സഹികെട്ട് ഞാന്‍ ഒരു പിക്കാസു വാങ്ങി ....... ഇത് കേട്ടിട്ട് നിങ്ങള്ക്ക് ഒന്നും പിടി കിട്ടുന്നില്ല അല്ലെ ......പേടിക്കേണ്ട ഞാന്‍ എല്ലാം പറയാം .....ഞാന്‍ വീട്ടില്‍ ഒരു ബയോ ഗ്യാസ് പ്ലാന്ടു ഉണ്ടാക്കാന്‍ പോകുന്ന കാര്യം കഴിഞ്ഞ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ .......അത് അനുസരിച്ച് ഞാന്‍ അനെര്‍ട്ട് മായി ബന്ധപെട്ടു ...... അവര്‍ പറഞ്ഞു 2 മീറ്റര്‍ വ്യാസ വും4 അടി ആഴവും ഉള്ള ഒരു കുഴി വീട്ടുകാര്‍ എടുത്തു കൊടുത്താല്‍ ബയോ ഗ്യാസ് പ്ലാന്‍റ് ഉണ്ടാക്കി തരാം . ഞാന്‍ സമ്മതിച്ചു ........
തിരികെ വീട്ടില്‍ എത്തി ..... പപ്പയോടും ലീനയോടും വിവരം പറഞ്ഞു ...... പപ്പാ പറഞ്ഞു ...... ഞാന്‍ നാളെ തന്നെ ആരോടെന്ഗിലും പറഞ്ഞു കുഴി എടുപ്പിക്കാം ....... പപ്പാ അങ്ങനെ പറഞ്ഞിട്ട് ഇപ്പോള്‍ ആഴ്ച രണ്ടു കഴിഞ്ഞു .......അഞ്ചു പേരോട് എങ്കിലും പപ്പാ കുഴി എടുത്തു തരണം എന്ന് പറഞ്ഞു കാല് പിടിച്ചു ........ ഒരു രണ്ടു ദിവസത്തെ കാര്യം മാത്രമേ ഉള്ളു ......എല്ലാവരും പറഞ്ഞു നാളെ വരാം ...... മറ്റേ നാളില്‍ വരാം .......ഗണപതി കല്യാണം പോലെ കുഴി കുഴിക്കുന്ന കാര്യം നീണ്ടു പോവുകയാണ് ......എനിക്ക് അരിശം വന്നു ...... ഞാന്‍ പറഞ്ഞു .....പപ്പാ ഇനി ആരുടേയും കാലു പിടികേണ്ട ...... ഞാന്‍ ഒരു പിക്കാസു വാങ്ങാന്‍ പോവുകയാണ് ..... ഞാന്‍ വിചാരിച്ചാലും ഒരു കുഴി ഒക്കെ എടുക്കാന്‍ പറ്റും ........പപ്പാ യും മനസില്ലാ മനസോടെ സമ്മതിച്ചു ......ലീനയും എന്റെ അഭിപ്രായത്തോടെ യോജിച്ചു ..... ഞാന്‍ കുഴി കുഴിച്ചാല്‍ മണ്ണ് അവള്‍ വാരി കളയാന്‍ സഹായിക്കാം എന്ന് സമ്മതിചിരിക്കുക ആണ്
ഞാന്‍ അന്ന് തന്നെ സൈക്കിളില്‍ പന്തളത് പോയി ....... ഒരു കടയില്‍ ചെന്ന് പികാസിനു വില ചോദിച്ചു .......575 രൂപ ...... ഞാന്‍ പികാസു നോക്കി ..... ഒരു ആജാനു ബാഹു .......എനിക്കത് പൊക്കാന്‍ കഴിയുമോ എന്ന് സംശയം തോന്നി .......ഇത്തിരി കൂടി ചെറുത് ഇല്ലേ ....... അയാള്‍ തിരികെ കടയിലേക്ക് കയറി .......തിരികെ വന്നപ്പോള്‍ അതാ കൈയില്‍ ഒരു ഇടത്തരം പികാസ്സ് ........എനിക്ക് പറ്റിയത് ....375.രൂപ കൊടുത്തു ഞാന്‍ അത് വാങ്ങി കൊണ്ട് വരുന്ന വഴിക്ക് അഞ്ചോ ആറോ പേര്‍ എന്നോട് ചോദിച്ചു .... മോനെ ഇതിന്റെ വില എന്താ ? അപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സില്‍ ആയി ......ഇവരെല്ലാം എന്നെപോലെ ഒരു പണിക്കു ആളെ വിളിച്ചിട്ട് വരാതെ നിരാശ പെട്ട് ഇരികുന്നവര്‍ ആയിരിക്കും ........
പ്രിയ വായനക്കാരെ ഞാന്‍ തനിയെ കുഴി കുഴിക്കുവാന്‍ പോകുക ആണ് ..... ...ജോലിക്ക് പോകുന്നതിനു മുന്പായി അര മണിക്കൂര്‍ ..... ജോലിക്ക് പോയി വീട്ടില്‍ വന്നിട്ട് അര മണിക്കൂര്‍ ...... ഇങ്ങനെ ആണ് ഞാന്‍ മനസ്സില്‍ കരുതുന്നത് ......അല്ലാതെ ജോലിക്കാരെ നോക്കിയിരുന്നാല്‍ നമ്മുടെ കേരളത്തില്‍ ഒരു ജോലിയും നടക്കുവാന്‍ പോകുനില്ല ...... കൂടുതല്‍ വിവരം ഞാന്‍ പുറകെ അറിയിക്കാം ..... നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയുമല്ലോ .... നന്ദി .... നമസ്കാരം ......
bhai all the best, കൂലിയേന്ന കുഴിയില്‍ വീഴാതെ രക്ഷപെട്ടു
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു എക്സര്സൈസും ആവും.
ReplyDeleteപരിശ്രമം ചെയ്യുകിലെന്തിനേയും..
ReplyDeleteHEALTH IS WEALTH , EXERCISE , TIME PASS , PICKAAS IS WEAITH, BODY WARM UP, I LIKE THAT MY RETIREMENT
ReplyDeleteഎല്ലാവര്ക്കും നന്ദി
ReplyDelete