ഈ ലോകത്ത് 113 വര്‍ഷം സന്തോഷത്തോടെ ജീവിച്ച ഒരു മുത്തശി ഇന്നലെ മരിച്ചു
പന്തളം പരങ്കമൂട്ടില്‍ ശ്രീമതി ശോശാമ്മ ആണ് ആ ഭാഗ്യവതിയായ് അമ്മച്ചി
അമ്മച്ചിയുടെ ജീവിതം പുതു തലമുറക്ക് ഒരു അത്ഭുതം തന്നെ ആണ്
ഇന്നത്തെ തലമുറയില്‍അധികം ആരും അറുപതു വയസു തികകുന്നില്ല എന്നതാണ് പൊതുവെ ഉള്ള ഒരു നിരീക്ഷണം
അപ്പോള്‍ ഒരു നൂറ്റാണ്ടില്‍ ഏറെ വലിയ ആരോഗ്യ പ്രശ്നം ഒന്നും ഇല്ലാതെ എങ്ങനെ ആണ് ജീവിക്കാന്‍ കഴിയുക
അതിനു പിന്നിലെ രഹസ്യം എന്താണ്
1) നല്ല മനസ് - നല്ല മനസ് ആണ് ആയുസിന് പിന്നിലെ ഒരു രഹസ്യം , ഇത്രയും പ്രായം ആയിട്ടുംഅമ്മച്ചി നമ്മള്‍ അടുത്ത് ചെല്ലുമ്പോള്‍ കണ്ണ് കാണുവാന്‍ വയ്യ എങ്കിലും ശബ്ദം കൊണ്ട് നമ്മെ തിരിച്ചു അറിയുമായിരുന്നു . നമ്മുടെ ഓരോ കാര്യവും ചോദിക്കുമായിരുന്നു .നമുക്ക് സ്നേഹത്തോടെ മുത്തം തരുമായിരുന്നു . ഈ നന്മ നിറഞ്ഞ മനസ്സില്‍ വിദ്വേഷമോ അസൂയയോ ഇല്ലായിരുന്നു . ഇത് തന്നെ ആണ് ദീര്‍ഘകാലം ജീവിക്കാനുള്ള കാരണവും .
2) നാട്ടു ഭക്ഷണം . നാടന്‍ ജീവിത ശൈലി - വിഷം അടിക്കാത്ത നാടന്‍ ഭക്ഷണം , പച്ചമരുന്നുകള്‍ ഇവയൊക്കെ അടിസ്ഥാന പെടുത്തിയുള്ള ഉള്ള ഒരു ജീവിത ശൈലി ആണ് ആയുസിന് പിന്നിലെ മറ്റൊരു രഹസ്യം .ആഹാരം കഴിക്കുന്നതോടൊപ്പം കയറി ഇറങ്ങി എന്തെങ്കിലും ചെയുമ്പോള്‍ ആരോഗ്യം ഉണ്ടാകും . ഫാസ്റ്റ് ഫുഡ് കഴിച്ചു കസേരയില്‍ ഇരുന്നു ജോലി ചെയുന്ന നമുക്ക് ആയുസ് കുറയുന്നതില്‍ പരാതി പറഞ്ഞിട്ടു കാര്യം ഇല്ല
3) മാടക്കട കൊടുത്ത മനുഷ്യ ബന്ധം- പണ്ട് അമ്മച്ചിക്ക് ഒരു മാടക്കട ഉണ്ടായിരുന്നു .തടി കൊണ്ടുള്ള പലക അടിച്ചു ഉണ്ടാകുന്ന ഒരു ചെറിയ പെട്ടി കടയാണ് മാടക്കട ഒരു വയലിന്‍ അടുത്തായി , ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ ഈ കടയില്‍ കയറി മുട്ടായി വാങ്ങുമായിരുന്നു
ഈ കടയിലെ ഇരുപ്പും , വയലില്‍ നിന്നും വന്നിരുന്ന നല്ല കാറ്റും അമ്മച്ചിയുടെ ആയുസിന് പിന്നിലെ ഒരു ഘടകം ആണ് എന്നാണ് എന്‍റെ വിശ്വാസം
4)ഇംഗ്ലീഷ് മരുന്നുകള്‍ പടിക്കു പുറത്തു - അമ്മച്ചി ഇംഗ്ലീഷ് മരുന്നുകള്‍ ഉയോഗിചിട്ടില്ല . അത് തന്നെ ആണ് ഈ ആയുസിന് പിന്നിലെ ഒരു രഹസ്യം . ചുറ്റു പാടും കാണുന്ന പച്ചിലകളും മരുന്ന് ചെടികളും മാത്രമാണ് മരുന്നായി ഉപയോഗിച്ചത് . നമ്മുടെ നാട്ടു മരുന്നുകളെ തിരിച്ചു പിടിച്ചാലേ ഇനിയുള്ള കാലത്ത് രക്ഷ ഉള്ളു . അലോപതി ഒരു കച്ചവടമായി മാറിയിരിക്കുന്നു . നമ്മുടെ ജീവന്‍ എടുക്കുന്ന കച്ചവടം
നല്ല മനസും , നാടന്‍ ഭക്ഷണവും ജീവിത ശൈലിയും, മനസിന് ഇഷ്ട്ട പെടുന്ന ഒരു ജോലിയും , മനുഷ്യനില്‍ അവന്‍റെ നന്മയില്‍ താല്പര്യവും ഉണ്ടെങ്കില്‍ , അലോപതി മരുന്നുകള്‍ പടിക്കു പുറത്താക്കി , നമ്മുടെ പച്ച മരുന്നുകളും , പ്രകൃതി ജീവനം അടക്കമുള്ള നാടന്‍ ചികിത്സകള്‍ വീണ്ടു എടുക്കുകയാണ് എങ്കില്‍ ഉറപ് നമുക്കും ഒരു നൂറ്റാണ്ടില്‍ കൂടുതല്‍ ഈ മുത്തശ്ശിയെ പോലെ ഒരു നൂറ്റാണ്ടില്‍ കൂടുതല്‍ ആരോഗ്യത്തോടെ ജീവിക്കാം
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു നിരീക്ഷണം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി . നമസ്കാരം