കരിയില കത്തിക്കുന്നത് നമ്മുടെ വീട്ടമ്മ മാരുടെ ഒരു വിനോദം ആണ് ...ഞങ്ങളുടെ വീട്ടിലും അങ്ങനെ തന്നേ ആയിരുന്നു കുറച്ചു നാള്‍ മുന്‍പ് വരെ .. ഇപ്പോള്‍ ഞങ്ങളുടെ വീടിനു മുന്‍പിലുള്ള നാട്ടു ഇടവഴിയിലെ കരിയില തൂക്കുവാനുള്ള അവകാശം ലീനയുടെ കയില്‍ നിന്നും ഞാന്‍ തട്ടി പറിച്ചു എടുത്തിരിക്കുക ആണ് ....എന്ന് വച്ചാല്‍ ഇപ്പോള്‍ ഞങ്ങളുടെ മുന്‍പിലെ ഇട വഴി തൂക്കുന്നത് ഞാന്‍ ആണ് എന്ന് ...ഇനി അതിന്റെ കാരണം പറയാം .....
ലീന ഇടവഴി തൂക്കുമ്പോള്‍ കിട്ടുന്ന കരിയില അവിടെ തന്നെ കൂട്ടി ഇട്ടു കത്തിക്കും ....ആദ്യ സമയങ്ങളില്‍ എനിക്ക് അതില്‍ ഒരു തെറ്റും കാണുവാന്‍ കഴിഞ്ഞില്ല ...എന്നാല്‍ പ്രകൃതി കൃഷി ...ജൈവ കൃഷി ..ഇവയെപറ്റി മനസ്സില്‍ ആക്കിയപ്പോള്‍ മാത്രമാണ് കരിയില കത്തിക്കുന്നത് ഒരു വലിയ അപരാധം ആണെന്ന് എനിക്ക് മനസ്സില്‍ ആയതു ... ഇത് വായിക്കുന്ന ആരെങ്കിലും കരിയില കത്തിക്കുന്നവര്‍ ആണെങ്കില്‍ എനിക്ക് അവരോടുള്ള ഒരു വിനീതമായ അപേക്ഷ ...ഇനി ഒരിക്കലും കരിയില കത്തിക്കരുത് ....കാരണം ഒരു മരത്തിന്റെ കൊഴിഞ്ഞു വീഴുന്ന ഇല വളരെ വിലപ്പെട്ടത് ആണ് ....ഭൂമിയുടെ ആഴ ത്തില്‍ നിന്നും മരം വലിച്ചു എടുക്കുന്ന പല വിലപ്പെട്ട മൂലകങ്ങളും ഈ ഇലയില്‍ ഉണ്ട് ...കരിയില മണ്ണില്‍ വീണു അഴുകുമ്പോള്‍ ഈ വിലപ്പെട്ട മൂലകങ്ങളും മണ്ണില്‍ ചേരുന്നു ...അത് മരത്തിനു തിരികെ കിട്ടുന്നു ....നാം കരിയില കത്തികുമ്പോള്‍ ഊര്‍ജം വെറുതെ ചൂടും പ്രകാശവും ആയി വെറുതെ നഷ്ട്ട പെടുകയാണ് ... അതുകൊണ്ട് താഴെ പറയുന്ന രീതില്‍ പ്രവര്‍ത്തിക്കുക
മുറ്റം തൂക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു ചാക്ക് സംഘടിപിക്കുക
നിങ്ങള്‍ തൂത്ത് കൂട്ടുന്ന കരിയില കുറേശെ പെറുക്കി ചാക്കില്‍ നിറക്കുക
ഇങ്ങനെ ചാക്കില്‍ സംഭരിക്കുന്ന കരിയില നിങ്ങളുടെ അടുക്കള തോട്ടത്തിലോ പൂ തോട്ടത്തിലോ ഉള്ള ചെടിയുടെ ചുവട്ടില്‍ പുത ഇടുക
ഇങ്ങനെ കരിയില കൊണ്ട് ചെടിക്ക് പുത ഇടുക ആണെങ്കില്‍ സൂര്യ പ്രകാശം വേരുകളില്‍ നേരിട്ട് പതിക്കുക ഇല്ല ...മണ്ണിലെ ഈര്‍പം നില നില്കും ...സൂക്ഷ്മ ജീവികള്‍ നന്നായി പ്രവര്‍ത്തിക്കും .... ഇല മണ്ണില്‍ അലിഞ്ഞു ചേരുമ്പോള്‍ വളം ആയി തീരുന്നു ...ചെടി നന്നായി വളരുന്നു ...
|
ചൂലുമായി |
|
വൃത്തിയായില്ല |
|
കിങ്ങിണ ഒരു കൈ സഹായത്തിനു |
|
എന്നെ കത്തിച്ചു കളയരുതേ |
|
കരിയില ചാക്കിലേക്കു |
|
പയര്‍ ചെടികള്‍ക്ക് കരിയില പുതപ്പ് |
ഇപ്പോള്‍ ഇടവഴി തൂക്കുന്ന പണി ഞാന്‍ ചെയ്യുന്നത് കൊണ്ട് അടുക്കള തോട്ടത്തിലെ എന്റെ ചെടികള്‍ക്ക് പുത ഇടുവാന്‍ ആവശ്യത്തിനു കരിയില കിട്ടുന്നുണ്ട് ..... കരിയില കത്തിക്കാന്‍ കിട്ടാത്തതില്‍ ലീനയ്ക്ക് അല്പം പരിഭവം ഇല്ലാതില്ല !!!!
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി .....നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പറയണം നന്ദി ...നമസ്കാരം ....
നല്ല നിര്‍ദേശം
ReplyDeleteദൈവമേ...എത്രമൂലകങ്ങളാ ഞാൻ കത്തിച്ചു കളഞ്ഞത്...
ReplyDeleteനല്ല നിര്‍ദേശം
ReplyDeleteവിലപ്പെട്ട സന്ദേശം.ഇനി മുതല്‍ കരിയില കത്തിക്കില്ല.ആശംസകളോടെ
ReplyDeleteപുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.
ReplyDeleteനല്ല നിര്‍ദേശം .ഞാനും ഇനി കരിയില കത്തിക്കില്ല
ReplyDeleteനല്ല ഉപദേശം , നന്ദി
ReplyDeleteഎല്ലാവര്ക്കും പ്രാവര്‍ത്തികമാക്കാവുന്ന നല്ല സന്ദേശം
ReplyDeleteവീട്ടിൽ കരിയില തികയുന്നില്ല., ചെടികൾക്കു ചുവട്ടിലിടാനും, മണ്ണിരകമ്പോസ്റ്റിലേക്കുമൊക്കെ ഉപയോഗിക്കുന്നു., വളരെ നല്ല പോസ്റ്റ്., രണ്ട്പേരെങ്കിലും പ്രായോഗികമാക്കിയാൽ അത്രയും നല്ലത്..ആശംസകൾ.
ReplyDeleteGood message
ReplyDeleteപക്ഷെ കരിയില കത്തിച്ച ചാരം വളമെന്നല്ലെ?? എന്തായാലും പുതിയ അറിവാണ്
ReplyDeleteപ്രിയ മൌനം, നല്ല ചോദ്യം ഇല കത്തുമ്പോള്‍ അത് സൂര്യനില്‍ നിന്നും സ്വീകരിച്ച ഊര്‍ജം മുഴുവന്‍ പ്രകാശം ആയും ചൂട് ആയും ആര്‍കും ഉപകാര പെടാതെ നഷ്ട്ടപെടുകയാണ് ചെയ്യുന്നത് . അവശേഷിക്കുന്ന ചാരത്തില്‍ നിങ്ങള്‍ ഒരു വിത്ത് ഇട്ടു നോക്ക് അത് കിളിക്കുക ഇല്ല . ചാരത്തില്‍ പൊട്ടാസിയം മാത്രമേ ഉള്ളു . ഊര്‍ജ നഷ്ടം ആണ് ചാരം രൂപം കൊള്ളുമ്പോള്‍ നടക്കുന്നത് . നന്ദി
ReplyDelete