Wednesday, October 31, 2012

ഒരു ബോര്‍ഡിന്‍റെ കഥ

                                ഒരു ബോര്‍ഡിന്‍റെ  കഥ  ആണ് ഇന്ന് ഞാന്‍ പറയുന്നത് ...... എനിക്ക് രണ്ടു മക്കളാണ്  നോന  മോനും  കിങ്ങിണ  മോളും .......നോനമോന്‍  മുന്നാം  ക്ലാസ്സിലും ,കിങ്ങിണ  അംഗനവാടി  യിലും ...കിങ്ങിന  അക്ഷരം  എഴുതി  തുടങ്ങി .....അക്ഷരം  എഴുതുവാന്‍  നാം  നിര്‍ബന്ധികുന്നത്  അവള്‍ക്കു ഇഷ്ടം അല്ല ...നോന  മോനും  പള്ളി കൂടത്തില്‍  എഴുതി പഠിക്കുവാന്‍  ഒത്തിരി ഉണ്ട് .......കുട്ടികളെ  നിര്‍ബന്ധം ചെലുത്താതെ , കാര്യങ്ങള്‍  എങ്ങനെ  എഴുതിക്കാം  എന്ന് ആലോചിച്ചപ്പോള്‍  മനസ്സില്‍ ഒരു  ബ്ലാക്ക്‌  ബോര്‍ഡ്‌  തെളിഞ്ഞു വന്നു

                      ഒരു ബോര്‍ഡ്‌ ഉണ്ടാക്കി കുട്ടികള്‍ക്ക് കൊടുത്താല്‍  കുട്ടികള്‍  വളരെ  താല്പര്യത്തോടെ  അതില്‍  എഴുതിക്കൊള്ളും ......ഞാന്‍  ബോര്‍ഡ്‌  ഉണ്ടാക്കുവാനുള്ള മാര്‍ഗതെപറ്റി  ആലോചിച്ചു ..... ഞങ്ങളുടെ ബന്ധു ആയ  ജൈയംസ്  അച്ചായന്റെ  വീട്ടില്‍ ചെന്നു ......അവിടെ നിന്നും  ഒരു  കട്ടിയുള്ള ഒരു  ബോര്‍ഡ്‌  സംഘടിപിച്ചു ......പന്തളത്  ചെന്ന്  ബ്ലാക്ക്‌ ബോര്‍ഡ്‌ പെയിന്റ്  സംഘടിപിച്ചു ............കിങ്ങിനയെം  നോനമോനെയും കൂട്ടി  ബോര്‍ഡില്‍  പെയിന്റ്  അടിച്ചു .......ഒരു ദിവസം ഉണങ്ങാന്‍  വച്ചു .......അത് കഴിഞ്ഞു  കുഞ്ഞുങ്ങള്‍ക്ക്‌  ചോക്ക്  നല്‍കി ......അവര്‍  ഉത്സാഹത്തോടെ  എഴുതുവാന്‍  തുടങ്ങി ..........വഴക്ക് ഉണ്ടാക്കാതിരിക്കാന്‍  ബോര്‍ഡ്‌  രണ്ടായി  ഭാഗിച്ചാണ് കൊടുത്തത്  ഒരു  ഭാഗം  നോന  മോനും  ഒരു ഭാഗം  കിങ്ങിനക്കും ....അങ്ങനെ  ചെയ്തില്ല എങ്കില്‍  ഇടി  നാശം വെള്ള പൊക്കം  ഇവ  പ്രതീക്ഷിക്കാം !!!!!!

          പ്രിയ  വായനക്കാരെ  നിങ്ങള്‍ക്കും ഇത്തരം ഒരു ബോര്‍ഡ്‌ ഒന്ന് പരീക്ഷിക്കാം ......കുട്ടികളുടെ പിറകെ  നടന്നു പഠിക്ക്  പഠിക്ക്  എന്ന് പറയേണ്ട  ...... പഠനം  പാല്‍പായസം പോലെ  സുന്ദരമാകും ഒരു ബോര്‍ഡ്‌ ഉണ്ടെങ്കില്‍ !!!



                            നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം .... നന്ദി ... നമസ്കാരം  ....


5 comments:

  1. വളരെ നന്നായി എന്നതിലുപരി,ഒരു പാഠംഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നത് പറയാതെയിരിക്കാന്‍ വയ്യ.നാട്ടിലേക്ക് വിളിക്കുംപോഴെല്ലാം "ഫാര്യ"പറയും ..മുത്തുമോനു എഴുതാന്‍ ഭയങ്കര മടിയാണെന്നു.അപ്പോള്‍ ഞാന്‍ ഒളോട് പറയും:ഓന്‍ ചെറിയ കുട്ട്യല്ലേ .....ജ്ജ് മനസ്സിഇല്‍ ബിജാരിക്കുംപോലെ ഓനും കൂടി ബിജാരിക്കണ്ടേ .....
    ഏതായാലും താങ്കളുടെ ഈ ഐഡിയ ഒന്ന് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നോക്കാം

    ReplyDelete
  2. പതിവ് പോലെ ജനോപകാരപ്രദമായ പോസ്റ്റ്‌..അഭിനന്ദനങ്ങള്‍

    ReplyDelete
  3. കുട്ടികള്‍ക്ക് ബോര്‍ഡില്‍ എഴുതാന്‍ ഉത്സാഹവുമായിരിക്കും

    ReplyDelete
  4. achaya, nannayi ketto.... enikkariyillayirunnu achayan ithra nalla oru kalakaranum kudi anennu ... "insight" a peru valare adhikam influencialum anu ... thanks for the blog!!!

    ReplyDelete
  5. ഇന്ന് ഏറ്റവും തലവേദന പിടിച്ച സംഗതി ആണ്, കുട്ടികളെ പഠിപ്പിക്കുക എന്നത്......അങ്ങ് ചെയ്ത്ത് വലിയ ഒരു കാര്യം ആണ്......അത് ഇങ്ങനെ പോസ്റ്റ് ചെയ്തത് അതിലും വലിയ ഒരു കാര്യം.......

    ReplyDelete