Monday, February 25, 2013

ഇന്ന് ഞാന്‍ കുഭ ചേന നട്ടു .നിങ്ങളോ ?



ഇന്ന് കുംഭാമാസത്തെ വെളുത്ത വാവ് ദിവസം .. പരമ്പരാഗതമായി നമ്മുടെ പൂര്‍വികര്‍ ഇന്നാണ് ചേന നട്ടിരുന്നത് .. കുംഭ ചേന കുടത്തോളം എന്നൊരു ചൊല്ല് തന്നെ ഉണ്ടല്ലോ .. കുംഭ മാസത്തിലെ വെളുത്ത വാവിന്‍ ദിവസം ചേന നട്ടാല്‍ പൂര്‍ണ ചന്ദ്രനോളം വലിപ്പം ഉള്ള ചേന കിട്ടും എന്നാണ് വിശ്വാസം .. ഇന്ന് ഞാന്‍ കുഭ ചേന നട്ടു . പറമ്പില്‍ റബ്ബര്‍ ആയതു കൊണ്ട് ചാക്കില്‍ മണ്ണ് നിറച്ചു , വീട്ടു മുറ്റത്ത്‌ ആണ് ചേന നട്ടത് . ഇതിനുള്ള ഒരുക്കങ്ങള്‍ ഒരു മാസം മുന്‍പേ തുടങ്ങി . ചാക്ക് വാങ്ങി .. കരിയില നിറച്ചു അതിനു മുകളില്‍ ചാണകം ഇട്ടു അതിനു മുകളില്‍ പിന്നെ മണ്ണ് നിറച്ചു . അതിനു മുകളില്‍ ചേന നട്ടു . അതിനു മുകളില്‍ ചാണകവും ചവറും വച്ചു .
മുറ്റത്ത്‌ പത്തു ചാക്കുകളില്‍ ആണ് ചേന നട്ടത് . വിത്ത് ചേന ചെട്ടികുളങ്ങര യില്‍ നിന്നും പന്തളത്ത് നിന്നും വാങ്ങി . എന്‍റെ പപ്പാ ആണ് പൂള് മുറിച്ചത് . ഒരു വലിയ ചേന മുന്ന് കഷണം ആക്കി . ചാണകം കുഴംപ്  പരുവത്തില്‍ ആകി അതില്‍ മുക്കി മൂന്നു ദിവസം തണലില്‍ ഉണക്കി . ഇന്ന് രാവിലെ പത്തു മൂട് ചേനയും നട്ടു .
പപ്പാ ചേന പൂള് വെട്ടുന്നു 

കൃഷി ചെയുന്നതിന് എന്നെ പള്ള്  പറയുന്ന പപ്പാ തന്നെ എനിക്ക് ചേന പൂള് വെട്ടി തരുന്നു !!!

പൂള് വെട്ടിയ ചേന 

ചാണക  പാലില്‍ മുക്കി തണലത്തു മൂന്നു ദിവസം ഉണങ്ങിയ ചേന 

ചാക്കില്‍ മണ്ണ് നിറച്ചിരിക്കുന്നു 

ഒരു കരണ്ടി കൊണ്ട് ചെറിയ കുഴി കുഴിക്കുന്നു 

ചെറിയ  കുഴി 

ചേന വക്കുന്നു 

മണ്ണിട്ട്‌ മൂടുന്നു 


ചാണകം ഇടുന്നു 

കരിയില കൊണ്ട് പുത ഇടുന്നു 
എന്തും ഏതും വില കൊടുത്തു വാങ്ങുന്ന ചന്ത സംസ്കാരം മലയാളിയെ ഇന്ന് ആവേശിചിരിക്കുക ആണ് . ആ ചന്ത സംസ്കാരത്തിന് എതിരെ ഉള്ള ഒരു ചെറിയ പോരാട്ടം ആണ് വീട്ടു മുറ്റത്തെ ഈ ചേന നടീല്‍ .. ഒരു പരിചരണവും ഇല്ലാതെ തന്നെ പത്തു മാസം കഴിയുമ്പോള്‍ ഒരു നല്ല ചേന നമുക്ക് കിട്ടും .. അപ്പോള്‍ നമുക്ക് ഉണ്ടാവുന്ന ആനന്ദം  ഒരു ചന്തയില്‍ പോയി വില കൊടുത്തു വാങ്ങുവാന്‍ കഴിയുക ഇല്ല . ചാക്കില്‍ ചേന നട്ടതിന്‍റെ ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്‍കുന്നു.. വായനക്കാര്‍ കണ്ടു വിലയേറിയ അഭിപ്രായം പറയണം .. നന്ദി ... നമസ്കാരം ...

7 comments:

  1. ആനച്ചേനയുണ്ടാകട്ടെ.
    ആശംസകള്‍

    ReplyDelete
  2. ആശംസകള്‍.. ഒപ്പം നന്ദി പ്രചോദനത്തിനു.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഇവിടെ ആന ചേന കിട്ടൂല..ചാക്ക് ചേന കിട്ടും....
    ചാക്ക് ഷേപ്പില്‍ വെച്ചാല്‍...ചേനക്കും ഷേപ്പ് കിട്ടും ...
    ..
    ..
    കര്‍മ്മങ്ങള്‍ക്ക് ഭാവുകങ്ങള്‍...

    ReplyDelete
  5. നല്ലത്..നടാന്‍ കഴിഞ്ഞില്ല.

    ReplyDelete
  6. ശ്രീ കെ എന്‍ അച്യുതന്‍ 1952ല്‍ പ്രസിദ്ധീകരിച്ച 'മലക്കറികൃഷി' എന്ന പുസ്തകത്തില്‍. ചാരം ചേനയുടെ അടിവളമായി കൊടുക്കുന്നതിനേക്കാള്‍ മുകളില്‍ കൊടുക്കുന്നതാണ് നല്ലത് എന്നെഴുതി കണ്ടു. എനിക്ക് അതു സത്യമായി അനുഭവപ്പെടുകയും ചെയ്തു. സാധാരണ രീതിയില്‍ ചേന നടുമ്പോള്‍ വിളവെടുത്ത ശേഷം നോക്കിയാല്‍ നാം ആദ്യം കൊടുത്ത ചാമ്പല്‍ ചേന ഉപയോഗിക്കാതെയും ചിലപ്പോള്‍ നനവ്‌ പോലും തട്ടാതെയും ഇരിക്കുന്നതായി കാണാം. അതിനാല്‍ ചാരം മേല്‍വളമായി നല്‍കുന്നതാണ് നല്ലത്. എല്ലാ ജാതി കിഴങ്ങുകള്‍ക്കും ചാമ്പല്‍ അവശ്യം വേണ്ട വളമാണ്.

    ReplyDelete