ആള് കയറുന്നതിനു മുന്‍പ് ഡബിള്‍ ബെല്‍ അടിച്ചു ബസു വിടുന്ന കിളികള്‍ .കണ്ണ് ഉരുട്ടി വായില്‍ തോന്നിയത് പറയുന്ന ക്ലീനര്‍ മാര്‍ . ഇളകി ആടുന്ന തുരുമ്പ് പിടിച്ച സീറ്റില്‍ ജീവന്‍ പണയം വച്ചുള്ള ഇരിപ്പ് ... നമ്മുടെ നാട്ടിലെ പ്രൈ വറ്റ് ബസില്‍ യാത്ര ചെയ്യുന്ന യാത്ര ചെയ്യുന്ന സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളില്‍ ചിലത് മാത്രം ആണിത് ...ഇനി ഇതൊക്കെ മറന്നു നമുക്ക് പത്തനംതിട്ട - ഹരിപ്പാട് റു ട്ടില്‍ ഓടുന്ന വേണാട് ബസ് സര്‍വീസില്‍ യാത്ര ചെയ്യാം ... പ്രൈ വറ്റ് ബസ് ജീവനക്കാരെ മുഴുവന്‍ കുറ്റ പെടുത്തുക അല്ല ...എങ്കിലും ചില ബസുകളിലെ ജീവനക്കാര്‍ യാതൊരു മര്യാദയും യാത്രക്കാരോട് കാണിക്കാറില്ല എന്ന് പറയേണ്ടി വരും .. ഒച്ച് ഇഴയുന്നത് പോലെ ചിലപ്പോള്‍ ഇഴഞ്ഞും , ചില ഇടങ്ങളില്‍ ബസിനെ കെട്ടിയിട്ടും , മറ്റു ചിലപ്പോള്‍ ഒരു കുതിരയെ പോലെ ബസ് ഓടിച്ചും ഇവര്‍ പാവപെട്ട യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുക ആണ്
KSRTC യുടെ വേണാട് ബസ് സര്‍വീസ് നിലവില്‍ വന്നിട്ട് നാല് വര്‍ഷത്തില്‍ കൂടുതല്‍ ആയി ....കുറവുകള്‍ ഇല്ല എന്നല്ല .... മാന്യമായ യാത്ര .. നമ്മുടെ അന്തസിനെ ആരും ചോദ്യം ചെയില്ല ... വേഗത്തിലുള്ള യാത്ര ... ഗട്ടറില്‍ വീണാലും അറിയാത്ത സീറ്റുകള്‍ .. ഒട്ടും യാത്രാ ക്ഷീണം അറിയുക ഇല്ല ... മര്യാദയോടെ പെരുമാറുന്ന കണ്ടക്ടറും ഡ്രൈവറും ... ഇതൊക്കെ വേണാട് ബസ് സര്‍വീസ് നമുക്ക് തരുന്ന ഗുണങ്ങള്‍ ആണ് ...
പ്രൈ വറ്റ് സര്‍വീസ് മോശം ആണ് എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത് .നന്നായി സര്‍വീസ് നടത്തുന്ന ധാരാളം പ്രൈ വറ്റ് ബസുകള്‍ ഉണ്ട് നാം മുടക്കുന്ന പണത്തിനു അര്‍ഹമായ സേവനം നമുക്ക് കിട്ടണം . പ്രൈ വറ്റ് സര്‍വീസ് - വേണാട് സര്‍വീസ് ഇവ തട്ടിച്ചു നോക്കുമ്പോള്‍ മുടക്കുന്ന പണത്തിനു നമുക്ക് അര്‍ഹമായ സേവനം ചെയുന്നത് വേണാട് ബസ് സര്‍വീസ് ആണ് എന്നാണ് എന്റെ അഭിപ്രായം ഇനി വായനക്കാര്‍ ബസ് കയറാന്‍ സ്റ്റോപ്പില്‍ നില്‍കുമ്പോള്‍ ഒരു പ്രൈ വറ്റ് ബസ് ചീറി പാഞ്ഞു വരുന്നു എങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം അതിനു പിന്നില്‍ ഒരു വേണാട് പാഞ്ഞു വരുന്നുണ്ട് !!!! ഞാന്‍ ഇപ്പോള്‍ സ്ഥിരമായി KSRTC യുടെ വേണാട് ബസില്‍ ആണ് യാത്ര ചെയ്യുന്നത് .. എന്‍റെ അനുഭവം എഴുതി ... വായനക്കാര്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം ...നന്ദി... നമസ്കാരം ...
ശരിയാണ്. മരണപ്പാച്ചിലോ സഡന്‍ബ്രേക്കോ വാതില്‍ക്കലെ കിളികളുടെ ഇന്റര്‍വ്യൂകളോ ഇല്ലാതെ നിങ്ങള്‍ക്കൊരു യാത്ര നടത്തണമെങ്കില്‍ മലബാര്‍, നിങ്ങളുടെ വേണാട് ഒക്കെ ഉള്‍പ്പെZടുന്ന കേ.എസ്.ആര്‍.ടി.സി തന്നെയാണ് നല്ലത്.
ReplyDeleteകർത്താവേ ഞാൻ നാടുവിട്ടിട്ട് അഞ്ചര വർഷമായി, അതിനുമുന്നേ ഞാൻ വേണാട് സർവ്വീസിലും അനന്തപുരി സർവ്വീസ്സിലും യാത്ര ചെയ്തിട്ടുണ്ട്, ഇനിയിപ്പോ ഒരു വർഷമെന്നത് 30 മാസമെന്നെങ്ങാനുമാണോ ?
ReplyDelete.
മറ്റൊന്നുകൂടി വേണാട് എന്നപേരിൽ പത്തനംതിട്ട ബേസ് ചെയ്ത് ധാരാളം ബസ്സുകൾ ഉള്ള ഒരു പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റർ ഉണ്ട്, കുറഞ്ഞത് 40 ബസ്സെങ്കിലും ഉണ്ടെന്ന് തോന്നുന്ന്(ഉറപ്പില്ല)
കുറഞ്ഞ ചിലവിൽ സുഖയാത്ര......വേണാട് ബസ്സുകൾ......
ReplyDeleteവേണാട് മലബാർ ഗുരുവായൂർ എർണ്ണാകുളം രൂട്ടിലും ഓടുന്നുണ്ട്. നല്ല സർവ്വീസാണു.
ReplyDeleteഇവിടെ കണ്ണൂരില്‍ മലബാര്‍ ആണ്(KSRTC). ശരിക്കും മാന്യമായ യാത്രാനുഭവം തന്നെ..ഒരു സ്ഥിരം യാത്രിക
ReplyDelete