Friday, December 11, 2015
Saturday, September 26, 2015
ചെറു തേനീച്ച കോളനി ഫ്രീ ആയി സംഘടിപിക്കാം!!!!
ചെറു തേനീച്ച കോളനി ഫ്രീ ആയി സംഘടിപിക്കാം... അല്പം ഒന്ന് മനസ് വച്ചാല്‍ മാത്രം മതി .ആരെയും ആശ്രയികേണ്ട
ആദ്യം വീടിനു ചുറ്റും ഒന്ന് ചുറ്റി നടന്നു അവിടെ എവിടെ എങ്കിലും ചെറു തേനീച്ചയുടെ ഒരു ചെറിയ കൂട് ഉണ്ടോ എന്ന് നോക്കുക നമ്മുടെ വീടിന്റെ അടിത്തറയില്‍ ഉള്ള ചെറിയ പോടുകളില്‍ ചെറു തേനീച്ച കാണും ഈ കൂട്ടില്‍ ഉള്ള തേനീച്ചയെ ഒരു പെട്ടിയുടെ ഉള്ളില്‍ കൂട് വക്കുവാന് പ്രേരണ കൊടുക്കുയാണ് നമ്മുടെ ലക്ഷ്യം
ചെറു തേനീച്ചയുടെ കൂട് കണ്ടെത്തിയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ സംഘടിപിക്കുക
.1ഒരു തടി പെട്ടി യോ മുളം തണ്ടോ സംഘടിപ്പികുക. ചിത്രത്തില്‍ കാണുന്നത് പോലെയുള്ള തടിപെട്ടികള്‍ വാങ്ങുവാന്‍ കിട്ടും . ഹോര്‍ട്ടികള്‍ച്ചര്‍ ഓഫീസില്‍ നിന്നാണ് ഞാന്‍ വാങ്ങിയത് .
2 ഇനി രണ്ടു പാക്കറ്റ് m സീല്‍ വാങ്ങണം .
3മേസരിമാര്‍ ലെവല്‍ നോക്കുവാന്‍ ഉപയോഗിക്കുന്ന വെള്ള ട്യൂബ് ഒരു മീറ്റര്‍ വാങ്ങണം
4നിറമുള്ള സെല്ലോ ടേപ്പ്
5പശയോ അല്ലെങ്കില്‍ ഫെവി ക്ക്വ്ക്ക്
ആദ്യം പെട്ടിയില്‍ രണ്ടു അറ്റത്തും ഒരു ദ്വാരം ഇടണം .ട്യൂബ് കടത്തുവാന്‍ പാകത്തിന് ഒരു ദ്വാരവും . തേനീച്ചക്ക് കടക്കുവാന്‍ പാകത്തിന് മറ്റേ ദ്വാരവും ഇടണം
ഇനി പെട്ടി ചേര്‍ത്ത് വച്ച് ചുറ്റോടു ചുറ്റും സെല്ലോ ടേപ്പ് ഒട്ടിക്കുക
ഇനി നമ്മള് കണ്ടെത്തിയ തേനീച്ച കോളനിയിലെ പൊക്കിള്‍ ഇളക്കി പെട്ടിയുടെ മുന്പില് ദ്വാരത്തിനു ചുറ്റും ഒട്ടിക്കുക .തേനീച്ചക്ക് പെട്ടിക്കുള്ളില്‍ കയറുവാന്‍ വേണ്ടിയാണിത്
ഇനി വെള്ള ട്യൂബ് ഒരു വശം തേനീച്ച കൂടിനുള്ളില്‍ കടത്തി m സീല്‍ പൊതിയുക
ഇനി വെള്ള ടുബിന്റെ മറു വശം നമ്മുടെ പെട്ടിയുടെ മറ്റേ അറ്റത്തുള്ള ദ്വാരതിലുടെ
ഉള്ളില്‍ കടത്തി അവിടെയും m സീല്‍ ഒട്ടിക്കുക
ഇനി കൂടിനു ചുറ്റും ഒരു കല്ല് കൊണ്ട് പതുക്കെ ഒന്ന് തട്ടി കൊടുത്താല്‍ തേനീച്ച പതുക്കെ പെട്ടിയിലേക്ക് ട്യൂബ് വഴി വരുന്നത് കാണാം
ഉച്ച സമയത്തെ ഇത് ചെയ്യാവു . രണ്ടു ദിവസം കഴിയുമ്പോള്‍ തേനീച്ചകള്‍ വരവും പോക്കും പുതിയ പെട്ടിയിലുടെ ആക്കും
പെട്ടി അനക്കാതെ ഒരിടത് ഉറപ്പിക്കുക .മഴ കൊള്ളാതെ ഇരിക്കാന്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് പെട്ടി പൊതിയാം
ആറു മാസം കഴിയുമ്പോള്‍ പെട്ടി ടുബില്‍ നിന്നും മാറ്റി ഒരിടത്ത് കെട്ടി തൂക്കാം ഒരു പുതിയ ചെറു തേനീച്ച കോളനി റെഡി ......വായിക്കുമ്പോള്‍ പ്രയാസം ആണെന്ന് തോന്നാം പക്ഷെ വളരെ എളുപ്പം ആണ് .
ഇപ്പോള്‍ വീട്ടില്‍ ഇത്തരം മുന്ന് കോളനികള്‍ തയാര്‍ ചെയുകയാണ് . നിങ്ങളും ശ്രമിച്ചു നോക്കു നടക്കും .....
പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം .....നന്ദി ....നമസ്കാരം
Wednesday, August 19, 2015
ചെറു തേനീച്ച വളര്‍ത്തല്‍ പരിശീലനം
ചെറു തേനീച്ച വളര്‍ത്തലില്‍ പരിശീലനം നേടുക എന്നത് ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു . കഴിഞ്ഞ രണ്ടു ദിവസമായി മാവേലിക്കരയിലെ കല്ലിമേല്‍ ഉള്ള സംസ്ഥാന തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ പങ്കു കൊണ്ടതോടെ ആ ആഗ്രഹം നടന്നു . നല്ല പരിശീലനം ആയിരുന്നു . ആദ്യ ദിവസം പ്രൊഫസര്‍ സാജന് ജോസ് ക്ലാസ്സ് നയിച്ചു . രണ്ടാം ദിവസം പരിശീലന കേന്ദ്രത്തിലെ ബെന്നി സാറും മധു സാറും ക്ലാസ്സ് എടുത്തു .ഉച്ചക്ക് ശേഷം പ്രായോഗിക പരിശീലനം കിട്ടി . അത്ഭുതം നിറഞ്ഞ ജീവിത രീതിയാണ് ചെറു തെനീച്ചകളുടെത് . അവയെ കുറിച്ച് അടുത്ത പോസ്റ്റില്‍ പറയാം . എന്തായാലും ഇത് വരെ അറിവില്ലാതിരുന്ന ഒരു പുതിയ മേഖലയില്‍ ഒരു പുതിയ വെളിച്ചം കിട്ടുന്നതിനു ഈ പരിശീലനം സഹായിച്ചു . ഹോര്‍ടികോര്‍പ് ആണ് സംഘാടകര്‍ . ജീവനക്കാരുടെ ആത്മാര്‍ത്ഥത എടുത്തു പറയേണ്ടതായിരുന്നു . വിവിധ ജീവിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നുറ്റി അന്‍പതോളം പേര് പരിശീലനത്തില്‍ പങ്കെടുത്തു . നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പരിശുദ്ധമായ തേന്‍ കൊടുക്കണം എങ്കില്‍ വീട്ടു വളപ്പില്‍ ഒന്നോ രണ്ടോ തേനിച്ച കൂട് വച്ചാല്‍ മതി ....പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം
Sunday, August 16, 2015
പൊട്ടി ചിരിക്കുന്ന യേശുവിനെ കാണണോ!!!!
യേശുവിന്റെ ഒത്തിരി ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട് .ക്രുശില് കിട്ക്കുന്ന ചിത്രങ്ങളാണ് ഭുരി ഭാഗവും . അല്ലെങ്കില്‍ അമ്മയോട് ഒപ്പം ഉള്ള ഉണ്ണി യേശുവിന്റെ ചിത്രങ്ങള്‍ .അവിടെയെല്ലാം ഒരു വല്ലാത്ത ഗവുരവം യേശുവിന്റെ മുഖത്ത് കാണാം . ഇതില്‍ നിന്നും വിഭിന്നമായി പൊട്ടി ചിരിക്കുന്ന യേശുവിന്റെ രൂപം ഒരു ആശ്രമത്തില്‍ അടുത്തിടെ കാണുവാന്‍ കഴിഞ്ഞു . ചങ്ങനാശ്ശേരിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാറി കൂനംതാനത് ഉള്ള സങ്കേതം ആശ്രമത്തില്‍ ആണിത് . യേശുവിന്റെ ചിരിക്കുന്ന ചിത്രങ്ങള്‍ മാത്രമേ ഇവിടെ ഉള്ളു
കത്തോലിക്കാ സഭയിലെ cmc sisters നമീന , ജയിസി എന്നിവര്‍ ആണ് ഇവിടെ ഉള്ളത് . പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന 70 കുടുംബങ്ങളെ സര്‍ക്കാര്‍ സഹായത്തോടെ ഇവിടെ പുനരധിവസിപ്പിച്ചിട്ടുണ്ട് . ജൈവ കൃഷി ., പ്രകൃതി ജീവനം ഇവയുമായി ബന്ധപെട്ടു വിവിധ ക്ലാസ്സുകള്‍ ഇവിടെ നടക്കുന്നു . ഒന്നര ഏക്കര്‍ ഇടത്ത് ജൈവ കൃഷിയും ചെയ്യുന്നു . മറ്റു ആശ്രമങ്ങളില്‍ നിന്നും വ്യതസ്തമായി ചിരിക്കുന്ന യേശുവിനെ പറ്റി സാക്ഷിക്കുന്ന ഈ ആശ്രമത്തിന്റെ ഇടപെടലുകള്‍ മാതൃകാപരം തന്നെ . .....
പ്രിയ വായനക്ക്കാര്ക്ക് അഭിപ്രായം പറയാം ...നന്ദി .... നമസ്കാരം
Labels:
ആശ്രമം,
കുരിശു,
ക്രിസ്തു,
ചങ്ങനാശ്ശേരി,
ജൈവ കൃഷി,
പ്രകൃതി ജീവനം,
യേശു,
സങ്കേതം
Thursday, August 13, 2015
ചേനയില പഴുക്കുമ്പോള്‍ നാം എന്ത് ചെയണം !!!
ചേനഇല പഴുകുമ്പോള്‍ നാം സന്തോഷിക്കണം ..കാരണം ഒരു ഉഗ്രന്‍ തോരന്‍ വക്കുവാന് ഉള്ള വക നമുക്ക് കിട്ടുവാന്‍ പോകുന്നു ... ചേനയുടെ തണ്ട് .... ചേന തണ്ട് കൊത്തി അരിഞ്ഞു .ഉപ്പിട്ട് പിഴിഞ്ഞു പയറും ചേര്‍ത്ത തോരന്‍ വച്ച് ഒന്ന് കഴിച്ചു നോക്കുക . മറ്റൊരു കൂട്ടാനും ഇല്ലെങ്കിലും ഒരു പാത്രം ചോറ് ഇത് മാത്രം കൂട്ടി നമുക്ക് കഴിക്കാം . ചേന തണ്ട് തോരന്‍ വക്കേണ്ട രീതി വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട് http://insight4us.blogspot.in/2013/09/blog-post_6.htmlനാട്ടിന് പുറത്തിന്റെ നന്മയാണ് നമ്മുടെ നാടന്‍ രുചികള്‍ . നമ്മുടെ വരുന്ന തലമുറ ഇത്തരം നാടന്‍ രുചികളുമായി പരിചയപെടട്ടെ .... നന്ദി .... നമസ്കാരം
Saturday, July 18, 2015
കര്കിട്ക കഞ്ഞി എളുപത്തില്‍ വീട്ടില്‍ തന്നെ തയാര്‍ ആക്കാം!!!!
കര്കിടകം പിറന്നു . ശരീരത്തിനും മനസിനും കരുതല്‍ വേണ്ട മാസം . ഇത്തവണയും കര്കിട്ക കഞ്ഞി തയാര്‍ ചെയ്തുനമ്മുടെ മഹത്തായ നാട്ടു പാരമ്പര്യത്തിന്റെ ഭാഗം ആണ് കര്കിട്ക കഞ്ഞി .ഒന്ന് മിനക്കെട്ടാല്‍ നമുക്ക് ഒരു പ്രയാസവും കൂടാതെ അത് വീട്ടില്‍ തന്നെ ഉണ്ടാക്കാം . വിപണിയില്‍ നിന്നും കിട്ടുന്ന കഞ്ഞി കവരിനെ ആശ്രയിക്കേണ്ട .ഉണക്കലരി കഞ്ഞി വച്ച് അതില്‍ എള്ള്, ഉലുവ , ജീരകം , പരിസരത്ത് നിന്നും കിട്ടുന്ന പച്ച ഇലകള്‍ ...കൊടിതുവ , മാവ് ,പ്ലാവ് ,പുനര്‍നവ ...തുടങ്ങിയവ ഇട്ടു തേങ്ങ പാലും ഒഴിച്ചു മണ്ണിന്റെ ചട്ടിയില്‍ പകര്‍ന്നു പ്ലാവില കുത്തി അത് ഉപയോഗിച്ച് കഞ്ഞി കുടിക്കാം. അടുത്ത അഞ്ചു ദിവസം അടുപിച്ചു ഈ കഞ്ഞി തന്നെ ഉണ്ടാക്കി കുടിക്കും . തേങ്ങ പാല് എടുത്ത പീരയില്‍ അല്പം മുളകും ഉള്ളിയും പുളിയും വച്ച് കല്ലില്‍ അരചെടുത്താല്‍ ഒന്നാതരം ചമ്മന്തി റെഡി . അപ്പോള്‍ നാളെ തന്നെ കര്കിട്ക കഞ്ഞി നിങ്ങളും ഉണ്ടാക്കുകയില്ലേ .... നന്ദി ...നമസ്കാരം
Thursday, June 25, 2015
പറമ്പിലും മുറ്റത്തും കരനെല്ല് വളര്‍ന്നു
പറമ്പിലും മുറ്റത്തെ ടാര്പലിന് പാടത്തും നട്ട കരനെല്ല് വളര്‍ന്നു . ഇരുപതു ദിവസം പ്രായമായി .ഇടയ്ക്കു ജീവാമൃതം തളിച്ചു. മണ്ണില്‍ ധാരാളം മണ്ണിരകള്‍ ഉണ്ട് .പറമ്പില്‍ ഇട കൊത്തി കളകള്‍ അവിടെ തന്നെ മണ്ണില്‍ ചേര്‍ത്തു കൊടുത്തു . രാവിലെയും സന്ധ്യക്കും അല്പനേരം നെല്ചെടികള്ക്ക് ഇടയിലൂടെ നടക്കുമ്പോള്‍ എന്ത് എന്ന് പറയുവാന്‍ കഴിയാത്ത ഒരു സംതൃപ്തി .പച്ചപ്പിന്റെ ആ കാഴ്ചകള്‍ ഇതാ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു .... അഭിപ്രായം പറയുമല്ലോ ...നന്ദി ...നമസ്കാരം
Thursday, June 18, 2015
പ്രേമം നിരാശപ്പെടുത്തി!!!!
വളരെഏറെ പ്രതീക്ഷകളോടെ കുടുംബ സമേതം പ്രേമം സിനിമ കാണുവാന്‍ പോയ എന്നെ പോലുള്ള ഒരു സാധാരണ പ്രേഷകനെ പ്രേമം എന്ന സിനിമ നിരാശപ്പെടുത്തിക്കളഞ്ഞു.ഇടവേളയ്ക്കു ശേഷം സിനിമ മതിയാക്കി പോയാലോ എന്ന് വരെ ചിന്തിച്ചു ..... ന്യൂ ജനറേഷന് സിനിമ എന്ന് പറയുമ്പോള്‍ ഈ കള്ള് കുടിയും സിഗരറ്റ് വലിയും മാത്രമേ ഉള്ളു എന്ന് മനസ്സില്‍ ആയി .... കഥയില്ല .... നല്ല ഗാനങ്ങള്‍ ഇല്ല .... പണം മുടക്കുന്ന പ്രേഷകനോട് അല്പമെങ്കിലും നീതി പുലര്‍ത്താന്‍ ഈ സിനിമയ്ക്കു കഴിഞ്ഞില്ല എന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം .....
Monday, June 8, 2015
റബ്ബര്‍ തോട്ടത്തില്‍ കരനെല്ല് പച്ച വിരിച്ചു
വിത്ത് മുളച്ചപ്പോള്‍ |
പച്ച പീലി വിടര്‍ത്തിയപ്പോള്‍ |
മുറ്റത്തെ ടാര്‍പോളിന്‍ ഷീറ്റില്‍ വിത്ത് മുളച്ച്പ്പോള് |
നെല്‍ച്ചെടി കുഞ്ഞുങ്ങള്‍ |
Friday, June 5, 2015
ഭൂമി തന് ഭാവി ഈ കുരുന്നു കരങ്ങളില്‍ സുരക്ഷിതം
ലോക പരിസ്ഥിതി ദിനത്തില്‍ ആലപുഴ നഗരത്തിലുടെ യാത്ര ചെയ്യുമ്പോളാണ് ആ കുട്ടികളെ കണ്ടത് . സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുവാന്‍ ബസ് കാത്തു നില്കുകയാണ് അവര്‍ . അവരുടെ കയവശം ആന്നു സ്കൂളില്‍ നിന്നും വിതരണം ചെയ്ത മരത്തിന്റെ തയുകള് ഉണ്ടായിരുന്നു .അവരെ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു , ഇവരുടെ കരങ്ങളില്‍ ആണ് നാളത്തെ ഭൂമിയുടെ ഭാവി . പരിസ്ഥിതി ബോധം ഉള്ള ഒരു തലമുറ ആണ് വളര്‍ന്നു വരുന്നത് .പക്ഷെ അവര്‍ ഒന്ന് വളര്‍ന്നു വരുന്നത് വരെ ഈ തലമുറ ഭൂമിയെ ബാക്കി വച്ചാല്‍ മതിയായിരുന്നു .......
Sunday, May 31, 2015
വിത്തെടുത്താലും ഉറുമ്പേ ഞങ്ങള്‍ക്ക് നിന്നോട് ദേഷ്യം ഇല്ല !!!
Tuesday, May 26, 2015
റബ്ബര്‍ തോട്ടത്തില്‍ കരനെല്ല് വിതച്ചു
റബര്‍ തോട്ടത്തിനു നടുവില്‍ നിലം കിളച്ചു പരുവപെടുത്തി ആട്ടിന്‍ കാഷ്ടം ഇട്ടു ഒരുക്കിയ ശേഷം അടൂര്‍ മുന്നാളം എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സീഡ് ഫാമില്‍ നിന്നും കിലോഗ്രാമിന് മുപ്പതു രൂപ കൊടുത്തു വാങ്ങിയ ഉമ നെല്‍വിത്ത് ആണ് വിതച്ചത് . കൂന്താലി കൊണ്ട് ചാലു കീറി അതിലേക്കു ഒരു നുള്ള് നെല്‍വിത്ത് ഇട്ടു .അര അടി അകലം വിട്ടു വീണ്ടും ഇട്ടു .ചാലു മുഴുവനും ഇട്ടു കഴിയുമ്പോള്‍ , കൂന്താലി കൊണ്ട് തന്നെ മണ്ണിട്ട് മൂടി .വിതക്കുന്നതിനു മുന്‍പ് ചാരവുമായി വിത്ത് കൂട്ടി കലര്‍ത്തി .കുട്ടികള്‍ രണ്ടു പേരും വളരെ താല്പര്യത്തോടെ വിത്ത് വിതക്കുന്നതില്‍ പങ്കെടുത്തു .വിത്ത് വിതച്ചു കഴിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി ....
ഉമ നെല്‍വിത്ത് |
നെല്‍വിത്ത് ചാരവുമായി കലര്‍ത്തി |
കൂന്താലി ഉപയോഗിച്ചു ചാല് കീറുന്നു |
നോനമോന് ചാലില്‍ വിത്ത് ഇടുന്നു |
കിങ്ങിണ മോള് വിത്തുമായി |
ചാല് മൂടിയപ്പോള്‍ |
Sunday, May 24, 2015
റബ്ബര്‍ തോട്ടത്തില്‍ കരനെല്ല് .....നിലം ഒരുക്കി
പറമ്പ് മുഴുവന്‍ റബ്ബര്‍ മരങ്ങളാണ് ..പത്തു വര്‍ഷം പ്രായം വരും . എല്ലാം ഒന്നോടെ വെട്ടി ആ ഭൂമിയില്‍ കൃഷി ഇറക്കണം എന്നാണ് ആഗ്രഹം . പല കാരണങ്ങള്‍ കൊണ്ട് അത് നടക്കുന്നില്ല . അങ്ങനെ ഇരിക്കുമ്പോള്‍ മുന്ന് മാസം മുന്‍പ് ഒരു വലിയ കാറ്റില്‍ ആറ് റബ്ബര്‍ മരങ്ങള്‍ നിലം പൊത്തി. കുറച്ചു മണ്ണ് കൃഷി ചെയുവാന്‍ കിട്ടി .... ജൂണില്‍ തുടങ്ങുന്ന കാലവര്‍ഷ സീസണില്‍ അവിടെ അല്പം കരനെല്ല് കൃഷി ഇറക്കണം എന്ന് മനസില്‍ വലിയ ആഗ്രഹം . അതിനുള്ള ശ്രമം പാതി വഴിയില്‍ എത്തി .മണ്ണ് ഇളക്കി കൃഷി ചെയ്ന്നതിനോട് താല്പര്യം ഇല്ല എങ്കിലും , ആദ്യം കൃഷി ഇറക്കുന്നതിനാല്‍ ,നിലം കിളക്കേണ്ടി വന്നു .ജോലിക്ക് പോകുന്നതിനു മുന്‍പും അതിനു ശേഷവും കിട്ടിയ സമയം കൊണ്ടാണ് കിള നടത്തിയത് . കിങ്ങിനയും നോനമോനും ഒപ്പം കൂടി .മണ്ണില്‍ ഉണങ്ങിയ ആട്ടിന്‍ കാഷ്ടം വിതറി ....ഇന്നോ നാളയോ വിത്ത് ഇറക്കണം ... റബ്ബര്‍ മരത്തിന്റെ വേരുകള്‍ ആണ് വലിയ വെല്ലുവിളി .... അവ ഒന്നും വളരുവാന്‍ സമ്മതിക്കില്ല....ഒരു പരീക്ഷണം നടത്തുകയാണ് .... ഭക്ഷ്യ സുരക്ഷക്കും ... സുരക്ഷിത ഭക്ഷണത്തിനും വേണ്ടിയുള്ള ഒരു പരീക്ഷണം ....വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം
Subscribe to:
Posts (Atom)