Wednesday, October 31, 2012

ഒരു ബോര്‍ഡിന്‍റെ കഥ

                                ഒരു ബോര്‍ഡിന്‍റെ  കഥ  ആണ് ഇന്ന് ഞാന്‍ പറയുന്നത് ...... എനിക്ക് രണ്ടു മക്കളാണ്  നോന  മോനും  കിങ്ങിണ  മോളും .......നോനമോന്‍  മുന്നാം  ക്ലാസ്സിലും ,കിങ്ങിണ  അംഗനവാടി  യിലും ...കിങ്ങിന  അക്ഷരം  എഴുതി  തുടങ്ങി .....അക്ഷരം  എഴുതുവാന്‍  നാം  നിര്‍ബന്ധികുന്നത്  അവള്‍ക്കു ഇഷ്ടം അല്ല ...നോന  മോനും  പള്ളി കൂടത്തില്‍  എഴുതി പഠിക്കുവാന്‍  ഒത്തിരി ഉണ്ട് .......കുട്ടികളെ  നിര്‍ബന്ധം ചെലുത്താതെ , കാര്യങ്ങള്‍  എങ്ങനെ  എഴുതിക്കാം  എന്ന് ആലോചിച്ചപ്പോള്‍  മനസ്സില്‍ ഒരു  ബ്ലാക്ക്‌  ബോര്‍ഡ്‌  തെളിഞ്ഞു വന്നു

                      ഒരു ബോര്‍ഡ്‌ ഉണ്ടാക്കി കുട്ടികള്‍ക്ക് കൊടുത്താല്‍  കുട്ടികള്‍  വളരെ  താല്പര്യത്തോടെ  അതില്‍  എഴുതിക്കൊള്ളും ......ഞാന്‍  ബോര്‍ഡ്‌  ഉണ്ടാക്കുവാനുള്ള മാര്‍ഗതെപറ്റി  ആലോചിച്ചു ..... ഞങ്ങളുടെ ബന്ധു ആയ  ജൈയംസ്  അച്ചായന്റെ  വീട്ടില്‍ ചെന്നു ......അവിടെ നിന്നും  ഒരു  കട്ടിയുള്ള ഒരു  ബോര്‍ഡ്‌  സംഘടിപിച്ചു ......പന്തളത്  ചെന്ന്  ബ്ലാക്ക്‌ ബോര്‍ഡ്‌ പെയിന്റ്  സംഘടിപിച്ചു ............കിങ്ങിനയെം  നോനമോനെയും കൂട്ടി  ബോര്‍ഡില്‍  പെയിന്റ്  അടിച്ചു .......ഒരു ദിവസം ഉണങ്ങാന്‍  വച്ചു .......അത് കഴിഞ്ഞു  കുഞ്ഞുങ്ങള്‍ക്ക്‌  ചോക്ക്  നല്‍കി ......അവര്‍  ഉത്സാഹത്തോടെ  എഴുതുവാന്‍  തുടങ്ങി ..........വഴക്ക് ഉണ്ടാക്കാതിരിക്കാന്‍  ബോര്‍ഡ്‌  രണ്ടായി  ഭാഗിച്ചാണ് കൊടുത്തത്  ഒരു  ഭാഗം  നോന  മോനും  ഒരു ഭാഗം  കിങ്ങിനക്കും ....അങ്ങനെ  ചെയ്തില്ല എങ്കില്‍  ഇടി  നാശം വെള്ള പൊക്കം  ഇവ  പ്രതീക്ഷിക്കാം !!!!!!

          പ്രിയ  വായനക്കാരെ  നിങ്ങള്‍ക്കും ഇത്തരം ഒരു ബോര്‍ഡ്‌ ഒന്ന് പരീക്ഷിക്കാം ......കുട്ടികളുടെ പിറകെ  നടന്നു പഠിക്ക്  പഠിക്ക്  എന്ന് പറയേണ്ട  ...... പഠനം  പാല്‍പായസം പോലെ  സുന്ദരമാകും ഒരു ബോര്‍ഡ്‌ ഉണ്ടെങ്കില്‍ !!!



                            നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം .... നന്ദി ... നമസ്കാരം  ....


Monday, October 29, 2012

ആലത്തൂര്‍ എന്ന പാലക്കാടന്‍ ഗ്രാമത്തിലെ അത്ഭുത കാഴ്ചകള്‍

ഇത്തവണത്തെ പൂജ  അവധിക്കു  ഞങ്ങള്‍ ഒരു യാത്ര പോയി .....പാലക്കാടു ജില്ലയിലെ  ആലത്തൂര്‍ എന്ന ഗ്രാമത്തിലേക്ക് ...... തൃശൂര്‍  പാലക്കാട്  ഇവയുടെ  ഇടയില്‍ വരും ആലത്തൂര്‍ .....ഒരു വശത്ത് വികസനം കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ  രൂപത്തില്‍ വരുന്നു എങ്കിലും  ആലത്തൂര്‍ അതിന്റെ  ഗ്രാമീണത പൂര്‍ണമായി  വിട്ടു കളഞ്ഞിട്ടില്ല ഇതുവരെ ..... ഞങ്ങളുടെ  അമ്മാവനും  അമ്മാവിയും  അവരുടെ രണ്ടു മക്കളും അടങ്ങുന്ന കുടുംബം  ആലത്തൂര്‍ ആണ്  താമസം  അവരോടൊപ്പമാണ് ഞങ്ങളും താമസിച്ചത്

വീഴു  മലയുടെ അടിവാരത്തെ  വയല്‍ 

കച്ചി  കൂന  നന്മയുടെ  ഗ്രാമ കാഴ്ച 

വീഴു  മല യും  യക്ഷി പനകളും 

വഴിയോരത്തെ  കച്ചി  കുന്നുകള്‍ 
വരമ്പത്ത്  വളര്‍ന്ന  തുവര ചെടിയില്‍  ഇരുന്നു ആടുന്ന തത്തമ്മ 

കറണ്ടിനെ  പേടിക്കാത്ത  നാട്ടു മൈനകള്‍ 

വയലോരത്തെ  പനകള്‍ 

പുരപുറത്തെ  കുമ്പളം  ഒരു നാട്ടു നന്മ 

മതിലും ഇരുമ്പ് ഗേറ്റും ഇല്ലാത്ത  വീടുകള്‍ 

ഞാറു നട്ട  പാടം 

നോനമോന്‍ വയല്‍  വരമ്പത്ത് 

പാടത്തിന്‍ നടുവിലെ  കരിമ്പന 
                        നെല്‍കൃഷി മറക്കാത്ത നന്മ നിറഞ്ഞ  സമൂഹമാണ്‌ ആലത്തൂര്‍  ഉള്ളത് ....... വഴികളുടെ  ഇരു വശവും പൊന്ത  കാടുകളും  പന മരവും .... വീടിനു  പുറകിലായി  ഒരു ഭീമന്‍ മല .....വീഴു മല എന്നാണ്  പേര് ....പണ്ട് ഹനുമാന്‍  മരുത്വ  മല പൊക്കി കൊണ്ട് പോയപോള്‍ താഴെ വീണ ഒരു പാറയാണ്‌  വീഴു മല  എന്നാണ്  വിശ്വാസം ......വീഴു മലയില്‍ നിന്നും  വരണ്ട  കാറ്റു  എപ്പോഴും അടിച്ചു കൊണ്ടിരിക്കും ......ഞാന്‍  ആലത്തൂര്‍ കണ്ട  ചില കാഴ്ചകള്‍ പ്രിയ  വായനക്കാര്‍ക്കായി സമര്‍പികുന്നു  പ്രിയ  വായനക്കാര്‍  അഭിപ്രായം  പറയണം ..... നന്ദി  നമസ്കാരം 

Wednesday, October 24, 2012

അങ്ങനെ ഞാനും ഒരു കുഴി കുഴിച്ചു .....

അങ്ങനെ  അതും  ശരിയായി .........കുഴി ......ബയോഗ്യാസ്‌  പ്ലാന്റ്   ഉണ്ടാക്കാനുള്ള കുഴി ..........കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍  പറഞ്ഞതുപോലെ  കുഴി എടുക്കാന്‍  ആളെ  കിട്ടഞ്ഞപ്പോള്‍  ഒരു  പിക്കാസു വാങ്ങി  ഞാന്‍  തന്നെ കുഴി  എടുക്കാന്‍ തുടങ്ങുക ആയിരുന്നു .....ഓഫീസില്‍ പോകുന്നതിനു മുന്‍പ് അര മണിക്കൂര്‍ .....ഓഫീസില്‍ നിന്നും വന്നതിനു  ശേഷം  അരമണിക്കൂര്‍ ...... അങ്ങനെ  ഏതാണ്ട്  ഒന്നര ആഴ്ച എടുത്തു കുഴി തീരാന്‍ .....ഇതിനിടെ ഒന്ന് രണ്ടു രസകരമായ സംഭവം ഉണ്ടായി....അത് ഇങ്ങനെ  ആണ് .......

                                 അനെര്‍ട്ട് കാര്‍  കുഴിയുടെ അളവ് പറഞ്ഞത്   നാല് അടി  ആഴവും  രണ്ടു മീറ്റര്‍  വ്യാസവും  എന്നായിരുന്നു ...... രണ്ടു മീറ്റര്‍  വ്യാസം എന്ന് പറഞ്ഞത്  എനിക്ക്  മനസ്സില്‍ ആയി .....പക്ഷെ4  അടി  ആഴം  എത്രെ  ആണെന്ന് മനസ്സില്‍ ആയില്ല ....പപ്പാ പറഞ്ഞു  ....എടാ ..12.ഇഞ്ചു ഒരു  അടി .....അപ്പോള്‍ 48 ഇഞ്ചു  നാല്  അടി .....ഞാന്‍  വലിയ  ഗമയില്‍  കാര്യം  പിടി കിട്ടിയെന്നു പറഞ്ഞു ഒരു  കമ്പി  എടുത്തു  അതില്‍48  ഇഞ്ചു  അടയാള പെടുതുന്നതിന്  പകരം 48 സെന്ടി  മീറ്റര്‍  അടയാളപെടുത്തി .....എന്നിട്ട്  രണ്ട് ദിവസം കൊണ്ട് അത്രയും കുഴി തീര്‍ത്തു  എന്നിട്ട്  വീട്ടില്‍ പറഞ്ഞു  കണ്ടോ എത്രെ ഉള്ളു കാര്യം ഞാന്‍ എത്ര പെട്ടെന്നു ഞാന്‍ കുഴി എടുത്തു  എന്ന് കണ്ടോ ........പപ്പയുടെ അനുജന്റെ  മകന്‍ അനീഷാണ്  എനിക്ക് പറ്റിയ അമളി എന്റെ  ശ്രദ്ധയില്‍ കൊണ്ട് വന്നത് ....... ഞാന്‍ നെഞ്ചത്ത്  കൈയി  വച്ച് കൊണ്ട് പറഞ്ഞു  ദൈവമേ  ഇനിയും  മുന്ന് മുന്നര അടി  കുഴിക്കണം ..........!!!!!!!!!

അങ്ങനെ  പൂജ വയ്ക്കുന്ന ദിവസം ആയപ്പോള്‍ കുഴി പൂര്‍ത്തി ആയി ...... നോന  മോനും കിങ്ങിനയും  ലീനയും കുഴി എടുക്കുനതിനും , മണ്ണ് വാരി മാറ്റുവാനും  എന്നെ  ഒത്തിരി സഹായിച്ചു

                                            നമ്മുടെ  വീട്ടിലെ എല്ലാവരുടെയും പിന്തുണ ഉണ്ടെങ്കില്‍  എല്ലാ  ജോലികളും നമുക്ക് സ്വയം ചെയ്യുവാന്‍ കഴിയും

ഒന്ന്  വേഗം  നിറയ്  ചട്ടി !!!!

എന്തൊരു ഭാരം !!!

അണ്ണാന്‍  കുഞ്ഞും തന്നാല്‍ ആയതു !!!!

വെട്ടു കല്ലേ  നീ  എന്നോടാ  കളി !!!!


വന്നു കണ്ടു  കീഴടക്കി !!!!!

കുഴി റെഡി 
കുഴി എടുക്കുന്നതില്‍ നിന്നും  ഞാന്‍ പഠിച്ച പാഠങ്ങള്‍  അടുത്ത പോസ്റ്റില്‍ പറയാം ......പ്രിയ വായനക്കാരെ നമുക്ക് സ്വയം ചെയ്യുവാന്‍ കഴിയുന്ന  കാര്യങ്ങള്‍ ആരെയും  ആശ്രയിക്കാതെ  സ്വയം ചെയ്യുക ........നിങ്ങളുടെ  അഭിപ്രായം പറയണം ..... നന്ദി .... നമസ്കാരം .....


                

Tuesday, October 23, 2012

സഹികെട്ട് ഞാന്‍ ഒരു പിക്കാസു വാങ്ങി .......


സഹികെട്ട് ഞാന്‍ ഒരു പിക്കാസു  വാങ്ങി ....... ഇത്  കേട്ടിട്ട് നിങ്ങള്ക്ക് ഒന്നും പിടി കിട്ടുന്നില്ല  അല്ലെ ......പേടിക്കേണ്ട  ഞാന്‍ എല്ലാം പറയാം .....ഞാന്‍  വീട്ടില്‍ ഒരു ബയോ ഗ്യാസ്  പ്ലാന്ടു  ഉണ്ടാക്കാന്‍ പോകുന്ന കാര്യം കഴിഞ്ഞ ഒരു  പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ .......അത്   അനുസരിച്ച് ഞാന്‍  അനെര്‍ട്ട് മായി  ബന്ധപെട്ടു ...... അവര്‍  പറഞ്ഞു 2 മീറ്റര്‍   വ്യാസ വും4  അടി ആഴവും ഉള്ള ഒരു  കുഴി  വീട്ടുകാര്‍ എടുത്തു കൊടുത്താല്‍  ബയോ ഗ്യാസ്  പ്ലാന്‍റ്  ഉണ്ടാക്കി  തരാം .  ഞാന്‍  സമ്മതിച്ചു ........

                          തിരികെ വീട്ടില്‍ എത്തി ..... പപ്പയോടും  ലീനയോടും  വിവരം പറഞ്ഞു ...... പപ്പാ  പറഞ്ഞു ...... ഞാന്‍  നാളെ  തന്നെ  ആരോടെന്ഗിലും  പറഞ്ഞു കുഴി എടുപ്പിക്കാം ....... പപ്പാ  അങ്ങനെ  പറഞ്ഞിട്ട്  ഇപ്പോള്‍  ആഴ്ച  രണ്ടു  കഴിഞ്ഞു .......അഞ്ചു  പേരോട് എങ്കിലും  പപ്പാ  കുഴി  എടുത്തു  തരണം  എന്ന് പറഞ്ഞു  കാല്  പിടിച്ചു ........ ഒരു  രണ്ടു  ദിവസത്തെ  കാര്യം  മാത്രമേ  ഉള്ളു ......എല്ലാവരും  പറഞ്ഞു  നാളെ  വരാം ...... മറ്റേ  നാളില്‍  വരാം .......ഗണപതി  കല്യാണം പോലെ  കുഴി  കുഴിക്കുന്ന  കാര്യം  നീണ്ടു പോവുകയാണ് ......എനിക്ക്  അരിശം  വന്നു ...... ഞാന്‍  പറഞ്ഞു .....പപ്പാ  ഇനി  ആരുടേയും  കാലു  പിടികേണ്ട ...... ഞാന്‍  ഒരു  പിക്കാസു  വാങ്ങാന്‍  പോവുകയാണ് ..... ഞാന്‍  വിചാരിച്ചാലും  ഒരു  കുഴി ഒക്കെ  എടുക്കാന്‍  പറ്റും ........പപ്പാ യും  മനസില്ലാ  മനസോടെ  സമ്മതിച്ചു ......ലീനയും  എന്റെ  അഭിപ്രായത്തോടെ   യോജിച്ചു ..... ഞാന്‍  കുഴി  കുഴിച്ചാല്‍  മണ്ണ്   അവള്‍ വാരി  കളയാന്‍  സഹായിക്കാം എന്ന്  സമ്മതിചിരിക്കുക   ആണ്

             ഞാന്‍  അന്ന് തന്നെ  സൈക്കിളില്‍  പന്തളത് പോയി ....... ഒരു  കടയില്‍ ചെന്ന്   പികാസിനു  വില  ചോദിച്ചു .......575 രൂപ ...... ഞാന്‍ പികാസു നോക്കി  ..... ഒരു  ആജാനു  ബാഹു .......എനിക്കത് പൊക്കാന്‍  കഴിയുമോ  എന്ന്  സംശയം  തോന്നി .......ഇത്തിരി  കൂടി  ചെറുത്‌  ഇല്ലേ ....... അയാള്‍  തിരികെ  കടയിലേക്ക്  കയറി .......തിരികെ  വന്നപ്പോള്‍  അതാ കൈയില്‍  ഒരു  ഇടത്തരം  പികാസ്സ് ........എനിക്ക്  പറ്റിയത്  ....375.രൂപ  കൊടുത്തു  ഞാന്‍  അത് വാങ്ങി കൊണ്ട്  വരുന്ന വഴിക്ക്  അഞ്ചോ  ആറോ  പേര്‍  എന്നോട് ചോദിച്ചു .... മോനെ ഇതിന്റെ  വില  എന്താ ?    അപ്പോള്‍ എനിക്ക്  ഒരു  കാര്യം  മനസ്സില്‍  ആയി ......ഇവരെല്ലാം  എന്നെപോലെ  ഒരു  പണിക്കു  ആളെ  വിളിച്ചിട്ട്  വരാതെ  നിരാശ  പെട്ട്  ഇരികുന്നവര്‍  ആയിരിക്കും ........

പ്രിയ  വായനക്കാരെ  ഞാന്‍  തനിയെ  കുഴി  കുഴിക്കുവാന്‍  പോകുക  ആണ് ..... ...ജോലിക്ക്  പോകുന്നതിനു  മുന്പായി  അര  മണിക്കൂര്‍ ..... ജോലിക്ക്  പോയി  വീട്ടില്‍  വന്നിട്ട്  അര  മണിക്കൂര്‍ ...... ഇങ്ങനെ  ആണ്  ഞാന്‍  മനസ്സില്‍  കരുതുന്നത്  ......അല്ലാതെ  ജോലിക്കാരെ  നോക്കിയിരുന്നാല്‍  നമ്മുടെ  കേരളത്തില്‍  ഒരു  ജോലിയും  നടക്കുവാന്‍  പോകുനില്ല ...... കൂടുതല്‍  വിവരം  ഞാന്‍ പുറകെ  അറിയിക്കാം ..... നിങ്ങളുടെ  വിലയേറിയ  അഭിപ്രായം  പറയുമല്ലോ .... നന്ദി .... നമസ്കാരം ......

Saturday, October 20, 2012

ജയ് ജയ് കാണ്ടാമൃഗം .......



ജയ് ജയ്  കാണ്ടാമൃഗം .......നിങ്ങള്‍  വിചാരിക്കും  ഇത് എന്തൊന്ന  ഇയ്യാള്‍  ഈ  പറയുന്നത് ......2012. അന്താരാഷട്ര  കാണ്ടാമൃഗ  സംരക്ഷണ  വര്ഷം  ആണ് ..... അതുകൊണ്ട് ഇന്ന്  കാണ്ടാമൃഗതെപറ്റി   ചില  കാര്യങ്ങള്‍  പറയാം ....

1  ലോകത്താകെ 5 സ്പീഷീസില്‍  പെട്ട  കാണ്ടാമൃഗം  ഉണ്ട്
 
  2   കാണ്ടാമൃഗത്തിന്റെ   കൊമ്പിന്  ഉള്ളില്‍  അസ്ഥി  ഇല്ല

    3    കാണ്ടാമൃഗത്തിന്റെ  കൊമ്പ് ഒരിക്കല്‍ പോയാലും വീണ്ടും  വളരും

        4  കാട്ടില്‍  എവിടെ  എങ്കിലും  തീ കണ്ടാല്‍  കാണ്ടാമൃഗം  അത്  കെടുത്തും  എന്ന വിശ്വാസം  ലോകത്ത് മിക്ക ഇടങ്ങളിലും പ്രചാരത്തില്‍ ഉണ്ട്

              5  കാണ്ടാമൃഗത്തിന്റെ  ദേഹത്ത് കാണുന്ന  പടച്ചട്ട പോലത്തെ  തൊലിക്ക് പിന്നില്‍  ഒരു  പുരാണ  കഥ  ഉണ്ട് .... മഹാഭാരത യുദ്ധം  നടക്കുന്ന  സമയം ..... കാലാള്‍ പടയ്ക്ക്  മുന്‍പിലായി  ആനകളെ  അണിനിരത്തി പട ഒരുക്കുക ആണ് ......അപ്പോളാണ് ഒരു പ്രശ്നം ....... ആന  പുറത്തു ഇരിക്കുന്ന ആള്‍ക്ക്  അമ്പു  കൊണ്ടാല്‍  എന്ത്  ചെയ്യും എന്നതിനെപറ്റി ചിന്തിച്ചപ്പോള്‍ ...ആനകള്‍ക്ക് പകരം   കാണ്ടാമൃഗത്തെ  പടച്ചട്ട ഇടുവിച്ചു വിടുവാന്‍ തീരുമാനിച്ചു ......   അക്കാലത്തു  കാണ്ടാമൃഗങ്ങളുടെ പുറത്തു  ഇന്ന് കാണുന്നതുപോലെ  കട്ടിയുള്ള പുറം തൊലി ഇല്ലായിരുന്നു  അങ്ങനെ  കാണ്ടാമൃഗത്തെ  പടച്ചട്ട  ഇടുവിച്ചു  അണിനിരത്തിയ പ്പോള്‍  ആണ്  സാക്ഷാല്‍ കൃഷ്ണന്‍ വരുന്നത് ....... അദ്ദേഹത്തിന്  കാണ്ടാമൃഗത്തെ   ഇഷ്ട്ടപെട്ടില്ല ..... കാണ്ടാമൃഗങ്ങളെ  തിരികെ കാട്ടിലേക്ക്  അയക്കാന്‍  കൃഷ്ണന്‍ പറഞ്ഞു ..... അങ്ങനെ  പടച്ചട്ടയുമായി  തിരികെ  കാട്ടിലേക്ക്  പോയ  കാണ്ടാമൃഗങ്ങളുടെ പുറത്തു  അവ  സ്ഥിരം  ആയി  പറ്റി  ചേര്‍ന്നു  അവയുടെ  തൊലി ആയി  മാറി ......

            6   കാണ്ടാമൃഗത്തിന്റെ  കൊമ്പിന്  വേണ്ടിയാണു അവ വേട്ടയാടപ്പെടുന്നത് .... ഒരു  കിലോ കൊമ്പിന്  സ്വര്‍ണ്ണത്തെ  തോല്പിക്കുന്ന  വിലയാണ് ....36..ലക്ഷം രൂപ !!!!!

                      ഇന്ന് ലോകം  എമ്പാടും  വളരെ അധികം  വേട്ട യാടപെടുന്ന  ഒരു  ജീവി വര്‍ഗം  ആണ്  കാണ്ടാമൃഗങ്ങള്‍ .........അവയുടെ എണ്ണം  വളരെ കുറഞ്ഞിരിക്കുന്നു .....ഇവയുടെ സംരക്ഷണത്തിന്    ലോകം ആകമാനം  അവബോധം  വളര്‍ത്താന്‍ വേണ്ടിയാണു 2012 കാണ്ടാമൃഗങ്ങളുടെ  വര്ഷം  ആയി കൊണ്ടാടുന്നത് .....

   നമ്മെ പോലെ തന്നെ ഒരു ജീവിയാണ് കാണ്ടാമൃഗവും ...... ചില  ആളുകളെ  കാണുമ്പോള്‍  നമ്മള്‍ പറയാറുണ്ട് ....കണ്ടില്ലേ അവന്റെ ഒരു  തൊലിക്കട്ടി  കാണ്ടാമൃഗം പോലെ  ഉണ്ട് ........ കാണ്ടാമൃഗത്തെ  നമുക്ക്  സംരക്ഷിക്കാം

പ്രിയ  വായനക്കാര്‍  അഭിപ്രായം പറയണം ..... നന്ദി ....നമസ്കാരം .....


Thursday, October 18, 2012

ഒരു ബയോ ഗ്യാസ് പ്ലാന്ടു വീട്ടില്‍ സ്ഥാപിക്കുക ...... ഗ്യാസ് സിലിണ്ടര്‍ മറക്കുക .....


പാചക വാതകം  കിട്ടുവാന്‍ ഇല്ലാതെ  വരുമ്പോള്‍  നാം എന്ത്  ചെ യും ..... ഇന്നേ നാം ഇതിനെപറ്റി കാര്യമായി ആലോചികേണ്ടി  ഇരിക്കുന്നു ..... എന്തായാലും  ഞാന്‍ ഒരു  മാര്‍ഗം  കണ്ടു വച്ചിട്ടുണ്ട് .....അതാണ്  ഇന്ന് വായനക്കാരുമായി  പങ്കു വക്കുന്നത് ......

                    ഒരു ബയോ ഗ്യാസ്  പ്ലാന്ടു  വീട്ടില്‍  സ്ഥാപിക്കുക ...... ഗ്യാസ് സിലിണ്ടര്‍  മറക്കുക ...... കാരണം 2 മണിക്കൂര്‍  പാചകം ചെയ്യാനുള്ള  ഗ്യാസ്  യാതൊരു ചിലവും ഇല്ലാതെ  നമുക്ക്  കിട്ടും ...... നമ്മുടെ വീട്ടില്‍  അധികം വരുന്ന  കഞ്ഞിവെള്ളമോ , കാടി വെള്ളമോ ....ചോറോ .... മീന്‍ വെള്ളമോ .....റബ്ബര്‍ ഷീറ്റ്  അടിച്ച വെള്ളമോ ഒക്കെ  അതിലേക്കു ഒഴിച്ചു കൊടുത്താല്‍  പാചകം ചെയ്യാനുള്ള ഗ്യാസ് കിട്ടും .....

ബയോഗ്യാസ്‌  പ്ലാന്റിന് വേണ്ടി ആരെ സമീപിക്കണം 


കൂണ്  പോലെ ഇപ്പോള്‍  ഒത്തിരി  സ്ഥാപങ്ങള്‍  മുളച്ചു  വരുന്നുണ്ട് .....എല്ലാവരും പറയുന്നു  ഞങ്ങളുടെ  പ്ലാന്റ് വാങ്ങു  എന്ന് ....... ഗുണ  മേന്മ ഇല്ലാത്ത  സാധനം  വാങ്ങിയാല്‍  നമുക്ക്  നഷ്ടം വരും ....അതുകൊണ്ട്  ഗവണ്മെന്റ്  അംഗീകാരം ഉള്ള  സ്ഥാപനത്തെ  സമീപികുന്നതാണ് നല്ലത് 

    അനെര്‍ട്ട് എന്ന സ്ഥാപനം  ആണ്  ഈ കാര്യത്തില്‍  നല്ലത്  എന്നാണ്  എന്റെ  അഭിപ്രായം ....അവരുടെ  ലിങ്ക് http://anert.gov.in/index.php/biogassprgm എന്നാണ് .....പത്തനംതിട്ട  അവരുടെ  ഓഫീസിന്റെ  അഡ്രെസ്സ്  വിലാസം  ഇവ  താഴെ  കൊടുക്കാം PATHANAMTHITTA

District Programme Manager/ District Engineer, ANERT
Jubail Building,
Opp: Red Cross Society, Pettah,
Pathanamthitta - 691523.

Tel.: 0468-2224096 





ഈ  വിലാസത്തില്‍  തിരക്കിയാല്‍ കൂടുതല്‍ വിവരം  അറിയാം .......മറ്റു  ജില്ലകളിലെ  ഓഫീസിന്റെ  വിവരം http://anert.gov.in/index.php/contact/25    ഈ ലിങ്കില്‍  ഉണ്ട് .... 


                    ഞാന്‍ എന്തായാലും  അനെര്‍ട്ട്  മുഖേന  ഒരു ബയോഗ്യാസ്‌ പ്ലാന്ട്  സ്ഥാപിക്കാന്‍  തീരുമാനിച്ചു 8000 രൂപ  സബ് സിഡി ഉണ്ട് ......ആകെ ചെലവ്  ഏതാണ്ട്22000 രൂപ വരും  ......അതിലാണ്8000   രൂപ   സബ് സിഡി.....


പ്രിയ  വായനക്കാര്‍  എല്ലാവരും  ഇത്തരത്തില്‍  ഒരു  ബയോഗ്യാസ്‌  പ്ലാന്ട്  വീട്ടില്‍  സ്ഥാപിക്കണം  എന്ന അഭിപ്രായം  ആണ്  എന്റേത് ..... നിങ്ങളുടെ  വിലയേറിയ  അഭിപ്രായം  പറയുമല്ലോ .... നന്ദി  ... നമസ്കാരം 

Tuesday, October 16, 2012

നാടന്‍ ചപ്പാത്തി കഴിച്ച്‌ ...ബ്രാന്‍ഡുകള്‍ക്ക് എതിരെ പോരാടുക ......

 


ബ്രാന്‍ഡുകള്‍ക്ക്  എതിരെ  പോരാടുക ......ഒരു  ആഴ്ച  മുന്‍പ്  ഞാന്‍  റേഷന്‍  കടയില്‍  പോയി 5 കിലോ ഗോതമ്പ്  വാങ്ങി ..... വീട്ടില്‍  കൊണ്ടുവന്നു ..... നല്ലവണ്ണം  കഴുകി ......ഒരു  മടക്കു  കട്ടിലില്‍  ടാര്‍പോളിന്‍  വിരിച്ചു ......അതില്‍  ഗോതമ്പ്  നിരത്തി  ..... രണ്ടു  ദിവസം  ഉണക്കി ...... ഞങ്ങളുടെ  അടുത്തുള്ള  മില്ലില്‍  കൊണ്ടുപോയി  പോടിപിച്ചു .......ഇപ്പോള്‍  ആ ഗോതമ്പ്  പൊടിയാണ്  ഞങ്ങള്‍  ചപ്പാത്തി  ഉണ്ടാക്കാന്‍  എടുക്കുന്നത് ......... ഇത് ബ്രാന്‍ഡ്‌  വല്കരണത്തിന്  എതിരെ  ഉള്ള  ഞങ്ങളുടെ  പോരാട്ടത്തിന്റെ  ഭാഗമായുള്ള  പ്രവത്തനം  ആണ് ..... മലയാളി  ഇന്ന്  ബ്രാന്‍ഡ്‌  കളുടെ  അടിമ  ആണ് ....... പണ്ടൊക്കെ   നമ്മുടെ  വീടുകളില്‍  ഗോതമ്പ് ....മല്ലി ...മുളക് ....മഞ്ഞള്‍ .....എന്ന്  വേണ്ട  എല്ലാ  വകയും  പോടിപിച്ചു  ആണ്  ഉപയോഗിച്ചിരുന്നത് ..... നമ്മുടെ  ജീവിത  ശൈലി  മാറിയപ്പോള്‍  അവയെല്ലാം  നമുക്ക്  വേണ്ടി  മറ്റാരോ  പൊടിച്ചു ......മറ്റു  എന്തൊക്കെയോ  ചേര്‍ത്ത് ......നിറമുള്ള  പ്ലാസ്റ്റിക്‌  കവറുകളില്‍  നിറച്ചു ......പരസ്യം  അകമ്പടി  ചേര്‍ത്ത്  നമുക്ക്  വില്കുവാന്‍  കൊണ്ടുവന്നു ..... സമയം ഇല്ല  എന്ന്  പരാതി പറയുന്ന  മടിയനായി  തീര്‍ന്ന  മലയാളി  രണ്ടു  കയ്യും  നീട്ടി  അത്  വാങ്ങി ........അതിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന  ചൂഷണം  അവന്‍  തിരിച്ചു  അറിഞ്ഞില്ല .......ഞാന്‍  ഗോതമ്പ്  പൊടിപിച്ചു ഉപയോഗിച്ചപ്പോള്‍  ഞങ്ങള്‍ക്ക്  ഉണ്ടായ  നേട്ടങ്ങള്‍  താഴെ പറയുന്നു 

                            1  സാമ്പത്തിക  നേട്ടം  പ്രധാനം .....5. കിലോ  കവര്‍  ഗോതമ്പ്  പൊടിയുടെ  പകുതി  ചെലവ്  മാത്രമേ 5 കിലോ  ഗോതമ്പ്  പൊടിച്ചു ഉപയോഗിച്ചപോള്‍  ഉണ്ടായുള്ളൂ 
                             2   ഞങ്ങളുടെ  വീട്ടിലെ  കൊച്ചു  കിങ്ങിന  മുതല്‍  എന്റെ പപ്പാ  വരെ  എല്ലാവരുടെയും  സഹകരണം  ഇതില്‍  ഉണ്ടായി ....ഞങ്ങളുടെ  ബന്ധം  മെച്ചപെടുത്താന്‍  ഇത്  സഹായിച്ചു 
                              3    മായം  കലരാത്ത ഗുണമുള്ള  നല്ല  ഗോതമ്പ്  പൊടി കിട്ടി .....കവറില്‍  ഇട്ടു  കേടാവാതിരിക്കാന്‍ കച്ചവട  കണ്ണോടെ  എന്തൊക്കെ  വിഷം ചേര്‍ത്ത സാധനം  ആണ്  നമുക്ക്  കിട്ടുന്നത് ....മിക്ക  ഗോതമ്പ്  പൊടിയിലും  മൈദ കലര്താറുണ്ട് ......... 
                                        എന്റെ പ്രിയ  വായനക്കാരെ  ....ഇങ്ങനെ  ചില കൊച്ചു  കൊച്ചു  കാര്യം  ചെയുവാന്‍  മനസു  ഉണ്ടായാല്‍  മതി ....സമയം  താനെ  വന്നുകൊള്ളും ..... നിറപറ ...ആശീര്‍വാഥ്‌....തുടങ്ങിയ  പേരുകള്‍  നമുക്ക്  മറക്കാം .....നാടന്‍ ജീവിത  ശൈലി  യിലേക്ക്  നമുക്ക്  മടങ്ങി  പോകാം ... അഭിപ്രായം  എഴുതണം .... നന്ദി ...നമസ്കാരം ..... 

Friday, October 12, 2012

പ്രമേഹ രോഗികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ..... മരുന്ന് കഴിക്കാതെ .....ഡോക്ടറെ കാണാതെ .......പണം കളയാതെ നിങ്ങള്ക്ക് ഷുഗര്‍ നോര്‍മല്‍ ആക്കാം .....

ഇന്ന്  ഞാന്‍  പറയാന്‍ പോകുന്നത്  ഒരു  സന്തോഷ വാര്‍ത്തയാണ് .....വെറും  ഏഴു  ദിവസം  വേവിക്കാത്ത  ആഹാരം  കഴി ചപ്പോള്‍  ഞങ്ങളുടെ പപ്പാ  യുടെ  ഷുഗര്‍  ഇരുപതു യുണിറ്റ് കുറഞ്ഞു !!!  കഴിഞ്ഞ ദിവസം  പപ്പാ പോയി  ഷുഗര്‍  ടെസ്റ്റ്‌  നടത്തി  170  അതിനു  മുന്‍പ്  190 ആയിരുന്നു .... അതായതു  ഒരു ആഴ്ച കൊണ്ട്  20  യുണിറ്റ് ഷുഗര്‍  കുറഞ്ഞു .....

                    ഒരു  മരുന്നും  കഴിചില്ല ....... ഒരു  ഡോക്ടര്‍ യേഉം  കണ്ടില്ല ..... പകരം  വേവിച്ച  ആഹാരം പൂര്‍ണമായി ഉപേക്ഷിച്ചു .......പഴവും ....മുളപ്പ്പിച്ച  പയറും  കടലയും ....പച്ച തേങ്ങയും ...... അണ്ടിപരിപ്പും .......... മാത്രം കഴിച്ചു ......പച്ചക്കറി  അരിഞ്ഞ്  നല്ല  സലാഡ്  ഉണ്ടാക്കി ........ ഇത് മാത്രം  ഏഴു  ദിവസം കഴിച്ചപ്പോള്‍  ഷുഗര്‍  ഇരുപതു  യുണിറ്റ്  കുറഞ്ഞു ..

                         പ്രമേഹ രോഗികള്‍ക്ക്  ഒരു  സന്തോഷ  വാര്‍ത്ത ..... മരുന്ന്  കഴിക്കാതെ  .....ഡോക്ടറെ  കാണാതെ .......പണം  കളയാതെ  നിങ്ങള്ക്ക്  ഷുഗര്‍  നോര്‍മല്‍  ആക്കാം ......ആദ്യം  നിങ്ങള്‍  സ്വയം വിശ്വാസിക്ക് ..... നിങ്ങളുടെ  ശരീരത്തിന്റെ  അത്ഭുത കഴിവുകളെ  വിശ്വസിക്ക് .....നിങ്ങളുടെ  ജീവ ശക്തിക്ക്  എല്ലാ രോഗങ്ങളെയും  സ്വയം  മാറ്റുവാന്‍  ഉള്ള  കഴിവ്  ഉണ്ട് ..... നിങ്ങള്‍  പ്രകൃതിയിലേക്ക്  നോക്ക് .... മനുഷ്യന്‍  ഒഴികെ  ഒരു  ജീവ  ജാലവും മരുന്ന് ഉപയോഗിക്കുന്നില്ല ..... വേവിച്ച  ആഹാരം  ഉപയോഗികുന്നില്ല ......വേവിച്ച  ഭക്ഷണം ഉപയോഗിക്കാന്‍  തുടങ്ങിയ  മുതല്‍ക്കു ...... എണ്ണ .....ഉപ്പ് .....പഞ്ചസാര ... ഇവ  ഉപയോഗിക്കാന്‍  തുടങ്ങിയത്  മുതല്‍ക്കു .........മനുഷ്യന്‍  രോഗികളായി ...... ശരീരത്തില്‍  അമിതമായി   മാലിന്യം  അടിഞ്ഞു  കൂടുവാന്‍  തുടങ്ങി ...... അങ്ങനെ  ഈ  മാലിന്യം  വെളിയില്‍  കളയുവാന്‍  ശരീരം  ചില  ശുദ്ധീകരണ  മാര്‍ഗങ്ങള്‍  ഉപയോഗിചു  ..... നമ്മള്‍  അതിനെ  രോഗങ്ങള്‍  എന്ന്  പേരിട്ടു  വിളിച്ചു ..... പനി  .....ചൊറി ......ഇതിനെ  എല്ലാം  നമ്മള്‍  രോഗം  എന്ന് പറഞ്ഞു  അതിന്റെ  ലക്ഷണം  ഇല്ലാതാക്കാന്‍  ഡോക്ടര്‍  തരുന്ന  മരുന്ന്  കഴിക്കാന്‍  തുടങ്ങി ...... മരുന്ന് ശരീരത്തില്‍  എത്തുമ്പോള്‍  അതിനെ  മാലിന്യമായി കണക്കായി  അത്  വെളിയില്‍  കളയാന്‍  ശരീരം  പെടാപ്പാടു  പെടുന്നത് നമ്മള്‍  അറിയുനില്ല ......ഡോക്ടര്‍മാര്‍  .....അവര്‍  നേര്‍ച്ചകള്‍ നേരും  നമുക്ക്  രോഗം  വരുന്നതിനു .....കാരണം  എന്നാലേ  അവര്‍ക്ക്  പണം  കിട്ടു .......
     
                                      അതുകൊണ്ട് രോഗികളോട് എനിക്ക്  പറയുവാന്‍ ഉള്ളത്  നിങ്ങള്‍  നിങ്ങളുടെ   ജീവശക്തിക്ക്  അല്പം  സമയം  അനുവദിക്കു ...... വേവിക്കാത്ത  ആഹാരം കഴിച്ചു  തുടങ്ങുമ്പോള്‍ നിങ്ങളുടെ  ജീവ  ശക്തിക്ക്  ദഹനത്തിനായി  കൂടുതല്‍  സമയം  ചിലവഴിക്കേണ്ടി വരുന്നില്ല ..... കുടുതല്‍  സമയം  അത്  ശരീരത്തില്‍  കെട്ടി കിടക്കുന്ന  മാലിന്യം വെളിയില്‍  കളയുവാന്‍  വിനിയോഗിക്കുന്നു .......ശരീരത്തിലെ  വിവിധ ഭാഗങ്ങളുടെ  കേടുപാടുകള്‍  തീര്‍ക്കുവാന്‍  ശരീരത്തിന് കൂടുതല്‍  സമയം കിട്ടുന്നു  ......മാലിന്യം  വെളിയില്‍  പോകുന്നതോടെ  രോഗം  ഭേദമാകുന്നു  ......  അതായതു  ഈ  രോഗം  വരുത്തുന്ന  ശരീരം  തന്നെ  അത്  മാറ്റുന്നു ..... നാം  അല്പം  സമയം  അതിനു  കൊടുക്കണം  എന്ന്  മാത്രം ....

നിങ്ങള്‍  ഒരു  പ്രമേഹ  രോഗിയാണ്‌  എങ്കില്‍  നിങ്ങളുടെ  രോഗം  മാറുന്നതിനു  നിങ്ങള്‍  ചെയ്യേണ്ടത്  ഇത്ര  മാത്രം ....ഇപ്പോളത്തെ  ഷുഗര്‍  നില  ടെസ്റ്റ്‌  ചെയ്യുക ...... വരുന്ന  ഒരു  ആഴ്ച ... വേവിച്ച  ആഹാരം  മുഴുവനായി  ഉപേക്ഷിക്കുക ..... പഴങ്ങള്‍..... കരിമ്പിന്‍  നീര് ...... മുളപ്പിച്ച  പയര്‍ . കടല  ......അണ്ടി പരിപ് ...... പച്ചകറികള്‍  അരിഞ്ഞിട്ട  സലാഡ് ....പച്ച  കോവക്ക  അരിഞ്ഞത്    ഇത്രയും  കാര്യങ്ങള്‍  മാത്രം  വിശപ്പ്‌  വരുമ്പോള്‍  മാത്രം നിങ്ങള്ക്ക്  ആവശ്യം  പോലെ  കഴിക്കുക ...... മരുന്ന്  സാവകാശം  നിര്‍ത്തുക ..... ഒരു  ആഴ്ച  കഴിഞ്ഞു  നിങ്ങള്‍  ഷുഗര്‍  ടെസ്റ്റ്  നടത്തി  നോക്ക്  ഷുഗര്‍  കുറയും  തീര്‍ച്ച

   പ്രിയ  വായനക്കാരെ  പ്രകൃതി ജീവനത്തെ  പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത  ആളാണ് എന്റെ  പപ്പാ ......... ആ  പപ്പാ  ഇപ്പോള്‍  സ്വന്തം  അനുഭവത്തിലുടെ  പ്രകൃതി  ജീവനത്തിന്റെ  ആരാധകന്‍  ആയി  മാറിയിരിക്കുന്നു  .....എന്റെ  വായനക്കാര്‍  ഈ  അറിവ്  പ്രയോജന്പെടുത്തണം ......നിങ്ങളുടെ  അഭിപ്രായം  പറയണം ..... നന്ദി  .... നമസ്കാരം 

Wednesday, October 10, 2012

ആഹാരം വേവിക്കാതെ കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍

വേവിക്കാതെ  ആഹാരം  കഴിക്കാന്‍  തുടങ്ങിയിട്ട്  നാളെ  ഏഴു  ദിവസം  കഴിയുകയാണ് .... വളെരെ  നല്ല  വേറിട്ട  അനുഭവമാണ്‌ കഴിഞ്ഞു  പോയ  ദിവസങ്ങളില്‍  ഉണ്ടായതു ........ചില  അനുഭവങ്ങള്‍  കുറിക്കട്ടെ
               
                1 ഓരോ  ആഹരതിന്റെയും  തനതു  രുചി  എന്താണെന്നു  എനിക്കും  പപ്പക്കും  ബോധ്യമായി

               2 പുതിയ  ആഹാര   ശീലം  നമ്മുടെ  വികാരങ്ങളെ  നന്നായി  ബാധികുന്നുണ്ട് .... എന്റെ  പപ്പക്ക്  നേരത്തെ  പെട്ടെന്ന്  ദേഷ്യം  വരുമായിരുന്നു ....എന്നാല്‍  വേവിക്കാത്ത  ആഹാരം കഴിച്ചു തുടങ്ങിയതില്‍  പിന്നെ  ദേഷ്യം  ഒക്കെ  വളരെ  കുറഞ്ഞു ....

                3   പയര്‍ , കടല , തുടങ്ങിയ  ധാന്യങ്ങള്‍  മുളപ്പിച്ചു  കഴിക്കുന്നത്  എങ്ങനെ   എന്ന്  ഇപ്പോള്‍  മാത്രമാണ്  മനസ്സില്‍  ആയതു .. രാത്രി  കിടക്കാന്‍ പോകുമ്പോള്‍  രണ്ടു പിടി  പയറോ , കടലയോ  വെള്ളത്തില്‍  ഇടും ... രാവിലെ ആകുമ്പോഴേക്കും  അത്  മുളച്ചു വരും ..അതിലേക്കു  അല്പം  തേങ്ങ തിരുമ്മി  ഇട്ടു ഒന്ന് കഴിച്ചു നോക്കുബോള്‍ മാത്രമേ  അതിന്‍റെ  രുചി  അറിയൂ ...

                    4 നമ്മുടെ   ശരീരത്തിന്  ഉണ്ടാകുന്ന  എല്ലാ രോഗങ്ങളും പരിഹരിക്കുന്നതിന്  അതിനു  സ്വയം  കഴിവ്  ഉണ്ട് ... നമ്മുടെ  ശരീരത്തിലെ  ജീവ ശക്തി ആണ്  എല്ലാ കുഴപ്പങ്ങളും പരിഹരിക്കുന്നത് . എന്നാല്‍  എന്നാല്‍  വയറു നിറയെ  ഫാസ്റ്റ്  ഫുഡ്‌  കുത്തി  നിറച്ചു  കഴിയുമ്പോള്‍  അത്  ദഹിപ്പിക്കാന്‍ മാത്രമേ  ജീവ ശക്തിക്ക്  സമയം കാണു .....അലക്ക്  ഒഴിഞ്ഞു  കാശിക്കു  പോകാന്‍  പറ്റാത്തത്  പോലെ ..... നാം  വേവിക്കാതെ  ആഹാരം  കഴിക്കുമ്പോള്‍  ദഹനം  എളുപ്പം  ആകുന്നു .. വളരെ  കുറച്ചു  സമയം  മാത്രം  ദഹനത്തിന്  വേണ്ടി  ചിലവഴിക്കുന്ന  ശരീരം  രോഗങ്ങള്‍  മാറ്റുന്നതിന്  ബാക്കി സമയം  വിനിയോഗിക്കുന്നു .... മാലിന്യങ്ങള്‍  ശരീരത്തില്‍  നിന്നും  പുറം തള്ളി  കഴിയുമ്പോള്‍  രോഗം സുഖമാവുന്നു  .....

                      5 വേവിക്കാത്ത  ആഹാരം  കഴിച്ചു  രണ്ടു ദിവസം കഴിയുമ്പോള്‍  നമ്മുടെ  വിസര്‍ജനം  നല്ലത്  പോലെ  നടക്കുന്നു .... മലത്തിനു  യാതൊരു  ദുര്‍ഗന്ധവും  ഇല്ല  എന്നുള്ളത്  എന്നെ  വിസ്മയിപിച്ചു ....

                          രാസവളവും  രാസ  കീടനാശിനിയും  അടിക്കാത്ത  പാഴവും പച്ചക്കറിയും കിട്ടുവാന്‍  വളെരെ ബുദ്ധിമുട്ടാണ്  എന്നത്  ഒരു  വസ്തുതയാണ് ...... എങ്കിലും  വീട്ടില്‍  തന്നെ  വേണ്ട പച്ചക്കറികളും ഫലവര്‍ഗവും  കൃഷി ചെയ്യാനുള്ള ഒരു  ശ്രമം  ഞങ്ങള്‍  നടത്തുന്നുണ്ട്  ഒരു  കൊച്ചു  അടുക്കളതോട്ടവും , വാഴയും  ഒക്കെ  കൃഷി  ചെയ്യുന്നുണ്ട്

                                 ഇന്ന് പപ്പയുടെ  ഷുഗരിന്റെ  റിസള്‍ട്ട്‌ കിട്ടും  ... ബാക്കി  വിവരങ്ങള്‍ അപ്പോള്‍  പറയാം ..... വായനക്കാര്‍  വിലയേറിയ  അഭിപ്രായം  പറയുമല്ലോ  .... നന്ദി  .... നമസ്കാരം .... 

Monday, October 8, 2012

ഞാനും പപ്പയും വേവിച്ച ആഹാരം ഉപേക്ഷിച്ചു ....

കഴിഞ്ഞ  നാലാം  തീയതി  മുതല്‍  ഞാന്‍  ഒരു  തീരുമാനം  എടുത്തു .... ഇനി  കുറച്ചു  ദിവസത്തേക്ക്  ഞാന്‍  പഴങ്ങള്‍  മാത്രമേ  കഴിക്കു ....ചോറും  കറികളും ഉപ്പും മധുരവും എല്ലാം  ഒഴിവാക്കും .... ഇങ്ങനെ  ചിന്തിക്കാന്‍  കാരണം  ഒരു  പുസ്തകം  വായിച്ചതാണ് .... പുസ്തകത്തിന്റെ  പേര്  പോഷണം  ശരി  ആക്കിയാല്‍ എല്ലാ  രോഗവും  മാറും.... പുസ്തകം  എഴുതിയത്  Drജോണ്‍  ബേബി ...... എനിക്ക്  എന്തെങ്കിലും രോഗം  ഉണ്ടായിട്ടല്ല .... എന്റെ  ഭാരവും  തടിയും  കൂടുന്നോ  എന്നൊരു  തോന്നല്‍ .... അപ്പോള്‍  ഞാന്‍  വിചാരിച്ചു  എന്നാല്‍  ഇനി  കുറെ  ദിവസം  പഴങ്ങള്‍   മാത്രം  കഴിക്കാം .... ഞാന്‍  എന്റെ  തീരുമാനം  വീട്ടില്‍  പറഞ്ഞു .....ഞാന്‍  വായിച്ച  പുസ്തകത്തിലെ  വിവരങ്ങളും  ചേര്‍ത്താണ്  പറഞ്ഞത് .... ആ  പുസ്തകത്തിലെ  ചുര്ക്കം ചില  വിവരങ്ങള്‍  വായനക്കാരുടെ  അറിവിലേക്കായി  താഴെ  ചേര്‍കുന്നു
       1  മനുഷ്യന്‍  ഒരു  സസ്യാഹാരി ആയിട്ടാണ് ഉരുവാക്കപെട്ടിരിക്കുന്നത് ...... 
        2  ഉപ്പും  മസാലകളും  ഇട്ടു  പാകം  ചെയ്ത  ആഹാരം  കഴിക്കുന്ന മനുഷ്യനും അവന്‍  വളര്‍ത്തുന്ന  ഈ  ആഹാരം  കഴിക്കുന്ന  ജീവികള്‍ക്കും  മാത്രമേ  ഹൃദയ  ആഘാതവും , കാന്‍സര്‍  രോഗവും  കാണുന്നുള്ളൂ .... ഇതിന്റെ  അര്‍ഥം  വേവിച്ച  ആഹാരവും  ഉപ്പും  മധുരവും എണ്ണയും  ആണ്  ഈ  രോഗങ്ങള്‍ക്ക്  കാരണം  എന്നാണ് ...
          3  ഏഴു ദിവസം  മുതല്‍  നാല്പതു  ദിവസം  വരെ  പഴങ്ങളും അണ്ടിപരിപ്പുകളും പച്ചക്കറികളും  മുളപ്പിച്ച  പയര് വര്‍ഗങ്ങളും  ചേര്‍ന്ന  വേവിക്കാത്ത  ആഹാരം  കഴിക്കുക ആണെങ്കില്‍ നമ്മുടെ  എല്ലാ  രോഗവും  മാറും  ...ആസ്ത്മ ... കാന്‍സര്‍ .... പ്രമേഹം .... വൃക്ക  തകരാര്‍  തുടങ്ങിയ എന്ത്  രോഗവും  മാറും  എന്ന് അദ്ദേഹം  പറയുന്നു ..... കേരളത്തിന്റെ  വിവിധ ഭാഗങ്ങളില്‍  നടത്തിയ 7 ദിവസത്തെ  രോഗ  മുക്തി  ക്യാമ്പുകളില്‍  ഈ  വസ്തുത വെളിപ്പെട്ടതാണ് .....
                 ഇത്രയും  പറഞ്ഞതോടെ  എന്റെ  പപ്പക്ക്  ചെറിയൊരു  മനസ്  മാറ്റം ..... പപ്പക്ക്  ചെറിയ  രീതിയില്‍  പ്രമേഹം  ഉണ്ട് ....കഴിഞ്ഞ  ദിവസം  ആശുപത്രിയില്‍  പോയി  ഷുഗര്‍  ടെസ്റ്റ്  നടത്തിയിരുന്നു ...195.ഉണ്ട് .... ഞാന്‍  പപ്പയോടു  പറഞ്ഞു .... പപ്പാ  നോക്ക്  നമുക്ക്  ഒരു  പരീക്ഷണം  നടത്തി  നോക്കാം .... ഒരു  ഏഴ്  ദിവസത്തേക്ക്  നമുക്ക്  രണ്ടു  പേര്‍ക്കും  വേവിച്ച  ആഹാരം  ഉപേക്ഷിക്കാം ..... പഴം , അണ്ടിപരിപ്പ് , മുളപ്പിച്ച  പയര്‍  ഒക്കെ  തിന്നാം .... ഏഴ്  ദിവസം  കഴിഞ്ഞു  നമുക്ക്  ഷുഗര്‍  ഒന്ന്  ടെസ്റ്റ്  ചെയ്യാം ...... അതിനു  ശേഷം  എന്ത്  വേണം  എന്ന്  പപ്പയിക്ക്  തീരുമാനിക്കാം ..... ഞാന്‍ പറഞ്ഞു  നിറുത്തി .... അത്ഭുതം  എന്റെ  പപ്പാ  സമ്മതിച്ചു ..... 
                    കഴിഞ്ഞ നാല്  ദിവസം  ആയി  ഞങ്ങള്‍  രണ്ടു പേരും  പഴം .. അണ്ടിപരിപ്പ് .... മുളപ്പിച്ച  ചെറുപയര്‍ ... മുളപ്പിച്ച  കടല .... പച്ചക്കറി  സലാഡ്  ഇവ  മാത്രം  ആണ്  കഴിക്കുന്നത് ..... എന്ത്  സുഖം ..... പപ്പയുടെ  ഷുഗര്‍  ലെവല്‍  നോര്‍മല്‍  ആവും  എന്നാണ്  എന്റെ  പ്രതീക്ഷ .... ഞങ്ങളുടെ  പരീക്ഷണത്തിന്റെ  കൂടുതല്‍  വിവരം  ഞാന്‍  അടുത്ത  പോസ്റ്റില്‍  പറയാം ....ഞങ്ങളുടെ  ഈ പരീക്ഷനതെപറ്റി  അഭിപ്രായം  പറയുമല്ലോ ......നന്ദി  ... നമസ്കാരം .....

Thursday, October 4, 2012

എല്ലാവര്ക്കും സൈക്കിള്‍ ഫ്രീ

ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി സൈക്കിള്‍ ഉപയോഗിക്കുന്നു ..... വീട്ടില്‍  നിന്നും  പന്തളം  വരെ  പോയി  സാധനങ്ങള്‍  വാങ്ങി  തിരികെ  വരും ...... ഞങ്ങളുടെ  അടുത്തുള്ള  കരിങ്ങാലി  പുന്ജയും.... അച്ചന്‍കോവില്‍  ആറും കാണുന്നതിനു  നോന മോനെയും  കൂട്ടി  പോകും ..... ഞാന്‍  ഒരു   സ്കൂ ട്ടെര്‍  ആണ്  യാത്രക്കായി ഉപയോഗിച്ച്  വന്നത് .... എന്നാല്‍  പെട്ടെന്ന്  പെട്രോള്‍  വില  കൂടി .... ഈ പെട്രോള്‍  എല്ലാം  ഞാന്‍ ഊറ്റി ഉപയോഗിച്ചാല്‍  നാളെ  എന്റെ  കുഞ്ഞുങ്ങള്‍  എന്ത്  ചെയ്യും  എന്ന്  ആലോചിച്ചപ്പോള്‍  ഞാന്‍  തീരുമാനിച്ചു  മതി ... എനിക്കിനി  സ്കൂ ട്ടെര്‍   വേണ്ട .... എന്റെ കൂടെ  ജോലി  ചെയ്യന്ന  അജീഷ് സര്‍  പറഞ്ഞു  ഒരു സൈക്കിള്‍  വാങ്ങാന്‍ ... എനിക്ക് അത്  നല്ല  കാര്യം  ആയി  തോന്നി .....പിന്നെ  താമസിച്ചില്ല  പന്തളത്  പോയി  ഒരു ഹെര്‍കുലീസ്  സൈക്കിള്‍  വാങ്ങി .....പതിവ്  പോലെ  വീട്ടില്‍  നിന്നും  വിമര്‍ശനം  ഉയര്‍ന്നു ..... ഞാന്‍  അത്  കാര്യം  ആക്കി  ഇല്ല ..... ആദ്യം ഒക്കെ  എനിക്ക്  സൈകിളില്‍  കയറി  പുറത്തേക്കു  പോകാന്‍  വല്ലാത്ത  നാണക്കേട്‌  ആയിരുന്നു .... ഇന്നലെ  വരെ  സ്കൂട്ടറില്‍  കയറി  നടന്നവന്‍  ഇന്ന്  സൈകിളില്‍  നടക്കുമ്പോള്‍ ആളുകള്‍  ചിരിക്കില്ലേ ...... പിന്നെ  പിന്നെ  ഞാന്‍  മനസ്സില്‍  ആക്കി  എന്നിലെ  അഹന്ത  ആണ്  എന്റെ  നാണക്കേടിന്  കാരണം  എന്ന് ..... സാവധാനം  ഞാന്‍  പൊരുത്തപ്പെട്ടു .......അഭിമാന  ബോധം  ഉള്ള  ഒരുവന്  മാത്രമേ  സൈകിളില്‍  യാത്ര  ചെയ്യാന്‍  കഴിയു  എന്ന്  എനിക്ക്  മനസ്സില്‍  ആയി ...... ഒരു  ചിരിയോടെ ഞാന്‍  സൈക്കിള്‍  ചവിട്ടാന്‍  തുടങ്ങി ......എന്റെ  വീട്ടില്‍  ഉള്ളവരും  പോരുത്തപെട്ടു .....ഇപ്പോള്‍  അവര്‍  എനിക്ക്  എല്ലാ  പിന്തുണയും തരുന്നു .....
   നാം  ഒരു  സൈക്കിള്‍  ഉപയോഗികുമ്പോള്‍ നമ്മുടെ  ഊര്‍ജം  അതിനു കൊടുക്കുക  ആണ് .....കാറോ....സ്കൂട്ടെര്‍ തുടങ്ങിയവയോ  ഉപയോഗികുമ്പോള്‍  നാം  അതിനു  ഒരു  ഊര്‍ജവും  നല്‍കുന്നില്ല ..... വന്‍  വില  കൊടുത്തു  നാം  വാങ്ങിയ പെടോലോ ,ഡീസലോ ആണ്  അതിനു  ഊര്‍ജം  പകരുന്നത് .... നമുക്ക്  ഒരു  ജൈവ  ബന്ധം  കാറിനോടോ സ്കൂടരിനോടോ ഉണ്ടാകുനില്ല .... എന്നാല്‍  സൈക്കിള്‍  അങ്ങനെ  അല്ല ... അതിനോട്  നമുക്ക്  ഒരു  ജൈവ  ബന്ധം  ഉണ്ടാകുന്നു ..... നമ്മുടെ പൈസ  തിന്നു  നമ്മളെ  ചുമക്കുക  അല്ല  സൈക്കിള്‍  ചെയ്യുന്നത് ..... മറിച്ച് നമ്മുടെ  ചവിട്ടു  ഏറ്റു കൊണ്ട്  നമ്മെ  ചുമക്കുക  ആണ് .........സൈക്കിള്‍  നമ്മുടെ  ഉറ്റ  സ്നേഹിതന്‍  ആയി  തീരുന്നു ...... 
           സൈക്കിള്‍  നമുക്ക്  സ്വാതന്ത്ര്യ ബോധം  നല്‍കുന്നു .....  സ്കൂട്ടെര്‍  അങ്ങനെ  അല്ല ....അത് പെട്രോളിന്റെ  അടിമ  ആണ് ....അത് ഉപയോഗികുമ്പോള്‍  നമ്മളും  പെട്രോളിന്റെ  അടിമ  ആകുക  ആണ് ..... നമ്മുടെ  നാടിന്‍റെ  വികസനത്തിന് വേണ്ടി  ഉപയോഗികേണ്ട  കൊടി കണക്കിന്  രൂപ  ആണ്  എണ്ണ ഇറക്കുമതിക്കായി  നമ്മുടെ  രാജ്യം  ചിലവാക്കുന്നത് .......നമ്മുടെ  നാട്ടില്‍  എല്ലാവരും  അവരുടെ  ചെറിയ  യാത്രകള്‍ക്കായി  സൈക്കിള്‍  ഉപയോഗിച്ചിരുന്നു  എങ്കില്‍   എത്ര  പണം  നമുക്ക്  ലാഭിക്കാമായിരുന്നു ........
എന്റെ  അഭിപ്രായത്തില്‍  നാട്ടില്‍  എല്ലാവര്ക്കും  സൈക്കിള്‍   ഫ്രീ  ആയി  നല്‍കണം ..... എല്ലാവരും  സൈക്കിള്‍ ചവിട്ടുന്നതില്‍  അഭിമാനിക്കട്ടെ .......
പ്രിയ  വായനക്കാരെ  സൈക്കിള്‍  എന്നില്‍  ഉണര്‍ത്തിയ  ചില  ചിന്തകള്‍  ഞാന്‍  നിങ്ങളുമായി  പങ്കു  വച്ചു .....നിങ്ങളുടെ  വിലയേറിയ  അഭിപ്രായം  എഴുതുമല്ലോ .... നന്ദി  .... നമസ്കാരം