കഴിഞ്ഞ നാലാം തീയതി മുതല്‍ ഞാന്‍ ഒരു തീരുമാനം എടുത്തു .... ഇനി കുറച്ചു ദിവസത്തേക്ക് ഞാന്‍ പഴങ്ങള്‍ മാത്രമേ കഴിക്കു ....ചോറും കറികളും ഉപ്പും മധുരവും എല്ലാം ഒഴിവാക്കും .... ഇങ്ങനെ ചിന്തിക്കാന്‍ കാരണം ഒരു പുസ്തകം വായിച്ചതാണ് .... പുസ്തകത്തിന്റെ പേര് പോഷണം ശരി ആക്കിയാല്‍ എല്ലാ രോഗവും മാറും.... പുസ്തകം എഴുതിയത് Drജോണ്‍ ബേബി ...... എനിക്ക് എന്തെങ്കിലും രോഗം ഉണ്ടായിട്ടല്ല .... എന്റെ ഭാരവും തടിയും കൂടുന്നോ എന്നൊരു തോന്നല്‍ .... അപ്പോള്‍ ഞാന്‍ വിചാരിച്ചു എന്നാല്‍ ഇനി കുറെ ദിവസം പഴങ്ങള്‍ മാത്രം കഴിക്കാം .... ഞാന്‍ എന്റെ തീരുമാനം വീട്ടില്‍ പറഞ്ഞു .....ഞാന്‍ വായിച്ച പുസ്തകത്തിലെ വിവരങ്ങളും ചേര്‍ത്താണ് പറഞ്ഞത് .... ആ പുസ്തകത്തിലെ ചുര്ക്കം ചില വിവരങ്ങള്‍ വായനക്കാരുടെ അറിവിലേക്കായി താഴെ ചേര്‍കുന്നു
1 മനുഷ്യന്‍ ഒരു സസ്യാഹാരി ആയിട്ടാണ് ഉരുവാക്കപെട്ടിരിക്കുന്നത് ......
2 ഉപ്പും മസാലകളും ഇട്ടു പാകം ചെയ്ത ആഹാരം കഴിക്കുന്ന മനുഷ്യനും അവന്‍ വളര്‍ത്തുന്ന ഈ ആഹാരം കഴിക്കുന്ന ജീവികള്‍ക്കും മാത്രമേ ഹൃദയ ആഘാതവും , കാന്‍സര്‍ രോഗവും കാണുന്നുള്ളൂ .... ഇതിന്റെ അര്‍ഥം വേവിച്ച ആഹാരവും ഉപ്പും മധുരവും എണ്ണയും ആണ് ഈ രോഗങ്ങള്‍ക്ക് കാരണം എന്നാണ് ...
3 ഏഴു ദിവസം മുതല്‍ നാല്പതു ദിവസം വരെ പഴങ്ങളും അണ്ടിപരിപ്പുകളും പച്ചക്കറികളും മുളപ്പിച്ച പയര് വര്‍ഗങ്ങളും ചേര്‍ന്ന വേവിക്കാത്ത ആഹാരം കഴിക്കുക ആണെങ്കില്‍ നമ്മുടെ എല്ലാ രോഗവും മാറും ...ആസ്ത്മ ... കാന്‍സര്‍ .... പ്രമേഹം .... വൃക്ക തകരാര്‍ തുടങ്ങിയ എന്ത് രോഗവും മാറും എന്ന് അദ്ദേഹം പറയുന്നു ..... കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ 7 ദിവസത്തെ രോഗ മുക്തി ക്യാമ്പുകളില്‍ ഈ വസ്തുത വെളിപ്പെട്ടതാണ് .....
ഇത്രയും പറഞ്ഞതോടെ എന്റെ പപ്പക്ക് ചെറിയൊരു മനസ് മാറ്റം ..... പപ്പക്ക് ചെറിയ രീതിയില്‍ പ്രമേഹം ഉണ്ട് ....കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയി ഷുഗര്‍ ടെസ്റ്റ് നടത്തിയിരുന്നു ...195.ഉണ്ട് .... ഞാന്‍ പപ്പയോടു പറഞ്ഞു .... പപ്പാ നോക്ക് നമുക്ക് ഒരു പരീക്ഷണം നടത്തി നോക്കാം .... ഒരു ഏഴ് ദിവസത്തേക്ക് നമുക്ക് രണ്ടു പേര്‍ക്കും വേവിച്ച ആഹാരം ഉപേക്ഷിക്കാം ..... പഴം , അണ്ടിപരിപ്പ് , മുളപ്പിച്ച പയര്‍ ഒക്കെ തിന്നാം .... ഏഴ് ദിവസം കഴിഞ്ഞു നമുക്ക് ഷുഗര്‍ ഒന്ന് ടെസ്റ്റ് ചെയ്യാം ...... അതിനു ശേഷം എന്ത് വേണം എന്ന് പപ്പയിക്ക് തീരുമാനിക്കാം ..... ഞാന്‍ പറഞ്ഞു നിറുത്തി .... അത്ഭുതം എന്റെ പപ്പാ സമ്മതിച്ചു .....
കഴിഞ്ഞ നാല് ദിവസം ആയി ഞങ്ങള്‍ രണ്ടു പേരും പഴം .. അണ്ടിപരിപ്പ് .... മുളപ്പിച്ച ചെറുപയര്‍ ... മുളപ്പിച്ച കടല .... പച്ചക്കറി സലാഡ് ഇവ മാത്രം ആണ് കഴിക്കുന്നത് ..... എന്ത് സുഖം ..... പപ്പയുടെ ഷുഗര്‍ ലെവല്‍ നോര്‍മല്‍ ആവും എന്നാണ് എന്റെ പ്രതീക്ഷ .... ഞങ്ങളുടെ പരീക്ഷണത്തിന്റെ കൂടുതല്‍ വിവരം ഞാന്‍ അടുത്ത പോസ്റ്റില്‍ പറയാം ....ഞങ്ങളുടെ ഈ പരീക്ഷനതെപറ്റി അഭിപ്രായം പറയുമല്ലോ ......നന്ദി ... നമസ്കാരം .....
പരീക്ഷണഫലം എന്തായാലും പാചകഇന്ധനത്തിന് വില കൂടിയ ഇക്കാലത്ത് വേവിക്കാതെ ആഹരിക്കുന്ന രീതി ഗുണം ചെയ്യുമെന്നത് സംശയമില്ല :-)
ReplyDeleteപരീക്ഷണം കൊള്ളാം, ആരോഗ്യത്തിന് വേണ്ട പ്രോട്ടീൻ അടങ്ങിയവ നല്ലോണം കഴിക്കണം അത് എതിൽനിന്നാണ് കിട്ടുക എന്ന് നോക്കുക
ReplyDeleteപരീക്ഷണ ഫലത്തിന് വേണ്ടി കാത്തിരിക്കുന്നു .... ഈ മുളപ്പിച്ച പയര്‍ എങ്ങനെയാ പച്ചക്കു കഴിക്കുന്നെ കയ്പ്പില്ലേ അതിനു......
ReplyDeleteആമാശയമാണ് എല്ലാ രോഗങ്ങളുടെയും ഇരിപ്പിടമെന്നു ആയുര്‍വ്വേദം പറയുന്നു.പ്രകൃതി ചികില്‍സയും രോഗശമനത്തിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നായി പൊതുവെ കണക്കാക്കപ്പെടുകയും ചെയ്യുന്നു.പലപ്പോഴും പരീക്ഷിച്ചു നോക്കണമെന്ന് കരുതിയെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല.
ReplyDeleteപക്ഷെ,ചിലപ്പോള്‍ തോന്നും,ഇതേവരെയുള്ള പരമ്പരാഗതമായ ആഹാരരീതികള്‍ എല്ലാം മാറ്റി തികച്ചും വിത്യസ്തവും ക്ലേശകരവുമായ ഒരു രീതി സ്വീകരിക്കുമ്പോള്‍ അതിനെ മനസ്സും ശരീരവും ഏതുരീതിയില്‍ സ്വീകരിക്കും?
ഏഴുദിവസം കഴിഞ്ഞു പഴപടിതന്നെ തുടരുകയോ..നാല്‍പ്പതു ദിവസം കഴിഞ്ഞു പഴയപടി തുടരുകയോ ചെയ്യണം.അല്ലെങ്കില്‍ ഇത് നിത്യശീലമാക്കണം.
അല്ലെങ്കില്‍ ഇതൊന്നുമില്ലാതെ മിതമായ ഒരു ഭക്ഷണക്രമം സ്ഥിരമായി ശീലിക്കുകയല്ലെ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമെന്നും ചിന്തിക്കാം.
ആയുര്‍വ്വേദം ആരോഗ്യത്തിനുവേണ്ടിയുള്ള വേദമാണല്ലൊ.അതിലെ ഒരു വരി എപ്പോഴും ഓര്‍മ്മിക്കപ്പെടെണ്ടതാണ്.
ഏതു കാര്യത്തിലും മധ്യമം സ്വീകരിക്കുന്നതാണ് ഉത്തമം.ഇലക്കും മുള്ളിനും കേടില്ലാതെ എന്നൊക്കെയുള്ള ഒരു പഴഞ്ചൊല്ലുണ്ടല്ലൊ.അതുപോലെ
ഗുണമുള്ള ആഹാരം നാവിനു വേണ്ട. നാവിനു വേണ്ടിയ ആഹാരത്തില്‍ ഗുണമില്ല, ദോഷം തന്നെ അധികം. എന്ത് ചെയ്യാന്‍ !
ReplyDelete