Tuesday, December 18, 2012

നെല്‍വിത്തുകള്‍മുളച്ചു





നെല്‍വിത്തുകള്‍മുളച്ചു . മുറ്റത്ത്‌ഒരു കൊച്ചു പാടം ഒരുക്കുന്നതിനെപറ്റി ഞാന്‍ഈ പോസ്റ്റില്‍മുന്‍പ് എഴുതിയിരുന്നു http://insight4us.blogspot.in/2012/12/blog-post_9.htmlഇങ്ങനെ ഒരുക്കിയ പാടത്തു പറിച്ചു നടുവാന്‍ഞാറു വേണമല്ലോ . അതിനായി ഞാന്‍ചെട്ടികുളങ്ങര നിന്നും നെല്‍വിത്ത്‌സംഘടിപിച്ചു . ഇങ്ങനെ സംഘടിപിച്ച നെല്‍വിത്തുകള്‍, ഒരു പ്ലാസ്റ്റിക്‌ഷീറ്റില്‍മണ്ണ് മൂന്നു ഇഞ്ചു കനത്തില്‍വിരിച്ചു അതിനു മുകളില്‍വിത്ത് ഇട്ടു മുകളില്‍അല്പം മണ്ണ് കൂടി ഇട്ടു നനച്ചു . നെല്‍വിത്ത് വിതക്കുന്നതിനു മുന്‍പ് ഒരു തുണിയില്‍പൊതിഞ്ഞു കിഴി കെട്ടി വെള്ളത്തില്‍12 മണിക്കൂര്‍കുതിര്‍ത്തു വച്ചിരുന്നു എന്നിട്ടാണ് മണ്ണില്‍വിതച്ചത് . ആദ്യ മൂന്നു ദിവസം യാതൊരു മാറ്റവും കണ്ടില്ല . ഇത് ഇനി കിളിക്കുക ഇല്ലിയോ ഞാന്‍മനസ്സില്‍വിചാരിച്ചു നാലാം ദിവസം എന്നെ വിസ്മയിപിച്ചു കൊണ്ട് ചെറു തലകള്‍മണ്ണിനു പുറത്തേക്കു നീണ്ടു !!!!.ജീവന്‍റെ മറ്റൊരു രൂപം !!ഇപ്പോള്‍പത്തു മുപ്പതു ഞാറുകള്‍തല നീട്ടിയിട്ടുണ്ട് . മുളച്ചു വരുന്ന ഞാര്‍കാണുന്നത് തന്നെ ഒരു സന്തോഷം ആണ് നമ്മുടെ കൂട്ട് ഒരു ജീവി അതാണ് ഞാറു




ഒറ്റ ഞാര്‍രീതിയില്‍ഞാര്‍നടുവാന്‍ആണ് ആഗ്രഹം ഇതിനു S R Iരീതി എന്ന് പറയും . അതായതു ഒരേ ഒരു ഞാര്‍മാത്രമാണ് ഒരു മൂട്ടില്‍നടുന്നത് . രണ്ടു ഞാറു തമ്മില്‍ഒരു അടി അകലം കൊടുക്കും . ഞാറിന് എട്ടു ദിവസം പ്രായം ആകുമ്പോള്‍പറിച്ചു നടണം. ഇങ്ങനെ നടുമ്പോള്‍ ഒരു മൂട്ടില്‍നിന്നും കൂടുതല്‍ചിനപ്പുകള്‍പൊട്ടുമത്രേ. സാധാരണ രീതിയില്‍നടുന്നതിനെക്കാള്‍കൂടുതല്‍വിളവും കിട്ടും . ചെലവ് കുറവുള്ള ഈ ഒറ്റ ഞാര്‍കൃഷി വന്‍തോതില്‍ഇപ്പോള്‍പരീക്ഷിച്ചു വരുന്നുണ്ട് . നമ്മുടെ നാടിന്‍റെ ഒരു തലവിധി .. ഇവിടെ ഇപ്പോള്‍ആരും കൃഷി ചെയ്യുവാന്‍മുന്നോട്ടു വരുനില്ലല്ലോ .. ഒരു ദിവസം ഇതിനെല്ലാം മാറ്റം ഉണ്ടാകുമെന്നും ആളുകള്‍വീണ്ടും പാടത്തേക്കു മടങ്ങും എന്നുമാണ് എന്‍റെ പ്രതീക്ഷ .. എന്‍റെ മക്കളെ എങ്കിലും അവര്‍കഴിക്കുന്ന അരി എങ്ങനെ ഉണ്ടാകുന്നു എന്ന് കാണിക്കുവാനുള്ള എന്‍റെ ഒരു എളിയ ശ്രമം ആണ് മുറ്റത്ത്‌ഒരുക്കുന്ന ചെറു പാടം .. കൂടുതല്‍വിവരം പുറകെ പറയാം ... നിങ്ങളുടെ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം ...

5 comments:

  1. കൃഷി നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് നിങ്ങള്‍ ചെയ്യുന്ന ഈ സംരഭം ഏറെ പ്രശംസനീയമാണ്...നിങ്ങളെപ്പോലെയുള്ളവരുടെ എണ്ണം ഇനിയുമിനിയും വര്‍ദ്ധിക്കട്ടെ എന്നാശിക്കുന്നു. ചിലര്‍ക്കെങ്കിലും ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനായെങ്കില്‍ വളരെ നന്ന്. ആശംസകള്‍ നേരുന്നു... ഈ നെല്‍കതിരുകള്‍ നെന്മണി ചൂടി നില്‍ക്കുന്ന കാഴ്ച കാണുവാന്‍ കാത്തിരിക്കുന്നു!

    ReplyDelete
  2. അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  3. നമ്മൾക്ക് പാടത്തേക്ക് മടങ്ങാം.......എനിക്ക് ഒരുപാട് ഇഷ്ടമുള്ള വിഷയം

    ReplyDelete
  4. മക്കള്‍ക്കും നല്ലൊരു കൃഷിപാഠം

    ReplyDelete