അങ്ങനെ ഞങ്ങളും വിഷു കണി കണ്ടു . ഒരു നാടന്‍ വിഷു കണി . വീട്ടില്‍ വിളഞ്ഞ വിഷുകണി . ഗ്രോബാഗില്‍ വിളഞ്ഞ വെള്ളരിയും , ചാക്കില്‍ വിളഞ്ഞ ചേനയും , പറമ്പിലെ കൊച്ചു ചക്കയും , ഒക്കെ ചേര്‍ന്ന് സ്വന്തം മണ്ണില്‍ വിളഞ്ഞ വയാണ് ഇന്ന് കണി കണ്ടത് എന്നൊരു സന്തോഷം ഉണ്ട് . ഈ വിഷു പുതിയ ഒരു കാര്‍ഷിക സംസ്കാരത്തിന്റെ തുടക്കം ആകട്ടെ . കൃഷി ചെയുന്ന കച്ചവടക്കാരനും , കൃഷി ചെയുന്ന സര്‍ക്കാര്‍ ജീവനക്കാരനും , കൃഷി ചെയുന്ന അധ്യാപകനും , കൃഷി ചെയുന്ന വിദ്യാര്‍ത്ഥിയും ആണ് ഇന്നിന്‍റെ ആവശ്യം . എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ........ നിങ്ങളുടെ അഭിപ്രായം പറയണം . കൂടുതല്‍ വായനക്ക് http://insight4us.blogspot.in/2012/08/blog-post_19.htmlനന്ദി ... നമസ്കാരം
Monday, April 14, 2014
വീട്ടില്‍ വിളഞ്ഞ വിഷുകണി അഥവാ നാടന്‍ വിഷുകണി !!!!
അങ്ങനെ ഞങ്ങളും വിഷു കണി കണ്ടു . ഒരു നാടന്‍ വിഷു കണി . വീട്ടില്‍ വിളഞ്ഞ വിഷുകണി . ഗ്രോബാഗില്‍ വിളഞ്ഞ വെള്ളരിയും , ചാക്കില്‍ വിളഞ്ഞ ചേനയും , പറമ്പിലെ കൊച്ചു ചക്കയും , ഒക്കെ ചേര്‍ന്ന് സ്വന്തം മണ്ണില്‍ വിളഞ്ഞ വയാണ് ഇന്ന് കണി കണ്ടത് എന്നൊരു സന്തോഷം ഉണ്ട് . ഈ വിഷു പുതിയ ഒരു കാര്‍ഷിക സംസ്കാരത്തിന്റെ തുടക്കം ആകട്ടെ . കൃഷി ചെയുന്ന കച്ചവടക്കാരനും , കൃഷി ചെയുന്ന സര്‍ക്കാര്‍ ജീവനക്കാരനും , കൃഷി ചെയുന്ന അധ്യാപകനും , കൃഷി ചെയുന്ന വിദ്യാര്‍ത്ഥിയും ആണ് ഇന്നിന്‍റെ ആവശ്യം . എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ........ നിങ്ങളുടെ അഭിപ്രായം പറയണം . കൂടുതല്‍ വായനക്ക് http://insight4us.blogspot.in/2012/08/blog-post_19.htmlനന്ദി ... നമസ്കാരം
Sunday, April 13, 2014
കുറഞ്ഞ ചിലവില്‍ സര്‍ക്കാര്‍ സബ്സിഡിയോടെ ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വേണോ ?
കുറഞ്ഞ ചിലവില്‍ സര്‍ക്കാര്‍ ധന സഹായത്തോടെ ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വീട്ടില്‍ സ്ഥാപിക്കു .... അനെര്‍ട്ട് മുഖേന 3000 രൂപയും കേന്ദ്ര സര്‍ക്കാര്‍ മുഖേന 4000 രൂപയും അടക്കം ഏതാണ്ട് ഏഴായിരം രൂപ ഒരു 100 ലിറ്റര്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുമ്പോള്‍ നമുക്ക് സബ്സിഡി കിട്ടും ....അതിനു വേണ്ടി ആദ്യം ANERT ന്‍റെ താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചു ഫോം ഡൌണ്‍ലോഡ് ചെയ്തു reg no വാങ്ങുക അതിനു ശേഷം anert തന്നിരിക്കുന്ന ലിസ്റ്റില്‍ നിന്നും ഇഷ്ടമുള്ള കമ്പനിയുടെ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങുക . install ചെയ്ത ശേഷം അനെര്‍ട്ട് സബ്സിഡി ക്ക് വേണ്ടി അപേക്ഷിക്കാം ലിങ്ക് ഇതാ ANERThttp://anert.gov.in/index.php?option=com_content&view=article&id=180:solar-thermal-programme-2013-14-solar-water-heating-systems&catid=18:curr-re-prog&Itemid=52
എനിക്ക് കിട്ടിയ ഒരു അറിവ് ഞാന്‍ പങ്കു വച്ചു വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം
എനിക്ക് കിട്ടിയ ഒരു അറിവ് ഞാന്‍ പങ്കു വച്ചു വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം
Friday, April 4, 2014
ഫോട്ടോ വോട്ടര്‍ സ്ലിപ് വിതരണം ..... ചില അനുഭവങ്ങള്‍ !!!!
വെട്ടിയാര്‍ ഇരട്ട പള്ളിക്കൂടത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ BLO ആയി കൂടി ജോലി ചെയുന്നതിനാല്‍ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ ഉള്പെട്ടവര്‍ക്ക് ഫോട്ടോ പതിച്ച സ്ലിപ് വിതരണം ചെയുന്ന തിരക്കില്‍ ആയിരുന്നു . ആയിരത്തില്‍ അധികം ആളുകള്‍ക്ക് സ്ലിപ് വിതരണം നടത്തുവാന്‍ ഉണ്ട് .ഞാന്‍ തനിയെ പോയാല്‍ താമസം നേരിടുന്നതിനാല്‍ , ലീനയും എന്നെ സഹായിക്കുവാന്‍ വരുന്നുണ്ട്. ഞങ്ങള്‍ രണ്ടു പേരും രാവിലെ വീടുകളില്‍ ചെല്ലും . ലീന സ്ലിപ് മുറിച്ചു കൊടുക്കും . ഞാന്‍ ആളുകളെ കൊണ്ട് ഒപ്പ് ഇടുവിക്കും . ഈ യാത്രക്കിടയില്‍ ഞങ്ങള്‍ക്ക് ഉണ്ടായ ചില അനുഭവങ്ങള്‍
1) ചില ആളുകള്‍ ഭരണത്തോടുള്ള അവരുടെ അമര്‍ഷം നമ്മളോട് പ്രകടിപ്പിക്കും . ഇത്തവണ ആര്‍ക്കും വോട്ടു ചെയില്ല , ഞങ്ങളുടെ ഭാഗത്തേക്ക് വരേണ്ട എന്നൊക്കെ പറയുന്ന ആളുകള്‍ ഉണ്ട് . എല്ലാം ഒരു ചിരിയോടെ കേള്‍ക്കും . നമ്മളുടെ ചുമതല നിര്‍വഹിക്കും . അല്ലാതെ എന്ത് ചെയ്യാന്‍ !!!
2)തങ്ങളുടെ വോട്ടു ഒരു കാരണവശാലും നഷ്ട്ട പെടരുത് എന്ന് ചിന്തിക്കുന്നവരും കൂട്ടത്തില്‍ ഉണ്ട് . ഒരു വീട്ടില്‍ ചെന്നു. വലിയ വീടാണ് . മക്കള്‍ എല്ലാം വെളിയില്‍ . അപ്പനും അമ്മയും മാത്രം നാട്ടില്‍ . അവിടുത്തെ അമ്മൂമ്മ പറഞ്ഞു , മോനെ ഞാന്‍ ഇത്തവണ തീര്‍ച്ചയായും വോട്ടു ചെയും , നമ്മുടെ ഒരു വോട്ടിന്‍റെ കുറവ് കൊണ്ട് ആരും തോല്കരുത് !!
3)കത്തുന്ന വെയിലത്ത് കയറി ചെല്ലുമ്പോള്‍ ,ഒന്ന് ഇരിക്കാന്‍ പറയുന്നവരോ , ഒരു ഗ്ലാസ് വെള്ളം വേണോ എന്ന് ചോദിക്കുന്ന ആളുകളോ വളരെ ചുരുക്കം . മിക്കയിടത്തും കാല്‍ മുട്ടില്‍ വച്ച് കൊണ്ടാണ് എഴുതിയത് . എന്നാല്‍ ചില പാവപ്പെട്ട വീടുകളില്‍ ചെല്ലുമ്പോള്‍ വാ മോനെ കയറി വന്നാട്ടെ എന്ന് പറഞ്ഞു സ്വീകരികുന്നവരെയും കണ്ടു
ബഹു ജനം പല വിധം എന്ന ചൊല്ല് വളരെ അര്‍ത്ഥ മുള്ളതാണ്. ജനാധിപത്യ ത്തെ നില നിര്‍ത്തുവാനുള്ള വോട്ടെടുപ്പ് പ്രക്രിയയില്‍ ജനങ്ങളെ സഹിയിക്കുവാന്‍ കിട്ടിയ ഈ ചെറിയ അവസരത്തിന് വളരെ സന്തോഷം ഉണ്ട് . എല്ലാവരും തങ്ങളുടെ വോട്ടു നീതിപൂര്‍വം വിനിയോഗികുമ്പോള്‍ ജനാധിപത്യം ശക്തമാക്കപെടുന്നു
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം
Wednesday, April 2, 2014
കുടുംബ ബന്ധം ശക്തമാക്കുന്ന ചക്ക !!!!!
വീണ്ടും ഒരു ചക്ക കാലം കൂടി വരവായി .വെറും ഒരു ഭക്ഷണം എന്നതില്‍ ഉപരിയായി നമ്മുടെ കുടുംബത്തില്‍ കൂട്ടായ്മ വളര്‍ത്തുന്നതില്‍ ചക്കക്ക് ഒരു വലിയ പങ്കു ഉണ്ട്
ഞങ്ങളുടെ വടക്കേ പറമ്പില്‍ നില്‍കുന്ന വരിക്ക പ്ലാവില്‍ ഒരു ചക്ക വിളഞ്ഞെന്നു പപ്പാ ആണ് പറഞ്ഞത് . പപ്പയേം കൂട്ടി പോയി വിളഞ്ഞു എന്ന് ഉറപ്പു വരുത്തിയിട്ടു ആ ചക്ക ഇട്ടു കിണറിന്‍ ചുവട്ടില്‍ ഇരുന്നു വെട്ടി പകുത്തു . അരക്ക് ഒത്തിരി ഉണ്ടായിരുന്നു . എണ്ണയും ചകിരിയും ഉണ്ടായിരുന്നത് കൊണ്ട് രക്ഷ പെട്ടു. ചക്ക വെട്ടി മുറിച്ചു ചുള വേര്‍ പെടുതുന്നതാണ് അല്പം കട്ടിയുള്ള പണി ചുള പറിച്ചു വച്ചു.കിങ്ങിനയും നോന മോനും പപ്പയും സഹായിച്ചു ഇനി ലീനയുടെ ജോലി . ചക്ക വേവിക്കുന്നത് .....
ഉച്ചക്ക് വീട്ടില്‍ വന്നപ്പോള്‍ , ചൂട് ചക്കയും , കല്ലില്‍ അരച്ച മാങ്ങാ ചമ്മന്തിയും പച്ച മോരും റെഡി ......
എന്തൊരു രുചി ആയിരുന്നു ചക്ക വേവിച്ചതും ചമ്മന്തിയും പച്ചമോരും കൂടി ഇളക്കി കൂട്ടി കഴിക്കാന്‍ . ഉച്ചക്ക് ചോര്‍ കഴിച്ചില്ല ചക്ക മാത്രം
ചക്ക കഴിച്ചു കഴിഞ്ഞു ഞാന്‍ ലീനയോടു പറഞ്ഞു ചുമ്മാതല്ല ചക്കയും ചീനിയും ഒക്കെ പഞ്ച നക്ഷത്ര ഹോട്ടലിലെ മെനുവില്‍ ഇടം നേടിയത്
ഇനി ഓരോ ആഴ്ചയും ഒരു ചക്ക വീതം ഇട്ടു വേവിച്ചും , വറത്തും ഒക്കെ കഴിക്കാന്‍ ആണ് ഞങ്ങളുടെ പരിപാടി
കുടുംബത്തില്‍ എല്ലാവരും കൂടി ഒത്തു ചേര്‍ന്നാല്‍ ചക്ക ശരിയാക്കുന്നത് എളുപ്പം ഉള്ള ഒരു പണി ആകും . ഒരു ആള്‍ തന്നെ ചെയുമ്പോള്‍ ആണ് ബുദ്ധി മുട്ട് .
ചക്ക നമ്മുടെ കുടുംബ ബന്ധം ശക്തി പെടുത്തുന്നു . ഒരു മുറി ചക്ക നാം അയല്‍ പക്കവും ആയി പങ്കു വക്കുമ്പോള്‍ , വീട്ടിലെ എല്ലാവരും ഒത്തു ചേര്‍ന്ന് വട്ടത്തില്‍ ഇരുന്നു ചക്ക വൃത്തിയാക്കുന്ന ജോലി പങ്കു വച്ചു ചെയുമ്പോള്‍ , പാകം ആകിയ ചക്ക ഒന്നിച്ചിരുന്നു കഴിക്കുമ്പോള്‍ നമ്മുടെ ബന്ധങ്ങള്‍ ശക്തമാകുകയല്ലേ ചെയുന്നത് . അതാണ് പറഞ്ഞത് ചക്ക കുടുംബ ബന്ധം ശക്തമാക്കുന്നു എന്ന്
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി നിങ്ങള്‍ അഭിപ്രായം പറയണം നന്ദി ... നമസ്കാരം
Sunday, March 30, 2014
മരണം ചില ചിന്തകള്‍ ... പേടിയുള്ളവര്‍ വായിക്കരുത് !!!!
ഇന്ന് രാവിലെ ഒരു മരണ വാര്‍ത്ത കേട്ടു കൊണ്ടാണ് ഉണര്‍ന്നത് . ഞങ്ങളുടെ വീടിനു അടുത്തുള്ള വിജയന്‍ ചേട്ടന്‍ മരിച്ചു . ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു . നല്ല മനുഷ്യന്‍ ആയിരുന്നു
മരണം എന്ന വാക്ക് തന്നെ എനിക്ക് ഒത്തിരി പേടി തരുന്നത് ആയിരുന്നു കുറച്ചു കാലം മുമ്പ് വരെ . പിന്നീട് മരണത്തെ പറ്റി ചില ഉള്‍ കാഴ്ചകള്‍ കിട്ടി . അവയാണ് ഇന്ന് വായനക്കാരോട് പങ്കു വക്കുന്നത് . ഇതില്‍ ശരി കാണും തെറ്റ് കാണും .. വായനക്കാര്‍ക്ക് പ്രതികരിക്കാം
മരണം ഒരു വേഷം മാറല്‍ ആണ് .ഒരു ശരീരം വിട്ടു മറ്റൊരു ശരീരത്തിലേക്ക് ആത്മാവിന്‍റെ ഒരു കൂട് മാറ്റം
ശരീരം ഒരു കള്ളം ആണ് . അത് നശിക്കും .. അത് ഈ മണ്ണില്‍ വീണു അലിഞ്ഞു ചേരും . പക്ഷെ മരിക്കാത്ത ഒന്ന് നമ്മുടെ ഉള്ളില്‍ ഉണ്ട് .... സത്ത....ബോധം .... ആത്മാവ് ..... എന്നിങ്ങനെ പല പേരുകളില്‍ അതിനെ വിളിക്കാം ..... അത് മരിക്കുന്നില്ല
മരണം ഈ ശരീരത്തിന് മാത്രം ആണെന്നും , അതിനു അപ്പുറത്ത് ഒരു ഘടകം കാലാതിവര്‍ത്തിയായ ഒന്ന് ഉണ്ടെന്നുള്ള ധാരണ മരണത്തെ കുറിച്ചുള്ള പേടി ഒരു പരിധി വരെ ഇല്ലാതാക്കുന്നു
ഇന്ന് അല്ലെങ്കില്‍ നാളെ മരണത്തെ നമുക്ക് നേരില്‍ കാണേണ്ടി വരും അത് സത്യം ആണ്
ഞാന്‍ ഈ ശരീരം അല്ലെന്നും അതിനു അപ്പുറം കാലാതിവര്‍ത്തിയായ ബോധം ആണ് ഞാന്‍ എന്നുമുള്ള സത്യം മരണത്തെ പറ്റിയുള്ള എല്ലാ പേടികളും ഒരു പരിധി വരെ ഇല്ലാതാക്കുന്നു
ഇതാണ് മരണത്തെ പറ്റിയുള്ള എന്‍റെ ദര്‍ശനം ....വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ...നമസ്കാരം .....
Monday, March 17, 2014
കിണറുകള്‍ തരുന്ന സ്വാതന്ത്ര്യം
കിണറുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങള്‍ ആണ് . കുത്തകകളും കച്ചവട സംസ്കാരവും നമ്മുടെ പ്രാണന്റെ ഭാഗം ആയ വെള്ളത്തെ പോലും കച്ചവട ചരക്ക് ആക്കി മാറ്റിയിരിക്കുന്നു . നാടെങ്ങും ജപ്പാന്‍ കുടിവെള്ളം വ്യാപിച്ചിരിക്കുന്നു . മുക്കിനു മുക്കിനു ഉയരുന്ന പയിപ്പുകള്‍ വികസനം കുറിക്കുന്നില്ല . അവ ഒരു ജനതയുടെ പരാശ്രയത്തിന്‍റെ പ്രതീകങ്ങള്‍ ആണ്
കിണറിനു ആഴം ആണ് ഉള്ളതു . സ്നേഹത്തിനും ആഴം ആണ് ഉള്ളത് .
കഴിഞ്ഞ ഒരു വര്‍ഷമായി കുളിക്കാനുംഅടുക്കള തോട്ടത്തിലേക്കും , കുടിക്കാനും കിണറ്റിലെ വെള്ളം കോരി ആണ് എടുക്കുന്നത്
കിണറുകള്‍ വീട്ടിലെ കുപ്പകുഴികള്‍ ആയി കാണുന്ന പുതിയ തലമുറയുടെ ഇളമുറ ക്കാരുടെ അറിവിലേക്കായി ഈ പോസ്റ്റ് സമര്‍പിക്കുകയാണ്
കിണറിനെ നാം മറക്കരുത് . വെള്ളം നമ്മുടെ ജീവനാണ് . ഒരു തൊട്ടി വെള്ളം ഈ പോസ്റ്റ് വായിച്ചു നാളെ ആരെങ്കിലും കൊരുമ്പോള്‍ , കിണറും നമ്മളും തമ്മില്‍ ഉള്ള ജയിവ ബന്ധം തിരിച്ചറിയുമ്പോള്‍ ഈ പോസ്റ്റ് ഫലപ്രദമാകും പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

| കിണറും ഞങ്ങളുടെ പപയും |
| മോട്ടോര്‍ ഉണ്ടെങ്കിലും ഞങ്ങള്‍ ദിവസവും പത്തു തൊട്ടി വെള്ളം എങ്കിലും കോരും |
| കിണറിന്റെ ഉള്‍വശം |
| ഇത് കപ്പി, പുതിയ തലമുറക്കായി |
| ഇത് കയറും തൊട്ടിയും... പുതിയ തലമുറക്കായി |
Monday, March 10, 2014
ലോകം എമ്പാടും ഉള്ള കിളികള്‍ അറിയുന്നതിന് !!!!
ലോകം എമ്പാടും ഉള്ള കിളികള്‍ അറിയുന്നതിന്
ഇത് കടുത്ത വേനല്‍ ആണല്ലോ
കുടിക്കുവാന്‍ ഉള്ള വെള്ളം ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരുന്നു
കുളവും പുഴയും എല്ലാം വറ്റി വരുന്നു
ഒരു ഇത്തിരി വെള്ളത്തിന് വേണ്ടി നിങ്ങള്‍ കിളികള്‍ നെട്ടോട്ടം ഓടുകയാണ് എന്ന് അറിയാം
ഇതാ നിങ്ങള്‍ക്കു ഒരു സന്തോഷ വാര്‍ത്ത
ഇവിടെ പന്തളത്ത് ഞങ്ങളുടെ വീട്ടു മുറ്റത്ത് നിങ്ങള്‍ക്കായി കുടിവെള്ളം ഒരുക്കിയിട്ടുണ്ട്
അഞ്ച് ഇടതായി മണ്‍ ചട്ടികളില്‍ വെള്ളം നിറച്ചു വച്ചിട്ടുണ്ട്
അത് കൊണ്ട് ഇതുവഴി പറന്നു പോകുമ്പോള്‍ ഇവിടെ ഇറങ്ങുക
ഈ വെള്ളം കുടിക്കുക . ദേഹം തണുപ്പിക്കുവാന്‍ ഒരു കുളി പാസ്സാക്കുക !!!
സ്വാഗതം ........പ്രിയ വായനക്കാരെ ഞാന്‍ ഒരു ആശയം അവതരിപിച്ചു ... നിങ്ങള്‍ അഭിപ്രായം പറയണം , നന്ദി .. നമസ്കാരം

| ഈ ചട്ടികള്‍ കുളനടയില്‍ നിന്നും ഞാനും കിങ്ങിനയും കൂടി പോയി വാങ്ങി |
| ചട്ടിയില്‍ വെള്ളം നിറച്ചു അല്പം പൊക്കി വച്ചു |
Subscribe to:
Posts (Atom)