നാല്പത്തിനാല് നദികളുടെ നാടാണ് കേരളം . മുപ്പത്തി
മൂന്നോളം കായലുകള്‍ കേരളത്തില്‍ ഉണ്ട് . മുപ്പത്തി എട്ടു ലക്ഷം
കിണറുകള്‍ കേരളത്തില്‍ ഉണ്ട്. ഒരു വര്ഷം മുവായിരം മില്ലി മീറ്റര്‍ മഴ കേരളത്തില്‍ പെയുന്നു . എന്നിട്ടും എന്തെ കേരളത്തില്‍ കുടിവെള്ളക്ഷാമം ?
കിണറുകള്‍ കേരളത്തില്‍ ഉണ്ട്. ഒരു വര്ഷം മുവായിരം മില്ലി മീറ്റര്‍ മഴ കേരളത്തില്‍ പെയുന്നു . എന്നിട്ടും എന്തെ കേരളത്തില്‍ കുടിവെള്ളക്ഷാമം ?
നാം മരങ്ങള്‍ വെട്ടി നശിപിച്ചു
നാം കുന്നുകള്‍ ഇടിച്ചു
നാം വയലുകളും കുളങ്ങളും നികത്തി
നാം കുളങ്ങള്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട്
നിറച്ചു
നാം മുറ്റങ്ങള്‍ കോണ്‍ക്രീറ്റ് ടയിലുകള്‍ പാകി
ഒരു തുള്ളി വെള്ളം മണ്ണില്‍ താഴുവാന്‍
അനുവദിക്കാതെ .. അതെല്ലാം നമ്മുടെ ഓടയിലേക്കു തള്ളി ..
എന്നിട്ട് ഇപ്പോള്‍ പരാതി പറയുന്നു കുടിവെള്ളം
കിട്ടാന്‍ ഇല്ലത്രെ
ആരുടെ കുഴപ്പം ആണ് ?
നമ്മുടെ നമ്മുടെ മാത്രം കുഴപ്പം
മുന്ന് മാസം കഴിയുമ്പോള്‍ മഴക്കാലം വരും അപ്പോള്‍
പെയുന്ന മഴ മണ്ണില്‍ താഴ്ത്താന്‍ ഈ വേനല്‍ കാലത്ത് തന്നെ നാം ചില കൊച്ചു
കാര്യങ്ങള്‍ ചെയണം
വരുന്ന വര്‍ഷത്തെ വേനലിനെ പ്രതിരോധിക്കാന്‍ നാം
ഇപ്പോളെ ഒരുങ്ങണം
ഓടുന്ന മഴ വെള്ളത്തെ നടത്തണം ... നടക്കുന്ന മഴ
വെള്ളത്തെ കിടത്തണം .. കിടക്കുന്ന മഴ വെള്ളത്തെ ഭൂമിയില്‍ താഴുവാന്‍ അനുവദിക്കണം
...
വിശേഷ ബുദ്ധി ഉണ്ടെന്നു പറയുന്ന മനുഷ്യനു മാത്രമേ
ഈ കാര്യത്തില്‍ എന്തെങ്കിലും ചെയുവാന്‍ കഴിയു ...
നമ്മുടെ പറമ്പില്‍ പെയുന്ന മഴ വെള്ളം ഒഴുകി
നഷ്ട്ട പെടുവാന്‍ ഇടയാക്കാതെ എങ്ങനെ ഭൂഗര്‍ഭ ജലം ആക്കി മാറ്റാം എന്നതിനെപറ്റി ചില
കൊച്ചു കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയാം ...
പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ..
നമസ്കാരം
No comments:
Post a Comment