Saturday, March 16, 2013

മറ്റുള്ളവരുടെ എച്ചില്‍ എടുത്താല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ ?



നോണ മോന്‍റെ സ്കൂളിലെ സരസ്വതി ടീച്ചര്‍ സര്‍വീസില്‍ നിന്നും വിരമികുക ആണ് . അതിന്‍റെ ഭാഗമായി നടന്ന ചടങ്ങിലേക്ക് എന്നെയും വിളിച്ചിരുന്നു . ഞാന്‍ ചെന്നപോള്‍ ടീച്ചറും ഭര്‍ത്താവും കുട്ടികള്‍ക്ക് സദ്യ വിളമ്പി കൊടുക്കുക ആണ് . സാധാരണ ടീച്ചര്‍ മാര്‍ വിരമികുമ്പോള്‍ സഹ അധ്യാപകര്‍ക്ക് ഊണ് കൊടുക്കാറുണ്ട് . ഇവിടെ ടീച്ചര്‍ ആ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഊണ് കൊടുക്കുന്നു . പണ്ടൊരിക്കല്‍ ഒരു വിനോദ യാത്ര പോയപ്പോള്‍ ടീച്ചര്‍ എല്ലാ കുട്ടികള്‍ക്കും കബിളിനരകവും , അടയും കൊണ്ടുവന്നതും ടീച്ചര്‍ തന്നെ എല്ലാവര്ക്കും കൊടുത്തതും ഞാന്‍ ഓര്‍ത്തു ഞങ്ങള്‍ ഊണ് കഴിച്ചു ഇലയും കൊണ്ട്  കയ് കഴുകാന്‍ എഴുന്നേറ്റപോള്‍, തിരുമേനി (ടീച്ചറുടെ ഭര്‍ത്താവു ) പിറകെ വന്നിട്ട് പറഞ്ഞു – ആ ഇല ഞാന്‍ എടുക്കാം ,ഞാന്‍ ചോദിച്ചു അതെന്താ തിരുമേനി ഇല ഞങ്ങള്‍ തന്നെ എടുത്താല്‍ .. അപ്പോള്‍ തിരുമേനി പറഞ്ഞു .. ഈ കാലത്ത് ഇത് ഒന്നും പറഞ്ഞത് കൊണ്ട് കാര്യം ഇല്ല എങ്കിലും പറയാം മറ്റുള്ളവരുടെ എച്ചില്‍ എടുത്താല്‍ പുണ്യം കിട്ടുമെന്നും നമ്മുടെ പാപങ്ങള്‍ ഇല്ലാതെ ആകുമെന്നും ആണ് വിശ്വാസം
ഓരോ അതിഥിയും ഈശ്വരന്‍ ആണ് . അതിഥി സേവ ഈശ്വര സേവ ആണ് . അതിഥി ദേവോ ഭവ
ഈ ചിന്ത ഇന്ന് വായനക്കാര്‍ക്കായി സമര്‍പികുന്നു, അഭിപ്രായം പറയുമല്ലോ ... നന്ദി .. നമസ്കാരം

6 comments:

  1. അതിഥി ദേവോ ഭവ....

    ReplyDelete
  2. ഉത്തമനായ അതിഥികള്‍ എച്ചിലിലയില്‍ യാതൊന്നും അവശേഷിപ്പിക്കില്ല :)

    ReplyDelete
  3. അത് വേറൊരു തരത്തില്‍ ചിന്തിച്ചു നോക്കിക്കേ?
    സ്വന്തം മനസ്സറിഞ്ഞു ചെയ്യുന്ന ഏറ്റവും എളിമയായ ഒരു പ്രവര്‍ത്തി പുണ്യം തന്നെയല്ലേ?

    ReplyDelete
  4. കർമ്മങ്ങൾ ആണ് സന്ദേശങ്ങൾ

    ReplyDelete
  5. നല്ല ഒരു സംഭവകഥ.

    ReplyDelete