Sunday, March 22, 2015

വെള്ളം ഉപയോഗം അടുക്കളയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു !!!!

                         അടുക്കളയില്‍ അടിയന്തിരാവസ്ഥ !!!!!!കിണറ്റില്‍ നിന്നും വെള്ളം പമ്പ് ചെയുന്നത് കുറക്കുക , പൈപ്പ് വെള്ളം ഉപയോഗം പരമാവധി കുറക്കുക്ക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി അടുക്കളയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.        മഴ പെയുന്നത് വരെ ആരും പാത്രം കഴുകാനും പാചകത്തിനും അടുക്കളയിലെ പൈപ്പ് ഉപയോഗിക്കാന്‍ പാടില്ല .        അടുക്കളയിലെ പൈപ്പ് ഒരു കവര്‍ കൊണ്ട് സീല്‍ ചെയ്തിട്ടുണ്ട് .     പാചക ആവശ്യത്തിന് ഉള്ള വെള്ളം കിണറ്റില്‍ നിന്നും കോരി കൊടുകുന്നതാണ് .       ഉള്ള വെള്ളം കൊണ്ട് ഏപ്രില്‍ ....മെയ്‌ ... എന്നിവ തരണം ചെയണം എങ്കില്‍ ഇത്തരം ചില കടുത്ത നടപടികള്‍ ആവശ്യം ആണെന്ന് അറിയിച്ചിട്ടുണ്ട് .         മോട്ടോര്‍ പരമാവധി കുറച്ചു അടിക്കുക വഴി കിണറ്റിലെ ജലനിരപ്പ്‌ കുറയാതെ സൂക്ഷിക്കുകയാണ് ഈ നടപടികളുടെ ലക്‌ഷ്യം .....
എന്ന് സ്വന്തം ലേഖകന്‍ 

Wednesday, March 18, 2015

ഹര്‍ത്താല്‍ ദിനത്തെ പരമ്പരാഗത ഭക്ഷണം കൊണ്ട് ക്രിയാത്മകമാക്കുന്നത് എങ്ങനെ ?

ഹര്‍ത്താല്‍ സമൂഹത്തിന്‍റെ സൃഷ്ട്ടിയാണ് . അത് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു . അതിനെ എതിരിക്കുവാനോ അനുകുലിക്കുവാനോ പോകാതെ  അതിനെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നാണ് പരിശോധിക്കേണ്ടത് . വീട്ടിനുള്ളില്‍ വിരസമായി കിടന്നു ഉറങ്ങാതെ നമ്മുടെ പരമ്പരാഗത ഭക്ഷണം നമ്മുടെ കുട്ടികള്‍ക്ക് പരിചയപെടുതുന്നതിനുള്ള  ഒരു നല്ല അവസരമായി ഹര്‍ത്താല്‍ പ്രയോജനപെടുത്താം. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പറമ്പില്‍ വിളഞ്ഞ ചേനയും , ചേമ്പും കാച്ചിലും  എല്ലാം കൂടി ചേര്‍ത്ത് ആയിരുന്നു പ്രഭാത ഭക്ഷണം . കടും കാപ്പിയും ,ചമ്മന്തിയും മേമ്പൊടി ...  തുടര്‍ന്ന്  അയലത്തെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചക്കയും പാകപെടുത്തി , മാങ്ങാ ചമ്മന്തിയും ചേര്‍ത്ത്  ഉച്ചയൂണ് .... എല്ലാം കുട്ടികള്‍ കാണട്ടെ ....പരിചയിക്കട്ടെ .... നമ്മുടെ പരമ്പരാഗത ഭക്ഷണം ... അതാണല്ലോ നമ്മുടെ സംസ്കാരം ... നമ്മുടെ രുചികള്‍ അന്യവല്കരിക്പെടുന്ന ഈ കാലത്ത് അവയിലേക്ക് ഒരു മടങ്ങിപോക്ക് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ ആകുന്നതില്‍ യാതൊരു തെറ്റും ഇല്ല ....അപ്പോളല്ലേ നമുക്ക് കുട്ടികളെ ഒന്ന്  സ്വതന്ത്രമായി കിട്ടു ..... വായിച്ചു  അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം

Monday, March 9, 2015

കുംഭ ചേന കുട്ടികള്‍ നട്ടു

അവസാനം കുംഭ മാസത്തെ ആദ്യത്തെ വെളുത്ത വാവ് വന്നെത്തി . ചാണകപാലില്‍ മുക്കിയ ചേന കഷ്ണങ്ങള്മായി നോമോനും കിങ്ങിനയും കൂട്ടി പറമ്പില്‍ എത്തി . അവിടെ നേരത്തെ എടുത്ത ചെറു കുഴികളില്‍ കുട്ടികള്‍ ചേന കഷ്ണം വച്ചു.  പറന്തലില്‍ നിന്നും കൊണ്ട് വന്ന ചാണക പൊടി ചേനകഷണത്തിന് മുകളില്‍ വിതറി . മണ്ണിട്ട്‌ മൂടി അതിനു മുകളില്‍ ചവറു വച്ചു .... കുട്ടികളാണ് എല്ലാം ചെയ്തത് .... കൃഷി യാണ് കുട്ടികളില്‍ സ്നേഹം വളര്‍ത്താനുള്ള  അവരെ സംസ്കാര സമ്പന്നര്‍ ആക്കുവാനുള്ള ഏറ്റവും നല്ല വഴി ....കുടത്തോളം വലിപ്പമുള്ള ഒരു കുംഭ ചേന നാളെ പ്രകൃതി അമ്മ ഞങ്ങള്‍ക്ക് തരും എന്ന വിശ്വാസത്തോടെ ചേന നടീല്‍ പൂര്‍ത്തിയാക്കി ... നന്ദി ... നമസ്കാരം ... അഭിപ്രായം പറയണം





Monday, March 2, 2015

കുംഭ ചേനയും കാച്ചിലും നടുവാന്‍ സമയം ആയി

കുംഭ മാസത്തിലെ വെളുത്തവാവ്  ദിവസം ആണ് പരമ്പരാഗതമായി നമ്മുടെ പൂര്‍വികര്‍ ചേനയും കാച്ചിലും ചേമ്പും നട്ടിരുന്നത്. പഴയ ചേനയും കാച്ചിലും ഒരു ആഴ്ച മുന്‍പേ മുറിച്ചെടുത്ത് ചാണകപാലില്‍  മുക്കി തണലത്ത് ഉണക്കുന്നു .ഞങ്ങളുടെ പറമ്പില്‍ റബ്ബര്‍ പിഴുതു വീണ ഇടതു ഇത്തവണ കുറച്ചു ചേനയും കാച്ചിലും നടണം എന്നുണ്ട് . ചേനയും കാച്ചിലും പൂള് വെട്ടി തണലത്ത് വച്ചു. ഒന്നര അടി ആഴത്തില്‍ കുഴി എടുത്തു കരിയില നിറച്ചു കൂന കൂട്ടി ആണ് കാച്ചില്‍ നടേണ്ടത് . ചേനക്ക് ചെറിയ കുഴി മതി . ജോലിക്ക് പോകുന്നതിനാല്‍ ,രാവിലെയും വയ്കുന്നെരവും സമയം കിട്ടുമ്പോള്‍ ആണ് കുഴി എടുക്കുന്നത് . ഇത്തവണ കുംഭ മാസത്തിലെ ആദ്യത്തെ വെളുത്തവാവ്  കുംഭം 21 നു ആണ് ( മാര്‍ച്ച്‌ 5).ഒരുക്കങ്ങള്‍ ഒക്കെ നടത്തി വെളുത്ത വാവിന് വേണ്ടി കാത്തിരിക്കുന്നു