റബര്‍ തോട്ടത്തില്‍ ഇന്നും ഒരിക്കല്‍ കൂടി കരനെല്ല് വിത്ത് ഇടേണ്ടി വന്നു . ഇത് മൂന്നാം തവണ ആണ് വിത്ത് ഇടുന്നത് .ആദ്യ രണ്ടു തവണ ഇട്ടതും ഒരു രാത്രി കഴിഞ്ഞപോളെക്കും കാട്ടു ഉറുമ്പുകള്‍ കൊണ്ട് പോയി .അല്പം മഞ്ഞള്‍ പോടി ഇട്ടു നോക്കി എങ്കിലും എല്ലാം കൊണ്ടുപോയിരുന്നു , ഇന്ന് മൂന്നാം തവണ വിത്ത് ഇടുന്നതിനു മുന്‍പ് ഇരുപത്തി നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചിരുന്നു . വേഗം മുളക്കാന്‍ വേണ്ടി , വിത്ത് മുള പൊട്ടിയാല്‍ പിന്നെ ഉറുമ്പ് കൊണ്ടുപോകില്ല എന്ന് കേട്ടിടുണ്ട് .നമ്മുടെ വിത്ത് ഉറുമ്പിനെ സംബന്ധിച്ച് ആഹാരം ആണ് .മഴ തുടങ്ങുന്നതിനു മുന്‍പ് ആവോളം ആഹാരം സംഭരികേണ്ടത് അതിന്റെ ധര്‍മം ആണ് . അതിനാല്‍ ഞങ്ങള്‍ക്ക് ഉറുമ്പിനോട് ഒരു ദേഷ്യവും ഇല്ല . അത് അതിന്റെ ധര്‍മം ചെയ്തു . നാം നമ്മുടെ ധര്‍മം ചെയണം .അത്ര മാത്രം . നേരത്തെ വിതച്ച വിത്തില്‍ ഉറുമ്പ് കൊണ്ട് പോകാത്തത് അവിടെയും ഇവിടെയുമായി മുളച്ചു വന്നിട്ടുണ്ട് .മഴ കുറഞ്ഞതും ഉറുമ്പിനെ സഹായിച്ചു ...നന്ദി ...നമസ്കാരം
നമസ്കാരം
ReplyDelete