നമ്മുടെ ഉത്സവങ്ങളും പെരുനാളുകളും എല്ലാം പ്രകൃതിയുമായി അടുത്ത് നില്കുന്നു . പ്രകൃതിയില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ ആണ് ആരാധനകളില്‍ ഉപയോഗികുന്നത് . ദുഃഖ വെള്ളി ആരാധനയില്‍ കുന്തിരിക്കം പുകക്കുന്നത് ചിരട്ട കരി ഉപയോഗിച്ചാണ് .പണ്ടൊക്കെ വീടുകളില്‍ ചിരട്ട കരി തയാര്‍ ചെയ്തു പള്ളിയില്‍ കൊടുക്കുക ആയിരുന്നു . ഇപ്പോള്‍ മിനക്കെടുവാന്‍ ആര്‍ക്കും പറ്റാത്തത് ചിരട്ട കരിയും വാങ്ങി തുടങ്ങിയിരിക്കുന്നു . പുത്തന്‍ തലമുറയില്‍ പെട്ടവര്‍ക്ക് ചിരട്ട കരി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് പോലും അറിയില്ല .പരമ്പരാഗത രീതിയില്‍ ചിരട്ട കരി തയാര്‍ ചെയുന്ന രീതി ഇന്ന് അവര്‍ക്കായി വിവരിക്കുക ആണ് . ചിരട്ട വെറുതെ കരിച്ചാല്‍ അത് ചാരം ആയി മാറും, അതില്‍ വെള്ളം തളിക്കാനും പാടില്ല . ആദ്യം ചെയേണ്ടത് പറമ്പില്‍ ഒരു കൊച്ചു കുഴി എടുക്കുക ആണ് . അടുക്കളയില്‍ ഉപയോഗിച്ച ശേഷം ഉള്ള ചിരട്ട ഈ കുഴിയില്‍ അടുക്കി വക്കുക . ഒരു പേപ്പര്‍ ഉപയോഗിചോ ...ഓലക്കാല് ഉപയോഗിച്ചോ അടിയില്‍ നിന്നും തീ കൊടുക്കുക .ഒരു കുഴല്‍ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് ഒന്ന് ഊതുക , ഇളക്കി കൊടുക്കുക . ചിരട്ട പെട്ടെന്ന് കത്തും.എല്ലാം കത്തി കഴിയുമ്പോള്‍ അതിനു മുകളിലേക്ക് വശത്ത് നിന്നും മണ്ണിട്ട് മൂടുക .അര മണിക്കൂര്‍ കഴിഞ്ഞു തണുത്ത ശേഷം ചിരട്ട കരി ശേഖരിക്കാം........നന്ദി .... നമസ്കാരം
Friday, April 3, 2015
ദുഃഖ വെള്ളിക്കുള്ള ചിരട്ട കരി പരമ്പരാഗത രീതിയില്‍ !!!!

Labels:
ചിരട്ട,
ചിരട്ടക്കരി,
ദുഃഖ വെള്ളി
Subscribe to:
Post Comments (Atom)
നാട്ടറിവുകള്‍!!!
ReplyDeleteഎല്ലാം റെഡിമെയ്ഡായി കിട്ടുമ്പോള്‍ ജനങ്ങള്‍ക്ക് മടി ബാധിച്ചു.
ReplyDeleteമാറ്റങ്ങള്‍ കാണാനുണ്ട്...........................
ആശംസകള്‍