 |
കിങ്ങിണ ഓണ ഉപ്പേരി ക്ക് മുന്പില് |
 |
കായ |
 |
തൊലി കളഞ്ഞപ്പോള്‍ |
 |
ഈ കട്ടര്‍ കൊണ്ട് എളുപ്പം കനം കുറച്ചു കായ അരിയാം |
 |
കായ അരിഞ്ഞപ്പോള്‍ |
 |
വെള്ള മയം മാറുവാന്‍ കടലാസ്സില്‍ അടുക്കുന്നു |
 |
വിറകു അടുപ്പില്‍ ഉപ്പേരി മമ്മി വറുക്കുന്നു |
 |
സൂപ്പര്‍ ഉപ്പേരി |
ഇന്ന് ഞങ്ങള്‍ ഓണഉപ്പേരി വറുത്ത ദിവസം ആയിരുന്നു
നല്ല സൂപ്പര്‍ ഓണം ഉപ്പേരി
അതിനു പിന്നിലെ രഹസ്യം ആണ് ഇന്ന് പറയുന്നത്
പറന്തല്‍ ലീനയുടെ വീട്ടില്‍ നിന്നും ആണ്
വറുക്കാന്‍ ഉള്ള നാടന്‍ കുല കൊണ്ട് വന്നത് . ലീനയുടെ അമ്മ വന്നാണ് വറുത്തു തന്നത്
ഉപ്പേരി നന്നാവണം എന്ന് ഉണ്ടെങ്കില്‍ ഒരു കാര്യം
ചെയ്താല്‍ മതി എന്നാണ് പറന്തലെ അമ്മ പറഞ്ഞത്
മനസ് അര്പികുക. അപ്പോള്‍ എല്ലാം ശരി ആകും
നല്ല മനസോടെ ഏതു കാര്യം ചെയ്താലും അത് നന്നാവും
ഉപ്പേരി വറുക്കല്‍ ഒരു കൂട്ടായ്മ ആണ്
ഒരാള്‍ മാത്രം അല്ല ഒരു കുടുംബത്തിലെ എല്ലാവരും
അവിടെ പങ്കാളികള്‍ ആകുന്നു
ഒരാള്‍ കായ പൊളിക്കുന്നു . ഒരാള്‍ കഴുകുന്നു .
ഒരാള്‍ അത് അറിയുന്നു . ഒരാള്‍ അത് നിരത്തുന്നു . ഒരാള്‍ അത് വറുക്കുന്നു
എല്ലാവരും ഒരേ മനസോടെ ചെയുമ്പോള്‍ നല്ല ഒന്നാം
തരം ഓണഉപ്പേരി രൂപം കൊള്ളുന്നു
ഇതാണ് ഓണത്തിന്റെ കാതല്‍ .ഇതാണ് ഓണഉപ്പേരിക്ക്
പിന്നിലെ രഹസ്യം
ഒത്തു ചേരല്‍ പങ്കു വക്കല്‍
സ്നേഹം ആണ് കുലയുടെ രൂപത്തില്‍ , ഉപ്പേരിയുടെ
രൂപത്തില്‍ ഇവിടെ പങ്കു വക്കപെടുന്നത്
ഓണഉപ്പേരി കറുമുറെ തിന്നുമ്പോള്‍ ആ കുല നട്ട ആളേ
നാം നന്ദിയോടെ സ്മരിക്കുന്നു
ആ വാഴക്ക് വളരുവാന്‍ എല്ലാം കൊടുത്ത മണ്ണിനെ ,
മഴയെ , പൂമ്പാറ്റയെ , തേന്‍ ഉണ്ണാന്‍ വന്ന കുരുവിയെ , അണ്ണാറ കണ്ണനെ നാം
എല്ലാം നാം നന്ദിയോടെ ഓര്‍ക്കുന്നു
അവിടെയാണ് ഓണം മനുഷ്യനും പ്രകൃതിയും തമ്മില്‍
ഉള്ള ബന്ധത്തിന്റെ പ്രതീകം ആകുന്നതു
എല്ലാവര്ക്കും നന്ദി . വാഴ നട്ട പറന്തലേ
പപ്പക്കും , ഉപ്പേരി അടുക്കിയ പന്തളത്തെ പപ്പക്കും , ലീനക്കും , ഉപ്പേരി വറുത്ത
പറന്തലേ മമ്മിക്കും , എല്ലാം കറുമുറെ തിന്നുന്ന കിങ്ങിണക്കും നോനക്കും ഇത്
വായിച്ചഎല്ലാ മാന്യ വായനക്കാര്‍ക്കും . എല്ലാവര്ക്കും നന്ദി . എല്ലാവര്ക്കും
പൊന്നോണം
അഭിപ്രായത്തിനായി കാതോര്‍ത്തു .... നന്ദി