Monday, February 4, 2013

ഹൈ ടെക്‌ കൃഷി നാളെ കര്‍ഷക ആത്മഹത്യക്ക് കാരണമാകുമോ?






ഹൈ ടെക്‌ കൃഷി നാളെ കര്‍ഷക ആത്മഹത്യക്ക് കാരണമാകുമോ? വളരെ ആലോചിച്ചു ഉത്തരം കണ്ടെത്തേണ്ട ഒരു വിഷയം ആണിത് . ഹൈ ടെക് കൃഷി എന്ന പേര് പറഞ്ഞു നമ്മുടെ നാടിനു അന്യമായ സാങ്കേതിക വിദ്യകള്‍ കര്‍ഷകരില്‍ അടിച്ചു ഏല്‍പികുന്ന ഒരു പ്രവണത അടുത്ത കാലത്ത് കണ്ടുവരുന്നു 
ഹൈ ടെക്‌ കൃഷിക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന നൂലാമാലകള്‍ എന്തൊക്കെ ആണ്
1)വളരെ ചെലവ് കൂടിയ ഒരു സാങ്കേതിക വിദ്യ ആണിത് . ഒരു പോളി ഹൗസ് ചുരു ങ്ങിയ തോതില്‍ നിര്‍മ്മിക്കുന്നതിന് തന്നെ ലക്ഷങ്ങള്‍ ചെലവ് വരും . പട്ടിണി കാരന്‍ ആയ നമ്മുടെ കര്‍ഷകന് ഈ തുക സ്വന്തമായി കാണുക ഇല്ല . അപ്പോള്‍ അവന്‍ ലോണ്‍ എടുക്കാന്‍ തുടങ്ങും . ഈ പുതിയ പദ്ധതി നമ്മുടെ നാട്ടില്‍ വിജയിക്കുമോ എന്നതിന് ഉറപ്പു ഒന്നും ഇല്ല . കടക്കാരന്‍ ആകുന്ന കര്‍ഷകന്‍ മുതലും പലിശയും അടക്കുവാന്‍ കഴിയാതെ വന്നാല്‍ പിന്നെ എന്ത് ചെയ്യും ?
2) പോളി ഹൗസ് എന്ന് അറിയപെടുന്ന കൃത്രിമ ഷെഡില്‍ രാസ വളവും പരിചരണവും നല്‍കിയാണ്‌ കൃഷി ചെയുന്നത് . രാസ വസ്തുക്കള്‍ കൃഷിക്ക് ഉപയോഗികുന്നത് മൂലം ഉള്ള ദോഷം നമുക്ക് അറിയാവുന്നത് ആണല്ലോ . ലോകം മുഴുവന്‍ ജൈവ കൃഷിയിലേക്ക് നീങ്ങുമ്പോള്‍ , രാസ കൃഷി ചെയ്തു ഉണ്ടാകുന്ന ഈ സാധനം വിപണി കണ്ടെത്തുവാന്‍ പ്രയാസപെടും
3) വിത്ത് കര്‍ഷകന്റെ സ്വന്തം ആണ് . ഏതു വിത്ത് തന്‍റെ കൃഷി ഇടത്തില്‍ പാകണം എന്ന് അന്തിമമായി തീരുമാനികുനത് കര്‍ഷകന്‍ ആണ് . എന്നാല്‍ ഹൈ ടെക് കൃഷിയില്‍ ഹൈബ്രിഡ് വിത്തുകള്‍ ആണ് ഉപയോഗികുന്നത് . മോന്‍സന്തോ, കാര്‍ഗില്‍ തുടങ്ങിയ കമ്പനികള്‍ക്ക് ആണ് വിത്ത് വ്യാപാരത്തില്‍ കുത്തക . അവര്‍ പറയുന്ന വിലക്ക് , അവര്‍ പറയുന്ന വിത്ത് സ്വന്തം മണ്ണില്‍ കൃഷി ചെയുവാന്‍ നമ്മുടെ കര്‍ഷകര്‍ നിര്‍ബ്ബന്ധിക്കപെടും. ഹൈബ്രിഡ് പരുത്തി വിത്ത് കൃഷി ചെയ്തു കടകെണിയില്‍ ആയ ധാരാളം കര്‍ഷകര്‍ ആന്ധ്ര , വിദര്‍ഭ എന്നിവിടങ്ങളില്‍ ആത്മഹത്യ ചെയ്ത വിവരം നാം മറക്കരുത്
4) കൃഷി ഒരു ബിസിനെസ്സ് ആയി കാണുന്നതിനു പകരം അതിനെ ഒരു ആഹാര സമ്പാദന ഉപാധി ആയി കാണുക .ലാഭം ... ലാഭം ... എന്ന് ഒരുവിട്ടു കൊണ്ട് മണ്ണിനെ രാസവസ്തുക്കള്‍ കൊണ്ട് പുതപിച്ചു കുറഞ്ഞ സമയം കൊണ്ട് അതിനെ കൊന്നാല്‍ നാളെ നമ്മള്‍ എവിടെ കൃഷി ചെയ്യും . ഹരിത വിപ്ലവത്തിന്റെ കളിത്തൊട്ടില്‍ എന്ന് നാം വിളിച്ച ഹരിയാന , പഞ്ചാബ് എന്നിവിടങ്ങളിലെ മണ്ണില്‍ ഇന്നു കാര്യമായി ഒന്നും വിളയുന്നില്ല. രാസ വളവും , കീട നാശിനിയും അവിടുത്തെ മണ്ണിനെയും വെള്ളത്തെയും നശിപിച്ചു . കാന്‍സര്‍ ട്രെയിന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒരു ട്രെയിന്‍ സര്‍വീസ് തന്നെ പഞ്ചാബില്‍ ഉണ്ട് . അത്രക്ക് കൂടുതല്‍ ആണ് അവിടെ കാന്‍സര്‍ രോഗികളുടെ എണ്ണം
ഹരിതവിപ്ലവം പറഞ്ഞു നടന്നവര്‍ രാസവളവും കീടനാശിനിയും ഓശാന എന്ന് പറഞ്ഞു നടന്ന സാറന്മാര്‍ ഇന്ന് ജൈവ കൃഷിയിലേക്ക് മടങ്ങണം എന്ന് പറയുന്നത് എന്തിനു ? നാടന്‍ കാളയെ വരിയുടച്ച് നാടന്‍ പശുവിനെ കൊന്നു കൊലവിളിച്ചവര്‍ ഇന്ന് വെച്ചൂര്‍ എന്ന നാടന്‍ പശുവിനു പുറകെ ആണ് . ഇവരെ നമുക്ക് വിശ്വസിക്കാമോ ? നിങ്ങള്‍ തന്നെ പറയു....
എടുത്തു ചാട്ടം കരുതലോടെ വേണം എന്നാണ് ഞാന്‍ പറഞ്ഞു വച്ചത് . ഹൈ ടെക്‌ കൃഷിയെ കണ്ണടച്ച് എതിര്‍കുക അല്ല. വെള്ളം കുറച്ചു ഉപയോഗിക്കുന്ന ട്രിപ്പ് ഇറിഗേഷന്‍ പോലുള്ളവയെ നാം പകര്‍ത്തണം . ചെലവ് കുറഞ്ഞ മഴ മറ നല്ല ആശയം തന്നെ . ഓരോ വീട്ടിലും വേണ്ട ആഹാരം ടെറസിലോ, പറമ്പിലോ ജൈവ രീതിയില്‍ കൃഷി ചെയ്തു ഉണ്ടാക്കണം . നമുക്ക് അഗ്രി ബിസിനസ്‌ വേണ്ട അഗ്രി കള്‍ചര്‍ മതി
  വായനക്കാര്‍ തങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം ... നന്ദി... നമസ്കാരം

3 comments:

  1. അഭിപ്രായം പറയാനറിയില്ല വിഷയം

    ReplyDelete
  2. ശരിയായ കാര്യം. ഹൈടെക് എന്നുള്ളത് ജനത്തെ ചങ്ങലക്കിടാനുള്ള വഴിയാണ്. മുതലാളിക്ക് കൊള്ളലാഭവും കുറച്ച് ദന്തഗോപുര സാങ്കേതികവിദ്യക്കാ൪ക്ക് ജീവിത വിജയവും. ക൪ഷക൪ക്കും ജനത്തിനും നാശം.
    എനിക്ക് ചെയ്യാന്] കഴിഞ്ഞത് പച്ചമുളക് കൃഷിയാണ്. കഴിഞ്ഞ 3 കൊല്ലങ്ങളായി വീട്ടില്] പച്ചമുളക് വാങ്ങിയിട്ടില്ല. വീട്ടില്] തന്നെ വളര്]ത്തുന്നു. മറ്റ് കൃഷിയിലേക്കും വ്യാപിപ്പിക്കാന്] പദ്ധതിയുണ്ട്. തന്നാലായത് ചെയ്യുക അത്ര തന്നെ.

    ReplyDelete
  3. എടുത്ത് ചാടും മുമ്പ് മറഞ്ഞിരിക്കുന്ന വിപത്തിനെ അറിയുക

    ReplyDelete