Tuesday, January 26, 2016

വീട്ടിലെ കരണ്ട് ചാര്‍ജ് സൂര്യനെയും കൊണ്ട് കൊടുപ്പിക്കുന്നത് എങ്ങനെ ?

വീട്ടിലെ കരണ്ട് ചാര്‍ജിന്റെ ഒരു ഭാഗം നമുക്ക് സാക്ഷാല്‍ സൂര്യനെയും കൊണ്ട് കൊടുപ്പിക്കാം ..... എങ്ങനെ എന്നല്ലേ...വീട്ടില്‍ ഒരു സോളാര്‍ പാനലും അതിനോട് ചേര്നുള്ള ബാറ്ററിയും ഇന്‍ വേര്ടരും പിടിപ്പിക്കുക . ഇപ്പോള്‍  അനെര്‍ട്ട്   ഏകദേശം രണ്ടു ലക്ഷം രൂപ വില വരുന്ന രൂഫ്ടോപ്  1 കിലോ വാട്ട് സോളാര്‍  സിസ്റ്റം 97715 രൂപക്ക് നല്‍കുന്നു .നമ്മുടെ വീട്ടിലെ മോട്ടോര്‍  ഫ്രിഡ്ജ്‌ ഇവ ഒഴികെ ഉള്ള മിക്കവാറും എല്ലാ വീട്ടു ഉപകരണവും ഫാനും ലൈറ്റും ഉള്‍പെടെ ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും . കരണ്ട് ചാര്‍ജില്‍ ഒരു ഭീമമായ കുറവ് ഉണ്ടാകും . വോല്ട്ടേജ് പ്രശ്നം ഇല്ല . കരണ്ട് ഒരിക്കലും പോകില്ല . ഊര്‍ജത്തിന്റെ കാര്യത്തില്‍ വീട് സ്വയം പര്യാപ്തം ആകും . നാട്ടില്‍ എല്ലാ വീടുകളും സോളാറിലേക്ക്  മാറിയാല്‍  നമുക്ക് പുതിയ ഡാമുകള്‍ വേണ്ട , പുതിയ ആണവ പ്രോജക്ടുകള്‍ വേണ്ട ,നമ്മുടെ വനവും മലകളും പുഴകളും പരിസ്ഥിതിയും സംരക്ഷിക്കപെടും. സോളാര്‍ സിസ്റ്റം ആവശ്യം ഉള്ളവര്‍ അനെര്‍ട്ട്  വെബ്സൈറ്റ് നോക്കുക http://anert.gov.in/
വീട്ടിലെ സോളാര്‍ സിസ്റ്റം ചിത്രങ്ങളിലുടെ....അഭിപ്രായം പറയണം ..നന്ദി ...നമസ്കാരം





2 comments:

  1. ഈ ബാറ്ററികൾ എത്ര കാലം നിൽക്കും? പാനലുകൾ ഇടയ്ക്ക് മാറ്റേണ്ട ആവശ്യമുണ്ടോ? തുടർപരിപാലന/അറ്റകുറ്റപ്പണികൾ ഏതൊക്കെ തുടങ്ങിയ വിവരങ്ങൾ ലിങ്കിൽ ഉണ്ടോ എന്ന് നോക്കട്ടെ

    ReplyDelete
  2. സോളാർ പാനൽ സ്വന്തമായി അസംബിൾ ചെയ്യാൻ പറ്റുമോ?ഡ്രോയിംങ് ,മറ്റീരിയൽ details അയച്ച് തരുമോ?

    ReplyDelete