Tuesday, January 26, 2016

വീട്ടിലെ കരണ്ട് ചാര്‍ജ് സൂര്യനെയും കൊണ്ട് കൊടുപ്പിക്കുന്നത് എങ്ങനെ ?

വീട്ടിലെ കരണ്ട് ചാര്‍ജിന്റെ ഒരു ഭാഗം നമുക്ക് സാക്ഷാല്‍ സൂര്യനെയും കൊണ്ട് കൊടുപ്പിക്കാം ..... എങ്ങനെ എന്നല്ലേ...വീട്ടില്‍ ഒരു സോളാര്‍ പാനലും അതിനോട് ചേര്നുള്ള ബാറ്ററിയും ഇന്‍ വേര്ടരും പിടിപ്പിക്കുക . ഇപ്പോള്‍  അനെര്‍ട്ട്   ഏകദേശം രണ്ടു ലക്ഷം രൂപ വില വരുന്ന രൂഫ്ടോപ്  1 കിലോ വാട്ട് സോളാര്‍  സിസ്റ്റം 97715 രൂപക്ക് നല്‍കുന്നു .നമ്മുടെ വീട്ടിലെ മോട്ടോര്‍  ഫ്രിഡ്ജ്‌ ഇവ ഒഴികെ ഉള്ള മിക്കവാറും എല്ലാ വീട്ടു ഉപകരണവും ഫാനും ലൈറ്റും ഉള്‍പെടെ ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും . കരണ്ട് ചാര്‍ജില്‍ ഒരു ഭീമമായ കുറവ് ഉണ്ടാകും . വോല്ട്ടേജ് പ്രശ്നം ഇല്ല . കരണ്ട് ഒരിക്കലും പോകില്ല . ഊര്‍ജത്തിന്റെ കാര്യത്തില്‍ വീട് സ്വയം പര്യാപ്തം ആകും . നാട്ടില്‍ എല്ലാ വീടുകളും സോളാറിലേക്ക്  മാറിയാല്‍  നമുക്ക് പുതിയ ഡാമുകള്‍ വേണ്ട , പുതിയ ആണവ പ്രോജക്ടുകള്‍ വേണ്ട ,നമ്മുടെ വനവും മലകളും പുഴകളും പരിസ്ഥിതിയും സംരക്ഷിക്കപെടും. സോളാര്‍ സിസ്റ്റം ആവശ്യം ഉള്ളവര്‍ അനെര്‍ട്ട്  വെബ്സൈറ്റ് നോക്കുക http://anert.gov.in/
വീട്ടിലെ സോളാര്‍ സിസ്റ്റം ചിത്രങ്ങളിലുടെ....അഭിപ്രായം പറയണം ..നന്ദി ...നമസ്കാരം





Friday, December 11, 2015

അന്നം 2015 കാര്‍ഷിക മേള ഏറണാകുളത്ത് തുടങ്ങി

നമ്മുടെ നാട്ടു ഭക്ഷണ സംസ്ക്കാരം  തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ അന്നം 2015 ഏറണാകുളം രാജേന്ദ്ര മൈതാനത്ത് ആരംഭിച്ചു . വിവിധ സംഘടനകളുടെ സ്ടാലുകള്‍ , ജൈവ കര്‍ഷക സംഗമം തുടങ്ങി പല പരിപാടികളും ഉണ്ട് . അന്നം പരിപാടിയിലേക്ക് ഒരു എത്തി നോട്ടം







Saturday, September 26, 2015

ചെറു തേനീച്ച കോളനി ഫ്രീ ആയി സംഘടിപിക്കാം!!!!








ചെറു തേനീച്ച കോളനി ഫ്രീ ആയി സംഘടിപിക്കാം... അല്പം ഒന്ന് മനസ് വച്ചാല്‍ മാത്രം മതി .ആരെയും ആശ്രയികേണ്ട

 ആദ്യം വീടിനു ചുറ്റും ഒന്ന് ചുറ്റി നടന്നു അവിടെ എവിടെ എങ്കിലും ചെറു തേനീച്ചയുടെ ഒരു ചെറിയ കൂട് ഉണ്ടോ എന്ന് നോക്കുക നമ്മുടെ വീടിന്‍റെ അടിത്തറയില്‍ ഉള്ള ചെറിയ പോടുകളില്‍  ചെറു തേനീച്ച കാണും ഈ കൂട്ടില്‍ ഉള്ള തേനീച്ചയെ ഒരു പെട്ടിയുടെ ഉള്ളില്‍ കൂട് വക്കുവാന്‍  പ്രേരണ കൊടുക്കുയാണ് നമ്മുടെ ലക്ഷ്യം

ചെറു തേനീച്ചയുടെ കൂട് കണ്ടെത്തിയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ സംഘടിപിക്കുക

.1ഒരു തടി പെട്ടി യോ മുളം തണ്ടോ സംഘടിപ്പികുക. ചിത്രത്തില്‍ കാണുന്നത് പോലെയുള്ള തടിപെട്ടികള്‍ വാങ്ങുവാന്‍ കിട്ടും . ഹോര്‍ട്ടികള്‍ച്ചര്‍ ഓഫീസില്‍ നിന്നാണ് ഞാന്‍ വാങ്ങിയത് .
2 ഇനി രണ്ടു പാക്കറ്റ് m സീല്‍  വാങ്ങണം .

3മേസരിമാര്‍ ലെവല്‍ നോക്കുവാന്‍ ഉപയോഗിക്കുന്ന വെള്ള ട്യൂബ് ഒരു മീറ്റര്‍ വാങ്ങണം

4നിറമുള്ള സെല്ലോ ടേപ്പ്

5പശയോ അല്ലെങ്കില്‍ ഫെവി ക്ക്വ്ക്ക്

ആദ്യം പെട്ടിയില്‍ രണ്ടു അറ്റത്തും ഒരു ദ്വാരം ഇടണം .ട്യൂബ് കടത്തുവാന്‍ പാകത്തിന് ഒരു ദ്വാരവും . തേനീച്ചക്ക് കടക്കുവാന്‍ പാകത്തിന് മറ്റേ ദ്വാരവും ഇടണം

ഇനി പെട്ടി ചേര്‍ത്ത് വച്ച് ചുറ്റോടു ചുറ്റും സെല്ലോ ടേപ്പ്  ഒട്ടിക്കുക

ഇനി നമ്മള്‍ കണ്ടെത്തിയ തേനീച്ച കോളനിയിലെ പൊക്കിള്‍  ഇളക്കി പെട്ടിയുടെ മുന്‍പില്‍ ദ്വാരത്തിനു ചുറ്റും ഒട്ടിക്കുക .തേനീച്ചക്ക് പെട്ടിക്കുള്ളില്‍ കയറുവാന്‍ വേണ്ടിയാണിത്

ഇനി വെള്ള ട്യൂബ് ഒരു വശം തേനീച്ച കൂടിനുള്ളില്‍ കടത്തി m സീല്‍ പൊതിയുക

ഇനി വെള്ള ടുബിന്റെ മറു വശം നമ്മുടെ പെട്ടിയുടെ മറ്റേ അറ്റത്തുള്ള ദ്വാരതിലുടെ
ഉള്ളില്‍ കടത്തി അവിടെയും m സീല്‍ ഒട്ടിക്കുക

ഇനി കൂടിനു ചുറ്റും ഒരു കല്ല്‌ കൊണ്ട് പതുക്കെ ഒന്ന് തട്ടി കൊടുത്താല്‍ തേനീച്ച പതുക്കെ പെട്ടിയിലേക്ക് ട്യൂബ് വഴി വരുന്നത് കാണാം

ഉച്ച സമയത്തെ ഇത് ചെയ്യാവു . രണ്ടു ദിവസം കഴിയുമ്പോള്‍ തേനീച്ചകള്‍ വരവും പോക്കും പുതിയ പെട്ടിയിലുടെ ആക്കും

പെട്ടി അനക്കാതെ ഒരിടത്‌ ഉറപ്പിക്കുക .മഴ കൊള്ളാതെ ഇരിക്കാന്‍ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് ഉപയോഗിച്ച് പെട്ടി പൊതിയാം

ആറു മാസം കഴിയുമ്പോള്‍  പെട്ടി ടുബില്‍ നിന്നും മാറ്റി ഒരിടത്ത് കെട്ടി തൂക്കാം ഒരു പുതിയ ചെറു തേനീച്ച കോളനി റെഡി ......വായിക്കുമ്പോള്‍ പ്രയാസം ആണെന്ന് തോന്നാം പക്ഷെ വളരെ എളുപ്പം ആണ് .

ഇപ്പോള്‍ വീട്ടില്‍ ഇത്തരം മുന്ന് കോളനികള്‍ തയാര്‍ ചെയുകയാണ് . നിങ്ങളും ശ്രമിച്ചു നോക്കു നടക്കും .....
പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം .....നന്ദി ....നമസ്കാരം

Wednesday, August 19, 2015

ചെറു തേനീച്ച വളര്‍ത്തല്‍ പരിശീലനം




ചെറു തേനീച്ച വളര്‍ത്തലില്‍ പരിശീലനം നേടുക എന്നത് ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു . കഴിഞ്ഞ രണ്ടു ദിവസമായി മാവേലിക്കരയിലെ കല്ലിമേല്‍ ഉള്ള സംസ്ഥാന തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ പങ്കു കൊണ്ടതോടെ ആ ആഗ്രഹം നടന്നു . നല്ല പരിശീലനം ആയിരുന്നു . ആദ്യ ദിവസം പ്രൊഫസര്‍ സാജന്‍ ജോസ് ക്ലാസ്സ്‌ നയിച്ചു . രണ്ടാം ദിവസം പരിശീലന കേന്ദ്രത്തിലെ ബെന്നി സാറും മധു സാറും ക്ലാസ്സ്‌ എടുത്തു .ഉച്ചക്ക് ശേഷം പ്രായോഗിക പരിശീലനം കിട്ടി . അത്ഭുതം നിറഞ്ഞ ജീവിത രീതിയാണ്‌ ചെറു തെനീച്ചകളുടെത് . അവയെ കുറിച്ച് അടുത്ത പോസ്റ്റില്‍ പറയാം . എന്തായാലും ഇത് വരെ അറിവില്ലാതിരുന്ന ഒരു പുതിയ മേഖലയില്‍ ഒരു പുതിയ വെളിച്ചം കിട്ടുന്നതിനു ഈ പരിശീലനം സഹായിച്ചു . ഹോര്ടികോര്പ് ആണ് സംഘാടകര്‍ . ജീവനക്കാരുടെ ആത്മാര്‍ത്ഥത എടുത്തു പറയേണ്ടതായിരുന്നു . വിവിധ ജീവിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നുറ്റി അന്‍പതോളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു . നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പരിശുദ്ധമായ തേന്‍ കൊടുക്കണം എങ്കില്‍ വീട്ടു വളപ്പില്‍ ഒന്നോ രണ്ടോ തേനിച്ച കൂട് വച്ചാല്‍ മതി ....പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം  

Sunday, August 16, 2015

പൊട്ടി ചിരിക്കുന്ന യേശുവിനെ കാണണോ!!!!

                                                         




യേശുവിന്‍റെ ഒത്തിരി ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട് .ക്രുശില്‍ കിട്‌ക്കുന്ന ചിത്രങ്ങളാണ്‌ ഭുരി ഭാഗവും . അല്ലെങ്കില്‍ അമ്മയോട് ഒപ്പം ഉള്ള ഉണ്ണി യേശുവിന്‍റെ ചിത്രങ്ങള്‍ .അവിടെയെല്ലാം ഒരു വല്ലാത്ത ഗവുരവം യേശുവിന്‍റെ മുഖത്ത് കാണാം . ഇതില്‍ നിന്നും വിഭിന്നമായി പൊട്ടി ചിരിക്കുന്ന യേശുവിന്‍റെ രൂപം ഒരു ആശ്രമത്തില്‍ അടുത്തിടെ കാണുവാന്‍ കഴിഞ്ഞു . ചങ്ങനാശ്ശേരിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാറി കൂനംതാനത് ഉള്ള സങ്കേതം ആശ്രമത്തില്‍ ആണിത് . യേശുവിന്‍റെ ചിരിക്കുന്ന ചിത്രങ്ങള്‍ മാത്രമേ ഇവിടെ ഉള്ളു

                                                                  കത്തോലിക്കാ സഭയിലെ cmc sisters നമീന , ജയിസി എന്നിവര്‍ ആണ് ഇവിടെ ഉള്ളത് . പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന 70 കുടുംബങ്ങളെ സര്‍ക്കാര്‍ സഹായത്തോടെ ഇവിടെ പുനരധിവസിപ്പിച്ചിട്ടുണ്ട് . ജൈവ കൃഷി ., പ്രകൃതി ജീവനം ഇവയുമായി ബന്ധപെട്ടു വിവിധ ക്ലാസ്സുകള്‍ ഇവിടെ നടക്കുന്നു . ഒന്നര ഏക്കര്‍ ഇടത്ത് ജൈവ കൃഷിയും ചെയ്യുന്നു . മറ്റു ആശ്രമങ്ങളില്‍ നിന്നും വ്യതസ്തമായി ചിരിക്കുന്ന യേശുവിനെ പറ്റി സാക്ഷിക്കുന്ന ഈ ആശ്രമത്തിന്റെ ഇടപെടലുകള്‍ മാതൃകാപരം തന്നെ . .....

                                                                       പ്രിയ വായനക്ക്കാര്‍ക്ക് അഭിപ്രായം പറയാം ...നന്ദി .... നമസ്കാരം 

Thursday, August 13, 2015

ചേനയില പഴുക്കുമ്പോള്‍ നാം എന്ത് ചെയണം !!!


ചേനഇല പഴുകുമ്പോള്‍  നാം സന്തോഷിക്കണം ..കാരണം ഒരു ഉഗ്രന്‍ തോരന്‍ വക്കുവാന്‍ ഉള്ള വക നമുക്ക് കിട്ടുവാന്‍ പോകുന്നു ... ചേനയുടെ തണ്ട് .... ചേന തണ്ട് കൊത്തി അരിഞ്ഞു .ഉപ്പിട്ട് പിഴിഞ്ഞു പയറും ചേര്‍ത്ത തോരന്‍ വച്ച് ഒന്ന് കഴിച്ചു നോക്കുക . മറ്റൊരു കൂട്ടാനും ഇല്ലെങ്കിലും ഒരു പാത്രം ചോറ് ഇത് മാത്രം കൂട്ടി നമുക്ക് കഴിക്കാം . ചേന തണ്ട് തോരന്‍ വക്കേണ്ട രീതി വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട്‌ http://insight4us.blogspot.in/2013/09/blog-post_6.htmlനാട്ടിന്‍ പുറത്തിന്റെ നന്മയാണ് നമ്മുടെ നാടന്‍ രുചികള്‍ . നമ്മുടെ വരുന്ന തലമുറ ഇത്തരം നാടന്‍ രുചികളുമായി പരിചയപെടട്ടെ .... നന്ദി .... നമസ്കാരം 

Saturday, July 18, 2015

കര്കിട്ക കഞ്ഞി എളുപത്തില്‍ വീട്ടില്‍ തന്നെ തയാര്‍ ആക്കാം!!!!




കര്കിടകം പിറന്നു . ശരീരത്തിനും മനസിനും കരുതല്‍ വേണ്ട മാസം . ഇത്തവണയും കര്കിട്ക കഞ്ഞി തയാര്‍ ചെയ്തുനമ്മുടെ മഹത്തായ നാട്ടു പാരമ്പര്യത്തിന്റെ ഭാഗം ആണ് കര്കിട്ക കഞ്ഞി .ഒന്ന് മിനക്കെട്ടാല്‍ നമുക്ക് ഒരു പ്രയാസവും കൂടാതെ അത് വീട്ടില്‍ തന്നെ ഉണ്ടാക്കാം . വിപണിയില്‍ നിന്നും കിട്ടുന്ന കഞ്ഞി കവരിനെ ആശ്രയിക്കേണ്ട  .ഉണക്കലരി കഞ്ഞി വച്ച് അതില്‍ എള്ള്, ഉലുവ , ജീരകം , പരിസരത്ത് നിന്നും കിട്ടുന്ന പച്ച ഇലകള്‍ ...കൊടിതുവ , മാവ് ,പ്ലാവ് ,പുനര്‍നവ ...തുടങ്ങിയവ  ഇട്ടു തേങ്ങ പാലും ഒഴിച്ചു മണ്ണിന്‍റെ ചട്ടിയില്‍ പകര്‍ന്നു പ്ലാവില കുത്തി അത് ഉപയോഗിച്ച് കഞ്ഞി കുടിക്കാം. അടുത്ത അഞ്ചു ദിവസം അടുപിച്ചു ഈ കഞ്ഞി തന്നെ ഉണ്ടാക്കി കുടിക്കും . തേങ്ങ പാല്‍ എടുത്ത പീരയില്‍ അല്പം മുളകും ഉള്ളിയും പുളിയും വച്ച് കല്ലില്‍ അരചെടുത്താല്‍ ഒന്നാതരം ചമ്മന്തി റെഡി . അപ്പോള്‍ നാളെ തന്നെ കര്കിട്ക കഞ്ഞി നിങ്ങളും ഉണ്ടാക്കുകയില്ലേ .... നന്ദി ...നമസ്കാരം