സിമ്പതിയും, എമ്പതിയും നാം സർവ്വസാധാരണമായി ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണ് .ഇവ തമ്മിൽ ഉള്ള വ്യത്യാസത്തേപ്പറ്റി പലപ്പോഴും നാം ചിന്തിക്കാറില്ല. സിമ്പതി എന്നാൽ ഒരു അയ്യോ ഭാവം മാത്രമാണ്. മറ്റൊരാളുടെ പ്രയാസം കാണുമ്പോൾ ഉണ്ടാകുന്ന ഒരു സഹതാപം .എന്നാൽ എമ്പതി ഇതിൽ നിന്നും വ്യത്യസ്തമാണ്. വേദന അനുഭവിക്കുന്ന മറ്റൊരാളുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചു കൊണ്ട് അയാളുടെ തലത്തിലേക്ക് ഇറങ്ങി ചെന്നു കൊണ്ട് അയാളെ സഹായിക്കുന്ന അവസ്ഥയാണത്. ഉദാഹരണമായി ഒരു റോഡപകടം നടന്നു, ഒരു കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്നു .അത് കണ്ട് അയ്യോ എന്ന് വെറുതെ നിലവിളിക്കുക മാത്രം ചെയ്താൽ അത് വെറും സിമ്പതി മാത്രമാണ്. എന്നാൽ നിലവിളിക്കുന്നതിന് പകരം ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ടു കൊണ്ട് അതിനെ ആശുപത്രിയിൽ എത്തിക്കുന്നതാണ് എമ്പതി. സിമ്പതി വെറും വികാരപ്രകടനം മാത്രമാണ്. എന്നാൽ എമ്പതി അതിലും ഉയർന്ന തലത്തിലുള്ള പ്രവർത്തനമാണ്. നമസ്ക്കാരം
Monday, October 10, 2016
സിമ്പതിയും എമ്പതിയും
Subscribe to:
Post Comments (Atom)
സത്യം!
ReplyDeleteആശംസകള്‍
താങ്കൾ എത്ര നന്നായി ഉദാഹരണം പറഞ്ഞു.
ReplyDelete