ഇന്ന് നെല്ല് കൊയ്തു. ഞങ്ങളുടെ വീട്ടു മുറ്റത്ത്
ഒരു ചെറിയ പാടം ഒരുക്കി അതില്‍ നട്ട നെല്ല് ഇന്ന് കൊയ്തു . പപ്പാ കൊയ്ത്തിനു
നേതൃത്വം കൊടുത്തു . അരിവാള്‍ കൊണ്ട് അറുത്ത നെല്ല് പപ്പാ കിങ്ങിനായിക്കും
നോനമോനും കയി മാറി . അവര്‍ അത് കൊണ്ടുപോയി മുറത്തില്‍ വച്ചു . നെല്ലും നെല്‍കൃഷിയും
നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ് . നമ്മുടെ നാട്ടില്‍ നിന്നും അത് അന്യമായി
പോകുന്നു . നാം കഴിക്കുന്ന ചോറ് എവിടെ നിന്നും ഉണ്ടാകുന്നു എന്ന് കുട്ടികളെ
കാണിച്ചു കൊടുക്കുവാന്‍ വേണ്ടിയാണു ഞാന്‍ ഈ സംരംഭം തുടങ്ങിയത് . ഇന്ന് അതിന്‍റെ
പരിസമാപ്തി ആയി . കുട്ടികള്‍ വളര്‍ന്നാലും അവരുടെ മനസിന്‍റെ ഒരു കോണില്‍ ഇതെല്ലാം
കിടക്കും . കൃഷിയെ സ്നേഹിക്കുന്ന , പ്രകൃതിയെ സ്നേഹിക്കുന്ന ഒരു തലമുറ വളര്‍ന്നു
വരണം എങ്കില്‍ ഇങ്ങനെ ചില അനുഭവങ്ങള്‍ ബോധപൂര്‍വം നാം അവര്‍ക്ക് നല്‍കേണ്ടി വരും
ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി . നമസ്കാരം
ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി . നമസ്കാരം
വിഷു ആശംസകൾ
ReplyDeleteകൊയ്യട്ടെ
ഇതു കണാനും അറിയാനും ഒത്തിരി സന്തോഷം അഭിനന്ദനങ്ങ
ReplyDeleteഒരു നിറകതിര്‍ക്കുല വീടിന്റെ ഐശ്വര്യമായി കെട്ടിത്തൂക്കിയിരുന്ന പഴയ തറവാടുകളെ ഓര്‍ത്തുപോയി.
ReplyDeleteഅനുമോദനങ്ങള്‍, ആശംസകള്‍
മുന്‍പ് വായിച്ചിരുന്നു കൊയ്തിട്ടുണ്ടാകുമോ എന്ന് ഈയിടെ ഓര്‍ത്തേ ഉള്ളൂ സന്തോഷം ഈ വാര്‍ത്ത കേട്ടപ്പോള്‍ .
ReplyDelete'ഇരിപ്പിടത്തിലൂടെയാണ് ഈ വിളവെടുപ്പ് ആദ്യം അറിഞ്ഞത്.
ReplyDeleteകൃഷിക്കാരന്റെ മനസ്സിന് ഏറ്റവും ആനന്ദം കിട്ടുന്നത് വിളവെടുപ്പ് സമയത്താണ്, കുരുന്നു മനസ്സുകളിൽ കൃഷിയുടെ ഞാറു നട്ട താങ്കള്ക്ക് അഭിനന്ദനങ്ങൾ
നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ ......
very good you are really an example
ReplyDeleteസംതൃപ്തിയുടേയും,സന്തോഷത്തിന്‍റെയും വിളവെടുപ്പ്.
ReplyDeleteഎത്താന്‍ വൈകി
ഐശ്വര്യംനിറഞ്ഞ വിഷുആശംസകള്‍
നിങ്ങളെ പോലെ കൃഷിയെ വളരെയധികം സ്നേഹിക്കുന്ന ഒരാളാണ് ഞാനും , പറമ്പിൽ കാച്ചിലും , ചേനയും , ചെമ്പും , പിന്നെ മഞ്ഞളും , ഇഞ്ചിയും അങ്ങനെ പറ്റുന്ന എല്ലാം നട്ടിട്ടുണ്ട് . ഇങ്ങനെ ഞാറ് നടന്ന ഐഡിയ ആദ്യമായാണ് കാണുന്നത് . എനിക്കും ഇതുപോലെ കുട്ടികൾക്കായി ചെയ്യണം .
ReplyDeleteവീണ്ടും എഴുതൂ ..................
SUPER...........ningaleppolulla manushyar kooduthal undavatte.........
ReplyDeletereally respect you sir....
ReplyDelete