Thursday, April 23, 2015

സ്നേഹവും കൂട്ടായ്മയും വളര്‍ത്തുന്ന ചക്ക

ഇപ്പോള്‍ ചക്കയുടെ കാലം ആണ് . ഒരു ചക്കയിട്ടാല്‍ മുന്‍പൊക്കെ  അത് പലതായി കീറി അയല്‍ക്കാര്‍ തമ്മില്‍ പങ്കു വയ്ക്കുമായിരുന്നു . ഇങ്ങനെ പങ്കു വക്ക്പെടുന്ന ചക്ക  അയല്‍ വീടുകളില്‍ എത്തിക്കുന്ന ചുമതല കുട്ടികളുടേത് ആയിരുന്നു .ആ രീതി കാലത്തിന്റെ കുത്തൊഴുക്കില്‍ മാറി പോയി .നമുക്ക് അത് തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു.നമ്മുടെ വീട്ടില്‍ ഈ സീസണില്‍ ഇടുന്ന ഓരോ ചക്കയും നമുക്ക് മാത്രമായി എടുക്കാതെഅയല്‍ക്കാരുമായി പ ങ്കു വയ്ക്കുവാന്‍ നമുക്ക് കഴിയണം . ഇപ്പോള്‍ അവധിക്കാലം ആയതിനാല്‍ കുഞ്ഞുങ്ങള്‍ വീട്ടില്‍ കാണും . അവരുടെ കൈയില്‍ ചക്ക പങ്കു വച്ച് കൊടുത്തയക്കുക . അത് വാങ്ങി കഴിക്കുന്ന അയല്‍ക്കാരും നമ്മുടെ കുട്ടികളും തമ്മില്‍ സ്നേഹവും കരുതലും വളരുകയാണ് ചെയുക .പങ്കു വക്കപെടുന്ന ചക്ക സ്നേഹം ആണ് ....കരുതല്‍  ആണ് ......നമ്മുടെ കുട്ടികള്‍ ഈ പങ്കു വക്കല്‍ കണ്ടു വളരട്ടെ 

Tuesday, April 14, 2015

വീട്ടില്‍ വിളഞ്ഞവ കൊണ്ടുള്ള ഒരു വിഷു

വീട്ടില്‍ വിളഞ്ഞ ചക്കയും ചേനയും കാച്ചിലും ചീരയും ചാമ്പയും കൊണ്ടുള്ള ഒരു വിഷു കണിയായിരുന്നു ഇന്ന് ഒരുക്കിയത് .കിങ്ങിനയുടെ എഴുത്തോലയും ,നോനമോന്റെ നാണയ ശേഖരവും വിഷുകണി യില്‍ ഉണ്ടായിരുന്നു . അടുത്ത വിഷുവിനും കണി കാണണം എങ്കില്‍ ഇന്നേ മണ്ണില്‍ വല്ലതുമൊക്കെ നടണം,എല്ലാം വീട്ടില്‍ വിളയിക്കണം എന്ന സന്ദേശം ആണ് വിഷു പുതു തലമുറയ്ക്ക് നല്‍കുന്നത് . എല്ലാവര്ക്കും ഐശ്വര്യ പൂര്‍ണമായ ഒരു വിഷു ആശംസിക്കുന്നു.

Friday, April 3, 2015

ദുഃഖ വെള്ളിക്കുള്ള ചിരട്ട കരി പരമ്പരാഗത രീതിയില്‍ !!!!




നമ്മുടെ ഉത്സവങ്ങളും പെരുനാളുകളും എല്ലാം പ്രകൃതിയുമായി അടുത്ത് നില്‍കുന്നു . പ്രകൃതിയില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ ആണ് ആരാധനകളില്‍ ഉപയോഗികുന്നത് . ദുഃഖ വെള്ളി ആരാധനയില്‍ കുന്തിരിക്കം പുകക്കുന്നത് ചിരട്ട കരി ഉപയോഗിച്ചാണ് .പണ്ടൊക്കെ വീടുകളില്‍  ചിരട്ട കരി തയാര്‍ ചെയ്തു പള്ളിയില്‍ കൊടുക്കുക ആയിരുന്നു . ഇപ്പോള്‍ മിനക്കെടുവാന്‍ ആര്‍ക്കും പറ്റാത്തത് ചിരട്ട കരിയും വാങ്ങി തുടങ്ങിയിരിക്കുന്നു . പുത്തന്‍ തലമുറയില്‍  പെട്ടവര്‍ക്ക് ചിരട്ട കരി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് പോലും അറിയില്ല .പരമ്പരാഗത രീതിയില്‍ ചിരട്ട കരി തയാര്‍ ചെയുന്ന രീതി ഇന്ന് അവര്‍ക്കായി വിവരിക്കുക ആണ് . ചിരട്ട വെറുതെ കരിച്ചാല്‍ അത് ചാരം ആയി മാറും, അതില്‍ വെള്ളം തളിക്കാനും പാടില്ല .  ആദ്യം ചെയേണ്ടത് പറമ്പില്‍ ഒരു കൊച്ചു കുഴി എടുക്കുക ആണ് . അടുക്കളയില്‍ ഉപയോഗിച്ച ശേഷം ഉള്ള ചിരട്ട ഈ കുഴിയില്‍ അടുക്കി വക്കുക . ഒരു പേപ്പര്‍ ഉപയോഗിചോ ...ഓലക്കാല്‍ ഉപയോഗിച്ചോ അടിയില്‍ നിന്നും തീ കൊടുക്കുക .ഒരു കുഴല്‍ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് ഒന്ന് ഊതുക , ഇളക്കി കൊടുക്കുക . ചിരട്ട പെട്ടെന്ന് കത്തും.എല്ലാം കത്തി കഴിയുമ്പോള്‍ അതിനു മുകളിലേക്ക് വശത്ത്  നിന്നും മണ്ണിട്ട്‌ മൂടുക .അര മണിക്കൂര്‍ കഴിഞ്ഞു തണുത്ത ശേഷം ചിരട്ട കരി ശേഖരിക്കാം........നന്ദി .... നമസ്കാരം