Monday, December 24, 2012

മുറ്റത്തെ കൊച്ചു പാടത്തു ഞങ്ങള്‍ ഞാറു നട്ടു.







 
അങ്ങനെ ഞങ്ങളുടെ ഏറെ കാലത്തേ ഒരു ആഗ്രഹം ഇന്നലെ നടന്നു . ഞങ്ങളുടെ മുറ്റത്തെ കൊച്ചു പാടത്തു ഞങ്ങള്‍ ഞാറു നട്ടു. മുറ്റത്ത്‌  ടാര്‍പോളിന്‍ വിരിച്ചു അതില്‍ മണ്ണും ചാണക പൊടിയും കലര്‍ത്തി ആണ് ഞങ്ങള്‍ കൊച്ചു പാടം ഉണ്ടാക്കിയത് . എന്‍റെ ചെറു പ്രായത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഒക്കെ പാടത്തു കൃഷി ഉണ്ടായിരുന്നു . അത് നമ്മുടെ നാടിന്‍റെ ഐശ്വര്യം ആയിരുന്നു . വളരെ പെട്ടെന്ന് നമുക്ക് ആ സംസ്കാരം നഷ്ട്ടപ്പെട്ടു . മലയാളികള്‍ക്ക് മുന്‍പില്‍ അവസരങ്ങളുടെ വലിയ ലോകം തുറക്കപെട്ടു . കൃഷിക്കാരുടെ  മക്കളില്‍ പലരും കടല്‍ കടന്നു പോയി . കൃഷി ഒരു ഉപജീവന മാര്‍ഗമായി കര്‍ഷകരുടെ മക്കളില്‍ ആരും തന്നെ തിരഞ്ഞടുത്തി ല്ല . കൃഷിയെ നമ്മള്‍ ലാഭ നഷ്ട്ടങ്ങളുമായ് താരതമ്യ പെടുത്തുവാന്‍ തുടങ്ങി . പൊതുവേ മടിയന്മാരായ നമ്മള്‍ക്ക് ശരീരം വിയര്‍ക്കാതെ വല്ലതും തിന്നു ജീവിക്കണം , അതിനു നാം ഒഴിവു കഴിവുകള്‍ കണ്ടെത്തി . ബ്രസീലില്‍ നിന്നും അങ്ങനെ പുതിയൊരു അതിഥി നമ്മുടെ നാട്ടില്‍ കടന്നു വന്നു റബ്ബര്‍ . പെട്ടെന്ന് പണക്കാരന്‍ ആവാന്‍ മത്സരിച്ച നാം കൃഷി ഉപേക്ഷിച്ചു റബ്ബര്‍ തിരഞ്ഞെടുത്തു . അങ്ങനെ നമ്മുടെ നാട് നശിക്കുവാന്‍ തുടങ്ങി , അതേപ്പറ്റി ഇനി ഒരിക്കല്‍ വിശദമായി പറയാം

              പുതിയ തലമുറ കുട്ടികള്‍ നെല്‍ച്ചെടി കണ്ടിട്ട് കൂടി ഇല്ല . എന്‍റെ രണ്ടു മക്കളെയും നാം കഴിക്കുന്ന അരി എങ്ങനെ ഉണ്ടാകുന്നു എന്ന് ഒന്നു കാണിച്ചു കൊടുക്കുവാന്‍ വേണ്ടിയാണു ഒരു കൊച്ചു പാടം മുറ്റത്ത്‌ ഒരുക്കിയത്  ഈ കൊച്ചു പാടം ഞങ്ങളുടെ മുറ്റത്ത്‌ ഒരുക്കിയിട്ടു രണ്ടു ആഴ്ച ആകുന്നു . നെല്‍വിത്ത് മുളച്ചിട്ട് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞാര്‍ പറിച്ചു . നോനമോനും കിങ്ങിന മോളും എന്‍റെ ഒപ്പം ഞാര്‍ പറിക്കുവാന്‍ ഉണ്ടായിരുന്നു . ഞാറിന് നല്ല വേര് പടലം ഉണ്ട് . കിങ്ങിനയും ഞാനും നോനമോനും കൂടി ഞാര്‍ പറിച്ചു ഞങ്ങളുടെ കൊച്ചു കണ്ടത്തിനു സമീപം കൊണ്ട് വന്നു . കണ്ടത്തില്‍ ഞങ്ങള്‍ അല്പം വെള്ളം കയറ്റി . നോണ മോനും കിങ്ങിനയും കൂടി പാടത്തു ഇറങ്ങി മണ്ണ് ഒക്കെ ഒന്നു കൂടി ഇളക്കി . അതിനു ശേഷം ഒരു മൂട്ടില്‍ ഒരു ഞാര്‍ എന്ന കണക്കില്‍ ഞാര്‍ നട്ടു . രണ്ടു ഞാറുകള്‍ തമ്മില്‍ ഒരു അടി അകലം ഇട്ടു . ഒറ്റ ഞാര്‍ കൃഷി എന്നാണ് ഇത് അറിയപ്പെടുന്നത് . എന്തായാലും ഞങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് മുറ്റത്ത്‌ ഒരു നെല്പാടം ഉണ്ടാക്കുവാനുള്ള ശ്രമം പകുതി വഴിയില്‍ എത്തിയിരിക്കുക ആണ് . ഇതുമായി ബന്ധപെട്ട കൂടുതല്‍ വിവരങ്ങള്‍ അടുത്ത പോസ്റ്റുകളില്‍ ... പ്രിയ വായനക്കാര്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം

7 comments:

  1. നല്ല ശ്രമം. അഭിനന്ദനീയം. ഞങ്ങള്‍ വായനക്കാരും കാത്തിരിക്കുന്നു അവ കതിരിടുന്നത് കാണാന്‍.

    ReplyDelete
  2. എല്ലാവിധ ആശംസകളും......ആ പാടം ഒന്നു വലുതായി ഒരുക്കിയാൽ നമ്മുടെ ആവശ്യത്തിനുള്ള നെല്ല് ഉത്പാദിപ്പിച്ചു കൂടെ.....എന്റെ ഒരു സംശയമാണ്

    ReplyDelete
  3. നല്ല ശ്രമം. അഭിനന്ദനീയം. ഞങ്ങള്‍ വായനക്കാരും കാത്തിരിക്കുന്നു അവ കതിരിടുന്നത് കാണാന്‍.

    ReplyDelete
  4. താങ്കള്‍ക്കും,നോനാമോനും,കിങ്ങിണിമോള്‍ക്കും മറ്റു കുടുബാംഗങ്ങള്‍ക്കും
    ഐശ്വര്യം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍

    ReplyDelete
  5. നല്ലത്

    നമ്മള് കൊയ്യും വയലെല്ലാം.....

    ReplyDelete
  6. നെല്‍ ക്രഷിഎന്നത് വര്‍ത്താമാന തലമുറയിലെ നമ്മുടെ മക്കള്‍ കണ്ടെന്നു വരില്ല അപ്പോള്‍ നാം ദിവസവും കഴിക്കുണ്ണ്‍ ഈ അരി എന്നത് എങ്ങിനെ ആണ് ഉണ്ടാവുന്നതെന്ന് മക്കള്‍ക്ക് വീട്ടു മുറ്റത്ത്‌ ലഘു വയല്‍ തീര്‍ത്തു കൊണ്ട് നിങ്ങള്‍ കാണിച്ചു കൊടുത്തു ....അച്ഛനും മക്കള്‍ക്കും അഭിനന്ദനം നേരുന്നു

    ReplyDelete