കതിരുകള്‍ സ്വര്‍ണമായി നെല്ല് കൊയ്യുവാന്‍ സമയമായി . മുന്ന് മാസം മുന്‍പ് ഞങ്ങളുടെ വീട്ടു
മുറ്റത്ത് തയാര്‍ ആക്കിയ ചെറു പാടത്തു ഞങ്ങള്‍ നട്ട ഞാറു വളര്‍ന്നു വലുതായി
കൊയ്യുവാന്‍ പാകമായി . നെല്‍ച്ചെടി കണ്ടിട്ടില്ലാത്ത കുട്ടികളെ ഒന്നു കാണിക്കുവാന്‍
വേണ്ടി ആണ് പാടം തയാര്‍ ചെയ്തത് . അതിന്‍റെ കഥ ഈ പോസ്റ്റില്‍ ഉണ്ട് http://insight4us.blogspot.in/2012/12/blog-post_24.html. പാടം തയാര്‍
ചെയ്യുവാനും ., ഞാര്‍ നടുവാനും എല്ലാം കുട്ടികളും ഒപ്പം കൂടി . നനക്കുവാനും
പരിചരണം കൊടുക്കുവാനും അവര്‍ കൂടി ഉണ്ടായിരുന്നു . ഞങ്ങള്‍ നോക്കി നില്‍ക്കെ ഞാര്‍ വളര്‍ന്നു വലുതായി . പുതിയ കണകള്‍ പൊട്ടി
. കതിര് വന്നു . ഇപ്പോള്‍ അവ സ്വര്‍ണ കതിരുകളായി മാറിയിരിക്കുന്നു
എല്ലാം നമുക്ക് തിരികെ കൊണ്ടുവരുവാന്‍ കഴിയും .
കൃഷിയും , നാട്ടു നന്മകളും .. നാം ഒന്നു മനസു വച്ചാല്‍ മാത്രം .പാടത്തിന്റെ
നെല്ലിന്‍റെ ചിത്രം ഇതോടൊപ്പം കൊടുക്കുന്നു . വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി
.. നമസ്കാരം ..
പൊന്നിന്‍കതിര്‍ക്കുലയേന്തിമെല്ലെ......
ReplyDeleteഞാറ് നട്ടതിന്‍റെ വിവരങ്ങളടങ്ങിയ പോസ്റ്റ് തൊട്ട് ഞാന്‍ ഏറെ ആകാംക്ഷയോടെ വീക്ഷിച്ചിരുന്നു ഈ ഒരു ശ്രമത്തെ. പ്രയത്നം വിജയിച്ചിരിക്കുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നു, അതിലേറേ പ്രത്യാശയും; നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ നമുക്കാവും എന്ന പ്രത്യാശ.
ReplyDeleteകൊയ്തോ..?
ReplyDeleteആഹാ...
ReplyDeleteഎനിക്കും ചെയ്യണം
ReplyDelete