Showing posts with label ശാന്തി. Show all posts
Showing posts with label ശാന്തി. Show all posts

Sunday, March 30, 2014

മരണം ചില ചിന്തകള്‍ ... പേടിയുള്ളവര്‍ വായിക്കരുത് !!!!


ഇന്ന് രാവിലെ ഒരു മരണ വാര്‍ത്ത കേട്ടു കൊണ്ടാണ് ഉണര്‍ന്നത് . ഞങ്ങളുടെ വീടിനു അടുത്തുള്ള വിജയന്‍ ചേട്ടന്‍ മരിച്ചു . ഹാര്‍ട്ട് അറ്റാക്ക്‌ ആയിരുന്നു . നല്ല മനുഷ്യന്‍ ആയിരുന്നു
മരണം എന്ന വാക്ക് തന്നെ എനിക്ക് ഒത്തിരി പേടി തരുന്നത് ആയിരുന്നു കുറച്ചു കാലം മുമ്പ് വരെ . പിന്നീട്  മരണത്തെ പറ്റി ചില ഉള്‍ കാഴ്ചകള്‍ കിട്ടി . അവയാണ് ഇന്ന് വായനക്കാരോട് പങ്കു വക്കുന്നത് . ഇതില്‍ ശരി കാണും തെറ്റ് കാണും .. വായനക്കാര്‍ക്ക് പ്രതികരിക്കാം

മരണം ഒരു വേഷം മാറല്‍ ആണ് .ഒരു ശരീരം വിട്ടു മറ്റൊരു ശരീരത്തിലേക്ക് ആത്മാവിന്‍റെ ഒരു കൂട് മാറ്റം

ശരീരം  ഒരു കള്ളം ആണ് . അത് നശിക്കും .. അത് ഈ മണ്ണില്‍ വീണു അലിഞ്ഞു ചേരും . പക്ഷെ മരിക്കാത്ത ഒന്ന് നമ്മുടെ ഉള്ളില്‍ ഉണ്ട് .... സത്ത....ബോധം .... ആത്മാവ് ..... എന്നിങ്ങനെ  പല പേരുകളില്‍ അതിനെ വിളിക്കാം ..... അത് മരിക്കുന്നില്ല

മരണം  ഈ ശരീരത്തിന് മാത്രം ആണെന്നും , അതിനു അപ്പുറത്ത്  ഒരു ഘടകം കാലാതിവര്‍ത്തിയായ ഒന്ന് ഉണ്ടെന്നുള്ള  ധാരണ മരണത്തെ  കുറിച്ചുള്ള പേടി ഒരു പരിധി വരെ ഇല്ലാതാക്കുന്നു

ഇന്ന്  അല്ലെങ്കില്‍ നാളെ മരണത്തെ നമുക്ക് നേരില്‍ കാണേണ്ടി വരും അത് സത്യം ആണ്

ഞാന്‍  ഈ ശരീരം അല്ലെന്നും അതിനു അപ്പുറം കാലാതിവര്‍ത്തിയായ  ബോധം ആണ് ഞാന്‍ എന്നുമുള്ള സത്യം മരണത്തെ പറ്റിയുള്ള എല്ലാ പേടികളും ഒരു പരിധി വരെ ഇല്ലാതാക്കുന്നു
ഇതാണ് മരണത്തെ പറ്റിയുള്ള എന്‍റെ ദര്‍ശനം ....വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ...നമസ്കാരം .....





Thursday, September 26, 2013

കമ്പ്യൂട്ടറും നെറ്റും ഫേസ് ബുക്കും ഇനി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം !!!!!


ഞാന്‍ ഒരു പുതിയ തീരുമാനംഎടുത്തു
കമ്പ്യൂട്ടറിന്  മുന്‍പില്‍  ചടഞ്ഞു ഇരിക്കുന്നത്  ഇനി ആഴ്ചയില്‍ ഒരിക്കല്‍  മാത്രം
ബ്ലോഗില്‍ പോസ്റ്റിങ്ങ്‌  ആഴ്ചയില്‍ ഒരിക്കല്‍ മാത്രം
ഫേസ് ബുക്കും  ആഴ്ചയില്‍ ഒരിക്കല്‍ മാത്രം

ബാക്കി ഉള്ള സമയം  പുസ്തകം വായിക്കാനും , കുട്ടികളെ പഠനത്തില്‍ സഹായിക്കാനും , പത്രം ശരിക്ക് വായിക്കാനും ,  ആണ് തീരുമാനം
ഇപ്പോള്‍ നമ്മുടെ സമയത്തിന്‍റെ നല്ലൊരു പങ്കും കമ്പ്യൂട്ടര്‍ അപഹരിക്കുക ആണ് എന്ന് പറയാം
പണ്ടൊക്കെ നമ്മള്‍ വീട്ടുകാരും ഒത്തു വര്‍ത്തമാനം പറഞ്ഞിരുന്ന സമയം ഇപ്പോള്‍ കംപ്യൂട്ടര്‍ ടീവി  തുടങ്ങിയവ അപഹരിക്കുന്നു
മനുഷ്യന്  വേണ്ടി ഉള്ളതാണ് സാങ്കേതിക വിദ്യ , അല്ലാതെ സാങ്കേതിക വിദ്യക്ക് വേണ്ടി  ഉള്ളതല്ല മനുഷ്യന്‍
എന്തായാലും  ഞാന്‍  പുതിയ  ഒരു  പരീക്ഷണം നടത്തുവാന്‍ പോകുക ആണ്
തുറന്ന മനസോടെ
ആദ്യം ഒക്കെ ഇത്തിരി  പ്രയാസം ആയിരിക്കും  നോക്കാം അല്ലെ .....
വായനക്കാരുടെ  അഭിപ്രായം പറയണം . നന്ദി ..നമസ്കാരം