ജയ് ജയ് കാണ്ടാമൃഗം .......നിങ്ങള്‍ വിചാരിക്കും ഇത് എന്തൊന്ന ഇയ്യാള്‍ ഈ പറയുന്നത് ......2012. അന്താരാഷട്ര കാണ്ടാമൃഗ സംരക്ഷണ വര്ഷം ആണ് ..... അതുകൊണ്ട് ഇന്ന് കാണ്ടാമൃഗതെപറ്റി ചില കാര്യങ്ങള്‍ പറയാം ....
1 ലോകത്താകെ 5 സ്പീഷീസില്‍ പെട്ട കാണ്ടാമൃഗം ഉണ്ട്
2 കാണ്ടാമൃഗത്തിന്റെ കൊമ്പിന് ഉള്ളില്‍ അസ്ഥി ഇല്ല
3 കാണ്ടാമൃഗത്തിന്റെ കൊമ്പ് ഒരിക്കല്‍ പോയാലും വീണ്ടും വളരും
4 കാട്ടില്‍ എവിടെ എങ്കിലും തീ കണ്ടാല്‍ കാണ്ടാമൃഗം അത് കെടുത്തും എന്ന വിശ്വാസം ലോകത്ത് മിക്ക ഇടങ്ങളിലും പ്രചാരത്തില്‍ ഉണ്ട്
5 കാണ്ടാമൃഗത്തിന്റെ ദേഹത്ത് കാണുന്ന പടച്ചട്ട പോലത്തെ തൊലിക്ക് പിന്നില്‍ ഒരു പുരാണ കഥ ഉണ്ട് .... മഹാഭാരത യുദ്ധം നടക്കുന്ന സമയം ..... കാലാള്‍ പടയ്ക്ക് മുന്‍പിലായി ആനകളെ അണിനിരത്തി പട ഒരുക്കുക ആണ് ......അപ്പോളാണ് ഒരു പ്രശ്നം ....... ആന പുറത്തു ഇരിക്കുന്ന ആള്‍ക്ക് അമ്പു കൊണ്ടാല്‍ എന്ത് ചെയ്യും എന്നതിനെപറ്റി ചിന്തിച്ചപ്പോള്‍ ...ആനകള്‍ക്ക് പകരം കാണ്ടാമൃഗത്തെ പടച്ചട്ട ഇടുവിച്ചു വിടുവാന്‍ തീരുമാനിച്ചു ...... അക്കാലത്തു കാണ്ടാമൃഗങ്ങളുടെ പുറത്തു ഇന്ന് കാണുന്നതുപോലെ കട്ടിയുള്ള പുറം തൊലി ഇല്ലായിരുന്നു അങ്ങനെ കാണ്ടാമൃഗത്തെ പടച്ചട്ട ഇടുവിച്ചു അണിനിരത്തിയ പ്പോള്‍ ആണ് സാക്ഷാല്‍ കൃഷ്ണന്‍ വരുന്നത് ....... അദ്ദേഹത്തിന് കാണ്ടാമൃഗത്തെ ഇഷ്ട്ടപെട്ടില്ല ..... കാണ്ടാമൃഗങ്ങളെ തിരികെ കാട്ടിലേക്ക് അയക്കാന്‍ കൃഷ്ണന്‍ പറഞ്ഞു ..... അങ്ങനെ പടച്ചട്ടയുമായി തിരികെ കാട്ടിലേക്ക് പോയ കാണ്ടാമൃഗങ്ങളുടെ പുറത്തു അവ സ്ഥിരം ആയി പറ്റി ചേര്‍ന്നു അവയുടെ തൊലി ആയി മാറി ......
6 കാണ്ടാമൃഗത്തിന്റെ കൊമ്പിന് വേണ്ടിയാണു അവ വേട്ടയാടപ്പെടുന്നത് .... ഒരു കിലോ കൊമ്പിന് സ്വര്‍ണ്ണത്തെ തോല്പിക്കുന്ന വിലയാണ് ....36..ലക്ഷം രൂപ !!!!!
ഇന്ന് ലോകം എമ്പാടും വളരെ അധികം വേട്ട യാടപെടുന്ന ഒരു ജീവി വര്‍ഗം ആണ് കാണ്ടാമൃഗങ്ങള്‍ .........അവയുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു .....ഇവയുടെ സംരക്ഷണത്തിന് ലോകം ആകമാനം അവബോധം വളര്‍ത്താന്‍ വേണ്ടിയാണു 2012 കാണ്ടാമൃഗങ്ങളുടെ വര്ഷം ആയി കൊണ്ടാടുന്നത് .....
നമ്മെ പോലെ തന്നെ ഒരു ജീവിയാണ് കാണ്ടാമൃഗവും ...... ചില ആളുകളെ കാണുമ്പോള്‍ നമ്മള്‍ പറയാറുണ്ട് ....കണ്ടില്ലേ അവന്റെ ഒരു തൊലിക്കട്ടി കാണ്ടാമൃഗം പോലെ ഉണ്ട് ........ കാണ്ടാമൃഗത്തെ നമുക്ക് സംരക്ഷിക്കാം
പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം ..... നന്ദി ....നമസ്കാരം .....
John sir,
ReplyDeletevaluable link
ഗുഡ്
ReplyDelete