വരമ്പ് കെട്ടുന്നതിനു മുന്‍ പ് |
വരമ്പ് തീര്‍ത്തതിനു ശേഷം . മഴ വെള്ളം മണ്ണില്‍ താഴുന്നു |
വരമ്പ് സെമിന്റെ ഇടുവാന്‍ കൂട്ട് തയാര്‍ ചെയ്യുന്നു |
ഞങ്ങളുടെ വീടിന്‍റെ
മുറ്റം അല്പം ചരിഞ്ഞത് ആണ് . അതുകൊണ്ട് മഴ പെയുമ്പോള്‍ മുറ്റത്ത് വീഴുന്ന വെള്ളം
ഒലിച്ചു നേരെ വീടിനു മുന്‍പിലെ നാട്ടു വഴിയിലേക്ക് പോകും . മുറ്റത്തിനും ഗേറ്റ്
നും ഇടയില്‍ ഒരു വരമ്പ് ഉണ്ടാക്കിയാല്‍ വെള്ളം ഇങ്ങനെ ഒലിച്ചു പോകുക ഇല്ല എന്ന്
മനസ് എപ്പോളും പറയും . പെട്ടെന്ന് മനസ് പറയും നാളെ ആകട്ടെ .. ഇത് ഇങ്ങനെ തുടരും ഈ
അടുത്ത സമയത്ത് ആകാശ വാണിയില്‍ ജല സംരക്ഷണത്തെ പറ്റി ഒരു പരിപാടി കേട്ടപ്പോള്‍ ആണ്
എന്‍റെ മണ്ടത്തരം തിരിച്ചറിഞ്ഞത്
.മുറ്റത്ത് വീഴുന്ന മഴ വെള്ളം ഒരിക്കലും ഒലിച്ചു പോകുവാന്‍ സമ്മതികരുത്. അതിനെ
അവിടെ തന്നെ താഴുവാന്‍ അനുവദിക്കണം .
എന്തായാലും ഒരു അവധി
ദിവസം ഞാന്‍ വീട്ടില്‍ ഇരുന്ന അല്പം സിമിന്റും, മണലും സംഘടിപിച്ചു ഗേറ്റ് മുറ്റം
ഇവക്കു നടുവില്‍ ഒരു വരമ്പ് ഉണ്ടാക്കി .മന്ജാടിയിലെ വിജയകുമാര്‍ ചേട്ടന്‍ വീട്ടില്‍
വന്നപ്പോള്‍ മണ്ണ് ഒലിച്ചു പോകുന്നതിനെ പറ്റി പറയുകയും ചെയ്തു .
കേവലം ചില മണിക്കുറുകള്‍ മിനകെട്ടപ്പോള്‍ ഒരു വരമ്പ്
പിറന്നു . അത് മണ്ണ് ജലം ഇവ ഒലിച്ചു പോകാതെ സംരക്ഷിക്കും . മുറ്റത്ത് തന്നെ
താഴുന്ന മഴ വെള്ളം നമ്മുടെ കിണറ്റിലെ ജല വിതാനം ഉയര്‍ത്തും . അതുകൊണ്ട് രണ്ടു മാസം
കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ മഴ പെയ്യും . ആ മഴയെ പൂര്‍ണമായി മണ്ണിലേക്ക് ഇറക്കുവാന്‍
നമുക്ക് കഴിഞ്ഞാല്‍ അടുത്ത വേനല്‍ കാലത്ത് കുടിനീര് തിരക്കി നമുക്ക് ഒരിടത്തും
പോകേണ്ടി വരിക ഇല്ല . നമ്മുടെ മടി മാറ്റി വച്ചു മഴ വെള്ളം ഒഴുകി പോകുന്ന ചരിവുകള്‍
നമ്മുടെ മുറ്റം , പറമ്പ് തുടങ്ങിയ ഇടതു ഉണ്ടോ എന്ന് കണ്ടു പിടികുക . അവിടെ ഒരു
വരമ്പ് തീര്കുക .മഴ വെള്ളത്തെ കുടി നീര്‍ ആക്കുക ..
പ്രിയ വായനക്കാരെ ഞാന്‍
എന്‍റെ ഒരു അനുഭവം എഴുതി . അഭിപ്രായം പറയുമല്ലോ . നന്ദി .. നമസ്കാരം ...
നല്ല പ്രവർത്തി , വരമ്പിട്ട് ക്രിഷി ചെയ്യുന്ന ഒരു രീതിയും ഉണ്ട് ഈ ചെരിഞ്ഞ സ്ഥലങ്ങളിൽ അല്ലേ
ReplyDeleteഎത്ര നല്ല സന്ദേശം
ReplyDelete