Friday, February 15, 2013

ചെട്ടികുളങ്ങരയിലെ കുതിരമൂട്ടില്‍ കഞ്ഞി


എല്ലാവരും നിലത്തു മണ്ണില്‍ ഇരിക്കുന്നു 


കഞ്ഞി കൊണ്ട് വരുന്നു 

ഓല തട 

ഓല തട 

ഓല തടയുടെ  മുകളില്‍ വാഴ ഇല വക്കുന്നു 

കഞ്ഞി വിളമ്പുന്നു 

മുതിര പുഴുക്ക് , ആസ് ത്രം  പപ്പടം പഴം ഉണ്ണിയപ്പം എല്ലാം ഉണ്ട് 

നാളെ ചെട്ടികുളങ്ങര കുംഭ ഭരണി ... ചെട്ടികുളങ്ങര എന്ന പ്രദേശം അതിന്‍റെ മഹത്തായ സംസ്കാരം ഒരു സമൂഹം എങ്ങനെ നില നിര്‍ത്തുന്നു എന്നതിന് ഒരു നല്ല ഉദാഹരണം ആണ് . ചെട്ടികുളങ്ങരയിലെ കുംഭ ഭരണിക്ക് അവിടുത്തെ പതിമൂന്നു കരകളില്‍ നിന്നും കുതിരകളെ അമ്പലത്തിലേക്ക് കൊണ്ടുവരുന്നു . ഈ കെട്ടുഉരുപടികള് ഓരോ കരക്കാരും ഒത്തു ചേര്‍ന്ന് ആണ് നിര്മികുന്നത് . കെട്ടു ഉരുപടികള്‍ നിര്‍മിക്കുന്ന ഇടതു കഞ്ഞി വിതരണം നടത്തുന്നു . കുതിരമൂട്ടില്‍ കഞ്ഞി എന്നാണ് ഇതിനെ വിളികുന്നത് . മറ്റു ഒരിടത്തും കാണുവാന്‍ കഴിയാത്ത മഹത്തായ ചില രീതികള്‍ ഈ കഞ്ഞി വിളമ്പില്‍ ഉണ്ട് .
1)നിലത്തു ഇരുന്നു ആണ് ഇവിടെ കഞ്ഞി കുടികുന്നത് . ഒരേ സമയം പത്തു അഞ്ഞൂറ് ആളുകള്‍ വെറും മണ്ണില്‍ ചമ്രം പടഞ്ഞു ഇരുന്നു കഞ്ഞി കുടിക്കുന്നു
2)കഞ്ഞി വിളമ്പുവാന്‍ പാത്രം ഉപയോഗികുന്നില്ല .. നിലത്തു ആദ്യം ഒരു തട ഇടുന്നു .. തെങ്ങിന്‍റെ ഒരു ഓല വട്ടത്തില്‍ കുത്തി എടുകുന്നതാണ് തട
3)ഈ തടയില്‍ ഒരു ഇല വക്കുന്നു. അതിലേക്കു കഞ്ഞി ഒഴിക്കുന്നു . പ്ലാവില ഉയോഗിച്ചു കഞ്ഞി കുടിക്കാം
4)കഞ്ഞിക്കു ഒപ്പം എന്തൊക്കെ ആണ് എന്ന് അറിയേണ്ടേ മുതിര പുഴുക്ക് പപ്പടം പഴം , അസ്ത്രം , അവല്‍, ഉണ്ണി അപ്പം , കടുമാങ്ങാ ... പോരെ !!
ഞാന്‍ ഇന്ന് ഈരെഴാ വടക്ക് ഭാഗത്തെ കുതിരമൂട്ടില്‍ കഞ്ഞി യില്‍ ആണ് പങ്കെടുത്തത് . ആദ്യം താലപോലിയുമായി കരക്കാരെ സ്വീകരിക്കുന്ന ഒരു ചടങ്ങ് ഉണ്ട് . കുത്തിയോട്ട പാട്ടുകള്‍ പാടികൊണ്ട് കഞ്ഞി വിളമ്പുന്ന ഇടത്തേക്ക് ആളുകള്‍ വരുന്നു . തുടര്‍ന്ന് നിലത്തു എല്ലാവരും ഇരികുന്നു . തട ഇട്ടു അതിന്മേല്‍ ഇലയും വച്ചു അതില്‍ കഞ്ഞി വിളമ്പുന്നു . എല്ലാ നാട്ടുകാരും നിലത്തു ഇരുന്നു ഒരുപോലെ ആഹാരം കഴികുമ്പോള്‍ നമ്മുടെ അഹം ബോധം എവിടെയോ പോയി മറയുന്നു . കൊച്ചു കുട്ടികള്‍ ആണ് കടുമാങ്ങ , പപ്പടം തുടങ്ങിയവ വിളമ്പുന്നത് എന്തായാലും ഓനാട്ടുകരയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നല്ല ഒരു വെളിപാടാണ് കുതിരമൂട്ടില്‍ കഞ്ഞി .. അത് കുടിച്ചാല്‍ മാത്രമേ അതിന്‍റെ മഹത്വം അറിയുവാന്‍ കഴിയൂ .
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു ... നന്ദി... നമസ്കാരം ...

5 comments:

  1. നല്ലൊരറിവ്. കൂട്ടത്തില്‍ ചോദിക്കട്ടെ, എന്താണീ അസ്ത്രം ?

    ReplyDelete
    Replies
    1. അസ്ത്രം എന്നത് ഒരു ഓണാട്ടുകര ഭാഗത്ത്‌ കഞ്ഞിയോടൊപ്പം ഒഴിച്ചു കൂട്ടുന്ന ഒരു കൂട്ട് കറി ആണ് . ചേന ചേമ്പ് വെള്ളരി തുടങ്ങിയ എല്ലാം ചേര്‍ന്ന ഒരു കൂട്ട് കറി .. നന്ദി

      Delete
  2. കുതിരമൂട്ടിൽ കഞ്ഞിയെ പരിചയപ്പെടുത്തിയതിന് നന്ദി,

    ചെട്ടിക്കുളങ്ങര ഭരണി നാളിൽ ഉത്സവം കണ്ട് നടക്കുമ്പോൾ...

    ReplyDelete
  3. എല്ലാ നാട്ടുകാരും നിലത്തു ഇരുന്നു ഒരുപോലെ ആഹാരം കഴികുമ്പോള്‍ നമ്മുടെ അഹം ബോധം എവിടെയോ പോയി മറയുന്നു

    ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കട്ടെ

    ReplyDelete
  4. പരിചയപ്പെടുത്തിയതിന് നന്ദി.
    ആശംസകള്‍

    ReplyDelete