Tuesday, February 12, 2013

ചേന നടുവാന്‍ സമയമായി





ചേന നടുവാന്‍ സമയമായി ... നാളെ കുംഭ മാസം തുടങ്ങുകയാണ് ... കുടംനമ്മുടെ കേരളീയ കാര്‍ഷിക രീതി പ്രകാരം ചേന നടുന്നത് കുംഭ മാസത്തിലെ വെളുത്ത വാവിന് ആണ് . അന്ന് ചേന നട്ടാല്‍ പൂര്‍ണ ചന്ദ്രനെപോലെ വലുപ്പമുള്ള കുടം പോലെയുള്ള ചേന കിട്ടും എന്നാണ് വിശ്വാസം .. കുംഭ ചേന കുടത്തോളം എന്നൊരു ചൊല്ല് നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ ..
ചേന നടുന്ന വിധം പറയാം . മണ്ണ് ചെറുതായി ഇളക്കി ഒരു കുഴി എടുക്കുക അല്പം ചാണകപൊടി മണ്ണില്‍ ചേര്‍ത്ത് കൊടുക്കണം . ഏതാണ്ടു സാമാന്യം വലിപ്പത്തില്‍ അല്പം മുളയോടുകൂടി ചേന പൂള് വെട്ടണം . വെട്ടിയ പൂള് ചാണക വെള്ളത്തില്‍ മുക്കി  മൂന്നു ദിവസം തണലത്തു ഉണക്കണം . അതിനു ശേഷം കുഴിയില്‍ ചേന നട്ടു അതിനു മുകളില്‍ ചവര്‍ ഇടണം . അതിനു മുകളില്‍ ചാണക പൊടി വിതറി അല്പം മണ്ണും ഇടണം ... ചൂട് അധികം അടിക്കാതെ ഇരിക്കാന്‍ ആണിത് ... കുംഭ മാസത്തില്‍ നടുന്ന ചേന പെട്ടെന്ന് കിളിര്‍ത്തു മണ്ണിനു മുകളില്‍ വരില്ല . അതുകൊണ്ട് തന്നെ നല്ല വേരോട്ടം ഉണ്ടാകും.ഇടമഴ കിട്ടുമ്പോള്‍ തന്നെ ചേന പെട്ടെന്ന് വളര്‍ന്നു തുടങ്ങും . മണ്ണില്‍ കിടന്നു കായുന്ന ചേന കരുത്തോടെ വളരും ...പത്തുമാസം കഴിയുമ്പോള്‍ നല്ല പൂര്‍ണ ചന്ദ്രനോളം വലിപ്പം ഉള്ള ചേന നമുക്ക് കിട്ടും ... ഇടയ്ക്കു അല്പം ചാണകം ഇട്ടു കൊടുക്കാന്‍ മറക്കരുത് .. 


പ്രിയ വായനക്കാര്‍ വിലയേറിയ അഭിപ്രായം പറയണം .. നന്ദി... നമസ്കാരം ... ഇനി ചേന നടുവാന്‍ പറമ്പ് ഇല്ലാത്തവര്‍ വിഷമിക്കേണ്ട .അടുത്ത

പോസ്റ്റില്‍ ഒരു ചാക്കില്‍ ചേന നടുന്നതിനെപറ്റി പറയാം ....കാത്തിരിക്കു
നന്ദി... നമസ്കാരം...

2 comments:

  1. ചേന നടാന്‍ ആര്‍ക്ക് സമയം
    50 രൂപ കൊടുത്ത് വാങ്ങാനെല്ലാവരുമുണ്ട്

    ReplyDelete
  2. ചേന കൃഷി പങ്കു വെക്കല്‍ വളരെ ഇഷ്ട്ടമായി. വളരെ ലളിതമായി പറഞ്ഞു തന്നു.
    അടുത്ത കൃഷി (ചാക്കില്‍ ചേന) വരുമ്പോള്‍ അറിയിക്കുക.

    കൃഷി ബ്ലോഗിന് ഒരായിരം അഭിനന്ദനങ്ങള്‍.....

    സസ്നേഹം...

    www.ettavattam.blogspot.com

    ReplyDelete