അങ്ങനെ അതും ശരിയായി .........കുഴി ......ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കാനുള്ള കുഴി ..........കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞതുപോലെ കുഴി എടുക്കാന്‍ ആളെ കിട്ടഞ്ഞപ്പോള്‍ ഒരു പിക്കാസു വാങ്ങി ഞാന്‍ തന്നെ കുഴി എടുക്കാന്‍ തുടങ്ങുക ആയിരുന്നു .....ഓഫീസില്‍ പോകുന്നതിനു മുന്‍പ് അര മണിക്കൂര്‍ .....ഓഫീസില്‍ നിന്നും വന്നതിനു ശേഷം അരമണിക്കൂര്‍ ...... അങ്ങനെ ഏതാണ്ട് ഒന്നര ആഴ്ച എടുത്തു കുഴി തീരാന്‍ .....ഇതിനിടെ ഒന്ന് രണ്ടു രസകരമായ സംഭവം ഉണ്ടായി....അത് ഇങ്ങനെ ആണ് .......
അനെര്‍ട്ട് കാര്‍ കുഴിയുടെ അളവ് പറഞ്ഞത് നാല് അടി ആഴവും രണ്ടു മീറ്റര്‍ വ്യാസവും എന്നായിരുന്നു ...... രണ്ടു മീറ്റര്‍ വ്യാസം എന്ന് പറഞ്ഞത് എനിക്ക് മനസ്സില്‍ ആയി .....പക്ഷെ4 അടി ആഴം എത്രെ ആണെന്ന് മനസ്സില്‍ ആയില്ല ....പപ്പാ പറഞ്ഞു ....എടാ ..12.ഇഞ്ചു ഒരു അടി .....അപ്പോള്‍ 48 ഇഞ്ചു നാല് അടി .....ഞാന്‍ വലിയ ഗമയില്‍ കാര്യം പിടി കിട്ടിയെന്നു പറഞ്ഞു ഒരു കമ്പി എടുത്തു അതില്‍48 ഇഞ്ചു അടയാള പെടുതുന്നതിന് പകരം 48 സെന്ടി മീറ്റര്‍ അടയാളപെടുത്തി .....എന്നിട്ട് രണ്ട് ദിവസം കൊണ്ട് അത്രയും കുഴി തീര്‍ത്തു എന്നിട്ട് വീട്ടില്‍ പറഞ്ഞു കണ്ടോ എത്രെ ഉള്ളു കാര്യം ഞാന്‍ എത്ര പെട്ടെന്നു ഞാന്‍ കുഴി എടുത്തു എന്ന് കണ്ടോ ........പപ്പയുടെ അനുജന്റെ മകന്‍ അനീഷാണ് എനിക്ക് പറ്റിയ അമളി എന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നത് ....... ഞാന്‍ നെഞ്ചത്ത് കൈയി വച്ച് കൊണ്ട് പറഞ്ഞു ദൈവമേ ഇനിയും മുന്ന് മുന്നര അടി കുഴിക്കണം ..........!!!!!!!!!
അങ്ങനെ പൂജ വയ്ക്കുന്ന ദിവസം ആയപ്പോള്‍ കുഴി പൂര്‍ത്തി ആയി ...... നോന മോനും കിങ്ങിനയും ലീനയും കുഴി എടുക്കുനതിനും , മണ്ണ് വാരി മാറ്റുവാനും എന്നെ ഒത്തിരി സഹായിച്ചു
നമ്മുടെ വീട്ടിലെ എല്ലാവരുടെയും പിന്തുണ ഉണ്ടെങ്കില്‍ എല്ലാ ജോലികളും നമുക്ക് സ്വയം ചെയ്യുവാന്‍ കഴിയും
|
ഒന്ന് വേഗം നിറയ് ചട്ടി !!!! |
|
എന്തൊരു ഭാരം !!! |
|
അണ്ണാന്‍ കുഞ്ഞും തന്നാല്‍ ആയതു !!!! |
|
വെട്ടു കല്ലേ നീ എന്നോടാ കളി !!!! |
|
വന്നു കണ്ടു കീഴടക്കി !!!!! |
|
കുഴി റെഡി |
കുഴി എടുക്കുന്നതില്‍ നിന്നും ഞാന്‍ പഠിച്ച പാഠങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയാം ......പ്രിയ വായനക്കാരെ നമുക്ക് സ്വയം ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങള്‍ ആരെയും ആശ്രയിക്കാതെ സ്വയം ചെയ്യുക ........നിങ്ങളുടെ അഭിപ്രായം പറയണം ..... നന്ദി .... നമസ്കാരം .....
congrats
ReplyDeletegood show
ReplyDeletegood snaps
ReplyDeleteഎല്ലാവരുടെയും പിന്തുണ ഉണ്ടെകിലെ എല്ലാം നടക്കുള്ളൂ എന്ന്‍ മനസ്സിലായല്ലോ ...ഫോട്ടോകള്‍ നന്നായിരിക്കുന്നു ...ആശംസകള്‍ നേരുന്നു
ReplyDeleteകുഴിവെട്ടുകാരന് കൊടുക്കേണ്ട കൂലി ലാഭം!
ReplyDeleteസാരല്യ, അത് വീതിച്ചു ഞങ്ങള്‍ക്ക് തന്നോളൂ.
അല്ലേല്‍ ഒരു ചിന്ന പാര്‍ട്ടി നടത്തണം.
ഇല്ലേല്‍ ഞങ്ങള്‍ പിണങ്ങും!
പണിക്കാരെ അന്വേഷിച്ച് ഹലാക്ക് പിടിക്കുന്നതിലും ഭേദം ഇമ്മാതിരി പണികള്‍ നമ്മള്‍ സ്വയം ചെയ്യുന്നതാണ്.
ഇനി കേരളത്തില്‍ ശവക്കുഴി തോണ്ടാന്‍ ബംഗാളില്‍ നിന്നും ആളുകള്‍ വരേണ്ടിവരും!
പോസ്റ്റ് നന്നായി.
ഓഹോ!!
ReplyDeleteകൊള്ളാം... ഇങ്ങനുള്ള പണി ചെയ്യാന്‍ പറ്റുമെന്ന് ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ എന്റെ അച്ഛന്‍ പഠിപ്പിച്ച പാഠമാണ്...
ReplyDeleteithaanu 8 nte pani... thankal oru maathruka purushan thanne.
ReplyDeleteഎന്തായാലും ഇത് കലക്കി കേട്ടോ, ഇതിനു ജോലിക്കാരെ നിര്‍ത്തിയാല്‍ മിനിമം രണ്ടായിരം എങ്കിലും കൊടുക്കേണ്ടിവരും. ഇതിപ്പോ രണ്ടായിരം രൂപയും ലാഭിച്ചു, കായികാധ്വാനം ലഭിക്കുകയും ചെയ്തു. മൊത്തത്തില്‍ ഗുണം.
ReplyDeleteകലക്കി മാഷേ, ആയിരം ആയിരം അഭിനന്ദനങ്ങള്‍ !!!
ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുള്ള അഭിനന്ദനം. ഈ ജോലി സ്വയം ചെയ്തതിനേക്കാള്‍ ആ മാതൃക മറ്റുള്ളവരുമായി പങ്കു വച്ചതിനു
ReplyDeleteജോണ്‍, ഈ പ്രോജക്റ്റ് തീരുന്നതുവരെയും ഇതിന്റെ പ്രോഗ്രസ് ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് താല്പര്യപ്പെടുന്നു. ബയോഗാസ് പ്ലാന്റ് നിര്‍മ്മാണത്തിന്റെ ഒരു ഡോക്കുമെന്ററി ആയിത്തീരട്ടെ അത്.
ReplyDeleteആശംസകള്‍
Congrats ajicha...u became a roll model now. Keep posting..:)
ReplyDeletePls read roll as role :)
DeleteCongrats ajicha...u became a roll model now. Keep posting..:)
ReplyDeleteനിങ്ങള് പറഞ്ഞ പോലെത്തന്നെ പ്രവര്‍തിച്ചു. അഭിനന്ദ്സ് :)
ReplyDeleteആശംസകള്‍
ReplyDeleteഇപ്പോൾ പിടികിട്ടിയില്ലേ... അടിക്കണക്കാ... അടിക്കണക്ക് :)
ReplyDeleteഅതെ. നമുക്കുകഴിയുന്ന കാര്യങ്ങൾക്ക് മറ്റുള്ളവരെ പ്രതീക്ഷിക്കാതിരിക്കുക. ഒപ്പം ധനനഷ്ടവും ഒഴിവാക്കാം.
ആശംസകൾ
john vg achacha samathichu kto.......
ReplyDeleteകുവിവെട്ടലും കാമപൂര്‍ത്തിക്കുള്ള മാര്‍ഗ്ഗം..
ReplyDeleteഹൗ..
വാത്സ്യായനന്‍ പുതിയൊരു പാഠം കൂടെ പഠിച്ചു..