പ്രവേശന കവാടം |
സാര്‍ന്മാര്‍ക്കും സായിപ്പന്മാര്‍ക്കും മാത്രം പ്രവേശനം ഉള്ള പവലിയന്‍ |
ആലപുഴയില്‍ വച്ചു നടക്കുന്ന കയര്‍ കേരള 2013 പ്രദര്‍ശനം
കാണുവാന്‍ വളരെ പ്രതീക്ഷയോടെ ആണ് പോയത് . പക്ഷെ അവിടെ ചെന്നപോള്‍ ആണ് ഒരു
പന്തിയില്‍ രണ്ടു വിളമ്പു ആണ് നടക്കുന്നത് എന്ന് മനസ്സില്‍ ആയതു . അവിടെ രണ്ടു തരം
പവലിയന്‍ ഉണ്ട് . ഒന്നു നമ്മളെപോലുള്ള സാദ ആളുകള്‍ക്ക് ഉള്ളത് . മറ്റൊന്ന് ഒരു ac
അന്താരാഷ്ട്ര പവലിയന്‍ ആണ് . ഞങ്ങള്‍ അവിടെ കയറുവാന്‍ ചെന്നപ്പോള്‍ കതകിനു മുന്‍പില്‍
നില്‍കുന്ന കോട്ടിട്ട സെക്യൂരിറ്റി പറഞ്ഞു നാട്ടുകാര്‍ക്ക് ഇതില്‍ ഇപ്പോള്‍
പ്രവേശനം ഇല്ല , അപ്പുറത്തെ പവലിയന്‍ കാണാം . ഇതില്‍ കയറണം എങ്കില്‍ സ്പെഷ്യല്‍
പാസ് വേണം . ഞങ്ങള്‍ മനസ്സില്‍ ഒരുതരം അപകര്‍ഷതയുടെ കൈപുനീര്‍ രുചിച്ചു . തല
താഴ്ത്തി നാട്ടുകാര്കുള്ള പവലിയനിലേക്ക് മടങ്ങി . നിലവാരം കുറഞ്ഞ സ്റ്റാളുകള്‍ ആണ്
അവിടെ കാണുവാന്‍ കഴിഞ്ഞത് . സോപ്പ് , ചീപ് , കണ്ണാടി , മസാജു ചെയ്യൂന്നതിനുള്ള
യന്ത്രം , പല്ലിയെ ഓടിക്കാനുള്ള മരുന്ന് തുടങ്ങിയ പതിവ് സാധനം വില്കുന്ന
കച്ചവടക്കാര്‍ ....
നികുതി നല്‍കുന്ന ഞങ്ങളെപോലുള്ള പാവങ്ങളുടെ കാശു കൊണ്ടാണ് ഈ മേള
നടത്തുന്നത് . അവിടെ നാട്ടുകാരനും , സായിപ്പിനും രണ്ടു സ്റ്റാളുകള്‍ പാടില്ല .
ഉയര്‍ന്ന സാറന്മാര്‍ക്കും , സായിപ്പന്മാര്‍ക്കും ac സ്റ്റാളുകള്‍. പൊതുജനത്തിനു
സാദ സ്റ്റാള്‍.... ഇത് നീതിയല്ല ... ഒരു പന്തിയിലെ രണ്ടു വിളമ്പ്
അവസാനിപ്പിച്ചുകൂടെ ...
പ്രിയ
വായനക്കാര്‍ വിലയേറിയ അഭിപ്രായം പറയണം ... നന്ദി .. നമസ്കാരം
സ്വാതന്ത്ര്യത്തിലേക്കുള്ള മുന്നേറ്റം.........
ReplyDeleteആശംസകള്‍
ഇതിനെതിരെയൊന്നും സമരം ചെയ്യാന്‍ ഒരു യുവശക്തിയുമില്ല
ReplyDeleteഅന്താരാഷ്ട്ര പവലിയിന്‍ സായിപ്പുമാര്‍ക്ക് കാണാന്‍ വേണ്ടി മാത്രമുള്ളതാണെന്നത് തെറ്റിദ്ധാരണയാണ്. കയര്‍മേളയുടെ ലക്ഷ്യം നമ്മടെ കയര്‍ ഉല്‍പന്നങ്ങളുടെ വിദേശ മാര്‍ക്കറ്റിനെ വിപുലീകരിക്കുക എന്നതാണ്. അതിനുവേണ്ടി അറുപതോളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ബയര്‍മാരെ ഇവിടേക്ക് ക്ഷണിച്ചുകൊണ്ടുവന്നിട്ടുണ്ട്. അവര്‍ക്കു മുന്നില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാന്‍ കേരളത്തിലെ കയര്‍ ഉല്‍പന്ന ഉല്‍പാദകര്‍ക്കും കയറ്റുമതിക്കാര്‍ക്കും അവസരമൊരുക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ രാജ്യാന്തര പവലിയന്‍. ദേശീയ പവലയിനില്‍ ഉള്ളതില്‍ കവിഞ്ഞൊന്നും ഇവിടെയില്ല. പക്ഷെ, അവ കുറേക്കൂടി ആകര്‍ഷകമായ വിധത്തില്‍ ഒരുക്കിയിട്ടുണ്ടെന്നു മാത്രം. വിദേശത്തു നിന്നുമെത്തിയ പ്രതിനിധികള്‍ ഈ പവലിയന്‍ സന്ദര്‍ശിച്ച് തങ്ങള്‍ക്കാവശ്യമായ ഓര്‍ഡറുകള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇന്നലെ സൗദിയില്‍ നിന്നെത്തിയ പ്രതിനിധികള്‍ ഇത്തരത്തില്‍ കയറ്റുമതി സാധ്യതകളിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. വിദേശത്തു നിന്നുള്ള ബയര്‍മാരെ ആകര്‍ഷിക്കാന്‍ നാം ചില വിട്ടുവീഴ്ചകള്‍ ചെയ്‌തേ പറ്റൂ. അതുകൊണ്ടാണ് എയര്‍കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. അത്തരത്തില്‍ നമ്മുടെ കയര്‍മേഖലയ്ക്ക് ഗുണമാകുന്ന വ്യാപാര ഇടപാടുകള്‍ നടക്കുന്നിടത്ത് ജനങ്ങളുടെ തിരക്കുണ്ടാകുന്നത് ചില ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നതിനാലാണ് പ്രവേശനം പ്രതിനിധികള്‍ക്കു മാത്രമായി നിയന്ത്രിച്ചിരിക്കുന്നത്. മാത്രമല്ല, ഈ സ്റ്റാളുകളില്‍ തല്‍സമയ വില്‍പനയ്ക്കായി ഒന്നുംതന്നെയില്ലതാനും. മേളയുടെ അവസാനദിവസങ്ങളില്‍ തീര്‍ച്ചയായും ഈ സ്റ്റാളുകളിലേക്ക് പൊതുജനത്തിന് പ്രവേശനം അനുവദിക്കുന്നതാണ്. ദയവായി കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
ReplyDelete(കയര്‍ കേരള-2013 പൊതുജന സമ്പര്‍ക്ക വിഭാഗത്തിനുവേണ്ടി)
:)
ReplyDeleteബഹുമാനപ്പെട്ട രാജേഷ് സാര്‍ അങ്ങയുടെ അഭിപ്രായത്തെ മാനിക്കുന്നു . പക്ഷെ ഞങ്ങള്‍ അതിനോട് യോജികുന്നില്ല . കയര്‍ കേരള 2013, പൊതുജനത്തിന് വേണ്ടിയുള്ള ഒരു പരിപാടി അല്ല എന്ന് ഇപ്പോള്‍ ആണ് മനസ്സില്‍ ആയതു .അറുപതോളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ബയെര്സ് നു വേണ്ടിയുള്ള ഒരു മേള ആണിത് . ഞങ്ങള്‍ നാട്ടുകാര്‍ മുണ്ടും ഉടുത്തു, കയിലിയും ഉടുത്തു അവിടെ എങ്ങാനും വന്നു പോയാല്‍ അവരൊക്കെ ഓടി പോകും എന്നും കച്ചവടം നടക്കില്ല എന്നും ഇപ്പോള്‍ മനസ്സില്‍ ആയി . പിന്നെ എന്തിനായിരുന്നു ഇത്രയും ഫ്ലെക്സ് പരസ്യങ്ങള്‍ ... റേഡിയോ ... ടിവി.... എന്ന് വേണ്ട എല്ലായിടത്തും പരസ്യങ്ങള്‍ .... ഞങ്ങള്‍ക്ക് കാശില്ല എങ്കിലും ആത്മാഭിമാനം ഉണ്ട് ... വിളിക്കാത്ത ഇടത് വലിഞ്ഞു കയറി ചെന്നത് ഞങ്ങളുടെ തെറ്റ് . മേളയുടെ അവസാന ദിവസം പൊതുജനത്തിന് സ്റ്റാളില്‍ പ്രവേശനം ഉണ്ടെന്നു അങ്ങ് പറയുന്നു . കഴിഞ്ഞ പ്രാവശ്യം ഞാന്‍ അവസാന ദിവസം അവിടെ ചെന്നപോള്‍ കരാറുകാര്‍ സ്റ്റാളും പൊളിച്ചു അവരുടെ പാട്ടിനു പോയിരുന്നു . കോരന് എന്നും കഞ്ഞി കുമ്പിളില്‍തന്നെ .
ReplyDelete