്നാൽ ഒരു അയ്യോ ഭാവം മാത്രമാണ്. മറ്റൊരാളുടെ പ്രയാസം കാണുമ്പോൾ ഉണ്ടാകുന്ന ഒരു സഹതാപം .എന്നാൽ എമ്പതി ഇതിൽ നിന്നും വ്യത്യസ്തമാണ്. വേദന അനുഭവിക്കുന്ന മറ്റൊരാളുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചു കൊണ്ട് അയാളുടെ തലത്തിലേക്ക് ഇറങ്ങി ചെന്നു കൊണ്ട് അയാളെ സഹായിക്കുന്ന അവസ്ഥയാണത്. ഉദാഹരണമായി ഒരു റോഡപകടം നടന്നു, ഒരു കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്നു .അത് കണ്ട് അയ്യോ എന്ന് വെറുതെ നിലവിളിക്കുക മാത്രം ചെയ്താൽ അത് വെറും സിമ്പതി മാത്രമാണ്. എന്നാൽ നിലവിളിക്കുന്നതിന് പകരം ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ടു കൊണ്ട് അതിനെ ആശുപത്രിയിൽ എത്തിക്കുന്നതാണ് എമ്പതി. സിമ്പതി വെറും വികാരപ്രകടനം മാത്രമാണ്. എന്നാൽ എമ്പതി അതിലും ഉയർന്ന തലത്തിലുള്ള പ്രവർത്തനമാണ്. നമസ്ക്കാരം
Friday, September 9, 2016
ഭാരതപ്പുഴ അന്ത്യ ശ്വാസം വലിക്കുന്നു.
വലിയ പ്രതീക്ഷ യോടെയാണ് കുറ്റിപ്പുറത്തേക്ക് വന്നത് .ഭാരതപ്പുഴ കാണുവാനായി. കണ്ടപ്പോൾ മതിയായി. ഒരു ചാലു പോലെ നേർത്ത്.നഗരങ്ങളുടെ അഴുക്കും പേറി ഭാരതപ്പുഴ അന്ത്യശ്വാസം വലിക്കുന്നു .നദിയുടെ മാറിൽ കുഴികൾ തീർത്ത് മണൽ ഊറ്റിയതിന്റെ അടയാളങ്ങൾ പേരറിയാത്ത പുല്ലുകൾ കൊണ്ട് പ്രകൃതി മായിച്ചിരിക്കുന്നു. നദീതീരത്തെ നിളാ പാർക്കിൽ പണ്ട് എന്നോ സ്ഥാപിച്ച ഒരു ബോർഡു കണ്ടു . നദിയിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.!!! എവിടെ നദി? എവിടെ വെള്ളം ? അവിടെ ഇപ്പോൾ പൊന്തക്കാടുകളാണ്. നിളാതീരത്ത് പ്രതീക്ഷ യോടെ വരുന്നവർക്ക് നദി കാണുവാൻ കഴിയില്ല .പൊന്തക്കാടുകളും പുൽമേടുകളുമാണ് കാണുവാൻ കഴിയുക. അന്ത്യശ്വാസം വലിക്കുന്ന നിളേ നീ എന്നാണ് പുനർജനിക്കുക?
Monday, August 8, 2016
ഉപേക്ഷിക്കരുത് നമുക്ക് നന്നാക്കാം
എന്തെങ്കിലും ഒന്ന് കേടായാൽ അതിനെ ഉപേക്ഷിച്ച് പുതിയതൊന്ന് പകരം വാങ്ങുവാനുള്ള പ്രവണതയാണ് ഇന്ന് നമുക്ക് എവിടെയും കാണുവാൻ കഴിയുക. കേടായത് നന്നാക്കുവാൻ ആരും മെനക്കെടുന്നില്ല. എന്നാൽ പഴയ തലമുറ അങ്ങനെ അല്ല 'കേടുവന്നത് ശരിയാക്കുകയാണ് പുതിയതൊന്ന് വാങ്ങുന്നതിനേക്കാൾ നല്ലതെന്ന് അവർ വിശ്വസിക്കുന്നു അടുക്കളയിൽ വളരെക്കാലമായി സമയം അറിയിച്ചു കൊണ്ടിരുന്ന ഒരു ചെറിയ ക്ലോക്ക് ഉണ്ട്. ഈയിടെ അത് ഓടാതായി. ബാറ്ററി മാറ്റിയിട്ടു: രക്ഷയില്ല: പകരം പുതിയതൊന്ന് വാങ്ങുവാൻ തീരുമാനിച്ചു.അപ്പോഴാണ് അച്ഛൻ ഇടപെട്ടത് '' എടാ കളയുവാൻ എളുപ്പമാ.. നമുക്കിത് നന്നാക്കിയെടുക്കാം.. '' ഒടുവിൽ ഞാനും സമ്മതിച്ചു. അച്ഛൻ തനിയെ അതു കൊണ്ടുപോയി നന്നാക്കി കൊണ്ടുവന്നു. ഇപ്പോഴും അത് നന്നായി ഓടുന്നു. ആർക്കും ആരേയും നന്നാക്കാൻ സമയമില്ലാത്ത ലോകത്ത് വ്യദ്ധസദനങ്ങളിലും കുടുംബകോടതിയിലും എല്ലാവരും എല്ലാവരേയും ഉപേക്ഷിക്കുകയാണ്.ഈ കലികാലത്ത് അച്ഛൻ കാണിച്ചു തന്നത് വലിയൊരു സന്ദേശമാണ് .... നന്ദി ... പ്രണാമം
Saturday, June 11, 2016
മാജിക് കാണിക്കുന്ന മണ്‍ വരമ്പുകള്‍!!!!!!
ശരിക്കും മാജിക് കാണിക്കും . ആയിര കണക്കിന് ലിറ്റര്‍ മണ്ണും ജലവും ഒലിച്ചു
പോകാതെ സംരക്ഷിക്കുന്ന മാജിക് .ഒരു തൂമ്പ മാത്രം മതി മുറ്റത്ത് ജലം കുത്തി
ഒലിച്ചു പോകുന്ന ഇടത്ത് മണ്ണ് കൊണ്ട് ഒരു വരമ്പ് തീര്‍ക്കുവാന്‍ . ഈ മണ്‍
വരമ്പുകള്‍ ഓടുന്ന വെള്ളത്തെ നടത്തും , നടക്കുന്ന വെള്ളത്തെ ഇരുത്തും ,
ഇരുത്തുന്ന വെള്ളത്തെ കിടത്തും എന്നിട്ട് ഭൂമിയുടെ ഉള്ളിലേക്ക് പറഞ്ഞു
വിടും . ഇങ്ങനെ താഴുന്ന വെള്ളം ആണ് ഭൂഗര്‍ഭ ജലം ആയി മാറി നമ്മുടെ
കിണറ്റില്‍ എത്തുന്നത് .ഞങ്ങളുടെ മുറ്റത്ത് മണ്ണും ജലവും ഒഴുകി നഷ്ട്ട
പ്പെടാതെ തീര്‍ത്ത മണ്‍ വരമ്പിന്റെ ചിത്രങ്ങള്‍ . വായിക്കുന്ന ആര്‍ക്കെങ്കിലും
ഒരു പ്രചോദനം ആകട്ടെ . അഭിപ്രായം പറയണം . നന്ദി ... നമസ്കാരം
മണ്‍ വരമ്പ് തീരകുന്നത്നു മുന്‍പ് |
വരമ്പ് |
മണ്‍ വരമ്പ് തീര്‍ത്തതിനു ശേഷം |
മണ്ണും വെള്ളവും റോഡിലേക്ക് വിടാതെ തടയുന്ന വരമ്പ് |
Add caption |
Wednesday, April 13, 2016
മണ്ണ് തന്നത് കൊണ്ട് ഒരു വിഷു കണി
മണ്ണ് തന്നത് കൊണ്ട് ഒരു വിഷു കണി ഉണ്ടാക്കി .പറമ്പിലെ ചക്ക , ചേന ,കൈതചക്ക എല്ലാം അതില്‍ ഇടം കണ്ടു . നോന മോന്‍റെ എഴുത്തോലയും വച്ചു. എല്ലാവരെയും ഉണര്‍ത്തി വിഷു കണി കാണിച്ചു . കയ് നീട്ടവും കൊടുത്തു . വിഷു കാര്‍ഷിക ആഘോഷം ആണ് . നമ്മുടെ മണ്ണും സംസ്കാരവും , നന്മകളും ആഹാരവും എല്ലാം നമുക്ക് തിരിച്ചു പിടിക്കുവാന്‍ ഈ വിഷു ദിനത്തില്‍ തുടക്കം കുറിക്കണം .പുതിയ കാര്‍ഷിക വര്ഷം ഈ ദിനം ആരംഭിക്കുന്നു സൂര്യന്‍ നേരെ കിഴക്ക് ഉദിക്കുന്ന ദിനം ആണിത് . സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിവസവും . എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
Sunday, March 13, 2016
ജൈവ കര്‍ഷകര്‍ക്ക് അവാര്‍ഡും അനുമോദനവും
Sunday, February 21, 2016
ചന്ദ്രന്‍റെ വലിപ്പം ഉള്ള ചേന!!!
Saturday, February 13, 2016
ഫെബ്രുവരി 13 ലോക റേഡിയോ ദിനം
Tuesday, January 26, 2016
വീട്ടിലെ കരണ്ട് ചാര്‍ജ് സൂര്യനെയും കൊണ്ട് കൊടുപ്പിക്കുന്നത് എങ്ങനെ ?
വീട്ടിലെ സോളാര്‍ സിസ്റ്റം ചിത്രങ്ങളിലുടെ....അഭിപ്രായം പറയണം ..നന്ദി ...നമസ്കാരം