Sunday, May 31, 2015
വിത്തെടുത്താലും ഉറുമ്പേ ഞങ്ങള്ക്ക് നിന്നോട് ദേഷ്യം ഇല്ല !!!
Tuesday, May 26, 2015
റബ്ബര്‍ തോട്ടത്തില്‍ കരനെല്ല് വിതച്ചു
റബര്‍ തോട്ടത്തിനു നടുവില്‍ നിലം കിളച്ചു പരുവപെടുത്തി ആട്ടിന്‍ കാഷ്ടം ഇട്ടു ഒരുക്കിയ ശേഷം അടൂര്‍ മുന്നാളം എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സീഡ് ഫാമില്‍ നിന്നും കിലോഗ്രാമിന് മുപ്പതു രൂപ കൊടുത്തു വാങ്ങിയ ഉമ നെല്‍വിത്ത് ആണ് വിതച്ചത് . കൂന്താലി കൊണ്ട് ചാലു കീറി അതിലേക്കു ഒരു നുള്ള് നെല്‍വിത്ത് ഇട്ടു .അര അടി അകലം വിട്ടു വീണ്ടും ഇട്ടു .ചാലു മുഴുവനും ഇട്ടു കഴിയുമ്പോള്‍ , കൂന്താലി കൊണ്ട് തന്നെ മണ്ണിട്ട് മൂടി .വിതക്കുന്നതിനു മുന്‍പ് ചാരവുമായി വിത്ത് കൂട്ടി കലര്‍ത്തി .കുട്ടികള്‍ രണ്ടു പേരും വളരെ താല്പര്യത്തോടെ വിത്ത് വിതക്കുന്നതില്‍ പങ്കെടുത്തു .വിത്ത് വിതച്ചു കഴിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി ....
| ഉമ നെല്‍വിത്ത് |
| നെല്‍വിത്ത് ചാരവുമായി കലര്‍ത്തി |
| കൂന്താലി ഉപയോഗിച്ചു ചാല്‍ കീറുന്നു |
| നോനമോന്‍ ചാലില്‍ വിത്ത് ഇടുന്നു |
| കിങ്ങിണ മോള്‍ വിത്തുമായി |
| ചാല്‍ മൂടിയപ്പോള്‍ |
Sunday, May 24, 2015
റബ്ബര്‍ തോട്ടത്തില്‍ കരനെല്ല് .....നിലം ഒരുക്കി
പറമ്പ് മുഴുവന്‍ റബ്ബര്‍ മരങ്ങളാണ് ..പത്തു വര്ഷം പ്രായം വരും . എല്ലാം ഒന്നോടെ വെട്ടി ആ ഭൂമിയില്‍ കൃഷി ഇറക്കണം എന്നാണ് ആഗ്രഹം . പല കാരണങ്ങള്‍ കൊണ്ട് അത് നടക്കുന്നില്ല . അങ്ങനെ ഇരിക്കുമ്പോള്‍ മുന്ന് മാസം മുന്‍പ് ഒരു വലിയ കാറ്റില്‍ ആറ് റബ്ബര്‍ മരങ്ങള്‍ നിലം പൊത്തി. കുറച്ചു മണ്ണ് കൃഷി ചെയുവാന്‍ കിട്ടി .... ജൂണില്‍ തുടങ്ങുന്ന കാലവര്‍ഷ സീസണില്‍ അവിടെ അല്പം കരനെല്ല് കൃഷി ഇറക്കണം എന്ന് മനസില്‍ വലിയ ആഗ്രഹം . അതിനുള്ള ശ്രമം പാതി വഴിയില്‍ എത്തി .മണ്ണ് ഇളക്കി കൃഷി ചെയ്ന്നതിനോട് താല്പര്യം ഇല്ല എങ്കിലും , ആദ്യം കൃഷി ഇറക്കുന്നതിനാല്‍ ,നിലം കിളക്കേണ്ടി വന്നു .ജോലിക്ക് പോകുന്നതിനു മുന്‍പും അതിനു ശേഷവും കിട്ടിയ സമയം കൊണ്ടാണ് കിള നടത്തിയത് . കിങ്ങിനയും നോനമോനും ഒപ്പം കൂടി .മണ്ണില്‍ ഉണങ്ങിയ ആട്ടിന്‍ കാഷ്ടം വിതറി ....ഇന്നോ നാളയോ വിത്ത് ഇറക്കണം ... റബ്ബര്‍ മരത്തിന്‍റെ വേരുകള്‍ ആണ് വലിയ വെല്ലുവിളി .... അവ ഒന്നും വളരുവാന്‍ സമ്മതിക്കില്ല....ഒരു പരീക്ഷണം നടത്തുകയാണ് .... ഭക്ഷ്യ സുരക്ഷക്കും ... സുരക്ഷിത ഭക്ഷണത്തിനും വേണ്ടിയുള്ള ഒരു പരീക്ഷണം ....വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം
Thursday, May 21, 2015
മാഗി കൊടുക്കു കുട്ടികളെ മന്ദ ബുദ്ധികള്‍ ആക്കു !!!!
കുട്ടികളുടെ കരളും വൃക്കയും ഒക്കെതകര്‍ത്തു , അവരെ മന്ദ ബുദ്ധികള്‍ ആക്കി മാറ്റുവാന്‍ ഒരു എളുപ്പ വഴി .... അവര്‍ക്ക് മാഗി നൂടില്‍സ് കൊടുത്താല്‍ മതി .....മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ലഡ് കൂടിയ അളവില്‍ മാഗി നൂടില്‍സില്‍ കണ്ടെത്തി .അജിനോമോട്ടോയും ഇതില്‍ കൂടിയ അളവില്‍ കാണുന്നു . രണ്ടും ഒന്നാം തരം വിഷം തന്നെ . അതുകൊണ്ട് മക്കളെ സ്നേഹിക്കുന്ന ആരും ഇനി മുതല്‍ ഇത്തരം കമ്പനി പാക്കറ്റ് വിഷത്തിന് പുറകെ പോകരുത് .നമ്മുടെ കായ വറത്തതും , ചേമ്പ് വറത്തതും,കപ്പ പുഴുങ്ങിയതുമൊക്കെ പകരം കൊടുത്തു ശീലിപ്പിക്കാം ....മക്കളെ രക്ഷിക്കാം .....
Thursday, May 14, 2015
പഴങ്ങള്‍ പറിക്കാന്‍ ഒരു നാടന്‍ തോട്ടി
പപ്പായ പോലുള്ള പഴങ്ങള്‍ ചതഞ്ഞു പോകാതെ പറിക്കുന്നതിനു ഇതാ ഒരു നാടന്‍ തോട്ടി ...ഒരു ടിന്‍ ... മുന്ന് ആണി .... നീളമുള്ള ഒരു തടി കഷ്ണം ഇത്രയും മതി തോട്ടി ഉണ്ടാക്കുവാന്‍ . ടിന്‍ ആണി ഉപയോഗിച്ചു തടി കഷ്ണത്തില്‍ ഉറപ്പിക്കുക . ഇനി ഈ തോട്ടി ഉപയോഗിച്ച് ആവോളം പഴങ്ങള്‍ യാതൊരു കേടും പറ്റാതെ പറിച്ച് എടുത്തു ആവോളം കഴിച്ചോളൂ......നന്ദി ... നമസ്കാരം
Thursday, April 23, 2015
സ്നേഹവും കൂട്ടായ്മയും വളര്‍ത്തുന്ന ചക്ക
ഇപ്പോള്‍ ചക്കയുടെ കാലം ആണ് . ഒരു ചക്കയിട്ടാല്‍ മുന്‍പൊക്കെ അത് പലതായി കീറി അയല്‍ക്കാര്‍ തമ്മില്‍ പങ്കു വയ്ക്കുമായിരുന്നു . ഇങ്ങനെ പങ്കു വക്ക്പെടുന്ന ചക്ക അയല്‍ വീടുകളില്‍ എത്തിക്കുന്ന ചുമതല കുട്ടികളുടേത് ആയിരുന്നു .ആ രീതി കാലത്തിന്റെ കുത്തൊഴുക്കില്‍ മാറി പോയി .നമുക്ക് അത് തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു.നമ്മുടെ വീട്ടില്‍ ഈ സീസണില്‍ ഇടുന്ന ഓരോ ചക്കയും നമുക്ക് മാത്രമായി എടുക്കാതെഅയല്‍ക്കാരുമായി പ ങ്കു വയ്ക്കുവാന്‍ നമുക്ക് കഴിയണം . ഇപ്പോള്‍ അവധിക്കാലം ആയതിനാല്‍ കുഞ്ഞുങ്ങള്‍ വീട്ടില്‍ കാണും . അവരുടെ കൈയില്‍ ചക്ക പങ്കു വച്ച് കൊടുത്തയക്കുക . അത് വാങ്ങി കഴിക്കുന്ന അയല്‍ക്കാരും നമ്മുടെ കുട്ടികളും തമ്മില്‍ സ്നേഹവും കരുതലും വളരുകയാണ് ചെയുക .പങ്കു വക്കപെടുന്ന ചക്ക സ്നേഹം ആണ് ....കരുതല്‍ ആണ് ......നമ്മുടെ കുട്ടികള്‍ ഈ പങ്കു വക്കല്‍ കണ്ടു വളരട്ടെ
Tuesday, April 14, 2015
വീട്ടില്‍ വിളഞ്ഞവ കൊണ്ടുള്ള ഒരു വിഷു
വീട്ടില്‍ വിളഞ്ഞ ചക്കയും ചേനയും കാച്ചിലും ചീരയും ചാമ്പയും കൊണ്ടുള്ള ഒരു വിഷു കണിയായിരുന്നു ഇന്ന് ഒരുക്കിയത് .കിങ്ങിനയുടെ എഴുത്തോലയും ,നോനമോന്റെ നാണയ ശേഖരവും വിഷുകണി യില്‍ ഉണ്ടായിരുന്നു . അടുത്ത വിഷുവിനും കണി കാണണം എങ്കില്‍ ഇന്നേ മണ്ണില്‍ വല്ലതുമൊക്കെ നടണം,എല്ലാം വീട്ടില്‍ വിളയിക്കണം എന്ന സന്ദേശം ആണ് വിഷു പുതു തലമുറയ്ക്ക് നല്‍കുന്നത് . എല്ലാവര്ക്കും ഐശ്വര്യ പൂര്‍ണമായ ഒരു വിഷു ആശംസിക്കുന്നു.
Subscribe to:
Posts (Atom)
