റോഡില്‍ പാവങ്ങളെ തടഞ്ഞാല്‍ ദൈവം പ്രസാദിക്കുമോ ?
ഇല്ല എന്നാണ് എന്‍റെ വിശ്വാസം . പക്ഷെ നമ്മുടെ നാട്ടിലെ ചില രാഷ്ട്രീയ കാരുടെയും ,
അമ്പല മസ്ജിദ് പള്ളി ഭരണ കാരുടെയും മട്ടു കണ്ടാല്‍ അങ്ങനെ അല്ല തോന്നുക . പൊതു
ജനങ്ങള്‍ വാഹനത്തില്‍ കടന്നു പോകുന്ന പൊതു റോഡു കൊടി, വടി , കാള, കുതിര , കെട്ടു
കാഴ്ച , റാസ എന്നൊക്കെ പറഞ്ഞു കൈയേറി, മണിക്കുറുകള്‍ അവരെ റോഡില്‍ തടഞ്ഞു ഇട്ടു
എങ്കില്‍ മാത്രമേ തങ്ങളുടെ പരിപാടിയെപറ്റി ലോകര്‍ അറിയൂ എന്നാണ് ഇക്കുട്ടരില്‍
ചിലരുടെ വിശ്വാസം
കഴിഞ്ഞ ദിവസം ഒരു കാറില്‍ ഞങ്ങള്‍
കുട്ടികളോടൊപ്പം പറന്തല്‍ വരെ പോകുക ആയിരുന്നു . വ്യ്കിട്ടു 3 മണി ആയപ്പോള്‍
വീട്ടില്‍ നിന്നും ഇറങ്ങി . പതിനഞ്ചു മിനിട്ട് യാത്രയെ ഉള്ളു . വഴി പകുതി
ചെന്നപോള്‍ റോഡില്‍ വലിയ ബ്ലോക്ക് . കുരമ്പാല പുത്തന്‍ കാവ് ദേവി ക്ഷേത്രത്തിലെ കെട്ടു
ഉരുപടികള്‍ കൊണ്ടുപോകുക ആണത്രേ . ഞങ്ങള്‍ വിചാരിച്ചു ബ്ലോക്ക് ഇപ്പോള്‍ മാറും
എന്ന് . സമയം പതുക്കെ പതുക്കെ പോകുവാന്‍ തുടങ്ങി .. റോഡില്‍ രണ്ടു നിര വാഹനങ്ങള്‍
രൂപപെട്ടു . മിടുക്കന്‍ മാരായ ചില ഡ്രൈവര്‍മാര്‍ കാത്തു നില്കാന്‍ നോക്കാതെ മറു
ഭാഗത്ത് കൂടി മുന്നോട്ടു പോയപ്പോള്‍ സര്‍വത്ര ബ്ലോക്ക് ആയി . പതിവ് പോലെ പോലീസ്
വന്നു . ഇത്തിരി കഴിഞ്ഞു നോക്കിയപ്പോള്‍ അവര്‍ റോഡില്‍ കണ്ട ഐസ് ക്രീം വില്പന
കാരന്‍റെ അടുത്ത് ഐസ് ക്രീം തിന്നുകൊണ്ട് നില്കുന്നു !!. സമയം 5.30 ആയി .
വണ്ടിയില്‍ ഉണ്ടായ വെള്ളം തീര്‍ന്നു . കുഞ്ഞുങ്ങള്‍ വിയര്‍ത്തു . കരഞ്ഞു തുടങ്ങി
.. വണ്ടി പതിയെ പതിയെ മുന്നോട്ടു നീങ്ങി . ചില വിരുതന്‍ ഡ്രൈവര്‍മാര്‍ ഇടുത്തു
കൂടെയും വലതു കൂടെയും വെട്ടിച്ചു വരിയില്‍ കയറുവാന്‍ ശ്രമിക്കുന്നു . ലീന ആണ്
വണ്ടി ഓടിച്ചത് . ചിലരോട് വഴക്ക് ഇടേണ്ടി വന്നു . എന്തായാലും പെരു വഴിയില്‍ മുന്ന്
മണിക്കൂര്‍ കിടന്നപ്പോള്‍ ആണ് റോഡില്‍ നിന്നും കെട്ടു കാഴ്ചകള്‍ അമ്പല
മുറ്റത്തേക്ക് കയറിയത്
ഞാന്‍
ആരെയും കുറ്റ പെടുത്തുക അല്ല . എത്രമാത്രം പെട്രോളും ഡീസലും ആണ് മുന്ന് മണിക്കൂര്‍
കൊണ്ട് വഴിയില്‍ കത്തി തീര്‍ന്നത് .. ആയിര കണക്കിന് മനുഷ്യരുടെ നഷ്ട്ട പെട്ട
മുന്ന് മണിക്കൂര്‍ സമയം ആര് തിരിച്ചു തരും . പൊതു ഗതാഗതം തടസപെട്ട്പ്പോള്‍ , നാടിനും
നാട്ടുകാര്‍ക്കും ഉണ്ടായ നഷ്ടം ആര് പരിഹരിക്കും .
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ വിലയേറിയ
അഭിപ്രായം പറയണം . നന്ദി . നമസ്കാരം
അയ്യോ, “വിശ്വാസ”ത്തെ വ്രണപ്പെടുത്തല്ലേ...
ReplyDeleteമുമ്പൊക്കെ റോഡിന്റെ ഒരരികില്‍ കൂടി ഭയന്നായിരുന്നു ഇത്തരം എഴുന്നെള്ളിപ്പുകള്‍. പക്ഷേ ഇപ്പോള്‍ ജനജീവിതത്തെ തടസ്സപ്പെടുത്തല്‍ സര്‍വസാധാരണമായിരിക്കുന്നു.
ReplyDeleteകഷ്ടം തന്നെ.
ReplyDeleteകഷ്ടം തന്നെ.
ReplyDelete