Saturday, February 23, 2013

ഈ മണ്ണും വെള്ളവും ജൈവ സമ്പത്തും ആരുടെതാണ് ?





ഈ മണ്ണും വെള്ളവും ജൈവ സമ്പത്തും ആരുടെതാണ് ? ഇത് നിങ്ങളുടെതാണോ ? എന്‍റെതാണോ? അല്ല ഇത് നമ്മുടേതല്ല .. ഇത് നമ്മള്‍ കടം വാങ്ങിയതാണ് ... ആരുടെ കൈയില്‍ നിന്നും ... നമ്മുടെ മക്കളുടെ കൈയില്‍ നിന്നും ... ആരുടെ കൈയില്‍ നിന്നും എങ്കിലും കടം വാങ്ങിയ സാധനം നമ്മള്‍ എങ്ങനെ കയ്കാര്യം ചെയ്യും ... വളരെ സൂക്ഷിച്ചു അല്ലെ ... അതുപോലെ നാളത്തെ തലമുറയില്‍ നിന്നും നാം കടം വാങ്ങിയ ഈ മണ്ണും വെള്ളവും ജൈവ സമ്പത്തും എല്ലാം ഒരു പോറല്‍ പോലും വരുത്താതെ നമുക്ക് അവര്‍ക്ക് തിരികെ കൊടുത്തെ പറ്റുകയുള്ളൂ ...
നാം ഇന്ന് എന്താണ് ചെയുന്നത് ... കുന്നുകള്‍ ഇടിച്ചു വയലുകള്‍ നികത്തുന്നു ... കിണറുകള്‍ മണ്ണിട്ട്‌ നികത്തുന്നു ... പ്ലാസ്റ്റിക്‌ മാലിന്യം എല്ലായിടത്തും തള്ളുന്നു .. ആണവ മാലിന്യം കൊണ്ട് കടലില്‍ തള്ളുന്നു .. നാളെ നമ്മുടെ മക്കള്‍ക്ക്‌ കുന്നുകള്‍ കാണണ്ടേ ... വയലുകള്‍ കാണണ്ടേ ... കുന്നും വയലും എല്ലാം നാടിന്‍റെ പൊതു സമ്പത്ത് ആണ് .. നദികളും കുളവും നാടിന്‍റെ ജല സംഭരണികള്‍ ആണ് ... നമ്മുടെ മക്കള്‍ നാളെ വെള്ളം കിട്ടാതെ മരിക്കണം എന്നോ വായു കിട്ടാതെ മരികണം എന്നോ നാം ആഗ്രഹികുക ഇല്ലലോ...
നാം ഈ മണ്ണിന്റെയും ജലത്തിന്റെയും എല്ലാം കാവല്‍ക്കാര്‍ മാത്രം ... എല്ലാം ഉപയോഗിച്ചു തീര്‍ത്തു മാലിന്യം മാത്രം മക്കള്‍ക്ക്‌ നല്‍കുന്നത് സംസ്കാരം ഉള്ളവര്‍ക്ക് ചേര്‍ന്നതു ആണോ ... നമുക്ക് വികസനം വേണം .. പക്ഷെ അത് മുറിവ് ഉണ്ടാകുന്ന ... മണ്ണിനെയും ജലത്തെയും ജൈവ സമ്പത്തിനെയും നശിപികുന്ന വികസനം ആകരുത് ...
എല്ലാ നല്ല കാര്യവും നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങണം .. ഇപ്പോള്‍ വേനല്‍ ആണ് .. രണ്ടു മാസം കഴിയുമ്പോള്‍ മഴക്കാലം വരും .. അപ്പോള്‍ പെയുന്ന മഴയെ മണ്ണില്‍ ഇറക്കിയാല്‍ നമുക്ക് അടുത്ത വേനല്‍ കാലത്ത് വെള്ളം കുടിച്ചു കഴിയാം . അതിനു വേണ്ടി ഞങ്ങളുടെ വീട്ടില്‍ ചില ജോലികള്‍ ചെയ്തു തുടങ്ങിയിട്ട് ഉണ്ട് അതിനെപറ്റി അടുത്ത പോസ്റ്റില്‍ പറയാം ...
പ്രിയ വായനക്കാര്‍ വായിച്ചു അഭിപ്രായം പറയണം .. നന്ദി ... നമസ്കാരം ...

1 comment:

  1. നാം ഈ മണ്ണിന്റെയും ജലത്തിന്റെയും എല്ലാം കാവല്‍ക്കാര്‍ മാത്രം ... എല്ലാം ഉപയോഗിച്ചു തീര്‍ത്തു മാലിന്യം മാത്രം മക്കള്‍ക്ക്‌ നല്‍കുന്നത് സംസ്കാരം ഉള്ളവര്‍ക്ക് ചേര്‍ന്നതു ആണോ ... നമുക്ക് വികസനം വേണം .. പക്ഷെ അത് മുറിവ് ഉണ്ടാകുന്ന ... മണ്ണിനെയും ജലത്തെയും ജൈവ സമ്പത്തിനെയും നശിപികുന്ന വികസനം ആകരുത് ...
    എല്ലാ നല്ല കാര്യവും നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങണം .. ഇപ്പോള്‍ വേനല്‍ ആണ് .. രണ്ടു മാസം കഴിയുമ്പോള്‍ മഴക്കാലം വരും .. അപ്പോള്‍ പെയുന്ന മഴയെ മണ്ണില്‍ ഇറക്കിയാല്‍ നമുക്ക് അടുത്ത വേനല്‍ കാലത്ത് വെള്ളം കുടിച്ചു കഴിയാം


    എത്ര ശരി

    ReplyDelete